Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുകെകെസിഎ കൺവൻഷന് 75 ദിവസങ്ങൾ മാത്രം; യൂണിറ്റുകൾ റാലി മത്സര തയ്യാറെടുപ്പിൽ

യുകെകെസിഎ കൺവൻഷന് 75 ദിവസങ്ങൾ മാത്രം; യൂണിറ്റുകൾ റാലി മത്സര തയ്യാറെടുപ്പിൽ

ചെൽട്ടൻ ഹാം: പ്രൗഢഗംഭീരമായ, രാജകീയ പ്രൗഢിയാർന്ന ചെൽട്ടൻ ഹാമിലെ ജോക്കി ക്ലബിൽ യൂകെ കെസിഎയുടെ 16-മത് വാർഷികാഘോഷങ്ങൾക്ക് ഇനി 75 ദിനം കൂടി മാത്രം. യുകെയിലെ ക്‌നാനായ സമുദായത്തിന്റെ ശക്തി പ്രകടിപ്പിക്കുന്ന യുകെകെസിഎ കൺവൻഷന് പങ്കെടുക്കുവാൻ യൂണിറ്റുകൾ തയ്യാറായിക്കഴിഞ്ഞു. ശതകോടീശ്വരന്മാരും പ്രശസ്ത വ്യക്തികളും പങ്കെടുക്കുന്ന ലോകത്തിലെ കുതിരയോട്ടവേദിയായാ ചെൽട്ടൻഹാമിലെ ജോക്കി ക്ലബിൽ യുകെകെസിഎ കൺവൻഷൻ നടത്തപ്പെടുമ്പോൾ ഇത്തവണത്തെ റാലി മത്സരത്തിൽ ആര് മുത്തമിടും എന്നു ഉറ്റുനോക്കുകയാണ് ഓരോ ക്‌നാനായക്കാരും.

വിശ്വോത്തര വേദിയിൽ റാലി മത്സരത്തിന്റെ കപ്പിൽ മുത്തമിടാൻ  ഓരോ യൂണിറ്റും വാശിയേറിയ മത്സരത്തിന് തയ്യാറെടുക്കുകയാണ്. മൂന്ന് കാറ്റഗറിയിലായിട്ണ് റാലി മത്സരം നടത്തപ്പെടുന്നത്.

യുകെകെസിഎ കൺവൻഷന് കലാപരിപാടികൾ നടത്തുവാൻ ആഗ്രഹിക്കുന്ന ക്ലബുകൾ മെയ് 7ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ബിജു മടുക്കക്കുഴി ചെയർമാനായിട്ടുള്ള കമ്മിറ്റിയിൽ ജോസി നെടുംതുരുത്തിപുത്തൻപുര, ബാബു തോട്ടം, ജോസ് മുഖച്ചിറ, സഖറിയ പുത്തൻകുളം, ഫിനിൽ കളത്തിൽകോട്ട്, ബെന്നി മാവേലിൽ, റോയി സ്റ്റീഫൻ എന്നിവർ പ്രവർത്തിക്കുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP