Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബൂട്ടും ബ്ലൂട്ടൂത്തുമായി നാനോ വരുന്നു; ഒരു ലക്ഷത്തിന്റെ ബ്രാൻഡ് പൊട്ടിപ്പൊളിഞ്ഞപ്പോൾ പുതിയ അവതാരം തുടങ്ങുന്നത് രണ്ടു ലക്ഷത്തിന്

ബൂട്ടും ബ്ലൂട്ടൂത്തുമായി നാനോ വരുന്നു; ഒരു ലക്ഷത്തിന്റെ ബ്രാൻഡ് പൊട്ടിപ്പൊളിഞ്ഞപ്പോൾ പുതിയ അവതാരം തുടങ്ങുന്നത് രണ്ടു ലക്ഷത്തിന്

രു ലക്ഷം രൂപയ്ക്ക് ഒരു കാർ എന്നതായിരുന്നു നാനോ കാറുമായി രംഗത്തുവരുമ്പോൾ ടാറ്റയുടെ വാഗ്ദാനം. എന്നാൽ, ഈ പ്രഖ്യാപനം വാക്കുകളിൽ മാത്രമൊതുങ്ങുന്നതായിരുന്നുവെന്ന് നാനോ രംഗത്തെത്തിയപ്പോൾത്തന്നെ തെളിഞ്ഞു. ഏതായാലും പരാജയപ്പെട്ട വാഗ്ദാനത്തോട് വിടപറയാൻ ഒടുവിൽ ടാറ്റയും തീരുമാനിച്ചു. ഒരു ലക്ഷം രൂപയുടെ നാനോ നിർമ്മാണം കമ്പനി അവസാനിപ്പിച്ചു.

എന്നാൽ, നാനോ വിപ്ലവത്തിൽനിന്ന് പിന്നോട്ടുപോകാൻ ടാറ്റ തയ്യാറല്ല. പുതിയ തലമുറ നാനോ കാറുമായാണ് തിരിച്ചുവരവ്. ഇതിന് വില രണ്ടുലക്ഷം രൂപയാണ്. ബൂട്ട് ആക്‌സസും ബ്ലൂടൂത്ത് സൗകര്യവുമൊക്കെയായാണ് ജനറേഷൻ എക്‌സ് നാനോയുടെ വരവ്. മാരുതി ഓൾട്ടോയെയും ഹ്യുണ്ടായ് ഇയോണിനെയും പോലുള്ള ചെറുകാറുകളുടെ മാർക്കറ്റ് പിടിക്കുകയാണ് ടാറ്റയുടെ ലക്ഷ്യം. 

പുതിയ മോഡലിന്റെ ഫുൾ ഓപ്ഷൻ വണ്ടിക്ക് ഡൽഹി ഷോറൂം വില 2.89 ലക്ഷമാകും. 2014-15 കാലയളവിൽ 17,000 കാറുകൾ മാത്രമാണ് ടാറ്റ പുറത്തിറക്കുന്നത്. മാസത്തിൽ 20000 കാറുകൾ പുറത്തിറക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. വിവിധ റേഞ്ചുകളിലുള്ള മോഡലുകൾക്ക് മുംബൈയിൽ 2.1 ലക്ഷം മുതൽ 2.99 ലക്ഷം വരെയാണ് വില.

സമാന റേഞ്ചിലുള്ള ചെറുകാറുകളെക്കാൾ വിലക്കുറവ് ഇപ്പോഴും നിലനിർത്താൻ നാനോയ്ക്ക് സാധിച്ചിട്ടുണ്ട്. മാരുതി ഓൾട്ടോ ബേസ് മോഡലിന് 2.86 ലക്ഷവും ഇയോണിന് മൂന്ന് ലക്ഷവുമാണ് വില. തുടക്കത്തിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ടാറ്റ കൂടുതൽ വിലക്കുറവിന് തയ്യാറായേക്കുമെന്നും സൂചനയുണ്ട്.

2009-ലാണ് നാനോയുമായി ടാറ്റ രംഗത്തെത്തിയത്. എന്നാൽ, കാറിന് വേണ്ടത്ര സ്വീകരണം ലഭിച്ചില്ല. നാനോ കാറുകൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതും മാരുതിയുടെയും മറ്റും അപ്രമാദിത്തവും നാനോയ്ക്ക് വേറുറപ്പിക്കാൻ അവസരം നൽകിയില്ല. എന്നാൽ, പുതിയ മോഡലിലേക്ക് മാറിയതോടെ നാനോയ്ക്ക് ആവശ്യക്കാരേറിയതായി ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചർ വെഹിക്കിൾ ഡിവിഷൻ തലവൻ മായങ്ക് പരീക്ക് പറയുന്നു.

പഴയ മോഡൽ നാനോ കാറുകൾ ഇതുവരെ 2.6 ലക്ഷമാണ് വിറ്റുപോയിട്ടുള്ളത്. എന്നാൽ, നാനോയുടെ വിൽപ്പനക്കുറവിൽ ടാറ്റ ഗ്രൂപ്പ് ചെയർമാൻ സൈറസ് മിസ്ട്രിക്ക് അതൃപ്തിയുണ്ടായിരുന്നു.ഇതോടെയാണ് പുതിയ തലമുറ നാനോ കാറുകളിലേക്ക് തിരിയാൻ കമ്പനിയെ പ്രേരിപ്പിച്ചത്. രണ്ടുവർഷമായി ഇതിനുള്ള തയ്യാറെടുപ്പുകളിലായിരുന്നു കമ്പനി. കഴിഞ്ഞവർഷം നാനോ ട്വിസ്റ്റ് രംഗത്തുവന്നിരുന്നു. പവർ സ്റ്റിയറിങ്ങുമായാണ് നാനോ ട്വിറ്റ് പ്രത്യക്ഷപ്പെട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP