Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നാടിന്റെ പുരോഗതിക്ക് അഴിമതിനിർമ്മാർജ്ജന സംവിധാനം ഉണ്ടാകേണ്ടത് ആധുനികകാലത്തിന്റെ ആവശ്യ; ആ സംവിധാനത്തിലൂടെ എല്ലാ സർക്കാർ സേവനങ്ങൾക്കും ജനങ്ങൾ മാർക്ക് ഇടട്ടെ

നാടിന്റെ പുരോഗതിക്ക് അഴിമതിനിർമ്മാർജ്ജന സംവിധാനം ഉണ്ടാകേണ്ടത് ആധുനികകാലത്തിന്റെ ആവശ്യ; ആ സംവിധാനത്തിലൂടെ എല്ലാ സർക്കാർ സേവനങ്ങൾക്കും ജനങ്ങൾ മാർക്ക് ഇടട്ടെ

ജീ മലയിൽ

ർക്കാർ ഉദ്യാഗസ്ഥരുടെ സേവനനിലവാരം പെരുമാറ്റം സേവനത്തിലുള്ള കാലതാമസം എന്നിവയുൾപ്പെടെ സർക്കാർ ഓഫീസിനു പൊതുവായും അവിടുത്തെ അഴിമതിക്കു അനുസൃതമായും പൊതുജനങ്ങൾക്കു മാർക്ക് ഇടാവുന്ന ഒരു സംവിധാനം ഇന്നത്തെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്.

നാടിന്റെ പുരോഗതിക്കായി അങ്ങനെയൊരു അഴിമതിനിർമ്മാർജ്ജന സംവിധാനം ഉണ്ടാകേണ്ടത് ആധുനികകാലത്തിന്റെ ആവശ്യവും ആണ്.  ആ സംവിധാനത്തിലൂടെ എല്ലാ സർക്കാർ സേവനങ്ങൾക്കും ജനങ്ങൾ മാർക്ക് ഇടട്ടെ.

ജനങ്ങളുടെ മാർക്ക് അടിസ്ഥാനമാക്കി മാത്രമേ ഓഫീസർമാർ ഉൾപ്പെടെ എല്ലാ സർക്കാർ ജീവനക്കാർക്കും സ്ഥാനക്കയറ്റവും ഇൻക്രിമെന്റും ബോണസും മറ്റു ആനുകൂല്യങ്ങളും നൽകാവൂ.

അതോടൊപ്പം സ്ഥിരമായി മാർക്ക് കുറയുന്നവരെ സർക്കാർ സേവനത്തിൽ നിന്നും സർവീസിൽ നിന്നും പുറത്താക്കാനുള്ള നിയമവും ഉണ്ടാകേണ്ടതുണ്ട്. എത്രയും വേഗം ആ സംവിധാനത്തിനായി Free SMS നമ്പർ, Whatsapp നമ്പർ , Website, Free Postal service എന്നിവ സർക്കാർ ഏർപ്പെടുത്തണം.

അതിലൂടെ നമ്മുടെ സർക്കാർ സേവനം ജനോപകാരപ്രദമായിത്തീരുകയും സർക്കാർ ജനങ്ങളുടെ ജനങ്ങൾക്കു വേണ്ടിയുള്ള ജനങ്ങളാലുള്ള സർക്കാർ ആയി മാറുകയും ചെയ്യട്ടെ.

ഇപ്പോഴത്തെ സർക്കാർ സംവിധാനങ്ങളുടെ നൂലാമാലകളിൽ നട്ടം തിരിയുന്ന സർക്കാരിനെ തെരഞ്ഞെടുക്കുന്ന ജനങ്ങൾക്കു കിട്ടേണ്ട സമയോചിതമായ സേവനവും നീതിയും കിട്ടുന്നുവെന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കടമയാണ്.

വരുംകാലത്ത് നാടിന്റെ പുരോഗതിക്ക് അതാവശ്യവുമാണ്... ഇതു ജനങ്ങളുടെ ആവശ്യമായനാൽ ഈ അവകാശം നേടിയെടുക്കാനായി സർക്കാരിന്റെ ഉന്നതങ്ങളിലെ കണ്ണുകൾ തുറക്കുന്നതിനു പരിശ്രമിക്കാം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP