Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെട്രോളും ഡീസലും വേണ്ട; കുറഞ്ഞ ചെലവ്, കൂടുതൽ വേഗത: കെട്ടിലും മട്ടിലും പുതുമയുമായി വോൾവോയുടെ ആദ്യത്തെ ഇലക്ട്രിക് കാർ 2019ൽ പുറത്തിറങ്ങും; വൈദ്യുതിയുടെ ശക്തിയിൽ ഏറ്റവും കൂടുതൽ ദൂരം ഓടുന്ന കാറുമായി കുതിപ്പിനൊരുങ്ങി വോൾവോ

പെട്രോളും ഡീസലും വേണ്ട; കുറഞ്ഞ ചെലവ്, കൂടുതൽ വേഗത: കെട്ടിലും മട്ടിലും പുതുമയുമായി വോൾവോയുടെ ആദ്യത്തെ ഇലക്ട്രിക് കാർ 2019ൽ പുറത്തിറങ്ങും; വൈദ്യുതിയുടെ ശക്തിയിൽ ഏറ്റവും കൂടുതൽ ദൂരം ഓടുന്ന കാറുമായി കുതിപ്പിനൊരുങ്ങി വോൾവോ

കെട്ടിലും മട്ടിലും പുതുമയുമായി വോൾവോയുടെ ആദ്യത്തെ ഇലക്ട്രിക് കാർ വരുന്നു. വോൾവോയിൽ നിന്നും തികച്ചും മറ്റൊരു ബ്രാൻഡായി മാറിയ പോൾസ്റ്റാറാണ് ഇലക്ട്രിക് കാറുകളുടെ നിർമ്മാണത്തിന് ഒരുങ്ങുന്നത്. 2019ൽ ഉപഭോക്താക്കളെ തേടി കാറുകൾ വിപണിയിൽ എത്തും.

500 മോഡലുകളാണ് ആദ്യഘട്ടത്തിൽ ഒരുക്കിയിരിക്കുന്നത്. ഓൺലൈൻ വഴിയായിരിക്കും മുഴുവൻ കാറുകളും വിൽപ്പന നടത്തുക. 600 ബിഎച്ച്പി, 1,000എൻഎം ടോർക്യു

ഇലക്ട്രിക് പവ്വറിൽ 15 കിലോമീറ്റർ വരെ ഓടാൻ ഇതിന്റെ എഞ്ചിന് സാധിക്കുമെന്ന പ്രത്യേകതയും ഉണ്ട്. അതായത് മാർക്കറ്റിലുള്ള മറ്റെല്ലാ ഹൈബ്രിഡ് കാറുകളേക്കാളും കൂടുതൽ ഓടുമെന്ന് അർത്ഥം. ഇലക്ട്രിക് കാർ മാത്രമല്ല ഇത്. ഇന്ധനം നിറച്ചും ഇത് റോഡിലിറക്കാം.

250 മൈൽ വൈഗതയും ബാറ്ററി ഓപ്ഷനും ഉണ്ടായിരിക്കും. സാധാരണക്കാരന്റെയും ബഡ്ജറ്റിൽ ഒതുങ്ങിയതും എന്നാൽ കൂടുതൽ കരുത്തുള്ളതുമായിരിക്കുമെന്നും കമ്പനി അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP