Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വിസ് ഫ്രാങ്കിന്റെ മൂല്യത്തിൽ കുതിച്ചുകയറ്റം; ട്രാവൽ ഏജന്റുമാരും റീട്ടെയ്‌ലർമാരും വില കുറയ്ക്കുന്നു; വാഹനങ്ങൾ വിലക്കുറവിൽ ലഭിക്കും

സ്വിസ് ഫ്രാങ്കിന്റെ മൂല്യത്തിൽ കുതിച്ചുകയറ്റം; ട്രാവൽ ഏജന്റുമാരും റീട്ടെയ്‌ലർമാരും വില കുറയ്ക്കുന്നു; വാഹനങ്ങൾ വിലക്കുറവിൽ ലഭിക്കും

ബർലിൻ: മൂന്നു വർഷമായി  മൂല്യത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചതോടെ സ്വിസ് ഫ്രാങ്കിന്റെ വിലയിൽ വൻ കുതിച്ചുചാട്ടം. ഇതോടെ ട്രാവൽ ഏജന്റുമാരും റീട്ടെയ്‌ലർമാരും വിലക്കുറവുമായി രംഗത്തെത്തിയിട്ടുണ്ട്. 2011-ൽ യൂറോ സോൺ പ്രതിസന്ധിയെ തുടർന്നാണ് സ്വിസ് ഫ്രാങ്കിന് യൂറോയ്‌ക്കെതിരേയും ഡോളറിനെതിരേയും മൂല്യത്തിൽ നിയന്ത്രണം കൊണ്ടു വന്നത്. ഒരു യൂറോയ്ക്ക് 1.2 സ്വിസ് ഫ്രാങ്ക് എന്നതായിരുന്നു നിയന്ത്രണം. എന്നാൽ സ്വിസ് നാഷണൽ ബാങ്ക് ഈ നിയന്ത്രണം കഴിഞ്ഞ ദിവസങ്ങൡ പിൻവലിക്കുകയായിരുന്നു. അതോടെ സ്വിസ് ഫ്രാങ്കിന്റെ വിലയിൽ വൻകുതിച്ചുകയറ്റമാണ് രേഖപ്പെടുത്തിയത്.

സ്വിസ് നാഷണൽ ബാങ്കിന്റെ പ്രഖ്യാപനത്തെത്തുടർന്ന് രാജ്യത്തെ പ്രധാനപ്പെട്ട ട്രാവൽ ഏജന്റുമാരെല്ലാം തന്നെ തങ്ങളുടെ ഹോളിഡേ പാക്കേജിന് ഓഫറുകളുമായി രംഗത്തെത്തി. മിക്കവരും 15 മുതൽ 20 ശതമാനം വരെ ഡിസ്‌ക്കൗണ്ടാണ് പ്രധാനപ്പെട്ട പാക്കേജുകൾക്ക് നൽകിയിരിക്കുന്നത്. ട്രാവൽ ഏജൻസിക്കൊപ്പം തന്നെ മൈഗ്രോസ് പോലെയുള്ള റീട്ടെയ്ൽ ഭീമന്മാരും വിലക്കുറവ് പ്രഖ്യാപിച്ചു കഴിഞ്ഞു. പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയ്ക്കുള്ള വിലക്കുറവ് സൂപ്പർമാർക്കറ്റ് ശൃംഖലയായ കൂപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇറക്കുമതി ചെയ്ത വൈൻ, ബിയർ, ഇറച്ചി, മീൻ എന്നിവയ്ക്കും വൻ വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫർണിച്ചർ ശൃംഖലയായ ഫിസ്റ്റർ യൂറോസോണിൽ നിന്നുള്ള ഫർണീച്ചറുകൾക്ക് വിലക്കിഴിവ് നൽകിയിട്ടുണ്ട്.

സ്വിസ് ഫ്രാങ്ക് ശക്തിപ്രാപിച്ചത് സ്വിസ് വാഹന ഉടമകൾക്കും ഗുണകരമായി. പെട്രോൾ വിലയിലും ഉപയോക്താക്കൾക്ക് വിലക്കുറവ് അനുഭവിക്കാൻ സാധിക്കുന്നുണ്ട്. ഫ്രാങ്കിനെതിരേ ഡോളറിന്റെ വിലയിലുണ്ടായ കുറവാണ് ഇതിനു കാരണം. സ്വിറ്റ്‌സർലണ്ടിലെ വാഹനവിപണിയിലും ഈ വിലക്കുറവ് ഇനി പ്രതീക്ഷിക്കാം. യൂറോ സോണിൽ നിന്നാണ് മിക്ക വാഹനങ്ങളും ഇറക്കുമതി ചെയ്യുന്നതിനാൽ ഇനി മെച്ചപ്പെട്ട വിലയ്ക്ക് വാഹനം സ്വന്തമാക്കുകയും ചെയ്യാം. സ്വിസ് ജനത ജർമൻ വാഹനങ്ങളുടെ ആരാധകരാകയാൽ യൂറോയ്ക്കുണ്ടായ വൻ വിലക്കുറവ് വാഹനങ്ങളുടെ കാര്യത്തിലും ഇവിടെ പ്രതീക്ഷിക്കാം.

അതേസമയം സ്വിസ് ഫ്രാങ്കിന്റെ ഈ കുതിച്ചു കയറ്റം ഏറെക്കാലം പ്രതീക്ഷിക്കേണ്ടതില്ലെന്നും പല മേഖലകളിൽ നിന്നും ഇതിനെതിരേ വിമർശനങ്ങൾ ഉയരുന്നതിനാൽ ഫ്രാങ്ക് ഉടൻ തന്നെ സ്ഥിരത കൈവരിക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP