Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മലയാളിയും, സിൽമാക്കാരും പിന്നെ സദാചാരവും; പുട്ട് ഒരു ഭീകര ഭക്ഷണമാണ്?

മലയാളിയും, സിൽമാക്കാരും പിന്നെ സദാചാരവും; പുട്ട് ഒരു ഭീകര ഭക്ഷണമാണ്?

അഡ്വ. ശ്രീജിത്ത് പെരുമന

സാക്ഷരതയിലും, പ്രായോഗികതയിലും, രാഷ്ട്രീയതയിലും അമേരിക്കയെക്കാൾ മുന്നിൽ നിൽക്കുന്ന ജനസമൂഹം. അതാണ് കോളനി ചരിത്രം പേറുന്ന മൂന്നാംലോക രാജ്യമായ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ദൈവത്തിന്റ സ്വന്തം നാടെന്നു സരോജ്കുമാർ സ്റ്റാലിൽ നമ്മൾ തന്നെ വിളിക്കുന്ന കേരളവും അതിലെ പ്രബുദ്ധ മലയാളികളും.

സിനിമ എന്നത് മലയാളികളെ സംബന്ധിച്ച് കേവലം ഒരു വിനോദോപാധി മാത്രമല്ല മറിച്ച് ഓരോ മലയാളിയുടെയും ഉപബോധമനസ്സിലെ കൃഷിയിടങ്ങളാണ്. ജീവിതത്തിനായുള്ള വിത്തുകൾ ഒരു ശരാശരി മലയാളി വിതയ്ക്കുന്നതും കൊയ്യുന്നതുമെല്ലാം ആ പാടങ്ങളിലാണ് എന്നതാണ് യാഥാർഥ്യം. അതുകൊണ്ടുതന്നെയാണ് ലോകത്തിലെ ഏറ്റവും റിയലിസ്റ്റിക് ആയിട്ടുള്ള യാഥാർഥ്യബോധത്തോടെയുള്ള സിനിമകൾ മലയാളത്തിൽ പിറവിയെടുത്തിട്ടുള്ളത്. ജനജീവിതത്തെ ഒരു വലിയപരിധിവരെ അനുകരിക്കാൻ സിനിമയും സിനിമാ ജീവിതത്തെ അനുകരിക്കാൻ മലയാളികളും എന്നും ശ്രമിച്ചുകൊണ്ടേയിരുന്നു.

കൂലിപ്പണിക്കാരന്റെ ജീവിതം മുതൽ അതിസമ്പന്നന്റെ ജീവിതം വരെ, രാജകുമാരി മുതൽ വേശ്യ വരെ പച്ചയായ യാഥാർഥ്യങ്ങളോടെ ക്യാൻവാസിൽ ചലിക്കുന്ന ചിത്രങ്ങളായപ്പോൾ അവയിലെ അഭിനേതാക്കളെയും കഥാപാത്രങ്ങളെയും അവനവന്റെ ആത്മാവിലേക്ക് ആവാഹിച്ച മലയാളി പ്രേക്ഷകർ തമിഴ് ജനതയെപോലെ വൈകാരികത പുറത്ത് കാട്ടാറില്ലെങ്കിലും മനസ്സാൽ തമിഴരെക്കാളും സിനിമ തീവാദികളായിരുന്നു എന്നതാണ് യാഥാർഥ്യം. എന്നാൽ ഏറ്റവും വലിയ, ഞരമ്പുരോഗികളും , ഒളിഞ്ഞു നോട്ടക്കാരാരുമാണെങ്കിലും സദാചാരത്തിന്റെ അപ്പോസ്തലന്മാരായി നിറഞ്ഞാടുന്ന അതേ കപടത സിനിമാക്കാരോടുള്ള ആരാധനയിലും സിനിമ രംഗത്തോടും നമുക്കുണ്ട്.

'സിനിമാ നടിമാരെല്ലാം പോക്കാണ്' എന്ന് നാലാള് കൂടുന്നിടത്തു തലയുയർത്തി നിന്ന് പറയുന്ന മലയാളി അതൊരു അഭിമാനമായാണ് കരുതുന്നത്. എന്നാൽ വിവാഹത്തിനും പാലുകാച്ചലിനും മരണത്തിനും വരെ സംബന്ധിക്കുന്ന നടീനടന്മാരെ സ്ഥലകാല ബോധം മറന്നു മലയാളി നോക്കിനിൽക്കും. വിഷുവോ ഓണമോ ക്രിസ്തുമാസോ , ബക്രീദോ ആഘോഷങ്ങൾ ഏതുമാകട്ടെ രാവിലെ മുതൽ ടിവിയിലെ സിനിമാക്കാരുടെ കൂടിയാട്ടങ്ങൾ ഇമവെട്ടാതെ നോക്കി നിൽക്കും ആൺ പെൺ വ്യത്യാസമില്ലാതെ മലയാള കുടുംബങ്ങളൊന്നാകെ.

തീർന്നില്ല പള്ളി ബെഞ്ചരിപ്പ് ആണെങ്കിലും ..അമ്പലത്തിലെ കൊടിയേറ്റമാണെമെങ്കിലും , ആണ്ട് നേർച്ചയാണെങ്കിലും ഘാടനത്തിനു സിനിമാക്കാർ നിർബന്ധമാണ് പ്രബുദ്ധ മലയാളിക്ക്. അതിനി കോഴിക്കടയാണെങ്കിലും ...ലുലു മാളാണെങ്കിലും സിൽമാക്കാർ വേണം. നാട്ടിലുള്ള സകലമാന ചാനലിലും റേഡിയോ ചാനലുകളിലും പത്രങ്ങളിലു 24x7 ഭൂരിപക്ഷവും സിനിമാക്കാരുടെ ഉടൽ; സിനിമാക്കാരുടെ തല; സിനിമാക്കാരുടെ ശബ്ദം ഇതുമാത്രമാണ് കാണാനും കേൾക്കാനും സാധിക്കുക.

സിനിമാക്കാരുടെ താലികെട്ട് മുതൽ ഗർഭവും, ജനനവും, ചോറൂണും, മാമോദീസയും ഇരുപത്തിയെട്ടും, അന്ത്യകൂദാശ വരെയും തത്സമയം സംപ്രേഷിപ്പിക്കാൻ ചാനലുകളും, പണിക്കുപോലും പോകാതെ അതൊക്കെ നോക്കി ഇരിക്കാൻ നമുക്കുണ്ടാകുന്ന ആ അന്തർലീനമായ ത്വരയുണ്ടല്ലോ അതാണ് ഇതിലെ ഹൈലൈറ്റ്.

പരമ്പരാഗതമായി നാട്ടുനടപ്പുള്ള സദാചാര കോഡിൽ മലയാളി ആകെ ഇളവുകൾ നൽകിയിട്ടുള്ളത് സിനിമാക്കാർക്ക് മാത്രമാണ്. അതായത് വിവാഹമോചനം നടത്തി പുനർവിവാഹം നടത്തുന്ന സാധാരണക്കാരായ ആണിനേയും പെണ്ണിനേയും ആഗോള തീവ്രവാദികളും, കളങ്കിതരുമായി കരുതി പടിയടച്ചു പിണ്ഡം വെക്കുകയാണ് സദാചാര മലയാളികൾ സാധാരണ ചെയ്തുവരാറുള്ളത് . എന്നാൽ സിനിമാക്കാർക്കിടയിലെ ഇത്തരം പുനർവിവാഹങ്ങളും വിവാഹ മോചനങ്ങളും തത്സമയം വെണ്ടക്കയാകുമ്പോൾ അനുഗ്രഹാശിസുകൾ ചൊരിഞ് മലയാളികൾ അഭിമാനിക്കുന്നതാണ് കണ്ടിട്ടുള്ളത് എന്നതും വിധിവൈപരീത്യം.

ഒരു നേരത്തെ ആഹാരത്തിനായി തുണിയുരിയേണ്ടി വരുന്ന ലൈംഗികത്തൊഴിലാളികളും പട്ടിണിപാവങ്ങളും മലയാളികൾക്ക് ദുശ്ശകുനവും അറപ്പും വെറുപ്പുമാണ് എന്നാൽ ഒരു തലമുറയെത്തന്നെ ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കാനിടയാക്കുന്ന നീലച്ചിത്ര നായികമാരും, ആഡംബരത്തിനും ആഘോഷങ്ങൾക്കുമായ് തുണിയുരിയുന്ന കൊച്ചമ്മമാരും മലയാളികൾക്ക് ആവേശവും, മാതൃക പുരുഷോത്തമകളുമാണ് എന്നതും യാഥാർഥ്യമാണെന്നു പറയാതെ വയ്യ. സണ്ണിലിയോൺ ഔദ്യോദികമായി സംസ്ഥാന അതിഥിയാകുമ്പോൾ മറുഭാഗത്തു സൂര്യനെല്ലി പെൺകുട്ടിയും ഐസ്‌ക്രീം റജീനയുമൊക്കെ കേവലം നശിക്കപ്പെട്ട ഇരകൾ മാത്രമാണ്.

പറഞ്ഞുവന്നത് മലയാളിയുടെ സിനിമാ സംസ്‌ക്കാരത്തിലെ കപടതകളെ കുറിച്ചാണ്.ഒരു ശരാശരി മലയാളി പറയുമ്പോൾ 'സിനിമാക്കാരെല്ലാം പോക്ക് കേസുകൾ', എന്നാൽ തത്വത്തിൽ അവരാണ് മലയാളികൾക്ക് എല്ലാം എല്ലാം.

അതെ , സിനിമയുമായുള്ള മലയാളിയുടെ വൈകാരികതയ്ക്ക് ഉദാഹരണങ്ങളേറെയാണ്. സീറ്റ് ബെൽറ്റ് ധരിച്ചു വാഹനം ഓടിക്കണമെന്നും , ഹെൽമറ്റ് ധരിച്ചു ഇരുചക്ര വാഹനങ്ങൾ ഓടിക്കണമെന്നും ഗതാഗത നിയമങ്ങൾ പാലിക്കണമെന്നുമുള്ള സർക്കാർ പരസ്യങ്ങളിൽ എന്തുകൊണ്ട് സിനിമാ നടന്മാർ വരുന്നൂ ... നടീ നടന്മാർക്ക് കോടികൾ നൽകി ആരോഗ്യവകുപ്പിന്റെ ഉൾപ്പെടെയുള്ള വകുപ്പുകളുടെ അംബാസിഡർമാർ ആയി നിയമിക്കപ്പെടുന്നൂ എന്നതൊക്കെ മലയാളികളുടെ സിൽമാ ആരാധനയെ മുതലെടുക്കാനുള്ള ശ്രമങ്ങളെയാണ് സൂചിപ്പിക്കുന്നത്.ഓരോ രക്ഷിതാക്കളും അവരെ സിനിമാ നടിമാരെപ്പോലെയും നടന്മാരെപോലെയും ആക്കാൻ പെടാപ്പാടു പെടുകയാണ്. അണ്ടർവിയറുകൾ പോലും സിൽമാക്കാരുടെ സ്‌റ്റൈലിൽ എന്നതുവരെ എത്തിനിൽക്കുന്നു കാര്യങ്ങൾ.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെന്നിരിക്കെ ദിലീപിലേക്കും വർത്തമാന സംഭവങ്ങളിലേക്കും വന്നാൽ അവിടെയും മലയാളികളുടെ വിശ്വ വിഖ്യാത ഇരട്ടത്താപ്പുകളുടെയും, കപട സദാചാരത്തിന്റെയും, ലാസ്റ്റ് ബട്ട് നോട്ട് ദി ലീസ്റ്റ് ഒരുതരം ഈഗോയുടെയും പ്രതിഫലനം ദൃശ്യമാണ്.

തങ്ങൾ സ്‌നേഹിക്കുകയും ആരാധിക്കുകയും സ്വപ്നകാണുകയും ചെയ്യുന്ന രണ്ടു പ്രമുഖ നടികൾക്ക് അവരുടെ വ്യക്തിപരമായ ജീവിതത്തിൽ സംഭവിച്ച തീർത്തും വ്യക്തിപരമായ കാര്യങ്ങളെ പൊടിപ്പും തൊങ്ങലും ആവശ്യത്തിന് മസാലകളും ചേർത്ത് മലയാളികൾ ഏറ്റെടുത്തതു മുതലുള്ള സംഭവവികാസങ്ങൾ ശ്രദ്ധിച്ചാൽ അയൽവാസിയുടെ കിടപ്പറയിലേക്ക് ഒളിഞ്ഞു നോക്കാനുള്ള നമ്മുടെ ത്വരയുടെ ആഴം മനസ്സിലാക്കാവുന്നതേയുള്ളൂ.

മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം വേർപ്പെടുത്താനും കാവ്യാമാധവനെ വിവാഹം ചെയ്യാനുമുള്ള വ്യക്തിപരമായ ദിലീപിന്റെ തീരുമാനത്തിൽ മലയാളികൾ ഒന്നടങ്കം കൊടിപിടിച്ചു പ്രതിഷേധിച്ചത് ഓർമ്മയില്ലേ. രണ്ടും മൂന്നും കെട്ടിയവന്മാർ വരെ ദിലീപിനെ വലിച്ചു കീറി ഒട്ടിക്കാൻ ഓടിനടന്നു...ഫെമിനിസ്റ്റ് അമ്മായിമാർ ചാനൽ ക്യാമറകൾക്ക് മുൻപിൽ ചായം തേച്ച ചുണ്ടുകളുമായിരുന്നു ഗീർവാണങ്ങൾ പൊട്ടിച്ചു....കൊച്ചമ്മമാർ നെഞ്ചത്തടിച്ചു കരഞ്ഞു ...ഓൺലൈൻ ഊത്തെഴുത്തുകാർ മഞ്ഞ കഥകളെഴുതി വായനക്കാരെ ആത്മരതിയിൽ ആറാടിച്ചു ....അങ്ങനെ ദിലീപ് വധം ആടുന്നതിനിടയിലാണ് പൾസർ സുനി നായകനായി നടിയെ ആക്രമിച്ച ആക്ഷൻ ത്രില്ലർ കേരളത്തിൽ ഇറങ്ങുന്നതും പിന്നീട് നിറഞ്ഞോടുന്നതും.

പ്രമുഖരുടെ സ്രവം മുതൽ പ്രമുഖ സ്രാവുകൾ വരെ ചാനലുകളിലും പത്രങ്ങളിലും വെണ്ടക്കയായി കലങ്ങി മറിഞ്ഞു ... തക്കം പാർത്തിരുന്ന മലയാളികൾ അങ്ങനെയാണ്....പരമ്പരാഗതമായി തങ്ങൾക്ക് ലഭിച്ച സിദ്ധി പുറത്തെടുക്കുന്നത്. സിനിമാ നടിയെ ആക്രമിച്ചിരിക്കുന്നു...... ആത്മരോഷത്താൽ ചോര തിളയ്ക്കാൻ മറ്റെന്തുവേണം.മലയാളിയുടെ സദാചാരം ഉണർന്നു അയലുമ്മേൽ കിടക്കുന്ന തോർത്തും, അറയില് കിടക്കുന്ന വാളും എടുത്ത് പടവെട്ടാൻ തുടങ്ങുകയായിരുന്നു.

എന്നാൽ ഈ കാലയളവിൽ പിഞ്ചു കുഞ്ഞിനെ മുതൽ വയോധികയായ അമ്മൂമ്മയെ വരെ പ്രബുദ്ധ കേരളത്തിലെ ബ്ലഡി മലയാളീസ് ക്രൂരമായ റേപ്പ് ചെയ്തു എന്നാൽ. ഫെമിനിസ്റ്റ് കൊച്ചമ്മമാരും, ചാനൽ ക്യാമറകളും പ്രമുഖരുടെ സ്രവം ഊറുന്നതും കാത്തുകെട്ടികിടക്കുകയായിരുന്നു .

പുരുഷുമാർക്ക് പോരാട്ടത്തിൽ ശത്രുവായി കിട്ടിയത് മലയാളീസിന്റെ സ്വന്തം മഞ്ജു ചേച്ചിയെ ചതിച്ച ദിലീപിനെയും ..പോരെ പൊടിപൂരം. പിന്നീടിങ്ങോട്ട് പുട്ട് ഭീകരനെ ഇന്നു രാവിലെ ആലുവ സബ് ജയിലിൽ എത്തിക്കുന്നതുവരെ സൈബർ പോരാളികൾക്കും ചാനൽ മൊയലാളിമാർക്കും ഊണും ഉറക്കവുമില്ലാത്ത രാവുകളായിരുന്നു.

സഹപ്രവർത്തകയായ ഒരു പെൺകുട്ടിയെ അതിക്രൂരമായി ഉപദ്രവിച്ച ആളുകളിൽ ദിലീപെന്നല്ല എത്ര വലിയ ഉന്നതർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും മാതൃകാപരമായി കടുത്ത ശിക്ഷകൾ നൽകണം എന്നതിൽ യാതൊരു അഭിപ്രായ വ്യത്യാസവും എനിക്കില്ല.

അതേസമയം ഒരു അഭിഭാഷകൻ എന്ന നിലയിൽ ചില കാര്യങ്ങൾ കാണാതിരിക്കുവാനും സാധ്യമല്ല. അതായത് മുൻവിധികളോടെയുള്ള ജനങ്ങളുടെ ഈ വിഷയത്തിലെ തീവ്രവും സഭ്യമല്ലാത്തതുമായ അഭിപ്രായ പ്രകടനങ്ങളും, മാധ്യമ വിചാരണകളും നിയന്ത്രിക്കേണ്ടിയിരിക്കുന്നു. സമൂഹത്തിലെ കുറ്റവാളികളെ തുറന്നുകാട്ടുന്നതിൽ മാധ്യമങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ടെങ്കിലും വിചാരണയ്ക്ക് ശേഷം ആത്യന്തികമായി നീതിന്യായ കോടതികളുടെ വിധി വരുന്നതുവരെ സംഭവത്തിൽ പ്രതിചേർക്കപ്പെടുക മാത്രം ചെയ്ത ആരെയും തേജോവധം നടത്താതിരിക്കുക, മസാല കഥകൾ മെനഞ് അപമാനിക്കാതിരിക്കുക എന്നത് പരിഷ്‌കൃത സമൂഹത്തിലെ മാന്യതയുടെയും മനുഷ്യത്വത്തിന്റെയും , മനുഷ്യാവകാശങ്ങളുടെയും ഭാഗമാണ്.

വിചാരണയ്ക്ക് ശേഷം ദിലീപിനെതിരെ ചാർത്തപ്പെട്ട ക്രിമിനൽ ഗൂഢാലോചന 120 B of IPC എന്ന കൃത്യം സംശയാതീതമായി തെളിയിക്കപ്പെടുകയാണെങ്കിൽ രാജ്യത്തിന്റെ നീതിന്യായ ചരിത്രത്തിലെ സമാനതകളില്ലാത്ത സംഭവമായിരിക്കും അത്. ബലാൽസംഗം ചെയ്യാൻ ക്വോട്ടേഷൻ നൽകുക എന്നത് രാജ്യത്തിതുവരെ തെളിയിക്കപ്പെടാത്ത അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവമാണ്. അതുകൊണ്ടുതന്നെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാനാവശ്യമായ തെളിവ് നിയമ പ്രകാരമുള്ള തെളിവുകൾ അത്യന്താപേക്ഷിതമാണ്. ഇത്തരം കേസുകളിൽ ഗൂഢാലോചന തെളിയിക്കുന്നത് ചെയിൻ ഓഫ് എവിഡൻസുകളെ ബന്ധപ്പെടുത്തിയായിരിക്കും. ഗൂഢാലോചനകുറ്റം തെളിഞ്ഞാൽ മാത്രമേ ദിലീപിനെതിരെ നിലവിൽ ചാർജ്ജ് ചെയ്യപ്പെട്ട ബലാൽസംഗം ഉൾപ്പെടെയുള്ള മറ്റെല്ലാ കുറ്റങ്ങളും നിലനിൽക്കുകയുള്ളൂ. അതായത് 120 B എന്ന പീനൽ വകുപ്പ് പ്രകാരം ഗൂഢാലോചനയിൽ ഉൾപ്പെട്ട ഏതൊരാളും അതിലെ എഗ്രിമെന്റ് പ്രകാരം ചെയ്യപ്പെട്ട ഏതൊരു കുറ്റവും ചെയ്ത പ്രതിക്ക് തുല്യമായ കുറ്റം ചെയ്തതാകുന്നു.

Section 120B. Punishment of criminal conspiracy

(1) Whoever is a party to a criminal conspiracy to commit an offence punishable with death, impriosnment for life or rigorous impriosnment for a term of two years or upwards, shall, where no express provision is made in this Code for the punishment of such a conspiracy, be punished in the same manner as if he had abetted such offence.

(2) Whoever is a party to a criminal conspiracy other than a criminal conspiracy to commit an offence punishable as aforesaid shall be punished with impriosnment of either description for a term not exceeding six months, or with fine or with h.

കേവലം ഹോട്ടൽ ബില്ലുകളും , സെൽഫി ചിത്രത്തിൽ പതിഞ്ഞ ഫോട്ടോകൾ കൊണ്ടും , ഫോൺവിളികളുടെ രേഖകൾ കൊണ്ടും മാത്രം പ്രോസിക്കൂഷന് ഇതിലെ കുറ്റകരമായ ഗൂഢാലോചന തെളിയിക്കാൻ സാധിക്കില്ല എന്ന് സാരം. 120 ബി എന്ന വകുപ്പ് സംശയാതീതമായി തെളിയിക്കാനുള്ള ബാധ്യതയും ഉത്തരം കേസുകളിൽ പ്രോസിക്കൂഷനുണ്ട്. ദിലീപിന്റെ നിലവിലെ കേസിൽ പത്തൊൻപത് തെളിവുകൾ കിട്ടിയെന്നൊക്കെ പൊലീസ് വീമ്പടിക്കുമ്പോഴും പക്ഷെ ഇത് കോടതി ഓഫിസർമാരായ അഭിഭാഷകർക്ക് കൈമാറി വിചാരണചെയ്യപ്പെടുമ്പോൾ നനഞ്ഞ പടക്കങ്ങളായ് മാറാനുള്ള സാധ്യതകൾ ഏറെയാണ്.

ഒരു കുറ്റാന്വേഷണവുമായ് ബന്ധപ്പെട്ട നടക്കുന്ന സാധാരണ നടപടിക്രമം മാത്രമാണ് അറസ്റ്റ് എന്നത്. അതിലേറെ സാധാരണമായ നടപടിയാണ് ജുഡീഷ്യൽ കസ്റ്റഡിയിലേക്കോ പൊലീസ് കസ്റ്റഡിയിലേക്കോ ഒരാളെ റിമാൻഡ് ചെയ്യുക എന്നത്. എന്നാൽ കടുകുമണിയോളം ഇഴകീറി ന്യായാന്യായങ്ങൾ പരിശോധിച്ചു വിചാരണ ചെയ്തു വിധി പ്രസ്താവം നടത്തുക എന്നതാണ് ആ കുറ്റത്തിന്റെയും കുറ്റവാളിയുടെയും ഗതിവിഗതികൾ തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ വിചാരണ തുടങ്ങുന്നതിനും മുൻപ് കേവലം അന്വേഷണ ഘട്ടത്തിൽ മാത്രം നിൽക്കുന്ന ഒരു കേസിലെ കുറ്റാരോപിതനെ ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി കല്ലെറിഞ്ഞു കൊല്ലുന്നതുപോലെ മാധ്യമ വിചാരണകളും , തെരുവ് വിചാരണകളും, നടത്തി , പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ കുറ്റക്കാരനായി പ്രഖ്യാപിച്ചു അന്ത്യകൂദാശനടത്തുന്നത് നിയമവാഴ്ചയും ജനാധിപത്യവും നിലനിൽക്കുന്ന ഒരു നാടിനു ഒട്ടും ഭൂഷണമല്ല.

സിനിമാ സ്‌നേഹികളുടെ പൊതുബോധം നിയമ പ്രക്രിയയുമായ് കൂട്ടിക്കുഴച്ച് വായിക്കുന്നവരാണ് അടിസ്ഥാന രഹിതമായ വാർത്തകൾ പടച്ചു വിടുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നത്.

ഒന്നുമില്ലായ്മയിൽ നിന്നും സ്വപ്രയത്‌നം കൊണ്ട് വളർന്ന ഒരാളാണ് ദിലീപെന്ന നടൻ . ഇത്രയും ഫ്‌ലെക്‌സിബിൾ ആയ മറ്റൊരു നടനുണ്ടോ എന്നുപോലും സംശയകരമാണ് എന്ന് പറയാം. മലയാളിയെ ഇത്രയധികം എന്റർറ്റെയിൻ ചെയ്ത ഒരാൾ ഒരു നിമിഷം കൊണ്ട്കുറ്റക്കാരനാകുന്നതിനു മുൻപ് ആരുമല്ലാതാവുന്നതിൽ സന്തോഷിക്കുന്നതും ആഹ്ലാദിക്കുന്നതും എത്രത്തോളം ശരിയാണ് എന്നത് ഓരോരുത്തരും സ്വയം ആലോചിക്കേണ്ട വസ്തുതയാണ്.l
അബ്ദുൽ നാസർ മദനി സാഹിബാണെങ്കിലും, അജ്മൽ കസബാണെങ്കിലും ദിലീപാണെങ്കിലും കുറ്റാരോപിതരെ കുറ്റക്കാരാക്കരുത്. ഒരിക്കലും തിരിച്ചെടുക്കാനോ പരിഹാരം ചെയ്യാനോ ആകാത്തത്രയും വലിയ കുറ്റമാണ് അപ്രകാരം നാം ചെയ്യുന്നത്.

തെറ്റുകൾ മനുഷ്യസഹജമാണെന്നു തിരിച്ചറിയാത്തവരാണോ സമ്പൂർണ്ണ സാക്ഷരതരുടെ നാട്ടിലുള്ളത് എന്ന് തോന്നിപ്പോകുന്നൂ പലപ്പോഴും.

നിക്ഷ്പക്ഷമായൊരു അന്വേഷണം നടക്കട്ടെ , അത് സംശയാതീതമായി വിചാരണയിലൂടെ തെളിയിക്കപ്പെടട്ടെ എന്നിട്ടാകാം നാം പൊതുജനങ്ങളുടെ ശിക്ഷ നടപ്പാക്കൽ. അതൊരു പ്രകൃതി നീതിയാണ്., അതുവരെ ക്രൂരതകൾക്കിരയായ ആ പെൺകുട്ടിയോടൊപ്പം, സർവ്വവിധ പിന്തുണയും നൽകി നിൽക്കാം നമുക്ക്.

കഴിഞ്ഞ ദിവസങ്ങളിൽ ഇതുപോലെ പൊതുബോധം ഉണർന്ന ലിംഗ ഛേദന കേസിനെ കുറിച്ച് ഈ ഘട്ടത്തിൽ ഓർക്കുന്നത് നല്ലതായിരിക്കും കാരണം ഫെമിനിസ്റ്റ് അമ്മായിമാർ മുതൽ പിണറായി വിജയൻ വരെ ലിംഗം മുറിക്കാൻ ആഹ്വാനം നൽകുകയും ചാനൽ അകത്തളങ്ങൾ കലിതുള്ളി ചർച്ചചെയ്യപ്പെടുകയും ചെയ്ത സംഭവത്തിൽ ഇര തന്നെ മൊഴിമാറ്റി പറഞ്ഞിരിക്കുന്നു. സ്വാമി ഉപദ്രവിച്ചിട്ടില്ല എന്ന് പറയുന്നൂ... ഈ ഘട്ടത്തിൽ അന്ന് സ്വാമിയെ അപമാനിക്കുകയും ലിഗത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടെ മാധ്യമങ്ങളിൽ നൽകി അപമാനിക്കുകയും ചെയ്ത മാന്യന്മാരും മാന്യകളും ആ കുറ്റാരോപിതന് നഷ്ട്ടമായ അഭിമാനം തിരികെ നൽകുമോ സാധിക്കുമോ നിങ്ങൾക്കതിനു ? സരിതയുടെ വാക്കുകേട്ട് ഒബി വാനുമെടുത്ത് ഉമ്മൻ ചാണ്ടിയുടെ തുണ്ട് സി ഡി തപ്പി തത്സമയം ക്യാമറയുമായി കോയമ്പത്തൂർക്ക് പോയ കേസിന്റെ അവസ്ഥയെന്താ ? മാപ്പു പറയുമോ ആ വയോധികനായ മുന്മുഖ്യമന്ത്രിയോട് നിങ്ങൾ ?

ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ട്...

Media plays a vital role in moulding the opinion of the osciety and it is capable of changing the whole viewpoint through which people perceive various events. Heinous crimes must be condemned and the media would be justified in calling for the perpetrators to be punished in accordance with the law. However, the media cannot usurp the functions of the judiciary and deviate from objective and unbiased reporting. While a media shackled by government regulations is unhealthy for democracy, the implications of continued unaccountability are even more damaging. Steps need to be taken in order to prevent media trials from eroding the civil rights of citizens, whereby the media have a clearer definition of their rights and duties, and the courts are given the power to punish those who flagrantly disregard them.

Constitutionality of Media Trials in India: A Detailed Analysis
November 13, 2015 by kanchi Leave a Comment

By Nimisha Jha, NLIU, Bhopal

Editor's Note: Media plays a vital role in moulding the opinion of the osciety and it is capable of changing the whole viewpoint through which people perceive various events. Heinous crimes must be condemned and the media would be justified in calling for the perpetrators to be punished in accordance with the law. However, the media cannot usurp the functions of the judiciary and deviate from objective and unbiased reporting. While a media shackled by government regulations is unhealthy for democracy, the implications of continued unaccountability are even more damaging. Steps need to be taken in order to prevent media trials from eroding the civil rights of citizens, whereby the media have a clearer definition of their rights and duties, and the courts are given the power to punish those who flagrantly disregard them.

INTRODUCTION
The demi-world of journalism is like the fun house of mirrors that one finds in carnivals. In one reflection you are too fat; in another you are absurdly thin; in another reflection you appear to have an elongated neck; in another, a flat head,- in still another you have next to nobody. Yet there you are, standing in front of these bizarre reflections, fully formed and hearing little resemblance to any of the images before you. The difference is, however, that unlike the fun house of mirrors, the distortions of the media are rarely a joke[1].

With the case of Sheena Bohra murder, the excruciating eyes of the media have pierced the perosnal life of the main accused Indrani Mukherjea which has kicked in a fresh debate on the issue of media trial of the accused. Every aspect of her perosnal life and character which have nothing to do legally with the investigation of the murder are under public lens of scrutiny via the media. The ethics of journalism have been again in a controversial area due to their prying eyes on the accused.

Media is regarded as one of the four pillars of democracy. Media plays a vital role in moulding the opinion of the osciety and it is capable of changing the whole viewpoint through which people perceive various events. The media can be commended for starting a trend where the media plays an active role in bringing the accused to hook. Especially in the last two decades, the advent of cable television, local radio networks and the internet has greatly enhanced the reach and impact of the mass media. The circulation of newspapers and magazines in English as well as the various vernacular languages has alos been continuously growing in our country. This ever-expanding readership and viewership coupled with the use of modern technologies for newsgathering has given media organizations an unprecedented role in shaping popular opinions. However, media freedom alos entails a certain degree of responsibility[2].

The strength and importance of media in a democracy is well recognized. Article 19(1) (a) of the Indian Constitution, which gives freedom of speech and expression includes within its am, freedom of press. The existence of a free, independent and powerful media is the cornerstone of a democracy, especially of a highly mixed osciety like India. Media is not only a medium to express one's feelings, opinions and views, but it is alos responsible and instrumental for building opinions and views on various topics of regional, national and international agenda. The pivotal role of the media is its ability to mobilize the thinking process of millions. The increased role of the media in today's globalized and tech-savvy world was aptly put in the words of Justice Learned Hand of the United States Supreme Court when he said, 'The hand that rules the press, the radio, the screen and the far spread magazine, rules the country'[3].

Democracy is the rule of the people, a system which has three strong pillars. But as Indian osciety today has become osmewhat unstable on its 3 legs- the executive, the legislature and the judiciary, the guarantee of Article 19 (1)(a) has given rise to a fourth pillar known as media or press. It plays the vital role of a conscious keeper, a watchdog of the functionaries of osciety and attempts to attend to the wrongs in our system, by bringing them to the knowledge of all, hoping for correction.

It is indisputable that in many dimensions the unprecedented media revolution has resulted in great gains for the general public. Even the judicial wing of the state has benefited from the ethical and fearless journalism and taken suo-moto cognizance of the matters in various cases after relying on their reports and news highlighting grave violations of human rights[4].

However, there are always two sides of a . With this increased role and importance attached to the media, the need for its accountability and professionalism in reportage cannot be emphasized enough. In a civil osciety no right to freedom, howosever invaluable it might be, can be considered aboslute, unlimited, or unqualified in all circumstances. The freedom of the media, like any other freedom recognized under the Constitution has to be exercised within reaosnable boundaries. With great power comes great responsibility. Similarly, the freedom under Article 19(1) (a) is correlative with the duty not to violate any law[5].

In an increasingly competitive market for grabbing the attention of viewers and readers, media reports often turn to distortion of facts and sensationalisation. The pursuit of commercial interests alos motivates the use of intrusive newsgathering practices which tend to impede the privacy of the people who are the subject of such coverage. The problem finds its worst manifestation when the media extensively covers sub judice matters by publishing information and opinions that are clearly prejudicial to the interests of the parties involved in litigation pending before the Courts[6].

However, sensationalised news stories circulated by the media have steadily gnawed at the guarantees of a right to a fair trial and posed a grave threat to the presumption of innocence. What is more, the pervasive influence of the press is increasingly proving to be detrimental to the impartial decision making process of the judiciary. Such news stories cannot easily be defended under the auspices of freedom of expression[7].

Every institution is liable to be abused, and every liberty, if left unbridled, has the tendency to become a license which would lead to diosrder and anarchy. This is the threshold on which we are standing today. Television channels in a bid to increase their Television Rating Point (TRP) ratings are reosrting to sensationalized journalism with a view to earn a competitive edge over the others[8].

In recent times there have been numerous instances in which media has conducted the trial of an accused and has passed the verdict even before the court passes its judgment. Some famous criminal cases that would have gone unpunished but for the intervention of media, are Priyadarshini Mattoo case, Jessica Lal case, Nitish Katara murder case and Bijal Joshi rape case. The media however drew flak in the reporting of murder of Aarushi Talwar, when it preempted the court and reported that her own father Dr. Rajesh Talwar, and possibly her mother Nupur Talwar were involved in her murder, the CBI later declared that Rajesh was not the killer.

This phenomenon is popularly called as media trial. Trial by Media it is the impact of television and newspaper coverage on a perosn's reputation by creating a widespread perception of guilt regardless of any verdict in a court of law.

There is a heated debate between those who support a free press which is largely uncenosred and those who place a higher priority on an individual's right to privacy and right to a fair trial. During high publicity court cases, the media are often accused of provoking an atmosphere of public hysteria akin to a lynch mob which not only makes a fair trial nearly impossible but means that regardless of the result of the trial the accused perosns will not be able to live the rest of their life without intense public scrutiny.

??Kartongen Kemi Och Forvaltning AB and Ors. vs. State through CBI

??In State of Maharashtra vs. Rajendra Jawanmal Gandhi the Supreme Court observed:

'There is procedure established by law governing the conduct of trial of a perosn accused of an offence. A trial by press, electronic media or public agitation is very antithesis of rule of law. It can well lead to miscarriage of justice. A judge has to guard himself against any such pressure and is to be guided strictly by rules of law. If he finds the perosn guilty of an offence he is then to address himself to the question of sentence to be awarded to him in accordance with the provisions of law.'

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP