Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിട്ടീഷുകാരെ ടെക്‌നോളജി പഠിപ്പിച്ചു വീണ്ടും ടാറ്റായുടെ തേരോട്ടം; കാരവനുകളും ട്രെയിലറുകളും സുരക്ഷിതമായി കൊണ്ട് പോകാൻ പറ്റിയ പുത്തൻ ക്യാമറ ടെക്‌നോളജി വികസിപ്പിച്ച് ലാന്റ് റോവർ

ബ്രിട്ടീഷുകാരെ ടെക്‌നോളജി പഠിപ്പിച്ചു വീണ്ടും ടാറ്റായുടെ തേരോട്ടം; കാരവനുകളും ട്രെയിലറുകളും സുരക്ഷിതമായി കൊണ്ട് പോകാൻ പറ്റിയ പുത്തൻ ക്യാമറ ടെക്‌നോളജി വികസിപ്പിച്ച് ലാന്റ് റോവർ

ബ്രിട്ടണിൽ ജീവിക്കുന്ന ഇന്ത്യക്കാർക്ക് ഒരു പക്ഷെ ഏറ്റവും അധികം അഭിമാനം ഉണ്ടാക്കി നൽകുന്നത് ടാറ്റ ആയിരിക്കും. നഷ്ടത്തിൽ ആയ ലാന്റ് റോവറിനെയും ജാഗ്വറിനെയും ഏറ്റെടുത്ത് വമ്പൻ ലാഭത്തിലാക്കി ആദ്യം അവർ മാതൃക നൽകി. സമരം ചെയ്യാൻ ഇരുന്ന ജീവനക്കാർക്ക് അപ്രതീക്ഷിതമായി ആനൂകൂല്യങ്ങൾ പ്രാഖ്യാപിച്ച് വീണ്ടും മാതൃകയായി. ഇന്ത്യൻ ഭരണാധികാരികൾ എത്തുമ്പോൾ ലഭിക്കുന്നതിൽ അധികം പ്രാധാന്യം രത്തൻ ടാറ്റയുടെ ബ്രിട്ടീഷ് സന്ദർശനത്തിന് ലഭിക്കുന്നതും ഈ മാതൃകകൾ കൊണ്ടാണ്. ബ്രിട്ടീഷുകാരുടെ ജീവിതത്തിന്റെ ഭാഗമായ കാരവനുകൾ വലിച്ചു കൊണ്ട് പോകുമ്പോൾ കൂടുതൽ സുരക്ഷ ഒരുക്കാൻ പറ്റിയ സാങ്കേതിക വിദ്യ കണ്ടെത്തിയാണ് ഏറ്റവും ഒടുവിൽ ടാറ്റ ഇന്ത്യാക്കാരന് അഭിമാനമായിരിക്കുന്നത്.

കാരവനുകളും ട്രെയിലറുകളും കൊണ്ടുപോകുമ്പോൾ റോഡിൽ പിന്നിൽ വരുന്ന വാഹനങ്ങളെ കാണാൻ സാധിക്കാത്തത് പലപ്പോഴും ഡ്രൈവർമാർക്ക് അസൗകര്യമുണ്ടാക്കാറുണ്ട്. ഗതാഗത തടസ്സവും ഇത് പലപ്പോഴും സൃഷ്ടിക്കാറുണ്ട്. ഇതൊഴിക്കാനാണ് ലാൻഡ് റോവറിൽ പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. കാരവന്റെയോ ട്രെയിലറിന്റെയോ പിന്നിൽ ഘടിപ്പിച്ചിട്ടുള്ള വയർലെസ് ക്യാമറ ഉപയോഗിച്ച് ഡ്രൈവർക്ക് റോഡ് മനസ്സിലാക്കാനുള്ള സൗകര്യം ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

കാരവന്റെ പിന്നിലുള്ളതുപോലെ, വാഹനത്തിന്റെ രണ്ട് വിങ് മിററിലും രണ്ട് ക്യാമറകളുണ്ടാകും. പിന്നിലുള്ള ക്യാമറ പകർത്തുന്ന ദൃശ്യങ്ങളും വിങ് മിററിലെ ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങളും സംയോജിപ്പിച്ച് റോഡിന്റെ പൂർണ ദൃശ്യം ഡ്രൈവർക്ക് ലഭ്യമാക്കും. ഇതിനായി പ്രത്യേക കമ്പ്യൂട്ടർ സംവിധാനവും കാറിലുണ്ടാകും. പിന്നാലെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനോ കാരവന്റെയും ട്രെയിലറിന്റെയും സുരക്ഷ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.

വാഹനം പിന്നോട്ടെടുക്കേണ്ടിവരുമ്പോഴോ വളയ്‌ക്കേണ്ടിവരുമ്പോഴോ റോഡ് കാണാനാവാതെ ഡ്രൈവർ കഷ്ടപ്പെടുന്ന സ്ഥിതിയും ഇതോടെ ഒഴിവാകും. പിന്നിലുള്ള റോഡിന്റെ പൂർണ ദൃശ്യം ലഭ്യമാകുന്നതോടെ, ഡ്രൈവറുടെ ജോലി അനായാസമാകും. മാത്രമല്ല, ഡ്രൈവർക്ക് വേണ്ട മാർഗനിർദ്ദേശങ്ങളും സ്‌ക്രീനിൽ വരികയും ചെയ്യും.

മറ്റൊരു വാഹനത്തെ മറികടക്കേണ്ടിവരുമ്പോൾ, വിങ് മിററിൽ നോക്കേണ്ടിവരും. എന്നാൽ, ഡാഷ് ബോർഡിലുള്ള സ്‌ക്രീനിൽത്തന്നെ റോഡിനെക്കുറിച്ചുള്ള പൂർണ ചിത്രം ലഭിക്കുന്നതോടെ, ഡ്രൈവിങ് കൂടുതൽ അനായാസമായും ആസ്വാദ്യകരമായും ചെയ്യാനാവുമെന്ന് ലാൻഡ് റോവറിന്റെയും ജാഗ്വറിന്റെയും ഗവേഷണ വിഭാഗം തലവൻ ഡോ. വോൾഫ്ഗാങ് എപ്പിൾ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP