Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫ്രാൻസിലെ കൗമാരക്കാർക്കായി ഹാപ്പി കാർഡ് പദ്ധതിയുമായി റെിയിൽവേ; മാസം 79 യൂറോ മുടക്കിയിൽ അൺലിമിറ്റഡ് ട്രെയിൻ യാത്രയ്ക്ക് അവസരം

ഫ്രാൻസിലെ കൗമാരക്കാർക്കായി ഹാപ്പി കാർഡ് പദ്ധതിയുമായി റെിയിൽവേ; മാസം 79 യൂറോ മുടക്കിയിൽ അൺലിമിറ്റഡ് ട്രെയിൻ യാത്രയ്ക്ക് അവസരം

കൗമാരക്കാർക്കായി ഹാപ്പി കാർഡ് പദ്ധതിയുമായി ഫ്രാൻസ് നാഷണൽ റെയിൽവേ കമ്പനി രംഗത്ത്. മാസം 79 യൂറോ മുടക്കിയാൽ ഹൈസ് സ്പീഡ് ട്രെയിനില് അൺലിമിറ്റഡ് യാത്രക്കാണ് അവസരമൊരുങ്ങുന്നത്. ഈ യൂത്ത് കാർഡിന് ഹാപ്പി കാർഡ് എന്നാണ് റെയിൽവേ പേരിട്ടിരിക്കുന്നത്.

16 മുതൽ 27 വയസ് വരെ പ്രായമുള്ള കൗമാരക്കാർക്കാണ് യൂത്ത് കാർഡ് ലഭ്യമാകുക. ഈ സൗകര്യം ഈ മാസം 19 മുതൽ ആണ് ലഭ്യമായി തുടങ്ങുക. ഈ കാർഡ് വേണ്ടവർ ഓൺലൈൻ വഴി മൂന്ന് മാസം മുമ്പ് രജിസ്റ്റർ ചെയ്യേണ്ടതാണ്.ഹൈസ്പീഡ് ടിജിവി ട്രെയിനുകളിലും സ്ലോവർ ഇന്റർസിറ്റി സർവ്വീസുകളിലുമാണ് ഈ സൗകര്യം ലഭ്യമാകും.

കൗമരക്കാർ കൂടുതലും ബസിലും കാറിലും യാത്ര ചെയ്യാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്. ഈ ശീലം മാറ്റി ട്രെയിൻ ഗതാഗതം ശീലിപ്പിക്കാനാണ് എസ്എൻസിഎഫ് പുതിയ പദ്ധിക്ക് തുടക്കമിട്ടിരിക്കുന്നക്ക്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP