Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മ്യുൻസ്റ്റർ രൂപതയിലെ ഇബൻബ്യൂറൻ ഹോളി ക്രോസ്സ് ഇടവക വൈദികനായ ഫാ. എബ്രഹാം മണലേലിന് യാത്രയയപ്പൊരുക്കി വിശ്വാസികൾ; മണലേലച്ഛൻ മടങ്ങുന്നത് 13 വർഷത്തെ സേവനത്തിന് ശേഷം

മ്യുൻസ്റ്റർ രൂപതയിലെ ഇബൻബ്യൂറൻ ഹോളി ക്രോസ്സ് ഇടവക വൈദികനായ ഫാ. എബ്രഹാം മണലേലിന് യാത്രയയപ്പൊരുക്കി വിശ്വാസികൾ; മണലേലച്ഛൻ മടങ്ങുന്നത് 13 വർഷത്തെ സേവനത്തിന് ശേഷം

ലങ്കര കത്തോലിക്കാ സഭയുടെ സുൽത്താൻ ബത്തേരി രൂപതയ്ക്കുവേണ്ടി ജർമനിയിലെ മ്യുൻസ്റ്റർ രൂപതയിലെ ഇബൻബ്യൂറൻ ഹോളി ക്രോസ്സ് ഇടവകയിൽ കഴിഞ്ഞ 13 വർഷമായി സേവനം ചെയ്തുവന്ന എബ്രഹാം മണലേൽഅ ച്ചന് ഇടവക ജനവും വിശ്വാസ സമൂഹവും ഊഷ്മളമായ യാത്രയയ പ്പ് നൽകി.

അച്ചന്റെ വിടവാങ്ങൽ കുർബാനയ്ക്കും യാത്ര അയ പ്പ് സമ്മേളനത്തിനും അദ്ദേഹത്തിന് സമ്മാനങ്ങൾ കൈമാറാനും ജീവിത ത്തിന്റെ നാനാതുറയിലുള്ള ആബാലവയോധികം ജനങ്ങൾ പങ്കെടുത്തു. മലങ്കര കത്തോലിക്കാ സഭയുടെ മുംബൈ-പൂണെഎക്‌സാർക്കേറ്റിന്റെ ചുമതലയുള്ള ബിഷപ് തോമസ് മാർ അ േന്താണിയോസിന്റെപ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹം ജർമനിയിൽ നിന്നും മടങ്ങിയെ ത്തുന്നത്.

കുർബാനയ്ക്കു ശേഷം ഗ്രാമത്തിലെ വിവിധ സംഘടനകളുടെ ഔദ്യോഗിക
പതാക കളുമായി വിശ്വാസ സമൂഹം അച്ചനെ പാരിഷ് ഹാളിലേയ്ക്ക് ആനയി ച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ എല്ലാവരും വൈകാരികമായി അദ്ദേഹ ത്തിന്‌യാത്രാമംഗളങ്ങൾ നേർന്നു. ഇത്രയും കാല െത്ത സ്തുത്യർഹമായ ശുശ്രൂഷയ്ക്ക്‌ശേഷം അച്ചൻ മടങ്ങുമ്പോൾ മനസിൽ വലിയ വിടവി അനുഭവ െപ്പടുന്നുവെന്ന് വിശ്വാസികൾ പറയുകയും അദ്ദേഹ ത്തിന് സ്‌നേഹ സമ്മാനങ്ങൾ നൽകുകയുംചെയ്തു.

മണലേൽ അ ച്ചന്റെ മറുപടി പ്രസംഗവും വികാരപരമായിരുന്നു. ''ഒന്നുകൊണ്ടുംനിങ്ങൾ ആകുലപ്പെടാതിരിക്കുവിൻ എല്ലാറ്റിലും ഉപരിയായി നിങ്ങൾ ദൈവ ത്തിന്റെരാജ്യവും നീതിയും അന്വേഷിക്കുവിൻ. അതോടൊപ്പം എല്ലാം അവ3 നിങ്ങൾക്കുനൽകും...'' എന്ന ബൈബിൾ വാക്യങ്ങൾ ഉ2രി ച്ചുകൊായിരുന്നു മറുപടി പ്രസംഗം. വിശ്വാസികൾക്കെല്ലാം അദ്ദേഹം ഭാവുകങ്ങൾ നേർന്നു. പ ത്തനംതിട്ട ജില്ലയിലെകോന്നിയിലുള്ള മണലേൽ കുടുംബാംഗമാണ് ഫാ. എബ്രഹാം മണലേൽ. ഇത്അദ്ദേഹ ത്തിന്റെ വൈദിക വൃത്തിയുടെ 26-ാം വർഷമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP