Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിയന്നയിലും എബോളയെത്തിയെന്നു സംശയം: രോഗബാധിതയെന്നു സംശയിക്കുന്ന നൈജീരിയൻ സ്ത്രീ ചികിത്സയിൽ

വിയന്നയിലും എബോളയെത്തിയെന്നു സംശയം: രോഗബാധിതയെന്നു സംശയിക്കുന്ന നൈജീരിയൻ സ്ത്രീ ചികിത്സയിൽ

വിയന്ന: നൈജീരിയൻ സന്ദർശനത്തിനു ശേഷം മടങ്ങിയെത്തിയ നൈജീരിയൻ യുവതി എബോള ബാധിതയെന്ന സംശയത്തെത്തുടർന്ന് വിയന്നയിലെ ആശുപത്രിയിലെ ഐസൊലേഷൻ മുറിയിൽ നിരീക്ഷണത്തിൽ.  കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ട ഇവർക്ക് എബോള വൈറസിന്റെ ടെസ്റ്റ് റിസൾട്ടിനായി കാത്തിരിക്കുകയാണ്. ഹാംബർഗിലെ ബേർൺഹാർഡ് നോഷ് ഇൻസ്റ്റിറ്റിയൂട്ടിലാണ് രക്തപരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.

എബോള രോഗത്തിന് അനുഭവപ്പെടുന്ന ലക്ഷണങ്ങൾ ടൈഫോയ്ഡ്, മലേറിയ എന്നീ രോഗങ്ങൾക്കും കാട്ടുന്നതിനാൽ ഇവർക്ക് എബോളയാണെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെന്ന് യുവതിയെ ചികിത്സിക്കുന്ന കൈസർ ഫ്രാൻസ് ജോസഫ് ആശുപത്രി അധികൃതർ വ്യക്തമാക്കി.

സ്വദേശമായ നൈജീരിയയിലേക്കാണ് വിയന്നയിൽ താമസിക്കുന്ന സ്ത്രീ സന്ദർശനത്തിന് പോയത്. മടങ്ങിയെത്തുമ്പോൾ കടുത്ത പനിയും തലവേദനയും മറ്റും അനുഭവപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ വിയന്ന ഫേവറിറ്റൻ ഡിസ്ട്രിക്ടിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ശരീരം മുഴുവൻ മറയ്ക്കുന്ന തരത്തിലുള്ള സുരക്ഷാ സ്യൂട്ടിട്ടാണ് ഡോക്ടർമാരും നഴ്‌സുമാരും ഇവരെ ചികിത്സിക്കുന്നത്. ആഫ്രിക്കയിൽ പടർന്നു പിടിച്ചിട്ടുള്ള എബോള രോഗം ഇതുവരെ രണ്ടായിരം പേരുടെ ജീവനെടുത്തെന്നാണ് കണക്ക്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP