Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആന്റി വാക്‌സിൻ മൂവ്‌മെന്റ് ശക്തമായി; ഇറ്റലിയിൽ അഞ്ചാം പനി പിടിപെടുന്നവരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധന

ആന്റി വാക്‌സിൻ മൂവ്‌മെന്റ് ശക്തമായി; ഇറ്റലിയിൽ അഞ്ചാം പനി പിടിപെടുന്നവരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധന

റോം: വാക്‌സിനേഷന് എതിരേയുള്ള പ്രചാരണം ശക്തമായതോടെ ഈ വർഷം രാജ്യത്ത് അഞ്ചാം പനി പിടിപെടുന്നവരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധനയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വാക്‌സിനേഷൻ നൽകുന്നത് ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന വ്യാജ പ്രചരണത്തെ തുടർന്ന് മാതാപിതാക്കൾ കുട്ടികൾക്ക് പ്രതിരോധകുത്തിവയ്പുകൾ നൽകാൻ മടിക്കുന്ന സാഹചര്യത്തിലാണ് അഞ്ചാം പനി പടരുന്നതെന്നാണ് വിലയിരുത്തൽ.

ഈ വർഷം തുടക്കം മുതലുള്ള കണക്കു പ്രകാരം അഞ്ചാം പനി പിടിപെട്ടവരുടെ എണ്ണം എഴുന്നൂറു കവിഞ്ഞിട്ടുണ്ട്. 2016-ൽ ഇതേ കാലയളവിൽ അഞ്ചാം പനി പിടിപെട്ടവരുടെ എണ്ണം 220 ആയിരുന്നു. 2016-ലെ മൊത്തം കണക്കു പരിശോധിക്കുമ്പോൾ ഇത് 884 ആയിരുന്നു. ഈ വർഷം അഞ്ചാം പനി പിടിപെട്ടവരിൽ പകുതിയിലധികം പേർ 15നും 39നും മധ്യേ പ്രായമുള്ളവരാണ്. കൂടാതെ റോം, ടൂറിൻ, മിലാൻ, ഫ്‌ലോറൻസ് എന്നീ നഗരമേഖലകളിലാണ് രോഗബാധയെന്നും കണ്ടെത്തിയിട്ടുണ്ട്.

ചെറുപ്പക്കാരുടെ ഇടയിൽ രോഗബാധ കണ്ടെത്തിയത് ഇവർ പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന കാര്യത്തിൽ ഏറെ പിന്നോക്കമാണെന്നു വ്യക്തമാക്കുന്നതായി മന്ത്രാലയം വക്താവ് ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പുകൾ എടുക്കണമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും ചില മാതാപിതാക്കൾ ഇക്കാര്യത്തിൽ കടുംപിടുത്തം തുടരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കണക്കുകൾ പ്രകാരം 2015-ൽ ഇറ്റലിയിലെ രണ്ടര വയസുള്ള കുട്ടികളിൽ 85.3 ശതമാനം പേർക്കു മാത്രമാണ് വാക്‌സിനേഷൻ നൽകിയിട്ടുള്ളത്. വാക്‌സിനേഷന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായി ചില മേഖലകളിലുള്ള ഡേ കെയർ സെന്ററുകളിൽ വാക്‌സിനേഷൻ നൽകിയിട്ടില്ലാത്ത കുട്ടികളെ പ്രവേശിപ്പിക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP