Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ട് ലക്ഷത്തിന് മെഴ്‌സിഡസ് വേണോ..? ഒന്നര ലക്ഷത്തിന് ബസ് വാങ്ങണോ? എങ്കിൽ വൈകാതെ ഡൽഹിക്ക് വണ്ടി കയറുക; ഗ്രീൻ ട്രിബ്യൂണൽ വിധി സെക്കൻഡ് ഹാൻഡ് കാർ വിപണിയുടെ നടുവൊടിച്ചു

രണ്ട് ലക്ഷത്തിന് മെഴ്‌സിഡസ് വേണോ..? ഒന്നര ലക്ഷത്തിന് ബസ് വാങ്ങണോ? എങ്കിൽ വൈകാതെ ഡൽഹിക്ക് വണ്ടി കയറുക; ഗ്രീൻ ട്രിബ്യൂണൽ വിധി സെക്കൻഡ് ഹാൻഡ് കാർ വിപണിയുടെ നടുവൊടിച്ചു

സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ...? എന്നാൽ ഉടൻ തന്നെ ഡൽഹിക്ക് ട്രെയിൻ കയറുക. ഇതിനായി വിമാനത്തിൽ പോയാലും നഷ്ടം സംഭവിക്കില്ല...!!. ഡൽഹിയിൽ ഇനി മുതൽ രണ്ട് ലക്ഷത്തിന് മെഴ്‌സിഡസ് ബെൻസും 1999 മോഡൽ സെൻകാർ വെറും 30,000 രൂപയ്ക്കും ലഭിക്കാൻ സാധ്യത തെളിയുകയാണ്. ഇനി ബസ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വെറും ഒന്നരലക്ഷത്തിന് കിടിലൻ ബസും ഡൽഹിയിൽ നിന്ന് അടുത്ത് തന്നെ സ്വന്തമാക്കാം. ഇതു പ്രകാരം 2000 മോഡൽ കാറുകൾക്കും വാനിനും ഏറ്റവും കൂടിയ വിലയായി നൽകേണ്ടത് വെറും അരലക്ഷത്തിൽ താഴെ മാത്രമായിരിക്കുമെന്നും റിപ്പോർട്ടുണ്ട്.

15 വർഷം പഴക്കമുള്ള വാഹനങ്ങൾ ഡൽഹിയിലെ നിരത്തുകളിൽ ഓടുന്നതിന് നിരോധിച്ച് കൊണ്ട് നാഷണൽ ഗ്രീൻ ട്രിബ്യൂണൽ(എൻജിടി) ബുധനാഴ്ച ഉത്തരവിട്ടതോടെയാണ് ഡൽഹിയിലെ യൂസ്ഡ് കാർവിപണിയിൽ വമ്പൻ വിലക്കുറവിന് കളമൊരുങ്ങാൻ പോകുന്നത്. ഈ ഉത്തരവ് നടപ്പിലാകുന്നതോടെ ഏകദേശം പത്ത് ലക്ഷം വാഹനങ്ങൾ ഡൽഹിയിലെ റോഡുകളിൽ നിന്ന് അകറ്റപ്പെടുമെന്നാണ് കരുതുന്നത്. ഇതോടെ സെക്കൻഡ് ഹാൻഡ് കാർവിപണിയുടെ നടുവൊടിയുമെന്നാണ് ഈ മേഖലയിലെ വിഗദ്ധർ അഭിപ്രായപ്പെടുന്നത്.

ഡൽഹിയിൽ വായുമലിനീകരണം പെരുകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഗ്രീൻ ട്രിബ്യൂണലിന്റെ ഈ നിർണായക വിധിയുണ്ടായിരിക്കുന്നത്. ഒരു സിവിൽ കോടതിയുടെ അധികാരമുള്ള ട്രിബ്യൂണലാണ് നാഷണൽ ഗ്രീൻ ട്രിബ്യൂണൽ. നഗരത്തിൽ സൈക്കിൾ ട്രക്കുകൾ കൊണ്ടു വരാനും മാർക്കറ്റുകളിൽ എയർ പ്യൂരിഫെയറുകൾ സ്ഥാപിക്കാനും ട്രിബ്യൂണൽ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നാഷണൽ ഗ്രീൻ ട്രിബ്യൂണലിന്റെ ചെയർപഴ്‌സണായ സ്വാതന്ത്രർ കുമാർ തലവനും എക്‌സ്‌പെർട്ട് മെമ്പർമാരായ ഡി.കെ അഗർവാൾ, ഏ. ആർ.യുസുഫ് എന്നിവരും അടങ്ങിയ ഒരു ബെഞ്ചാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയിരിക്കുന്നത്. ഡൽഹിയിലെ വായുമലിനീകരണത്തെക്കുറിച്ച് ഈ വർഷം ആദ്യം വർധമാൻ കൗശിക്ക് ഫയൽ ചെയ്ത ഒരു പെറ്റീഷനുള്ള പ്രതികരണമായാണ് ഈ വിധി ഉണ്ടായിരിക്കുന്നത്. ഇതു പ്രകാരം 15 വർഷത്തിലധികം പഴക്കമുള്ള പെട്രോൾഡീസൽ വാഹനങ്ങൾ ഡൽഹിയിലെ റോഡുകളിൽ ഓടിക്കാൻ പാടില്ലെന്നാണ് എൻജിടി ഉത്തരവിട്ടിരിക്കുന്നത്.

മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ഇത്തരം വാഹനങ്ങൾ അധികൃതർക്ക് പിടിച്ചെടുക്കാവുന്നതാണ്. ഇത്തരം വാഹനങ്ങൾക്ക് ആർടിഒ രജിസ്‌ട്രേഷൻ അനുവദിക്കാനോ പുതുക്കി നല്കാനോ പാടില്ലെന്നും ഫിറ്റ് നസ് സർട്ടിഫിക്കറ്റ് നൽകരുതെന്നും ഉത്തരവിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത് കാണുകയാണെങ്കിൽ അവ പിടിച്ചെടുത്തുകൊണ്ടു പോയി നശിപ്പിക്കുകയും ചെയ്യും.

യുമലിനീകരണം തടയാൻ ഫലപ്രദമായ നിരവധി നടപടികൾ എൻജിടി നടപ്പിലാക്കാനൊരുങ്ങുകയാണ്. ഇതു പ്രകാരം പ്ലാസ്റ്റിക്കുകൾ, ഇലകൾ, മറ്റ് വസ്തുക്കൾ എന്നിവ തുറസ്സായ സ്ഥലങ്ങളിൽ കത്തിക്കുന്നത് കണ്ടാൽ ആർക്കും ഇതു സംബന്ധിച്ച പരാതിയുമായി എൻജിടി, പൊലീസ്, ഡിപിസിസി എന്നിവയെ സമീപിക്കാവുന്നതാണ്. ഇത്തരം പ്രവർത്തികളെക്കുറിച്ചുള്ള ചിത്രങ്ങളും വിവരങ്ങളും പൊതുജനങ്ങൾക്ക് അപ്ലോഡ് ചെയ്യാനായി ഡിപിസിസിയും ഡൽഹി സർക്കാരും ഒരു വെബ്‌പോർട്ടൽ തയ്യാറാക്കുന്നുണ്ട്. ഇത്തരം പരാതികൾ പരിഹരിക്കാനായി ഡൽഹി സർക്കാർ ഒരു സ്‌പെഷ്യൽ ഫോഴ്‌സിനെ നിയമിക്കും. പുതിയ പരിഷ്‌കാര പ്രകാരം താർ റോഡിന് മുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനും പാടില്ല. ഇതിന് പുറമെ ഓവർലോഡ് കയറ്റിയ ചരക്ക് വാഹനങ്ങൾ ഡൽഹി സിറ്റിയിലൂടെ കടന്ന പോകാൻ അനുവദിക്കുകയുമില്ല.

ഹനങ്ങളെ നിയന്ത്രിക്കാനായി ഓട്ടോമാറ്റിക് അല്ലെങ്കിൽ സെൻസർ ബേസ്ഡ് വെയ്ബ്രിഡ്ജുകൾ നഗരത്തിലേക്ക് കടക്കുന്ന പോയിന്റുകളിലും നഗരം വിട്ട് പോകുന്ന പോയിന്റുകളിലും ഇൻസ്റ്റാൾ ചെയ്യും. ഈ പോയിന്റുകളിൽ ട്രക്കുകളെ അധികനേരം നിർത്തിയിടാൻ അനുവദിക്കില്ല. മാർക്കറ്റുകളിൽ പാർക്കിങ് ഒരു വശത്ത് മാത്രമെ അനുവദിക്കുകയുള്ളൂ. എംഒഇഎഫ്, മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, ഡിപിസിസി, സിപിസിബി എന്നിവയാണ് ഡൽഹിക്ക് പുറത്ത് നിന്ന് വരുന്ന വാഹനങ്ങളുടെ പാത നിർണയിക്കുക. പുതിയ പരിഷ്‌കാര പ്രകാരം എല്ലാ ഡിടിസി ബസുകളെയും എമിഷൻ ടെസ്റ്റി്‌ന വിധേമാക്കുന്നുമുണ്ട്.

മലിനീകരണമുണ്ടാക്കുന്ന ബസുകളെ ഓടാൻ അനുവദിക്കുകയുമില്ല. ലോകാരോഗ്യ സംഘടന അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വായുമലിനീകരണമുള്ള നഗരമാണ് ഡൽഹിയെന്ന് വ്യക്തമാക്കിയിരുന്നു. ആ റിപ്പോർട്ടും ഇത്തരം നീക്കങ്ങൾ ശക്തമാക്കാൻ അധികൃതരെ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP