1 aed = 17.77 inr 1 eur = 76.82 inr 1 gbp = 85.92 inr 1 kwd = 216.04 inr 1 sar = 17.40 inr 1 usd = 65.25 inr

Oct / 2017
21
Saturday

നിയമങ്ങൾകൊണ്ട് രാജ്യത്തെ ക്ഷൗരം ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂടം; ചെരയ്ക്കുന്നത് പൗരാവകാശങ്ങളെയും, മതേതരത്വത്തെയും, വിശ്വ വിഖ്യാതമായ ജനാധിപത്യത്തെയും: ബീഫ് നിരോധന വിഷയത്തെ കുറിച്ച് സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. ശ്രീജിത്ത് പെരുമന എഴുതുന്നു

May 28, 2017 | 03:52 PM | Permalinkഅഡ്വ. ശ്രീജിത്ത് പെരുമന

മേരെ പ്യാരേ ദേശവാസിയോം എന്നത് മനോഹരമായ ഒരു ഭാഷ സംബോധനയായിരുന്നു മൂന്നു വർഷങ്ങൾക്ക് മുൻപ് . എന്നാൽ രാജ്യത്ത് വരാനിരിക്കുന്ന ദുരന്തങ്ങൾക്ക് മുന്നോടിയായി രാജാവ് നൽകുന്ന അപകട സൈറണായി ഇന്ന് 

ആ സംബോധന മാറിയിരിക്കുന്നു. ഒന്നുറങ്ങി എഴുന്നേൽക്കുന്ന സമയത്തിനുള്ളിൽ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഉട്ടോപ്പ്യൻ കരി നിയമങ്ങൾ രാജ്യത്തിനുമേൽ അടിച്ചേല്പിക്കപ്പെടുകയാണ്. പൊതുജന അവകാശങ്ങളുടെയും മതേതര സംസ്‌ക്കാരങ്ങളുടെയും, അതിലേറെ പ്രധാനപ്പെട്ട പ്രകൃത്യാലുള്ള മൗലികാവകാശങ്ങളുടെ വരെ കടയ്ക്കൽ ഫാസിസ്റ്റ് കത്തി ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കുകയാണ്.

ഏറ്റവും ഒടുവിൽ മൃഗ സ്‌നേഹത്തിൽ ചാലിച്ച് പാർലമെന്റ് പാസ്സാക്കിയ നിയമങ്ങളെ ബൈപാസ് ചെയ്തുകൊണ്ട് ഭരണഘടന വിഭാവനം ചെയ്ത മൗലികാവകാശങ്ങളിൽ പലതും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിൽ ജീവിക്കുന്ന ജനതയ്ക്ക് നിഷേധിച്ചിരിക്കുകയാണ്.

മനുഷ്യ രാശിയുടെ പിറവിമുതൽ മനുഷ്യർ ആഹാരമാക്കി വരുന്ന പശു കാള പോത്ത് ഒട്ടകം തുടങ്ങിയുള്ള മൃഗങ്ങളുടെ കശാപ്പും , മാംസത്തിനായുള്ള വിൽപ്പനയും നിരോധിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഇറക്കിയ ഉത്തരവ് സാങ്കേതികമായി പ്രാബല്യത്തിൽ വന്നെങ്കിലും തത്വത്തിൽ നിലനിൽക്കുന്ന ഒരു നിയമമല്ല. ഭരണഘടന രാജ്യത്തെ പൗരന്മാർക്ക് അനുവദിച്ചിട്ടുള്ള ഒന്നിലധികം പൗരാവകാശശങ്ങളുടെ ലംഘനങ്ങൾക്കും അതിനോടൊപ്പം പാർലമെന്റ് പാസായാക്കിയ ഒരു നിയമത്തെ ബൈപ്പാസ് ചെയ്യുകയും ചെയ്തുകൊണ്ടു പുറപ്പെടുവിച്ച ഈ വിവാദ ഉത്തരവ് നിയമപരമായി സാധുതയുള്ള ഒന്നല്ല എന്ന് പറയേണ്ടിവരും.

1960ലെ the Prevention of Cruelty Act 1960

ആക്റ്റ് ലെ 38(1), (2)വകുപ്പ് പ്രകാരം പ്രസ്തുത നിയമത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായുള്ള റൂൾസ് അഥവാ ചട്ടങ്ങൾ നിർമ്മിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ അധികാരം വെച്ചുകൊണ്ടാണ് ഇത്തരത്തിൽ തീർത്തും പൊതുജനങ്ങളെ വിശ്വാസത്തിലെടുക്കാതെയും , ഭരണഘടനാ അവകാശങ്ങൾ ലംഘിച്ചുകൊണ്ടും തത്വത്തിൽ മാംസ നിരോധനം സാധ്യമാകുന്ന തരത്തിലുള്ള ഒരു ഉത്തരവിറക്കിയിരിക്കുന്നത്.

ഇതേ നിയമത്തിന്റെ ആമുഖത്തിൽ തന്നെ ആ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യം 'മൃഗങ്ങൾക്ക് ഉണ്ടാക്കുന്ന അനാവശ്യ വേദനയും, ക്രൂരതകളും, ആക്രമണങ്ങളും തടയുക' എന്നതാണെന്ന് വളരെ കൃത്യമായി പറയുന്നു. എന്നാൽ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് മേൽ നിയമം നിരോധിക്കുകയോ, തടയുകയോ ചെയ്യുന്നില്ല എന്നത് വളരെ പ്രധാനപ്പെട്ട ഒരു വസ്തുതയാണ്. എന്ന് മാത്രവുമല്ല അനാവശ്യ ദുരിതങ്ങളിൽ നിന്നും ക്രൂരതകളിൽ നിന്നും മൃഗങ്ങളെ രക്ഷിക്കുന്നതിനോടൊപ്പം ആഹാരത്തിനായി അവയെ കശാപ്പ് ചെയ്യുന്നതിനും മേൽ നിയമം വ്യക്തമായി എക്‌സ്‌പ്രെസ്സ്‌ലി അനുവാദം നൽകുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം.

'അനാവശ്യ വേദനയും ക്രൂരതയും ചെയ്യാതെ മനുഷ്യർക്ക് ആഹാരത്തിനായി മൃഗങ്ങളെ കശാപ്പു നടത്താം' എന്ന് the Prevention of Cruelty Act 1960 നിയമത്തിലെ പതിനൊന്നാം 11 (3)(e) വകുപ്പ് വളരെ കൃത്യമായി പറയുന്നു.

Section 11(3) (e) makes an explicit exemption by stating; 'nothing in this section (treating animals cruelly) will apply to the commission or omission of any act in the course of destruction or the preparation for destruction of any animal as food of any animal as food for mankind unless such destruction or preparation was accompanied by the infliction of unnecessary pain or suffering.

The Prevention of Cruelty to Animals (Regulation of Livestock Markets) Rules 2017 notified by the Central government, with effect from 23.05.2017 എന്ന പേരിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ റൂൾസ് അഥവാ ചട്ടങ്ങൾ 1960 ലെ the Prevention of Cruelty Act 1960 പാർലമെന്റ് പാസാക്കിയ നിയമത്തെ ബൈപ്പാസ് ചെയ്യുന്നതും, പാരന്റൽ നിയമത്തെ ചോദ്യം ചെയ്യുന്നതുമായതിനാൽ നിയമപരമായി ചോദ്യം ചെയ്യപ്പെടുമെന്നതിൽ സംശയമില്ല. മൃഗങ്ങളോടുള്ള ക്രൂരതകൾ അവസാനിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ള ഒരുപാട് വകുപ്പുകൾ നിലവിലെ ചട്ടങ്ങളിൽ ഉണ്ടെന്നുള്ളത് അഭിനന്ദനാർഹമാണ് എങ്കിലും 'വ്യാപാരത്തിനായി മൃഗത്തെ മാർക്കെറ്റിൽ കൊണ്ടുവരുന്നയാൾ കശാപ്പിനല്ല എന്ന് വ്യക്തമാക്കുന്ന അഫിഡവിറ്റ് എഴുതി തയ്യാറാക്കി നൽകണമെന്ന ചട്ടം 22 (b)(iii), As per Rule 22(b)(iii), a person bringing a cattle to an animal market for sale has to furnish a written declaration that cattle has not been brought for sale for slaughter.

'മൃഗത്തെ മേടിച്ചയാൾ പിന്നീട് കശാപ്പിനായ് ആ മൃഗത്തെ വിൽക്കുന്നതിനു നിരോധനം ഏർപ്പെടുത്തിയ വകുപ്പും 22 (e)(i) . As per Rule 22(e)(i) prohibits a purchaser from further selling the cattle for slaughter.

പൊതുവിൽ ആഹാരത്തിനായ് മൃഗങ്ങളെ കശാപ്പു ചെയ്യുന്നതിന് മേൽ ചട്ടങ്ങൾ കൊണ്ടുവന്നിട്ടുള്ള നിരോധനങ്ങളും പാരന്റൽ ആക്റ്റ് നിലനിൽക്കുമ്പോൾ എത്രത്തോളം യുക്ക്തിപരവും നിയമപരവുമായാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത് എന്നത് ചോദ്യചിഹ്നമായി നിൽക്കുന്നു.

പാരെന്റൽ നിയമത്തിന്റെ സാധ്യതകളും നിയമ പരിധികളും മറികടന്നാണ് അതേ നിയമപ്രകാരം നിർമ്മിക്കപ്പെട്ടിട്ടുള്ള ചട്ടങ്ങൾ ഇറങ്ങിയത് എന്നത് നിയമവ്യവസ്ഥയുടെ അന്തസത്തയെയും അതിനെ വികലമായി ഉപയോഗിക്കുന്നതിന്റെയും ബാക്കിപത്രമാണ്.

The Prevention of Cruelty Act 1960 നിയമത്തിന്റെ ഉദ്ധേശ ലക്ഷ്യങ്ങളല്ല അതെ നിയമത്തിന്റെ പരിധിയിൽ നിർമ്മിച്ചിരിക്കുന്ന ചട്ടങ്ങളിൽ പറയുന്നത് എന്നതിനാൽ മാത്രം പ്രസ്തുത ചട്ടങ്ങൾ നിയമപരമയി നിലനിൽക്കുന്നതല്ല. പാർലമെന്റിലൂടെയുള്ള നിയമ നിർമ്മാണത്തിലൂടെ മാത്രമേ ആഹാരത്തിനായുള്ള മൃഗങ്ങളുടെ കശാപ്പും , കശാപ്പിനായുള്ള മൃഗങ്ങളുടെ വ്യാപാരങ്ങളും ഭരണകൂടത്തിന് നിരോധിക്കാൻ സാധിക്കുകയുള്ളൂ. അത്തരത്തിലൊരു നിയമ നിർമ്മാണം നടത്തിയാൽപോലും മേൽ സൂചിപ്പിച്ച രീതിയിലുള്ള ഭരണഘടനാ ലംഘനങ്ങൾ ഉള്ളതുകൊണ്ട് നിയമം റദ്ദുചെയ്യാൻ സുപ്രീം കോടതിക്ക് അധികാരവുമുണ്ട്. ചുരുക്കി പറഞ്ഞാൽ പാർലമെന്റിൽ നിയമം പാസാക്കിയാൽ പോലും ഭരണഘടനാ വിരുദ്ധമാകയാൽ നിലനിൽക്കാത്ത കശാപ്പു നിരോധനം പോലെയുള്ള ഉത്തരവുകൾ കേവലം ഒരു നിയമത്തിന്റെ ചട്ടങ്ങളിൽ ഉൾപ്പെടുത്തി ജനങ്ങളിൽ അടിച്ചേൽപ്പിക്കുക എന്നത് അംഗീകരിക്കാൻ സാധിക്കുന്ന ഒന്നല്ല.

22(e)(iv)ചട്ടങ്ങളിലൂടെ അന്തർ അംസ്ഥാന മൃഗ വ്യാപാരത്തിന് നിരോധനം ഏർപ്പെടുത്തിയതും യുക്തിരഹിതവും നിയമ വിരുദ്ധവുമായിട്ടാണ്. As per Rule 22(e)(iv), the purchaser of cattle cannot sell cattle outside state without permission, as per state cattle preservation and protection laws.

കശാപ്പ് നടത്തുന്നത് നിയമപരമായി നിരോധിച്ചിട്ടില്ലാത്ത സംസ്ഥാനങ്ങളിൽ നിന്നും സമാന നിയമ സാഹചര്യങ്ങളുള്ള മറ്റ് സ്ഥാനങ്ങളിലേക്ക് മൃഗങ്ങളെ കയറ്റി അയക്കുന്നതും വ്യാപാരം നടത്തുന്നതും നിരോധിച്ചത് ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ ആശാസ്യകരമല്ലാത്ത കൈകടത്തലിന്റെ ഭാഗമാണ്.

ഭരണഘടനയുടെ 301 അനുച്ഛേദ പ്രകാരം ഏതൊരു പൗരനും രാജ്യത്തുടനീളം എവിടെ വേണമെങ്കിലും വ്യാപാരവും,വ്യവസായവും കച്ചവടവും സൗജന്യമായി നടത്താവുന്നതാണ് എന്നിരിക്കെ വിവാദ ചട്ടങ്ങളിലെ ചട്ടം 22 (e)(iv) പ്രകാരം ഏർപ്പെടുത്തിയ നിരോധനം ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണ് എന്നതിൽ സംശയമില്ല.

ഭരണഘടനാ അനുച്ഛേദം 19 (1)(g) പ്രകാരം ഇഷ്ട്ടമുള്ള കച്ചവടത്തിലോ ,വ്യാപാരത്തിലോ ഏർപ്പെടാനുള്ള ഒരു പൗരന്റെ മൗലികാവകാശം ഈ ചട്ടങ്ങളാൽ ലംഘിക്കപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ സുപ്രീം നിയമസംഹിതയായ ഭരണഘടന അനുവദിക്കുന്ന മൗലികാവകാശം നിയന്ത്രിക്കാനോ , പരിമിതപ്പെടുത്തുവാനോ പാർലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച നിയമ നിർമ്മാണത്തിലൂടെ പ്രാബല്യത്തിൽ വരുന്ന നിയമങ്ങൾകൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ എന്നിരിക്കെ കേവലം ഒരു കേന്ദ്ര മന്ത്രാലയം ഒരു നിയമത്തിലൂടെ അനുവദിച്ചുകിട്ടിയ അധികാരത്തിലൂടെ നടത്തിയ നിയമ/ചട്ട നിർമ്മാണത്തിലൂടെ മൗലികാവകാശങ്ങളും ഭരണഘടനാ അവകാശങ്ങളും ലംഘിച്ചുകൊണ്ട് പുറത്തിറക്കിയ നിയമ ചട്ടങ്ങൾ പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഇഷ്ട്ടമുള്ള ജോലി ചെയ്തു അഭിമാനത്തോടുകൂടെ ജീവിക്കാനുള്ള മൗലികാവകാശം ഭരണഘടനയുടെ ഇരുപത്തി ഒന്നാം വകുപ്പ് രാജ്യത്തെ പൗരന്മാർക്ക് നൽകുന്നു. മൃഗങ്ങളുടെ വ്യാപാരം തടയുന്നതിലൂടെയും, ആഹാരത്തിനായി കശാപ്പു നടത്തുന്നത് നിരോധിക്കുന്നതിലൂടെയും ഭരണഘടന വിഭാവനം ചെയ്ത റൈറ്റ് ട്ടോ ലൈവ്ലിഹുഡ് 'Right to Livelihood'അഥവാ ജീവിതമാർഗ്ഗത്തിനായുള്ള അവകാശം പൗരന്മാർക്ക് ഹനിക്കപ്പെട്ടിരിക്കുകയാണ്.

ഇഷ്ട്ട ഭക്ഷണം കഴിക്കാനുള്ള പൗരന്റെ അവകാശങ്ങളും മാംസ നിരോധനം എന്ന ഉത്തരവ് ലംഘിക്കുന്നു. Hinsa Virodhak Sangh vs Mirzapur Moti Kuresh Jamat (2008) 5 SCC 33, and In Re Ramlila Incident (2012) 5 SCC 1 എന്ന കേസിൽ ഒരാൾ എന്ത് ഭക്ഷണം കഴിക്കണം എന്ന് തീരുമാനിക്കുന്നത് തീർത്തും വ്യക്തിപരമായ കാര്യമാണെന്നും ഭരണഘടന അവകാശമായ റൈറ്റ് ടു പ്രൈവസിയുടെ Right to Privacy under Article 21 ഭാഗമാണെന്നും സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. മാംസാഹാരങ്ങൾ കഴിക്കാനുള്ള ജനങ്ങളുടെ അവകാശത്തിനുമേലുള്ള കടന്നുകയറ്റം
കൂടിയാണ് യഥാർത്ഥത്തിൽ കശാപ്പ് നിരോധിച്ചതിലൂടെ സംഭവിച്ചിരിക്കുന്നത്.

ആഹാരത്തിനായി മൃഗങ്ങളെ കശാപ്പു ചെയ്യുന്നതിനെ തടയുകയല്ല 1960 ലെ The Prevention of Cruelty Act നിയമത്തിന്റെ ഉദ്ദേശ ലക്ഷ്യം എന്ന് ബഹു കേരള ഹൈക്കോടതിKerala Samsthana Chethu Thozhilali Union vs State of Kerala (2006) 4SCC 327) കേസിൽ വ്യക്തമാക്കിയിട്ടുള്ളത് പ്രത്യേകം എടുത്ത് പറയേണ്ടതാണ്.

മൃഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു സംസ്ഥാന നിയമങ്ങളെയും ചട്ടങ്ങളെയും ബൈപ്പാസ് ചെയ്തുകൊണ്ടു നിരോധന നിയമം കൊണ്ടുവന്നത് എങ്കിൽ എന്തുകൊണ്ടാണ് മാംസത്തിനും പാലിനും ഉപയോഗിക്കുന്ന മൃഗങ്ങൾക്ക് മാത്രം ഇത്തരത്തിൽ ഒരു നിരോധനം കൊണ്ടുവന്നിട്ടുള്ളത് ?1960 ലെ The Prevention of Cruelty Act വകുപ്പ് 2(a)പ്രകാരം മനുഷ്യനൊഴികെയുള്ള എല്ലാ ജീവികളും മൃഗങ്ങൾ ആണെന്നാണ്.Section 2(a), PCA as 'any living creature other than a human being.'

അങ്ങനെയെങ്കിൽ മനുഷ്യർ ഒഴികെയുള്ള എല്ലാ മൃഗങ്ങൾക്കും ഈ ചട്ടങ്ങൾ ബാധകമാക്കാത്തതു എന്തുകൊണ്ടാണ് ? പന്നിക്കും കോഴിക്കും ആടിനും എന്തുകൊണ്ട് പരിരക്ഷ ലഭിക്കുന്നില്ല? ഈ മൃഗങ്ങൾക്കും ജീവികൾക്കും എതിരെ നടക്കുന്ന ക്രൂരതയും ആക്രമണങ്ങളും ഉപയോഗങ്ങളും എന്തുകൊണ്ട് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടില്ല ? നിയമ പ്രകാരം ഇവയും മൃഗങ്ങളുടെ പട്ടികയിൽ പെട്ടതാണല്ലോ.

അതായത് സംസ്ഥാന പ്രാദേശിക നിയമങ്ങളെയെല്ലാം ബൈപ്പാസ് ചെയ്തുകൊണ്ട് . സാങ്കേതികമായ അധികാരങ്ങൾ ഉപയോഗിച്ച് ഫാസിസ്റ്റ് ഹിന്ദുത്വ അജണ്ട നടപ്പിലാക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇത്തരം ഉത്തരവുകൾക്കും , നീക്കങ്ങൾക്കും പിന്നിലുള്ളത് എന്ന് സംശയിക്കേണ്ട നിലയിലേക്കാണ് കാര്യങ്ങൾ പൊയ്‌ക്കൊണ്ടിരുന്നത്.

പശുവിന്റെ പേരിൽ മനുഷ്യരെ കശാപ്പു ചെയ്യാനിറങ്ങിതിരിച്ച മത മൗലികവാദികളായ രാഷ്ട്രീയ ചെന്നായ്ക്കൾക്ക് ബോധോദയം ലഭിക്കുമെന്ന പ്രത്യാശയെല്ലാം ഉപേക്ഷിക്കുകയാണ് നല്ലത് എന്നാണു തോന്നുന്നത്. ഇന്ന് ഭക്ഷണം നിരോധിക്കുന്നവർ നാളെ അത്യന്താപേക്ഷിതമായ മലമൂത്ര വിസർജ്ജനവും നിരോധിക്കാനുള്ള സാധ്യത വിദൂരത്തല്ല. കാക്കി കളസമിടാത്തവരെയും . കുറി തൊടാത്തവരെയും ,ഹൈന്ദവ പുരാണങ്ങൾ പഠിക്കാത്തവരെയും തൂക്കികൊല്ലുന്ന കിനാശേരിയിലേക്ക് ഇനിയും അധികം ദൂരമില്ല. പ്രതികരിക്കേണ്ടവർ നമ്മളാണ് നാനാത്വത്തിൽ ഏകത്വം അതിന്റെ അന്ത്യനാളുകളിലാണെന്നതിനെ ഓർമ്മപ്പെടുത്തുന്നു ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നടപടികൾ. ചങ്ങലകൾ മുറുകും മുൻപ് പ്രതികരിക്കേണ്ടത് നമ്മളാണ്. തലചോറ് ചാണക കുഴിയിൽ പണയംവെച്ചിട്ടില്ല എന്ന് സ്വയം ബോധ്യപ്പെടാനെങ്കിലും!

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഒന്നാം പ്രതിയാകുന്നതോടെ പലതും തുറന്നു പറയാൻ ഒരുങ്ങി ദിലീപ്; വമ്പന്മാരുടെ ക്വട്ടേഷൻ തനിക്ക് നേരെ ഉണ്ടാകുമെന്ന് ഭയന്ന് 'തണ്ടർ ഫോഴ്‌സി'നെ സുരക്ഷ ഏൽപ്പിച്ച് താരത്തിന്റെ മുന്നൊരുക്കം; ഷൂട്ടിങ് ലൊക്കേഷനിൽ അടക്കം താരത്തിന് അകമ്പടിയായി തോക്കേന്തിയ സ്വകാര്യ ബോഡിഗാർഡ്‌സും ഒപ്പമുണ്ടാകും; കേരളത്തിലെ മൂന്നു വ്യവസായികൾ മാത്രം ഇതുവരെ സഹായം തേടിയ ഗോവൻ സെക്യൂരിറ്റി കമ്പനിയെ ലക്ഷങ്ങൾ മുടക്കി നിയമിക്കുന്നതിന്റെ കാരണം തിരഞ്ഞ് മലയാളികൾ
താക്കോൽ സ്ഥാനം നേടാൻ ഉമ്മൻ ചാണ്ടിയെ വിറപ്പിച്ച പുപ്പുലി ഭരണം മാറിയപ്പോൾ പൂച്ചക്കുട്ടിയായി! പിണറായി വിജയനെ കാണാൻ നാട്ടകം ഗസ്റ്റ്ഹൗസിൽ കാത്തിരുന്നത് മണിക്കൂറുകൾ; കൂടിക്കാഴ്‌ച്ചക്കൊടുവിൽ മുഖ്യമന്ത്രിക്ക് നിവേദനം കൊടുത്ത് മടങ്ങിയത് ചാനലുകൾ പോലും അറിഞ്ഞില്ല: ചെവിയിൽ പൂടയുള്ള നായർ പ്രമാണിക്ക് ഇപ്പോൾ സുകൃതക്ഷയം!
സോളാർ കേസിൽ രണ്ട് സൂപ്പർസ്റ്റാറുകൾക്കും പങ്ക്; ഒരാൾക്ക് വേണ്ടിയാണ് ഗണേശ് ജയിലിൽ പോയി ദിലീപിനെ കണ്ടത്; മറ്റൊരാൾ ഗണേശിന് വേണ്ടി പത്തനാപുരത്ത് പ്രചരണത്തിന് ഇറങ്ങി; ശ്രീധരൻനായരും ടി സി മാത്യുവുമായുള്ള സോളാർ ഇടപാടുകളിൽ ഉമ്മൻ ചാണ്ടിയുടെ മധ്യസ്ഥതതയിൽ; 2000 ചതുരശ്ര അടിയിൽ കൂടിയ വീടുകളിൽ സോളാർ പാനൽ സ്ഥാപിക്കുന്ന ഉത്തരവിറക്കാൻ ഉമ്മൻ ചാണ്ടി ഒരു കോടി വാങ്ങി; ബിജു രാധാകൃഷ്ണൻ അഭിഭാഷകക്ക് അയച്ച കത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
വീട്ടിൽ ആരുമില്ലാത്തപ്പോൾ പീഡനശ്രമം; എതിർത്തപ്പോൾ ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നു; മറ്റുള്ളവർ എത്തിയപ്പോൾ അബോധാവസ്ഥ നടിച്ച് കിടന്നു; പൊലീസിന്റെ ശാസ്ത്രീയ കരുനീക്കങ്ങളിൽ അകത്തായി; ഒടുവിൽ ജീവപര്യന്തവും: ഗർഭിണിയെ കൊലപ്പെടുത്തിയ ജുൻജുൻകുമാറിനെ അഴിക്കുള്ളിലാക്കിയത് പൊലീസിന്റെ സമർത്ഥ നീക്കങ്ങൾ
2007ൽ ആദ്യപടം എട്ടുനിലയിൽ പൊട്ടിയതോടെ പഠിച്ചത് ഒറ്റയ്ക്ക് പടമെടുക്കുന്നത് റിസ്‌ക് ആണെന്ന ഗുണപാഠം; പിന്നെയും ജയപരാജയങ്ങൾ മാറി മറിഞ്ഞപ്പോൾ ഒന്നു ബ്രേക്കിട്ട് പോക്കിരി രാജയുമായി ഗംഭീരൻ വരവ്; ഫ്‌ളാഷിൽ തുടങ്ങി പുലിമുരുകനിലൂടെ നൂറുകോടി ക്‌ളബ്ബിൽ കയറി റെക്കോഡിട്ട് രാമലീലയുമായി മുന്നോട്ട്; ഇനി രാജാ 2 എടുക്കാൻ ഒരുങ്ങുന്ന അബുദാബിയിലെ ബിസിനസ്സുകാരൻ ടോമിച്ചൻ മുളകുപാടത്തിന്റെ കഥ
സോളാർ തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണമെല്ലാം എവിടെ പോയി? ശാലു മേനോന് മണിമാളിക പണിയാൻ മൂന്ന് കോടി പൊടിച്ചെന്ന് സരിത; സീരിയൽ നടിക്ക് മേക്കപ്പ് സാധനങ്ങളും സ്വകാര്യ ചെലവിനും ലക്ഷങ്ങൾ മുക്കി; ഭദ്രമായിരുന്ന ടീം സോളാറിനെ കുത്തുപാളയെടുപ്പിച്ചത് ബിജു രാധാകൃഷ്ണന്റെ ധൂർത്ത്: സോളാർപ്പണം പോയ വഴികളെ കുറിച്ച് തുറന്നു പറഞ്ഞ് സരിത
ആ ദിവസങ്ങളിൽ ദിലീപ് അവിടെയെങ്ങും ഇല്ലായിരുന്നു എന്ന് തെളിയിക്കാൻ അലീബി തുണയാകുമോ? അക്രമണ ദിവസത്തിന് അലീബി ബാധകം അല്ലെങ്കിലും ഗൂഢാലോചന നടത്തി എന്നു പറയുന്ന നാല് സംഭവങ്ങളിലും മറ്റെവിടെയെങ്കിലും ആയിരുന്നു എന്ന് തെളിയിച്ചാൽ പൊലീസ് വാദത്തിന്റെ മുനയൊടിയും: കുറ്റപത്രം അവസാന സ്റ്റേജിൽ എത്തിയതോടെ നടിയെ ആക്രമിച്ച കേസിൽ നിയമത്തിന്റെ പഴുതുകൾ തേടി പ്രതിഭാഗം; എല്ലാ പഴുതുകളും അടയ്ക്കാൽ ശ്രമിച്ച് പ്രോസിക്യൂഷനും
ബിജെപി സമരം ശക്തമാക്കിയതോടെ കൊച്ചിയിലെ അൽഷിഫ ആശുപത്രി അടച്ചുപൂട്ടി; ജീവനക്കാരുടെ സമരം ബിജെപി ഏറ്റെടുക്കുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്തതോടെ പൂട്ടുന്നതായി അറിയിപ്പ്; ചികിത്സാ പിഴവ് മൂലം ഈമാസം മാത്രം മറ്റ് ആശുപത്രികളെ സമീപിച്ചത് 15 ഓളം രോഗികൾ; 'അത്യാധുനിക ചികിത്സ' നടത്തുന്ന ആശുപത്രിയിലെ കെട്ടിടത്തിന് ഫയർ സേഫ്റ്റി, പൊലൂഷൻ അനുമതികളുമില്ല
ഞാനും ഗണേശനും തമ്മിൽ 2005ൽ തുടങ്ങിയ റിലേഷനാണ്; പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞത്; അയാൾ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുക്കുന്നത് ശരിയായ രീതിയാണോ? ഇപ്പോഴത്തെ വിവാഹത്തിന് പിന്നിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ട്: മറുനാടനോട് സരിതാ നായർ പറഞ്ഞത് സോളാർ കേസിലെ യഥാർത്ഥ നായകൻ ഗണേശ് കുമാർ ആണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിൽ
മാമനു വേദനയാണ്, മോളുഴിഞ്ഞ് തന്നേ..എന്നു പറഞ്ഞ് കുഞ്ഞു കൈകളിൽ ഒരു മാംസ കഷണം വച്ചു തന്നിരുന്ന മാമൻ; ഉറുമ്പ് നടക്കുന്നതെങ്ങനാന്ന് കാണിച്ചെരാന്ന് പറഞ്ഞ് കൈയെടുത്ത് കാലിടുക്കുകളിലേക്ക് കൊണ്ടു പോയിരുന്ന കസ്സിൻ ചേച്ചി; മദ്രസയിലെക്ക് ചായ കൊണ്ടുപോയപ്പോൾ കെട്ടിപ്പിടിച്ചു കുന്നിക്കുരു വലിപ്പമുള്ള മുലഞെട്ട് തോണ്ടി കടിയാക്കിയ ഉസ്താദ്: മീ ടൂ കാമ്പയിൻ പടർന്നുപിടിക്കുമ്പോൾ മലയാളികൾ തലയിൽ കൈവയ്ക്കുന്നു
ആദ്യ ഭർത്താവിനെ കുത്തുപാളയെടുപ്പിച്ച് വിവാഹമോചനം നേടി; പലതവണ വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ടു; കഴിഞ്ഞ ഇരുപതുവർഷമായി നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടി; നന്ദിനി നായർ, ലക്ഷ്മി നായർ, സരിത നായർ..; എല്ലാം തട്ടിപ്പ് വീരായായ ഒരേ സ്ത്രീതന്നെ; സോളാറിൽ പൊള്ളിയ കോൺഗ്രസ് നേതാക്കൾ സൈബർസേനയും പ്രവർത്തകരേയും ഉപയോഗിച്ച് സരിതയെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ഇങ്ങനെ
മാനം പോകുമെന്നും അവസരം നഷ്ടമാകുമെന്ന് ഭയന്ന് പുറത്തുപറയാത്ത അനേകം നടിമാരെ എനിക്കറിയാം; ഒന്നും അറിയാത്ത പോലെ നടിമാരുടെ നിതംബത്തിൽ തട്ടുന്ന പലരുമുണ്ട്; പേരും പ്രശസ്തിയുമുള്ള പല നായികമാരും ഒരു മടിയുമില്ലാതെ കിടക്ക പങ്കിടും; എന്നെ ഒതുക്കിയത് ചിലരോടൊപ്പം കിടക്ക പങ്കിടാൻ മടിച്ചതു കൊണ്ട്; അനുഭവങ്ങൾ തുറന്നു പറഞ്ഞ് പത്മപ്രിയ
ഉമ്മൻ ചാണ്ടിയെ കുറിച്ച് ഞാൻ പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നുവെങ്കിൽ അദ്ദേഹത്തിന്റെ റിലേറ്റീവ്‌സിനോടും അടുപ്പക്കാരോടും ചോദിക്കണം; എന്നെ ലോറിയിടിച്ച് കൊല്ലാൻ ബെന്നി ബെഹന്നാൻ ഏർപ്പാടാക്കിയെന്ന് തമ്പാനൂർ രവി തന്നെ സമ്മതിച്ചു; ഈ നേതാക്കളൊക്കെ ഗൾഫിൽ പോകുന്നത് എന്തിനാണ്? സരിതാ നായർ മറുനാടൻ മലയാളിയുമായി നടത്തിയ സംഭാഷണം കേൾക്കാം
കൃത്യം നടത്തിയത് ദിലീപിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ; കുറ്റപത്രത്തിൽ ജനപ്രിയ നായകനെ ഒന്നാം പ്രതിയാക്കണമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം; താരരാജാവിനെതിരെ കടുത്ത നിലപാടെടുക്കുന്നത് മമ്മൂട്ടിയുടെ സീനിയർ മഞ്ചേരി ശ്രീധരൻ നായർ; എഡിജിപി സന്ധ്യയുടെ നേതൃത്വത്തിൽ നാളെ നിർണായ യോഗം; പൾസർ സുനി രണ്ടാം പ്രതിയാകും; നടിയെ ആക്രമിച്ച ഗൂഢാലോചന കേസിൽ ദിലീപിനെതിരായ കുറ്റപത്രം തിങ്കളാഴ്‌ച്ച
ദോശകഴിക്കാൻ തട്ടുകടയിൽ എത്തിയ ഒരു യുവാവിന്റെ കൗതുകം കവിതാ ലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചു; മകനെ വിദേശ പഠനത്തിന് അയച്ചപ്പോൾ കുമിഞ്ഞുകൂടിയ കടം വീട്ടാൻ തട്ടുകട തുടങ്ങിയ കവിതാ ലക്ഷ്മിയുട തട്ടുദോശ കഴിക്കാൻ ആൾത്തിരക്ക് കൂടി; ദോശ ചുട്ടുവിറ്റ് കടം വീട്ടാമെന്ന് കരുതി പ്രൈംടൈം സീരിയൽ നായിക: മറുനാടൻ ടീം നെയ്യാറ്റിൻകരയ്ക്ക് സമീപം പകർത്തിയ വീഡിയോ കാണാം
അരമണിക്കൂർ കാത്തിരുത്തിയ ശേഷം പറഞ്ഞു മട്ടൻ ഐറ്റംസ് ഒന്നുമില്ലെന്ന്! വെയ്റ്ററെയും കൂട്ടി കൗണ്ടറിൽ പരാതിപ്പെടാൻ ചെന്നപ്പോൾ അവിടെ നിന്നവന്റെ കമന്റ് നീയെന്തൊരു ചരക്കാടീ.. എന്ന്; ചോദ്യം ചെയ്തപ്പോൾ കൂട്ടുകാരിയുടെ മുഖത്തടിച്ചു; പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥരും മോശമായി പെരുമാറി: റഹ്മത്ത് ഹോട്ടലിൽ വെയ്റ്ററുടെ മുഖത്തടിച്ചെന്ന പരാതിയിലെ കാര്യങ്ങൾ മറുനാടനോട് വിശദീകരിച്ച് നടി അനു ജൂബി
മാവേലി വന്ന സമയത്ത് പുട്ടും കടലയും സമ്മാനിക്കുന്ന സംവിധായകൻ: വിവാഹത്തിനു മുൻപ് മധുവിധു നടത്തി വിപ്ലവം സൃഷ്ടിച്ച വിരുതൻ; പിന്നെ സ്വന്തം സമുദായത്തിലെ യുവതിയെ നിക്കാഹ് ചെയ്ത് ഭാര്യയാക്കിയ ഒന്നാം വില്ലൻ; ഭാര്യയുടെ മരണശേഷം അവസരങ്ങൾ കുറഞ്ഞപ്പോൾ ക്രൈം സീരിയലുകളിലൂടെ തിരിച്ചു വരവ് നടത്തിയ രണ്ടാമൻ; ദിലീപ് എത്രയോ ഭേദമെന്ന് പല്ലിശേരി; മലയാള സിനിമയിലെ ക്വട്ടേഷൻ തമ്പുരാക്കന്മാർ ആര്?
ഞാനും ഗണേശനും തമ്മിൽ 2005ൽ തുടങ്ങിയ റിലേഷനാണ്; പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞത്; അയാൾ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുക്കുന്നത് ശരിയായ രീതിയാണോ? ഇപ്പോഴത്തെ വിവാഹത്തിന് പിന്നിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ട്: മറുനാടനോട് സരിതാ നായർ പറഞ്ഞത് സോളാർ കേസിലെ യഥാർത്ഥ നായകൻ ഗണേശ് കുമാർ ആണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിൽ
ദിലീപിനും കാവ്യയ്ക്കും കണ്ടകശ്ശനി തുടങ്ങാൻ പോകുന്നതേയുള്ളൂ; വ്യക്തിജീവിതത്തിലും സിനിമാരംഗത്തും നിന്ന് കിട്ടിയ വാക് ശാപവും ശത്രുദോഷവും പിന്തുടരുന്നു; മാർച്ചിനുശേഷം കാരാഗൃഹ വാസത്തിന് ഇരുവർക്കും യോഗം; അടുത്ത സുഹൃത്തുക്കളുടെ ചതിക്കെതിരെ കരുതിയിരിക്കാനും മുന്നറിയിപ്പു നൽകി ദിലീപിന്റെ ജാമ്യം പ്രവചിച്ച ജ്യോതിഷി
ജയിലിൽ വെച്ച് വായിച്ച സങ്കീർത്തനവും സുഭാഷിതവും ദിലീപിനെ ആകെ മാറ്റി മറിച്ചു; ഇന്ന് രാവിലെ ആലുവ എട്ടേക്കർ സെന്റ് ജ്യൂഡ് പള്ളിയിലെ മുഴുവൻ കുർബാനയിൽ പങ്കുകൊണ്ടു; പള്ളിയിലേക്ക് കയറിയത് പ്രവേശന കവാടത്തിലെ തിരുസ്വരൂപത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച ശേഷം; നൊവേനയും കുർബ്ബാനയും കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപ് പള്ളി ഓഫീസിലെത്തി വഴിപാടുകൾക്കായി പണമടച്ചു
മാമനു വേദനയാണ്, മോളുഴിഞ്ഞ് തന്നേ..എന്നു പറഞ്ഞ് കുഞ്ഞു കൈകളിൽ ഒരു മാംസ കഷണം വച്ചു തന്നിരുന്ന മാമൻ; ഉറുമ്പ് നടക്കുന്നതെങ്ങനാന്ന് കാണിച്ചെരാന്ന് പറഞ്ഞ് കൈയെടുത്ത് കാലിടുക്കുകളിലേക്ക് കൊണ്ടു പോയിരുന്ന കസ്സിൻ ചേച്ചി; മദ്രസയിലെക്ക് ചായ കൊണ്ടുപോയപ്പോൾ കെട്ടിപ്പിടിച്ചു കുന്നിക്കുരു വലിപ്പമുള്ള മുലഞെട്ട് തോണ്ടി കടിയാക്കിയ ഉസ്താദ്: മീ ടൂ കാമ്പയിൻ പടർന്നുപിടിക്കുമ്പോൾ മലയാളികൾ തലയിൽ കൈവയ്ക്കുന്നു
ഡിഫൻസ് ഡീലിൽ പങ്കാളിയാക്കാമെന്ന ഉറപ്പിൽ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത് മുൻ പ്രതിരോധമന്ത്രിയുടെ മകൻ; കുഞ്ഞാലിക്കുട്ടിയുടെ വീട്ടിനടുത്തുള്ള വസതിയിലിട്ട് ബഷീറലി തങ്ങളും ആസക്തി തീർത്തു; ആദർശ ധീരനായ ആന്റണിയുടെ കുടുംബവും സോളാറിൽ പ്രതിസ്ഥാനത്ത്; മുസ്ലിം ലീഗ് കാരണവരുടെ കുടുംബമായ പാണക്കാടിന് നേരെയും ആരോപണങ്ങൾ; സോളാർ ബോംബിൽ കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാനുറച്ച് സരിതാ നായർ വീണ്ടും; എല്ലാം അന്വേഷിക്കാൻ പിണറായിയും
ആദ്യ ഭർത്താവിനെ കുത്തുപാളയെടുപ്പിച്ച് വിവാഹമോചനം നേടി; പലതവണ വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ടു; കഴിഞ്ഞ ഇരുപതുവർഷമായി നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടി; നന്ദിനി നായർ, ലക്ഷ്മി നായർ, സരിത നായർ..; എല്ലാം തട്ടിപ്പ് വീരായായ ഒരേ സ്ത്രീതന്നെ; സോളാറിൽ പൊള്ളിയ കോൺഗ്രസ് നേതാക്കൾ സൈബർസേനയും പ്രവർത്തകരേയും ഉപയോഗിച്ച് സരിതയെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ഇങ്ങനെ