Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വീഡനിൽ അപകടങ്ങൾക്കെതിരേയുള്ള മുന്നറിയിപ്പ് വിരൽത്തുമ്പിൽ; തീവ്രവാദം മുതൽ തീപിടുത്തം വരെയുള്ള അപകടങ്ങൾ നടക്കുമ്പോൾ എസ്എംഎസ് വഴി അറിയിപ്പ് എത്തും

സ്വീഡനിൽ അപകടങ്ങൾക്കെതിരേയുള്ള മുന്നറിയിപ്പ് വിരൽത്തുമ്പിൽ; തീവ്രവാദം മുതൽ തീപിടുത്തം വരെയുള്ള അപകടങ്ങൾ നടക്കുമ്പോൾ എസ്എംഎസ് വഴി അറിയിപ്പ് എത്തും

രാജ്യത്തെ അപകട സംഭവങ്ങൾ എസ്എംഎസിലൂടെ അറിയാൻ സംവിധാനം ഒരുക്കുന്നു. സ്വീഡനിലെ എസ്ഒഎസ് അലാറാം എമർജൻസി കൺട്രോൾ സെന്ററാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. ഈ സംവിധാനം നടപ്പിലാകുന്നതോടെ അപകടം നടന്ന സ്ഥലങ്ങളിലുള്ളവർക്ക് മുന്നറിയിപ്പ് മെസേജ് ഫോൺ വഴി എത്തും.

ഗ്യാസ് ലീക്ക്, തീപിടുത്തം, ഭീകാരാക്രമണം എന്നിവയെല്ലാം എസ്എംഎസിലൂടെ അറിയാൻ കഴിയും. സ്വീഡന്റെ 112 അടിയന്തിര ടെലഫോൺ നമ്പറിനൊപ്പം മൊബൈൽ ഫോൺ ഓപ്പറേറ്റർമാർക്കൊപ്പം ചേർന്നാണ് സംവിധാനം നടപ്പിലാക്കുക.എന്നാൽ സന്ദേശങ്ങൾ പ്രത്യേക സബ്‌സ്‌ക്രിപ്ഷനുകളും രജിസ്റ്റർ ചെയ്ത വിലാസങ്ങളും ഉള്ള മൊബൈലിലെ ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമാവുക.

എന്നാൽ അപകട മുന്നറിയിപ്പ് ഉള്ള സ്ഥലത്തെത്തുന്ന ആളിന് ഫോണിലൂടെ നിർദ്ദേശം ലഭ്യമാകും.ജൂലൈ ഒന്ന് മുതലാണ് ഈ സംവിധാനം നടപ്പിലാവുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP