Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വേൾഡ് പീസ് മിഷൻ ടീം നയിക്കുന്ന നോമ്പുകാല ധ്യാനം യുകെയിൽ മാർച്ച് 3മുതൽ ഏപ്രിൽ 2 വരെ

വേൾഡ് പീസ് മിഷൻ ടീം നയിക്കുന്ന നോമ്പുകാല ധ്യാനം യുകെയിൽ മാർച്ച് 3മുതൽ ഏപ്രിൽ 2 വരെ

ലണ്ടൻ: വേൾഡ് പീസ് മിഷൻ ടീം നയിക്കുന്ന നോമ്പുകാല ധ്യാനം 2017 മാർച്ച് 3മുതൽ ഏപ്രിൽ 2 വരെ സൗത്താംപ്ടൻ റീജിയന് കീഴിലുള്ള വിവിധദേവാലയങ്ങളിൽ നടത്തുന്നു.

കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ നാഷണൽ ചെയർമാനായി ദീർഘകാലം പ്രവർത്തിച്ച പ്രമുഖ ധ്യാനഗുരു റവ.ഫാ.ജോസ് അഞ്ചാനിക്കൽ, പാലാരൂപതയുടെ ഇവാഞ്ചാലൈസേഷൻ ടീമിന്റെ മുൻനിര പ്രവർത്തകനും, പ്രമുഖധ്യാനഗുരുവും, സംഗീതജ്ഞനുമായ റവ.ഫാ.മാത്യു കദളിക്കാട്ടിൽ (ജീവനച്ചൻ),വേൾഡ് പീസ് മിഷൻ ചെയർമാനും, വചനപ്രഘോഷകനും, ഫാമിലികൗൺസിലറുമായ സണ്ണി സ്റ്റീഫനും ചേർന്നാണ് ഈ വർഷത്തെ
നോമ്പുകാലധ്യാനങ്ങൾ നയിക്കുന്നത്.

2017 മാർച്ച് 3,4,5 തീയതികളിൽ ആൾഡർഷോട്ടിലും, 10,11,12 തീയതികളിൽബോൺമോത്തിലും, 17,18,19 തീയതികളിൽ സൗത്താംപ്ടനിലും, 24,25,26 തീയതികളിൽ ബേസ്സിങ്‌സ്റ്റൊക്കിലും; മാർച്ച്31, ഏപ്രിൽ 1,2 തീയതികളിൽ റെഡ്ഡിംഗിലുമാണ് വേൾഡ് പീസ് മിഷന്റെ നോമ്പുകാല ധ്യാനങ്ങൾ.പീഡാനുഭവത്തിന്റെ ഓർമ്മയാചരിക്കുന്ന നോമ്പുകാലത്ത്,പാപബന്ധനങ്ങളിൽ നിന്ന് വിട്ടുമാറാനും, ദൈവസ്‌നേഹത്തിലേക്ക്മടങ്ങിവന്ന് ആത്മാവിൽ ആഴപ്പെടുവാനും, ജീവിതസ്പർശിയായവചനവിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും, സ്‌നേഹത്തിലും,
പ്രാർത്ഥനയിലും നിലനിർത്തുവാനുപകരിക്കുന്ന ഈനോമ്പുകാലധ്യാനങ്ങളിൽ പങ്കെടുത്ത് അനുഗ്രഹീതരാകുവാൻ എല്ലാ
ഇടവകാംഗങ്ങളെയും സീറോമലബാർ സൗത്തംപ്ടൻ റീജണൽ ചാപ്ലയിൻ
റവ.ഫാ. ടോമി ചിറക്കൽ മണവാളൻ ക്ഷണിക്കുന്നു.

ആത്മാവിനെ ജ്വലിപ്പിക്കുന്ന വിശുദ്ധ ബലി, ആരാധന, കുമ്പസാരം,
രോഗശാന്തിശുശ്രൂഷ, ഗാനശുശ്രൂഷ എന്നീ കർമ്മങ്ങൾ കൂടാതെ
യുവജനങ്ങൾക്കും, കുട്ടികൾക്കുമായി പ്രത്യേക ധ്യാനങ്ങൾ
ക്രമീകരിച്ചിട്ടുണ്ട്. കൗൺസിലിംഗിനു പ്രത്യേകം
സൗകര്യമുണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:
റവ.ഫാ.ടോമി ചിറക്കൽ മണവാളൻ - 07480730503
ജോസ് ചേലച്ചുവട്ടിൽ - 07897 816039

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP