Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആവേശം അലതല്ലി യു.കെ.കെ.സി.എ ക്‌നാനായ കായികമേള; കവൻട്രിയും ബർമിങ്ഹാമും സംയുക്ത ജേതാക്കൾ

ആവേശം അലതല്ലി യു.കെ.കെ.സി.എ ക്‌നാനായ കായികമേള; കവൻട്രിയും ബർമിങ്ഹാമും സംയുക്ത ജേതാക്കൾ

ബർമിങ്ഹാം: യു. കെ ക്‌നാനായ കാത്തലിക് അസോസിയേഷന്റ്റെ ഈ വർഷത്തെ കായികമേള കൂടുതൽ യൂണിറ്റുകളുടെ പങ്കാളിത്തം കൊണ്ടും മത്സരാർത്ഥികളുടെ വീറും വാശി കൊണ്ടും ശ്രേദ്ധേയമായി. ട്രാക്ക് ആൻഡ് ഫീൽഡിൽ ഓരോ ഇനത്തിലും തീ പാറുന്ന പോരാട്ടമാണ് എല്ലാ യൂണിറ്റുകളും കാഴ്ചവെച്ചത്. ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന എല്ലാ വിഭാഗങ്ങളിലും മത്സരാർത്ഥികൾ ആവേശം നിറച്ച പ്രകടനം പുറത്തെടുത്തപ്പോൾ, തുല്യപോയിന്റ്റുകൾ നേടി ബർമിങ്ഹാം യൂണിറ്റും കവൻട്രി വാർവിക്ക്‌ഷെയർ യൂണിറ്റും സംയുക്ത ജേതാക്കളായി, ഓവറോൾ ചാംപ്യൻഷിപ് പട്ടം പങ്കിട്ടു.

രണ്ടാം സ്ഥാനം ലെസ്റ്റർ യൂണിറ്റും, മൂന്നാം സ്ഥാനം വൂസ്റ്റർ യൂണിറ്റും കരസ്ഥമാക്കി. പ്രായത്തിന്റ്റെ അടിസ്ഥാനത്തിൽ ആറ് കാറ്റഗറിയായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ബിർമിങ്ഹാമിലെ വിൻഡ്ലി ലെയ്ഷർ സെന്റ്ററിലാണ് കായികമേള അരങ്ങേറിയത്. വിജയികളായവർക്ക് ജോസ്. കെ. മാണി എം. പി ട്രോഫികൾ സമ്മാനിച്ചു.

യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ, പ്രസിഡന്റ്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തിൽ, ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡന്റ്റ് ജോസ് മുഖച്ചിറ, ജോയിന്റ്റ് സെക്രട്ടറി സഖറിയ പുത്തൻകളം, ജോയിന്റ്റ്ട്രഷറർ ഫിനിൽ കളത്തിക്കോട്ടിൽ ഉപദേശക അംഗം ബെന്നി മാവേലിൽ എന്നിവർ ചേർന്ന് ദീപശിഖ തെളിയിച്ചാണ് ക്‌നാനായ ഒളിമ്പിക്‌സ് ഉത്ഘാടനം ചെയ്തത്.

ആറു കാറ്റഗറിയിലും വ്യക്തിഗത ചാമ്പ്യന്മാരായവർ ചുവടെ.
കിഡീസ് : ഏഡ്രിയാൻ, ലെസ്റ്റർ യൂണിറ്റ്
സബ് ജൂനിയേഴ്സ് : ജെഫ് തോമസ്, നോർത്ത് വെസ്റ്റ് ലണ്ടൻ യൂണിറ്റ് നിയ രഞ്ജിത് ബിർമിങ്ഹാം യൂണിറ്റ്.
ജൂണിയേഴ്‌സ് : കെസ്റ്റർ, ഈസ്‌ററ് ലണ്ടൻ യൂണിറ്റ് അലീന രാമച്ചനാട്ട്, ബിർമിങ്ഹാം യൂണിറ്റ്
സീനിയേഴ്‌സ് : ഡോൺ പന്നിവേലിൽ, ഡെർബി യൂണിറ്റ് & ടോളിൻ ടോമി, ബിർമിങ്ഹാം യൂണിറ്റ്
സൂപ്പർ സീനിയേഴ്‌സ് : നെബു സിറിയക്, കൊവെൻട്രി യൂണിറ്റ് & സുമ നെബു കൊവൻട്രി യൂണിറ്റ്
റോയൽ സീനിയേഴ്‌സ് : ഷിജു, വൂസ്റ്റർ യൂണിറ്റ് & ജീന സഖറിയ, കെറ്ററിങ് യൂണിറ്റ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP