1 usd = 66.31 inr 1 gbp = 92.48 inr 1 eur = 81.02 inr 1 aed = 18.06 inr 1 sar = 17.68 inr 1 kwd = 220.99 inr

Apr / 2018
24
Tuesday

എല്ലാ ഘടകങ്ങളും വളർച്ചാ നിരക്കിൽ വലിയ കുറവ് രേഖപ്പെടുത്തുമ്പോൾ ജിഡിപിയിൽ 0.6 ശതമാനം മാത്രം കുറവ് കാണിച്ചത് എങ്ങനെ? സ്റ്റാറ്റിസ്റ്റിക്കൽ അഡ്ജസ്റ്റ്‌മെന്റിൽ രണ്ടുലക്ഷം കോടിയിലേറെ കാണിച്ചത് ഏത് അഡ്ജസ്റ്റുമെന്റിന് വേണ്ടി? സാമ്പത്തിക സർവ്വയിലെ കണക്കുകളിൽ ചില പിശകുകൾ ആസൂത്രിതമായി കേന്ദ്രം വരുത്തിയോ എന്ന സംശയം പങ്കുവച്ച് ഡോ. കെ.വി. വേലായുധൻ

February 03, 2018 | 03:59 PM | Permalinkഡോ: കെ.വി. വേലായുധൻ

വാർഷിക ബഡ്ജറ്റിനു മുന്നോടിയായി പാർലമെന്റിൽ അവതരിപ്പിക്കുന്ന ഔദ്യോഗിക രേഖയാണ് സാമ്പത്തിക സർവ്വേ. 2017-18ലെ സാമ്പത്തിക സർവേ 2018 ജനുവരി 29ന് അവതരിപ്പിച്ചു. സമകാലിക പ്രസക്തിയുള്ള വിഷയങ്ങളായ ജി.എസ്.ടി, നിക്ഷേപത്തിലും മിച്ചം വയ്ക്കലിലും വന്ന മാന്ദ്യം എന്നിവയെക്കുറിച്ച് ഒന്നാംഖണ്ഡം വിശകലനം ചെയ്യുമ്പോൾ രണ്ടാംഖണ്ഡം സാമ്പത്തിക സ്ഥിയെക്കുറിച്ച് അവലോകനം ചെയ്യുന്നു. 2017-18 ൽ ജിഡിപി 6.5 ശതമാനം വളർച്ച നേടിയെന്നും ഇതുപ്രതീക്ഷിച്ച നിരക്കിനു താഴേയാണെന്നും സാമ്പത്തിക സർവേ പറയുന്നു. 

ഈ സർവേപ്രകാരം, 2017-18ൽ ജിഡിപി 6.5 ശതമാനം വളർച്ചനേടി. ഇതാവട്ടെ പ്രതീക്ഷിത ലക്ഷ്യത്തെക്കാൾ കുറവാണ്. പക്ഷേ, 2014-15 മുതൽ 2017 വരെയുള്ള കാലഘട്ടത്തിലെ ശരാശരി വളർച്ചാ നിരക്ക് 7.3 ശതമാനമാണെന്നും അതിനാൽ ഈ വർഷത്തെ കുറവിൽ വലിയ ഉൽക്കണ്ഠക്ക് കാര്യമില്ലെന്നും സർവ്വേപറയുന്നു. ഈ കാലയളവിൽ നടന്ന രണ്ടു സാമ്പത്തിക പരിഷ്‌ക്കാരങ്ങളായ ജിഎസ്ടിയും നോട്ടുപിൻവലിക്കലും സമ്പദ് വ്യവസ്ഥയിൽ കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കില്ലെന്ന് സർവ്വേ പറയാതെ പറഞ്ഞുവയ്ക്കുന്നു.

ജിഡിപി കണക്കു കൂട്ടുന്നരീതി

സാമ്പത്തിക സർവേ സംബന്ധിച്ചു കൂടുതൽ വിശകലനം നടത്തുന്നത്തിനു മുൻപ് ജിഡിപി കണക്കാക്കുന്നതു സംബന്ധിച്ചുള്ള ചില വിവരങ്ങൾ അറിയേണ്ടതുണ്ട്. രാജ്യത്തെ എല്ലാ വിഭാഗത്തിൽ പെട്ട ആളുകളും നടത്തുന്ന ചെലവ് കൂട്ടിയെടുത്ത ജിഡിപി കാണുന്നതാണ് ഒരുരീതി. മൊത്തം ഉല്പാദന മൂല്യം കൂട്ടിയെടുത്തും, രാജ്യത്തെ മുഴുവനാളുകളുടേയും വരുമാനം കൂട്ടിയെടുത്തും ജിഡിപി (മൊത്തം ആഭ്യന്തര ഉൽപ്പന്നം) കണക്കാക്കാം. ജിഡിപി പലരീതിയിൽ കണക്കാക്കുമ്പോൾ ചില അന്തരംകാണാം. ഇതിനു ചില ക്രമീകരണം നടത്താറുണ്ട്. ഇതിനെ സ്റ്റാറ്റിസ്റ്റിക്കൽ ക്രമീകരണം (statistical adjustment) എന്ന് പറയുന്നു. ജിഡിപി കണക്കാക്കുമ്പോൾ ഒരു വർഷത്തെ മൊത്തം ചെലവ് വിപണിവിലയിലാണ് കണക്കാക്കുന്നത്. മുൻപ് കണക്കാക്കിയിരുന്നത് ഫാക്ടർ പ്രൈസിലായിരുന്നു. ഈ കണക്കുകൂട്ടലിലെ മാറ്റം തുകയിൽ ചില്ലറമാറ്റം ഉണ്ടാക്കാം. ഇത് ഒരുവർഷം മാത്രമേ സംഭവിക്കൂ. രണ്ടുരീതിയിലും ജിഡിപി കണക്കാക്കുന്നതിൽ അന്തരം ഇപ്രകാരംമാണ്: ജിഡിപി വിപണിവിലയിൽ = ജിഡിപി ഫാക്ടർ വിലയിൽ +പരോക്ഷനികുതി - സബ്‌സിഡികൾ.

ജിഡിപി വളർച്ചാനിരക്ക് കണക്കാക്കുന്നതിലെ പിശകുകൾ

മേൽ പറഞ്ഞ മൂന്നുരീതികളിൽ ഏതുപയോഗിച്ചും ജിഡിപികണക്കാക്കാം. ചെലവിന്റെ അടിസ്ഥാനത്തിൽ ജിഡിപി കണക്കാക്കി അത് ഇൻകത്തിന്റ അടിസ്ഥാനത്തിൽ കണക്കാക്കിയ ജിഡിപിയുമായി ഒത്തുനോക്കി അന്തരംസ്റ്റാറ്റിസ്റ്റിക്കൽ ക്രമീകരണം വഴി ഏകീകരിക്കും.ആഗോളതലത്തിൽ ജിഡിപി കണക്കാക്കുന്നരീതിയാണ് ഇപ്പോൾ ഇന്ത്യ പിന്തുടരുന്നത്.

ഈ രീതിയിൽ സാധനങ്ങളുടെ വിപണിവിലയാണ് പരിഗണിക്കുന്നത്. സാമ്പത്തിക സർവേയുടെ അനുബന്ധമായി ചേർത്തിരിക്കുന്ന സ്റ്റാറ്റിസ്റ്റിക്കൽ പട്ടികയിൽ നിന്നും ജിഡിപി കണക്കാക്കുന്നതു സംബന്ധിച്ച ചിലസൂചനകൾ ലഭിക്കുന്നു. സ്വകാര്യ ഉപഭോഗച്ചെലവ് (പിഎഫ്‌സിഇ), ഗവൺമെന്റ്ഉപഭോഗച്ചെലവ് (ജിഎഫ്‌സിഇ), മൊത്തം സ്ഥിര മൂലധന (ജി.എഫ്.സി.എഫ്), ഉത്പന്നങ്ങളുടെ സ്റ്റോക്കിലുള്ള വർധന (സിഐഎസ്), കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അന്തരം എന്നിവയാണ് ഇവിടെ പരിഗണിച്ചിരിക്കുന്ന പ്രധാനഇനങ്ങൾ. ഇതോടൊപ്പം സ്റ്റാറ്റിസ്റ്റിക്കൽ അഡ്ജസ്റ്റ്‌മെന്റുകൾ വരുത്തി ജിഡിപി ഏകീകരിച്ചിരിക്കുന്നതായി കാണാം. 2017-18ലെ സാമ്പത്തിക സർവ്വേയിൽ കൊടുത്തിരിക്കുന്ന ജിഡിപി സംബന്ധിച്ച ചിലകണക്കുകൾ പട്ടിക ഒന്നിൽ കൊടുത്തിരിക്കുന്നു.

യഥാർത്ഥ (real GDP) ജിഡിപിയിൽ 2013-14മുതൽ 2017-18വരെ ഉണ്ടായ മാറ്റം പട്ടികയിൽ നിന്ന് വ്യക്തമാകും. 2014-15 മുതൽ 2017-18 വരെയുള്ള എല്ലാ ബഡ്ജറ്റുകളിലും ജിഡിപിയും ജിഡിപിയുടെ മറ്റുഘടകങ്ങളിലും വർദ്ധനവുണ്ടായിരിക്കുന്നു. ഇനി നമുക്ക് 2017-18ൽ ജിഡിപി വിശദമായി പരിശോധിക്കാം. 2016-17ൽ നിന്നും 2017-18ൽ എത്തുമ്പോൾ യഥാർത്ഥ ജിഡിപി 1,21,89,854 കോടി രൂപ ആയിരുന്നത് 1,29,85,363 കോടി രൂപ ആയി വർധിച്ചു.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഒരു വർഷത്തിനുള്ളിൽ ജിഡിപിയിൽ 7,95,509 കോടി രൂപയുടെ വർധനയുണ്ടായി. ഈ കാലയളവിൽ സ്വകാര്യ ഉപഭോഗച്ചെലവ് 68,06,624 കോടി രൂപയിൽ നിന്ന് 72,38,252 കോടി രൂപയായും സർക്കാർ ഉപഭോഗച്ചെലവ് 13,40,086 കോടി രൂപയായി നിന്നും 14,54,468 കോടി രൂപയായും മൊത്തം സ്ഥിരനിക്ഷേപ മൂലധനം 36,02,041 കോടി രൂപയിൽ നിന്ന് 37,65,058 കോടി രൂപയായും വർദ്ധിച്ചു.

ഇതോടൊപ്പം മറ്റുഘടകങ്ങളും സാരമായ വർധന രേഖപ്പെടുത്തി. ഇതുപ്രകാരം നോട്ടുപിൻവലിക്കലിന്റെ ആഘാതമോ ജിഎസ്ടിയുടെ പരുക്കോ ഏൽക്കാതെ ജിഡിപി വളർച്ചാ നിരക്ക് 6.5 ശതമാനം രേഖപ്പെടുത്തിയിരിക്കുന്നു. ഇവിടെയാണ് നാംകണക്കിന്റവിശദാംശങ്ങൾ പരിശോധിക്കാൻ നിർബന്ധിതരാകുന്നത്. ഈ പരിശോധനയ്ക്ക് ആവശ്യമായ കൂടുതൽ വിവരങ്ങൾ പട്ടിക രണ്ടിൽ കൊടുത്തിരിക്കുന്നു.

2016-17 നെ ആപേക്ഷിച് 2017-18ൽ ജിഡിപിയുടെ ഏതാണ്ടെല്ലാ ഘടകങ്ങളും കുറഞ്ഞ വളർച്ചാ നിരക്കാണ് കാണിച്ചിരിക്കുന്നത്. സ്വകാര്യ ഉപഭോഗം, പബ്ലിക്ഉപഭോഗം, ഉത്പന്നങ്ങളുടെ സ്റ്റോക്കിലുള്ള വർദ്ധന എന്നിവയെല്ലാം മുൻവർഷത്തെ വളർച്ചാനിരക്കിൽ നിന്നും സാരമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്ഥിരമൂലധനം മാത്രമാണ് നേരിയ വർദ്ധന കാണിച്ചിരിക്കുന്നത്.

എന്നാൽ കയറ്റുമതിയുടെ വളർച്ചയിൽ മാറ്റമില്ലാതെ തുടരുമ്പോൾ ഇറക്കുമതിയുടെ വളർച്ചാനിരക്കിൽ വൻ വർദ്ധനവുണ്ടായതായി കാണാം. ഇങ്ങനെ കഴിഞ്ഞ വർഷത്തെ വളർച്ചാ നിരക്കിൽ നിന്നും എല്ലാ ഘടകങ്ങളും വളർച്ചാനിരക്കിൽ സാരമായ ഇടിവു രേഖപ്പെടുത്തുമ്പോൾ ജിഡിപിയിൽ 0.6ശതമാനം കുറവുമാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് വിശ്വസനീയമായി തോന്നുന്നില്ല. ഇതുസംബന്ധിച്ച പരിശോധന നമ്മെ എത്തിക്കുന്ന ഒരേഒരുഘടകം സ്റ്റാറ്റിസ്റ്റിക്കൽ അഡ്ജസ്‌റ്‌മെന്റിലാണ്.

ജിഡിപിയുടെ വളർച്ചയെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന ഘടകങ്ങളെല്ലാം വളർച്ചയിൽ താഴോട്ട് പോയപ്പോൾ വർദ്ധനവുണ്ടായത് സ്്റ്റാറ്റിസ്റ്റിക്കൽ അഡ്ജസ്‌റ്‌മെന്റിൽ മാത്രമാണ്. 2016-17ൽ 83,897 കോടി രൂപ ഈ ഇനത്തിൽ ഉൾപെടുത്തിയപ്പോൾ 2017-18ൽ ഇതാവട്ടെ 2,00,434 കോടി രൂപയായി. ഈ തുക മൊത്തമായി ഒഴിവാക്കിയാൽ വളർച്ചാനിരക്ക് 5.0 ശതമാനത്തിൽ താഴെയാകുമെന്നോർക്കണം.

സ്റ്റാറ്റിസ്റ്റിക്കൽ അഡ്ജസ്‌റ്‌മെന്റ് കണക്കുകൂട്ടലിലെ പോരായ്മ പരിഹരിക്കാൻ ഉപയോഗിക്കുന്നത് അനുവദനീയമാണെങ്കിലും അത് വളരെ ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതാണ്. ഇത്രയും വലിയ തുക ആ ഇനത്തിൽ ജിഡിപി കണക്കാക്കുമ്പോൾ കൂട്ടിയത്് സംശയകരമാണ്. സാമ്പത്തിക സർവ്വയിലെ കണക്കുകളിൽ ചില ആസൂത്രിത പിശകുകൾ വരുത്തിയിട്ടുണ്ടോയെന്നു സംശയിക്കത്തക്കതാണ് ഈ അഡ്ജസ്‌റ്‌മെന്റ് മറിച്ചാണെങ്കിൽ ബന്ധപ്പെട്ടവർ അത് വിശദീകരിക്കേണ്ടതുണ്ട്. ചുരുക്കത്തിൽ, സാമ്പത്തികസർവേ രാജ്യത്തെ യഥാർത്ഥസാമ്പത്തിക സ്ഥിതിയാണോ അവതരിപ്പിച്ചതെന്ന് സംശയിക്കണം.

(അമേരിക്കയിലെ മോണ്ട്‌ക്ലെയർ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസർ ആയിരുന്നു ലേഖകൻ)

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
രാമോജിറാവു ഫിലിംസിറ്റിയിൽ എത്തിയപോലുള്ള അനുഭവം; ഹാളിനകത്ത് 'മീന്മാർക്കറ്റ്' ഒരുക്കിയ ലോകത്തിലെ ആദ്യ വിവാഹം! വലിയ തോണിയിൽ നിരത്തി നിർത്തിയിട്ട മീനുകളിൽ ഇഷ്ടമുള്ളതിനെ ചൂണ്ടിക്കാണിച്ചാൽ അപ്പോൾ പൊരിച്ചുതരും; എംഎൽഎ പാറക്കൽ അബ്ദുല്ലയുടെ മകളുടെ വിവാഹം നടന്നത് ലക്ഷങ്ങൾ പൊടിച്ച്; മുസ്ലിം ലീഗിനെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാഹ മാമാങ്കം കൂടി
അവസാനം വരെ ഇഴഞ്ഞു നീങ്ങിയ സർക്കാർ മെഷിനറി കളി കൈവിടുമെന്നുറപ്പായപ്പോൾ വേഗത്തിൽ ചലിച്ചു; സെക്രട്ടറി ഒപ്പിടും മുമ്പ് വിജ്ഞാപനം ഇറക്കിയതായി പത്രക്കുറിപ്പ് ഇറക്കി ലേബർ കമ്മീഷണർ; സ്ഥലത്തില്ലാത്ത സെക്രട്ടറി തിരികെയെത്തി ഒപ്പിട്ടു; മണി പന്ത്രണ്ടാകും മുമ്പ് ഉത്തരവിറക്കാൻ സർക്കാർ നടത്തിയത് പെടാപ്പാട്; ലോങ് മാർച്ചിൽ പങ്കെടുക്കാനായി ചേർത്തലയിലേക്ക് വണ്ടി കയറിയ നഴ്‌സുമാർ കെവി എം സമരക്കാർക്ക് അഭിവാദ്യം അർപ്പിച്ച് മടങ്ങും
കുഞ്ഞിക്കണ്ണന്റേയും ഭാര്യ കമലയുടേയും മരണം അലൂമിനിയം ഫോസ്ഫേറ്റ് ശരീരത്തിലെത്തി; രണ്ടാമത്തെ മകളുടെ മരണത്തിന് കാരണവും വിഷം തന്നെ; ആദ്യം മരിച്ച കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണ്ണായകമാകും; മരിച്ചവർക്ക് വിഷം നൽകിയതിനു പിന്നിൽ അറിഞ്ഞോ അറിയാതേയോ വീട്ടിലുള്ളയാൾക്ക് പങ്കുണ്ടെന്ന് സംശയിച്ച് അന്വേഷണം; ആശുപത്രിയിലുള്ള സൗമ്യയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും; ആൺ സുഹൃത്തുക്കളും നിരീക്ഷണത്തിൽ; പിണറായിയിലെ ദുരൂഹമരണങ്ങളുടെ ചുരുൾ അഴിയുന്നു
പാർട്ടി കോൺഗ്രസിലെ പ്രതിനിധികൾക്കിടയിൽ തോളിൽ കയ്യിട്ടുള്ള ആ ഇരുപ്പുണ്ടല്ലോ... ആ സ്‌നേഹമാണ് സഖാക്കളെ കണ്ടു പഠിക്കേണ്ടത്; ശിവൻകുട്ടിയുടെയും പാർവതിയുടെയും പാർട്ടി കോൺഗ്രസിലെ ചിത്രം വൻ വിവാദമാകുന്നു; ഭരണഘടനാ പദവി വഹിക്കുന്ന ഏഷ്യാനെറ്റ് വാർത്താ തലവന്റെ പെങ്ങൾക്ക് എങ്ങനെ വോളണ്ടിയർ ആകാൻ കഴിയുമെന്ന് ചോദിച്ചു വിമർശകർ
കാമുകനുമായുള്ള രഹസ്യ ബന്ധം സുഗമമാക്കാൻ ഭാര്യയെ കൊല്ലാൻ അമേരിക്കയിൽ മലയാളി നഴ്‌സിന്റെ ക്വട്ടേഷൻ; ഇന്റർനെറ്റിലൂടെ ഗുണ്ടയെ കണ്ടെത്തി കരാർ ഉറപ്പിച്ചത് 10000ഡോളർ ബിറ്റ് കോയിൻ നൽകി; സോഷ്യൽ മീഡിയയിലെ അക്രമ വാസനകൾ കണ്ടെത്താനുള്ള ചാനലിന്റെ അന്വേഷണം എത്തിയത് 31കാരിയിൽ; ഷിക്കാഗോയിൽ പിടിയിലായത് വിവാഹിതയായ നേഴ്‌സ്; ടീനാ ജോൺസിനെതിരെ ചുമത്തിയത് 20 വർഷം തടവ് ലഭിക്കാവുന്ന കുറ്റം
'സ്‌കോഡയിലൊക്കെ യാത്ര ചെയ്തിരുന്ന ഞാൻ ഇപ്പോൾ യാത്ര ചെയ്യുന്നത് മാരുതി ആൾട്ടോയിലാണ്..! തെറ്റ് ചെയ്തിട്ടാണ് ഈ മോശം അവസ്ഥയെങ്കിൽ സങ്കടമില്ലായിരുന്നു'; 26 ലോറികൾ സ്വന്തമായി ഉണ്ടായിരുന്നിട്ടും ഒന്നു പോലും നിരത്തിലിറക്കാൻ കഴിയാതെ ആത്മഹത്യയുടെ വക്കിലായ ഒരു മലയാളി വ്യവസായിയുടെ രോദനം; ഡ്രൈവർമാരുടെ സമരം മൂലം കോടികളുടെ കടക്കാരനായ സത്യശീലന്റെ കദനകഥ
സീരിയലിൽ അഭിനയിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി; പോണേക്കരയിൽ താമസിച്ചത് നൗഫലിനൊപ്പം; രാത്രിയിൽ കാമുകൻ വീട്ടിലെത്തിയപ്പോൾ അവിടെ മറ്റൊരു പുരുഷ സാന്നിധ്യം; പ്രതികാരാഗ്നിയിൽ കാമുകിയെ കൊന്ന് ആത്മഹത്യ ചെയ്ത് ഇരുപത്തിയെട്ടുകാരൻ; മീരയുടെ മൃതദേഹം കണ്ടെത്തിയത് വിവസ്ത്രയായി; യുവാവ് തൂങ്ങിമരിച്ചത് വീട്ടിൽ വിളിച്ച് അറിയച്ച ശേഷം; കൊച്ചിയെ നടുക്കി കൊലപാതകവും ആത്മഹത്യയും
തക്‌ബീർ മുഴക്കി പ്രകടനം; മതം നോക്കി ബൈക്ക് യാത്രികരെപ്പോലും തടഞ്ഞു; മുസ്ലിം ബാലികമാരെ ബലാത്സംഗം ചെയ്യാൻ ഹിന്ദുക്കളുടെ യോഗം തീരുമാനിച്ചുവെന്ന വ്യാജ വാർത്ത പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകർ പരമാവധി ഷെയർ ചെയ്തു; യൂത്ത് ലീഗിന്റെയും സുന്നികളുടെയും എന്തിന് ഡിവൈഎഫ് എയിലെ വരെ ചെറുപ്പക്കാർ തെരുവിലിറങ്ങി; കേരളത്തിന്റെ മതധ്രുവീകരണത്തിൽ അമ്പരന്ന് പൊലീസ് റിപ്പോർട്ട്; സ്റ്റേറ്റ് ഇന്റലിജൻസ് നോക്കുകുത്തിയായെന്നും വിമർശം
പരിവാറിന് തീവ്രത പോരെന്ന് ആരോപിച്ച് അമർനാഥും അച്ഛൻ ബൈജുവും ശിവസേനയിൽ ചേർന്നു; ആർ എസ് എസിനെ പ്രതിക്കൂട്ടിൽ നിർത്താൻ കത്വയിലെ പീഡനം ചർച്ചയാക്കി; പോസ്റ്റിന്റെ പ്രതികരണം കണ്ട് ഉണ്ടാക്കിയ 'വോയ്‌സ് ഓഫ് .....'ഉം 'വോയ്‌സ് ഓഫ് യൂത്ത് 'ഉം വമ്പൻ ഹിറ്റായി; 11 പേരടങ്ങുന്ന സൂപ്പർ അഡ്‌മിനുണ്ടാക്കി ഹർത്താലിന് ആഹ്വാനം ചെയ്തത് സംഘികൾക്ക് പണികൊടുക്കാൻ; സന്ദേശങ്ങൾ ഏറ്റെടുത്ത് അക്രമം കാട്ടി കുടുങ്ങിയത് മുസ്ലിം മതമൗലികവാദികളും; വാട്‌സ് ആപ്പ് ഹർത്താലിന് പിന്നിൽ കൊല്ലത്തെ അച്ഛനും മകനും
ആകാശത്തിൽ 32,000 അടി ഉയരത്തിൽ വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു; ഒരു വിൻഡോ തകർന്ന് പുറത്തേക്ക് തെറിച്ച യാത്രക്കാരിയെ അടുത്തിരുന്നയാൾ പുറത്തേക്ക് തൂങ്ങി നിൽക്കാൻ സഹായിച്ചു; മുൻ നേവി ഫൈറ്റർ പൈലറ്റ് ധീരമായി വിമാനം നിലത്തിറക്കിയപ്പോൾ ഒരാളൊഴികെ എല്ലാവരും സുരക്ഷിതർ; ഹോളിവുഡ് സിനിമയെ വെല്ലുന്ന സംഭവങ്ങൾ ഇങ്ങനെ
സൗദിഭരണം പിടിക്കാൻ അട്ടിമറി ശ്രമം നടന്നോ..? സൽമാൻ രാജകുമാരനെ സുരക്ഷിതമായി ബങ്കറിലേക്ക് മാറ്റിയോ..? കൊട്ടാരത്തിന് സമീപം തുടർച്ചയായി വെടി ഉതിർക്കൽ ശബ്ദമെന്നും അട്ടിമറി ശ്രമമെന്നും പാശ്ചാത്യ മാധ്യമങ്ങൾ; അനുമതിയില്ലാതെ പറന്ന ഡ്രോൺ വെടിവച്ചിട്ടത് മാത്രമെന്ന് സൗദി; കടുത്ത നിലപാടുമായി അടിമുടി പരിഷ്‌കരണത്തിന് ശ്രമിക്കുന്ന എംബിഎസിന് വേണ്ടി ആശങ്കയോടെ ലോകം
ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ടയാൾ ക്വട്ടേഷൻ സംഘത്തലവനെന്ന് അറിഞ്ഞതോടെ സെബെല്ലയുടെ മനസ്സിൽ വിരിഞ്ഞത് വീരാരാധന; ഹീറോയിസത്തിൽ മയങ്ങി സിനിമാ പ്രവർത്തകനായ ഭർത്താവ് ഇല്ലാത്തപ്പോൾ വീട്ടിൽ സൽക്കരിച്ച് അപ്പുണ്ണിയുടെ എല്ലാമെല്ലാമായി; കൊലപാതകത്തിന് മുമ്പും ശേഷവും വാഴക്കാലയിൽ താമസവും ഒരുക്കിക്കൊടുത്ത് കാമുകി; ആർജെയെ കൊന്ന കായംകുളം അപ്പുണ്ണി തന്ത്രങ്ങളേറെ പയറ്റിയിട്ടും ഒടുവിൽ വലയിൽകുരുങ്ങിയത് പ്രണയിനിയെ പൊലീസ് വീഴ്‌ത്തിയതോടെ
കണ്ണാ.. എന്റെ പ്രാർത്ഥനയുണ്ട്... ഒന്നും വരില്ല...; ആർജെയെ വെട്ടിയത് ഫോണിൽ സംസാരിക്കുമ്പോൾ തന്നെ; സുഹൃത്തിന്റെ നിലവിളി കേട്ട ശേഷം ഗൾഫിലുള്ള നർത്തകി ഇട്ട പോസ്റ്റ് അന്വേഷണത്തിൽ നിർണ്ണായകമാകും; ആക്രമണ വിവരം മറ്റൊരു സുഹൃത്തിനെ ആലപ്പുഴക്കാരി അറിയിച്ചതിനും തെളിവ് കിട്ടി; വിവാഹമോചിതയെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാൻ പൊലീസ്; റേഡിയോ ജോക്കി രജേഷിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് ഖത്തറിലെ വ്യവസായി; പ്രതികളെ കുറിച്ച് സൂചന കിട്ടിയെന്ന് അന്വേഷണ സംഘം
പാർട്ടി കോൺഗ്രസിലെ പ്രതിനിധികൾക്കിടയിൽ തോളിൽ കയ്യിട്ടുള്ള ആ ഇരുപ്പുണ്ടല്ലോ... ആ സ്‌നേഹമാണ് സഖാക്കളെ കണ്ടു പഠിക്കേണ്ടത്; ശിവൻകുട്ടിയുടെയും പാർവതിയുടെയും പാർട്ടി കോൺഗ്രസിലെ ചിത്രം വൻ വിവാദമാകുന്നു; ഭരണഘടനാ പദവി വഹിക്കുന്ന ഏഷ്യാനെറ്റ് വാർത്താ തലവന്റെ പെങ്ങൾക്ക് എങ്ങനെ വോളണ്ടിയർ ആകാൻ കഴിയുമെന്ന് ചോദിച്ചു വിമർശകർ
സ്‌റ്റേജിൽ മൈക്കിലൂടെ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്ന മണി സമ്പന്നനായപ്പോൾ ചെയ്തത് പലതും പുറത്ത് പറയാൻ കഴിയില്ല; മണി അഹങ്കാരിയും തന്നിഷ്ടക്കാരനും; ഡാമിന്റെ പോകാൻ പാടില്ലാത്ത സ്ഥലത്തേക്ക് കുക്കും ഡോക്ടറും സ്ത്രീയുമായി പോയപ്പോൾ തടഞ്ഞ ഫോറസ്റ്റ് ഗാർഡിനെ തല്ലിചതച്ച സിനിമാക്കാരനെന്നും ശാന്തിവിള ദിനേശ്; ദിലീപിന്റെ അടുപ്പക്കാരന്റെ വിമർശനം കേട്ട് ഞെട്ടി മണിയുടെ കുടുംബവും സുഹൃത്തുക്കളും
40 കിലോ മീറ്റർ സ്പീഡിൽ ഓടാമെങ്കിൽ മാത്രം പത്തനാപുരത്ത് കൂടി പാറ കൊണ്ടു പോയാൽ മതി; നിങ്ങൾ കച്ചവടക്കാരാ.....എനിക്ക് നോക്കേണ്ടത് പാവപ്പെട്ട കുട്ടികളുടെ കാര്യമാണ്; എംഎൽഎയുടെ ബോർഡ് വച്ച് പോവുന്ന എനിക്ക് നിങ്ങൾ സൈഡ് തരാറില്ല; ആദ്യം എംഎൽഎയുടെ പേരെങ്കിലും അറിഞ്ഞിട്ടു വരൂ: പരാതി കൊടുക്കാൻ ചെന്ന ടിപ്പർ മുതലാളിമാരെ ഗണേശ് കുമാർ ഓടിച്ച വീഡിയോ മറുനാടൻ പുറത്തുവിടുന്നു
കല്യാൺ ജുവല്ലറിയിൽ നിന്നും വാങ്ങിയ അഞ്ച് പവന്റെ ആന്റീക് മോഡൽ നെക്‌ളേസിൽ ആകെ ഉണ്ടായിരുന്നത് 12 ഗ്രാം സ്വർണം! അകഭാഗത്ത് നിറച്ചത് മെഴുകു കട്ടകളും കല്ലും; പണയം വെക്കാൻ ബാങ്കിൽ എത്തിയ നെയ്യാറ്റിൻകര സ്വദേശി ഒറിജിനൽ തൂക്കമറിഞ്ഞ് ഞെട്ടി; സ്വർണത്തട്ടിപ്പ് ചൂണ്ടിക്കാട്ടി മാനേജറെ കണ്ടപ്പോൾ പറഞ്ഞത് എല്ലാവർക്കും അറിയാവുന്ന കാര്യമെന്ന്; തമ്പാനൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതോടെ മുഴുവൻ തുകയും തിരികെ നൽകി തടിയൂരി കല്യാൺ
ആർജെയെ കൊന്നതിന് പിന്നിൽ പെൺബുദ്ധിയോ? കടംകേറി മുടിഞ്ഞ യാത്രവിലക്കുള്ള സത്താർ എങ്ങനെ ക്വട്ടേഷൻ കൊടുക്കുമെന്ന സംശയത്തിൽ ആടിയുലഞ്ഞ് മടവൂരിലെ പാതിരാത്രിക്കൊല; മുസ്ലീമായി മതംമാറിയ നൃത്താധ്യാപികയുടെ മൊഴികളിൽ പൊലീസിന് സംശയം; ഖത്തറിൽ നിന്ന് ഓപ്പറേഷൻ നടത്തിയ സാലിഹിന് പിന്നിൽ അര്? റേഡിയോ ജോക്കിയുടെ കൊലപാതകത്തിൽ ട്വിസ്റ്റിന് സാധ്യത; പ്രതിയെ പിടിക്കാനും യുവതിയെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം ഗൾഫിലേക്ക്
ഞാനും ഒരു യുവാവ് അല്ലേ; കമ്മലിട്ടവൾ പോയൽ കടുക്കനിട്ടൾ വരും! ഞമ്മക്കൊരു ഡൗട്ട് തോന്നി; ആ ബന്ധം വേണ്ടെന്ന് വച്ചു; പിന്നീട് അതിന് പിറകേ പോയിട്ടില്ല; ഡൈവേഴ്‌സ് ആയിട്ട് മൂന്ന് മാസമായി; ഞാൻ ക്വട്ടേഷൻ കൊടുത്താൽ എന്റെ മക്കളെ ആരു നോക്കും? യാത്രാ വിലക്കുള്ളതിനാൽ നാട്ടിൽ പോയി അന്വേഷണത്തിൽ സഹകരിക്കാനുമാകില്ല; ആർജെ രാജേഷിന്റെ കൊലയിൽ തനിക്ക് പങ്കില്ലെന്ന് നൃത്താധ്യാപികയുടെ മുൻ ഭർത്താവ്; ഖത്തറിലുള്ള ഓച്ചിറ സത്താറിന്റെ വിശദീകരണം പുറത്ത്
കാമുകനുമായുള്ള രഹസ്യ ബന്ധം സുഗമമാക്കാൻ ഭാര്യയെ കൊല്ലാൻ അമേരിക്കയിൽ മലയാളി നഴ്‌സിന്റെ ക്വട്ടേഷൻ; ഇന്റർനെറ്റിലൂടെ ഗുണ്ടയെ കണ്ടെത്തി കരാർ ഉറപ്പിച്ചത് 10000ഡോളർ ബിറ്റ് കോയിൻ നൽകി; സോഷ്യൽ മീഡിയയിലെ അക്രമ വാസനകൾ കണ്ടെത്താനുള്ള ചാനലിന്റെ അന്വേഷണം എത്തിയത് 31കാരിയിൽ; ഷിക്കാഗോയിൽ പിടിയിലായത് വിവാഹിതയായ നേഴ്‌സ്; ടീനാ ജോൺസിനെതിരെ ചുമത്തിയത് 20 വർഷം തടവ് ലഭിക്കാവുന്ന കുറ്റം