Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

റോമിനെ നയിക്കാൻ ഇനി വളയിട്ട കൈകളും; ആദ്യത്തെ വനിതാ മേയറാകാനുറച്ച് വിർജീനിയ റഗ്ഗി

റോമിനെ നയിക്കാൻ ഇനി വളയിട്ട കൈകളും; ആദ്യത്തെ വനിതാ മേയറാകാനുറച്ച് വിർജീനിയ റഗ്ഗി

റോം: റോമിന്റെ ഭരണസാരഥ്യം ഏറ്റെടുക്കാൻ ഉറച്ച് വിർജീനിയ റഗ്ഗി. തലസ്ഥാന നഗരമായ റോമിൽ ഇതുവരെ ഒരു വനിത മേയറായിട്ടില്ല. ആ ചരിത്രം തിരുത്തിയെഴുതാനുള്ള പുറപ്പാടിലാണ് അഭിഭാഷകയായി ജോലി ചെയ്യുന്ന മുപ്പത്തേഴുകാരിയായ വിർജീനിയ. ഫൈവ് സ്റ്റാർ മൂവ്‌മെന്റിന്റെ മേയർ സ്ഥാനാർത്ഥിയാണ് വിർജീനിയ.

ജൂൺ 19ന് തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പു തന്നെ എല്ലാ അഭിപ്രായ സർവേകളെല്ലാം വിർജീനിയയ്ക്ക് കൂടുതൽ സാധ്യതയെന്ന് വെളിപ്പെടുത്തുന്നു. ഒട്ടേറെ അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന നഗരത്തിന് വികസനം ചൂണ്ടിക്കാട്ടിയാണ് വിർജീനിയ തന്റെ തെരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ തന്റെ നേതൃത്വത്തിലുള്ള ഭരണത്തിന് സാധിക്കുമെന്നും വിർജീനിയ ഉറപ്പു നൽകുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP