1 usd = 65.05 inr 1 gbp = 90.50 inr 1 eur = 79.89 inr 1 aed = 17.71 inr 1 sar = 17.35 inr 1 kwd = 217.26 inr

Feb / 2018
22
Thursday

ആരാധകരുടെ പ്രിയതാരമായ മാരുതി സ്വിഫ്റ്റിന്റെ മൂന്നാം തലമുറ സ്വിഫ്റ്റ് ജനങ്ങളിലേക്ക്; ബോഡി ഭാരം കുറച്ച് മൈലേജ് വർധിപ്പിച്ച് പുതിയ രൂപത്തിൽ; പുത്തൻ താരമെത്തുന്നത് പന്ത്രണ്ട് വകഭേദങ്ങളിൽ

February 14, 2018 | 10:02 AM | Permalinkസ്വന്തം ലേഖകൻ

മുംബൈ: മാരുതി സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ മോഡൽ മൂന്നാം തലമുറ സ്വിഫ്റ്റ് വിപണിയിലെത്തി. നിലവിൽ വിപണിയിലുള്ള മോഡലിനേക്കാൾ വലിയ മാറ്റങ്ങളോടെയാണ് സ്വിഫ്റ്റ് എത്തുന്നത്.പ്രായോഗികത, മുടക്കിനൊത്ത മൂല്യം, ഓടിക്കാനുള്ള സുഖം, മികച്ച മൈലേജ് എന്നിവയൊക്കെയായ സ്വിഫ്റ്റ് ഇന്ത്യയിലെ ഏറ്റവും വിൽപ്പനയുള്ള മൂന്ന് കാറുകളിൽ ഒന്നായി തുടരുന്ന ഒന്നാണ്.

ബലേനോ ഹാച്ച്ബാക്കിന്റെ തരം ഹേർട്ടെക്ട് പ്ലാറ്റ്‌ഫോമിലാണ് മൂന്നാം തലമുറ സ്വിഫ്റ്റ് നിർമ്മിക്കുന്നത്. ഭാരം കുറഞ്ഞതും അതേ സമയം ബലവത്തായതുമാണ് ഈ പ്ലാറ്റ്‌ഫോം. പഴയ മോഡലിനെ അപേക്ഷിച്ച് 100 കിലോഗ്രാം ഭാരക്കുറവുണ്ട് പുതിയതിന്. കുറഞ്ഞ ബോഡി ഭാരം മൈലേജും പെർഫോമൻസും മെച്ചപ്പെടുത്തും.

വീൽബേസ് പഴയതിലും 20 മിമീ അധികമുണ്ട്. വീതി 40 മിമീ കൂടി. ഹെഡ്‌റൂം 24 മിമീ വർധിച്ചിട്ടുണ്ട്. ഫലത്തിൽ പാസഞ്ചർ കാബിൻ കൂടുതൽ വിശാലമായി. ബൂട്ട് സ്‌പേസും മെച്ചപ്പെടുത്തിയിരിക്കുന്നു. മുൻഗാമിയെക്കാൾ 58 ലീറ്റർ അധികമുണ്ടിത്, 265 ലീറ്റർ ആണ് ഇപ്പോൾ.

രൂപത്തിൽ വാഹനത്തിന്റെ മുൻവശത്താണ് പ്രധാനമായും മാറ്റങ്ങൾ. ക്രോം ഗാർണിഷിങ്ങോടു കൂടിയ ഹെക്‌സഗണൽ ഫ്‌ളോട്ടിങ് ഗ്രില്ല്, പുതിയ ഹെഡ് ലാമ്ബ്-ഫോഗ് ലാമ്ബ് എന്നിവ മുൻഭാഗത്തെ രൂപം അകെമൊത്തം മാറ്റും. ഫ്‌ളോട്ടിങ് റൂഫ് വാഹനത്തിന് ക്ലാസിക് സ്‌റ്റൈൽ നൽകുന്നു. പുതിയ ടെയിൽ ലാപും ഗ്ലാസുമാണ് പിൻഭാഗത്ത്. പുതുക്കിപ്പണിത ഡാഷ്‌ബോർഡ്, ത്രീ സ്‌പോക്ക് സ്റ്റിയറിങ് വീൽ, ഇൻസ്ട്രുമെന്റ് പാനൽ സെന്റർ കൺസോൾ, ഇൻഫോടെയ്ന്മെന്റ് സിസ്റ്റം എന്നിവ അകത്തളത്തിന് പുതുമയേകും.

5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സുകളാണ് എഞ്ചിൻ പതിപ്പുകളിൽ ഒരുങ്ങുന്നത്. 22 കിലോമീറ്ററാണ് സ്വിഫ്റ്റ് പെട്രോൾ നൽകുന്ന ഇന്ധനക്ഷമത. 28.4 കിലോമീറ്റർ ഇന്ധനക്ഷമത കാഴ്ചവെക്കാൻ സ്വിഫ്റ്റ് ഡീസലിന് സാധിക്കുമെന്നാണ് മാരുതിയുടെ വാദം

പുതിയ പതിപ്പിന് ശേഷം സ്വിഫ്റ്റിന്റെ ഹൈബ്രിഡ് പതിപ്പും അധികം വൈകാതെ ഇന്ത്യയിലെത്തും. 32 കിലോമീറ്ററോളം ഇന്ധനക്ഷമത ലഭിക്കുന്നതാകും ഹൈബ്രിഡ് സ്വിഫ്റ്റ്.

പുതിയ സ്‌പോർട്ടി ത്രീ സ്‌പോക്ക് ഫ്‌ളാറ്റ്‌ബോട്ടം സ്റ്റീയറിങ് വാഹനം ഡ്രൈവ് ചെയ്യാൻ നമ്മളെ കൂടുതൽ സഹായിക്കും. പുതിയ സ്വിഫ്റ്റിന്റെ സീറ്റുകളും മാറ്റി പണിതത് കൂടുതൽ സുഖകരമാക്കിയിട്ടുണ്ട്. ഉയർന്ന വേരിയന്റുകളിൽ സ്റ്റാർട്ട്/സ്റ്റോപ് ബട്ടൺ, റിവേഴ്‌സ് പാർക്കിങ് ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നീ ഫീച്ചറുകളും ഒരുക്കിയിട്ടുണ്ട്. രണ്ട് തരത്തിലുള്ള എഞ്ചിനുകളാണ് വാഹനത്തിന് കരുത്തേകുന്നത്.

നിലവിലുള്ള 1.2 ലീറ്റർ പെട്രോൾ (83 ബിഎച്ച്പി- 113 എൻഎം) , 1.3 ലീറ്റർ ഡീസൽ (75 ബിഎച്ച്പി - 190 എൻഎം) എൻജിൻ തന്നെയാണ് പുതിയ സ്വിഫ്റ്റിനും ഉപയോഗിക്കുന്നത്.

ഇത്തവണ ബൂട്ട് ലിഡിൽ അല്ല ഹാച്ച്ബാക്കിന്റെ ബമ്ബറിലാണ് നമ്ബർ പ്ലേറ്റ് ഇടംപിടിക്കുന്നത്. സ്വിഫ്റ്റ് ഇന്റീരിയറിലും സ്‌പോർടി പ്രീമിയം പരിവേഷം കൊണ്ടുവരാനുള്ള കമ്ബനിയുടെ ശ്രമം ദൃശ്യമാണ്.

ഈ രണ്ട് എഞ്ചിന് രണ്ട് തരത്തിലുള്ള ഗിയർബോക്‌സുകളാണ് വരുന്നത്. 5 - സ്പീഡ് മാന്വൽ ഗിയർബോക്‌സും 5 സ്പീഡ് എഎംടി ഗിയർ ബോക്‌സുമാണ്. സൈഡ് പ്രൊഫൈലിൽ നോക്കുമ്‌ബോൾ ആദ്യം ശ്രദ്ധയിൽപ്പെടുക വീൽ ബേസ് തന്നെയാണ്. വീൽ ബേസിന്റെ വലിപ്പം കൂടിയിട്ടുണ്ട്. വശങ്ങളിലെ മുഖ്യമാറ്റം പിൻ ഡോർ ഹാൻഡിലാണ്. പണ്ടും ചില കാറുകളിൽ കണ്ടിട്ടുള്ള,പില്ലർ ഏരിയയിലേക്ക് കയറിയ ഹാൻഡിൽ ത്രീ ഡോറാണ് ഹാച്ച് ബാക്കിൽ ഒരുക്കിയിരിക്കുന്നത്. 15 ഇഞ്ചിന്റെ രണ്ട് തരത്തിലുള്ള അലോയിവീലുകളാണ് സ്വിഫ്റ്റിന്റെ മറ്റൊരു ട്രേഡ് മാർക്ക്.

ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ന്മെന്റ് സംവിധാനമാണ് അകത്തളത്തെ മറ്റൊര ഹൈലൈറ്റ്. ഇഗ്‌നിസിൽ നിന്നും കടമെടുത്ത 7.0 ഇഞ്ച് യൂണിറ്റാണ് സ്വിഫ്റ്റിൽ ഇടംപിടിക്കുന്നത്. ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, മിറർലിങ്ക് കണക്ടിവിറ്റികൾ സ്വിഫ്റ്റിൽ ഒരുങ്ങുന്നുണ്ട്.

ഇൻസ്ട്രമെന്റ് പാനലിനും സ്റ്റീയറിങ് വീലിനും ഡോറുകൾക്കകും ഡാഷ്‌ബോർഡിനും ലഭിച്ച അർബൻ ക്രോം സാറ്റിൻ ഫിനിഷ് ശ്രദ്ധ പിടിച്ചിരുത്താൻ മാത്രം പോന്നതാണ്. സ്മാർട്ട് കീയോട് കൂടിയ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ് ബട്ടൺ, ഓട്ടോ ഹെഡ്‌ലാമ്ബുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിമോട്ട് കീലെസ് എൻട്രി, സ്വമേധയാ പ്രവർത്തിക്കുന്ന ഛഞഢങ കൾ എന്നിവ ഉൾപ്പെടുന്നതാണ് മറ്റു ഫീച്ചറുകൾ.

ഡ്യൂവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, കടഛഎകത ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവ വേരിയന്റുകളിൽ ഉടനീളം സ്റ്റാൻഡേർഡ് ഫീച്ചറായി ഇക്കുറി ഇടംപിടിച്ചിട്ടുണ്ട്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ആ ജീവൻ തട്ടിപ്പറിച്ചെടുത്തത് നിർധനയായ ഒരു രോഗിക്ക് വൃക്കദാനം ചെയ്യാമെന്ന് ഏറ്റ ശേഷം; പാവങ്ങൾക്ക് വീടൊരുക്കിയും പാവപ്പെട്ട വിദ്യാർത്ഥികളെ പഠിപ്പിച്ചും ഗ്രാമത്തിൽ നിറഞ്ഞു നിന്ന ഷുഹൈബിന്റെ മരണത്തിൽ മനംനൊന്ത് നാട്ടുകാർ; കൊലപാതകം അംഗീകരിക്കാതെ സിപിഎം അണികൾ പോലും; ജീവൻ വെട്ടിയെടുത്തത് നിർധന കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച അതേ ദിവസം
കോടിയേരിക്ക് ഒരു ടേം കൂടി നൽകാൻ തീരുമാനിച്ചത് സംസ്ഥാന സെക്രട്ടറിയേറ്റും അവെയ്‌ലബിൾ പി.ബിയും; മക്കൾ വിവാദത്തിനിടയിലും കോടിയേരിക്ക് തുണയായത് പിണറായിയുടെ പിന്തുണ തന്നെ; എറ്റുമുട്ടലിന് പോവാതെ ഉൾപാർട്ടി പ്രശ്‌നങ്ങൾ പറഞ്ഞുതീർത്തതും തുണയായി; യെച്ചൂരി പക്ഷം പൂർണമായും ഒറ്റപ്പെടും; സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രധാന അജണ്ട സംസ്ഥാന ഭരണവും മുന്നണി വികസനവുമെന്ന് മറുനാടനോട് വിശദീകരിച്ച് കോടിയേരിയും
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
സ്വർണ്ണാഭരണം മോഷണം പോയെന്നത് കള്ളക്കഥ; ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മത പ്രകാരവും; പരാതിക്കിടയാക്കിയ അഭിപ്രായ ഭിന്നതിയിൽ വികാരിക്കും ബംഗ്ലാദേശിനിക്കും മിണ്ടാട്ടമില്ല; സിംബാബ് വേക്കാരേയും ചോദ്യം ചെയ്‌തേക്കും; പരാതിക്കാരി ഉറച്ചു നിന്നാൽ അച്ചൻ കുടുങ്ങും; പള്ളി മേടിയിലെ പീഡനത്തിൽ നിറയുന്നത് ഹണിട്രാപ്പ് തന്നെ; ഫാ തോമസ് താന്നിനിൽക്കും തടത്തിൽ ഊരാക്കുടുക്കിൽ
ഫയൽ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്നെ ചുംബിച്ചു; ഒരു നിമിഷം ഞെട്ടുകയും ആഴക്കടലിൽ പെട്ടെന്നവണ്ണം ഉലയുകയും ചെയ്തു; ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല; വൈപ്‌സ് കൊണ്ട് കൈ തുടച്ച് നീരസം പ്രകടിപ്പിച്ച് ഞാനിറങ്ങിപ്പോന്നു; സെക്രട്ടറിയേറ്റിലെ ഓഫീസിൽ വെച്ച് മന്ത്രിയിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് ഫേസ്‌ബുക്കിൽ എഴുതി മുൻ പിആർടി ഉദ്യോഗസ്ഥ
രാകേഷ് എങ്ങനെ ഡയസിലിക്കുന്നുവെന്ന് മന്ത്രി ബാലനോട് ചോദിച്ചത് പാച്ചേനി; സിപിഎം പ്രതിനിധിയായെന്ന് ജയരാജൻ നൽകിയ മറുപടി തിരിച്ചടിച്ചു; ജനപ്രതിനിധികളെ വിളിച്ചിട്ടില്ലല്ലോ എന്ന ചോദ്യത്തിന് മുന്നിൽ മന്ത്രിമാർ പതറി; കെസി ജോസഫിനേയും സണ്ണി ജോസഫിനേയും കെഎം ഷാജിയേയും എത്തിച്ച് യുഡിഎഫിന്റെ മിന്നൽ ആക്രമണവും; സമാധാന ചർച്ച പൊളിഞ്ഞത് ഭരണക്കാരുടെ പിടിപ്പുകേടിൽ
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ
ഓഡി കാർ വാങ്ങാനായി 53ലക്ഷവും ഇന്ത്യയിലും യുഎയിലും നേപ്പാളിലും ബിസിനസ് തുടങ്ങാൻ 7.7കോടിയും അടക്കം 13 കോടി കൈപ്പറ്റി ദുബായിൽ നിന്നും മുങ്ങി; പണം തിരിച്ചു പിടിക്കാൻ നടത്തിയ നീക്കങ്ങൾ എല്ലാം പരാജയപ്പെട്ടപ്പോൾ പരാതിയുമായി രംഗത്ത്; ഇന്റർപോളിന്റെ സഹായത്തോടെ പിടിക്കുമെന്നായപ്പോൾ ഒത്തുതീർപ്പ് ചർച്ചകളുമായി നെട്ടോട്ടം; ഉന്നതനായ സിപിഎം നേതാവിന്റെ മകനെന്ന് മനോരമ പറയുന്നത് കോടിയേരിയുടെ മകനെ കുറിച്ചെന്ന് റിപ്പോർട്ടുകൾ
ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കുന്നതായി തോന്നി; ഞെട്ടി ഉണർന്ന് ബഹളം വച്ചിട്ടും ആരും സഹായിച്ചില്ല; പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കിൽ മാത്രം; കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ല; സിനിമയിലെ സുഹൃത്തുക്കൾ മാത്രമാണ് പൊലീസിനെ വിളിക്കാനും പിടികൂടാനും സഹായിച്ചത്: മാവേലി യാത്രയിലെ ദുരനുഭവം മറുനാടനോട് വിവരിച്ച് സനൂഷ
ഭാവനയുടെ വിവാഹത്തിന് ഇന്നസെന്റിനും അമ്മ ഭാരവാഹികൾക്കും ക്ഷണമില്ല; ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം; ലുലു കൺവെൻഷൻ സെന്ററിലെത്തിയ മെഗാ സ്റ്റാർ വധൂവരന്മാരെ കണ്ട് നിമിഷങ്ങൾക്കകം മടങ്ങി; ഭാര്യക്കൊപ്പം ചടങ്ങിൽ സംബന്ധിച്ച് പൃഥ്വിരാജ്; ആട്ടവും പാട്ടുമായി വധൂവരന്മാരെ സ്വീകരിച്ച് ആദ്യാവസാനം വരെ ഒപ്പം നിന്ന് മഞ്ജുവാര്യരും സയനോരയും ഷംന കാസിം അടങ്ങുന്ന കൂട്ടുകാരുടെ സംഘം
പതിമൂന്ന് കോടിയുടെ തട്ടിപ്പ് കേസിൽ കുടുങ്ങി ദുബായിൽ നിന്ന് മുങ്ങിയത് കോടിയേരിയുടെ മകൻ തന്നെ; പ്രതിസ്ഥാനത്തുള്ളത് ബിനീഷിന്റെ സഹോദരൻ ബിനോയ്; രവി പിള്ളയുടെ വൈസ് പ്രസിഡന്റ് മുങ്ങിയത് ദുബായ് പൊലീസ് അഞ്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ; പാർട്ടി സെക്രട്ടറിയുടെ മൂത്തമകനെ രക്ഷിക്കാൻ മുതലാളിമാർ പണം മുടക്കാത്തത് പിണറായിയുടെ പച്ചക്കൊടി കിട്ടാത്തതിനാൽ; പരാതി ഗൗരവമായെടുത്ത് സിപിഎം കേന്ദ്ര നേതൃത്വം
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ