Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റയാൻ എയറിന്റെ യാത്രക്കാരെ കാത്തിരിക്കുന്നത് യാത്രാതടസ്സം തന്നൈ; ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് ജർമ്മൻ പൈലറ്റുമാർ സമരത്തിന്; ഈ ആഴ്‌ച്ച സമരത്തിന് സാധ്യത

റയാൻ എയറിന്റെ യാത്രക്കാരെ കാത്തിരിക്കുന്നത് യാത്രാതടസ്സം തന്നൈ; ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് ജർമ്മൻ പൈലറ്റുമാർ സമരത്തിന്; ഈ ആഴ്‌ച്ച സമരത്തിന് സാധ്യത

യാൻ എയർ യാത്രക്കാരെ വലച്ച് സമരങ്ങൾ തുടർക്കഥയാകുന്നു. പൈലറ്റുമാർ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് നടത്തുന്ന സമരങ്ങൾ ആണ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. വരുന്ന ആഴ്‌ച്ചയും ജർമ്മനിയിലെ പൈലറ്റുമാർ സമരവുമായി എത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്.

സമര പ്രഖ്യാപനം തീരുമാനിക്കാനുള്ള വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ 96 ശതമാനം പേരും അനുകൂലമായാണ് വോട്ട് ചെയ്തതെന്ന് കോക്ക്പിറ്റ് യൂണിയൻ നേതാക്കൾ അറിയിച്ചതോടെ വരുന്ന ആഴ്‌ച്ച സമരവുമായി എത്തുമെന്ന് തന്നെയാണ് സൂചന. ശമ്പള വർധന സംബന്ധിച്ച് ജനുവരി മുതൽ നടത്തി വരുന്ന ചർച്ചകൾ കമ്പനി വൈകിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു.

ഓഗസ്റ്റ് ആറിനു മുൻപ് സ്വീകാര്യമായ വാഗ്ദാനം ലഭിച്ചില്ലെങ്കിൽ പണിമുടക്കുമായി മുന്നോട്ടു പോകാനാണ് തീരുമാനം. യാത്രക്കാരുടെ എണ്ണം കൊണ്ട് യൂറോപ്പിലെ രണ്ടാമത്തെ വലിയ എയർലൈനാണ് റ്യാൻഎയർ. അവരുടെ അയർലൻഡിലെയും പോർച്ചുഗലിലെയും സ്‌പെയ്‌നിലെയും ബെൽജിയത്തിലെയും ജീവനക്കാർ അടുത്ത കാലത്ത് ശമ്പള പ്രശ്‌നത്തിൽ സമരം ചെയ്തിരുന്നു.അടുത്ത ആഴ്ച യൂണിയൻ നേതാക്കളുമായി ചർച്ചയ്ക്കു തയാറാണെന്ന് കമ്പനി പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP