1 usd = 72.24 inr 1 gbp = 94.47 inr 1 eur = 85.02 inr 1 aed = 19.67 inr 1 sar = 19.29 inr 1 kwd = 238.52 inr

Sep / 2018
22
Saturday

ജന്മിത്വ കാലത്തെ മാടമ്പി ഏമാന്മാർ പുനരവതരിക്കുമ്പോൾ: ടി കെ പ്രഭാകരൻ എഴുതുന്നു

June 21, 2018 | 08:50 PM IST | Permalinkജന്മിത്വ കാലത്തെ മാടമ്പി ഏമാന്മാർ പുനരവതരിക്കുമ്പോൾ: ടി കെ പ്രഭാകരൻ എഴുതുന്നു

ടി കെ പ്രഭാകരൻ

കേരളത്തിൽ ജാതീയ ഉച്ചനീചത്വങ്ങളും അയിത്തവും കൊടികുത്തിവാണിരുന്ന ജന്മിത്വകാലത്ത് ജാതിപ്രമാണിമാർക്ക് വേണ്ടി പാവപ്പെട്ട ജനങ്ങളെ ദ്രോഹിക്കുന്ന മാടമ്പിപൊലീസുകാരുടെ ക്രൂരതകളുടെ ചരിത്രം ഈ കാലഘട്ടത്തിലെ മലയാളികൾക്കും സുപരിചിതമാണ്. ഇന്ന് ജാതിപ്രമാണിമാർക്കുവേണ്ടി മാത്രമല്ല, പണവും അധികാരവുമുള്ള ആർക്കുവേണ്ടിയും എന്ത് ചെയ്യാനും മടികാണിക്കാത്തവരാണ് കേരളപൊലീസിലെ ഒരുവിഭാഗം. സാധാരണക്കാരായ പൗരന്മാർക്കെതിരെ ഇവിടത്തെ പൊലീസ നടത്തുന്ന അതിക്രമങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. പൊലീസിലുള്ള വിശ്വാസം പൊതുജനങ്ങൾക്ക് നഷ്ടമായിരിക്കുന്നു. എന്തിനേറെ പൊലീസിൽ തന്നെ പരസ്പരവിശ്വാസം ഇല്ലാതായിരിക്കുന്നു.

ഉന്നതപൊലീസുദ്യോഗസ്ഥർ സാധാരണപൊലീസുകാരെ വീട്ടുവേല ചെയ്യിക്കുന്നതടക്കമുള്ള വെളിപ്പെടുത്തലുകൾ കേരളീയ പൊതുബോധത്തെ അസ്വസ്ഥമാക്കുകയാണ്. എ ഡി ജി പി സുധേഷ്‌കുമാറിന്റെ മകൾ തന്റെ നിർദ്ദേശം അനുസരിച്ചില്ലെന്ന കാരണത്താൽ ഒരു പൊലീസുകാരനെ അടിച്ച് ആശുപത്രിയിലാക്കിയ സംഭവം അടക്കം നിയമപാലകർക്കിടയിലെ അടിമഉടമമനോഭാവങ്ങൾ വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണിന്ന്. ഉന്നതപൊലീസ് അധികാരികൾ സാധാരണപൊലീസുകാരെ അടിമപ്പണി ചെയ്യിക്കുന്നതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു.

എന്നാൽ പൊലീസ് ഉന്നതർ കാണിക്കുന്ന നെറികേടുകൾക്ക് കടിഞ്ഞാണിടാൻ നാട് ഭരിക്കുന്നവർ തയ്യാറാകാത്തതിനാൽ ഇത്തരം പ്രവണതകൾക്ക് എങ്ങനെ കടിഞ്ഞാണിടുമെന്ന ചോദ്യം ബാക്കിയാവുകയാണ്. കോട്ടയത്തെ ദുരഭിമാനക്കൊലയുടെ പശ്ചാത്തലത്തിൽ പ്രതികൾക്ക് സഹായകരമായ നിലപാട് സ്വീകരിച്ച പൊലീസുദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടികൾ തന്നെ വേണമെന്ന അഭിപ്രായം പൊതുസമൂഹത്തിനിടയിൽ ശക്തമായിരുന്നു. നടപടി സസ്പൻഷനിലോ സ്ഥലംമാറ്റത്തിലോ ഒതുക്കാതെ സർവീസിൽ നിന്ന് തന്നെ പിരിച്ചുവിടണമെന്ന ആവശ്യമാണ് ഉയർന്നുവന്നിരുന്നത്. സി പി എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻപോലും ഈ വിഷയത്തിൽ പ്രതികരിക്കുമ്പോൾ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നാണ് അഭിപ്രായപ്പെട്ടത്.

എന്നാൽ ഈ പൊതുവികാരത്തിനനുസരിച്ചുള്ള നടപടി സ്വീകരിക്കാനുള്ള ഇഛാശക്തി ഇതുവരെ അധികാരികൾക്കുണ്ടായിട്ടില്ലെന്നതാണ് വസ്തുത. കേരളാപൊലീസിന്റെ ഭാഗത്തുനിന്നും തുടർച്ചയായുണ്ടാകുന്ന അതിക്രമങ്ങളും പൗരാവകാശലംഘനങ്ങളും നീതിനിഷേധങ്ങളും
അനുഭവിക്കുന്ന പൊതുജനങ്ങൾ പക്ഷപാതപരമായ പൊലീസ് നയത്തിനെതിരെ അങ്ങേയറ്റം രോഷാകുലരാണ്. കുറ്റവാളികളായ പൊലീസുകാരെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്നും അവർ ചെയ്ത കുറ്റങ്ങൾക്ക് ആനുപാതികമായി കടുത്ത ശിക്ഷ നൽകണമെന്നുമ ാണ് പൊതുജനാഭിപ്രായം. പൊലീസിലെ കൈക്കൂലിക്കാരും ജനവിരുദ്ധരുമായ ഉദ്യോഗസ്ഥരെ നിലക്കുനിർത്താൻ ഇതല്ലാതെ മറ്റുമാർഗങ്ങളൊന്നുമില്ല.

പൊലീസ് സേനയിൽ പ്രവർത്തിക്കുന്നവർ എത്ര വലിയ കുറ്റകൃത്യം നടത്തിയാലും അവരോട് മൃദുസമീപനം സ്വീകരിക്കുകയും പേരിന് മാത്രം നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന ഭരണസംസ്‌കാരമാണ് കേരളത്തിൽ നാളിതുവരെയായി നിലനിന്നുപോകുന്നത്. കസ്റ്റഡിയിലെടുക്കുന്നവരെ മൂന്നാംമുറയിലൂടെ കൊലപ്പെടുത്തിയാലും കൈക്കൂലി വാങ്ങി നിരപരാധികളെ കള്ളക്കേസുകളിൽ അകപ്പെടുത്തി പീഡിപ്പിച്ചാലും യഥാസമയം നടപടിയെടുക്കെണ്ട സംഭവങ്ങളിൽ ഗുരുതരമായ വീഴ്ചകൾ വരുത്തി കുറ്റക്കാരെ സഹായിച്ചാലും ആരോപണ വിധേയരായ പൊലീസുദ്യോഗസ്ഥർക്ക് ഒന്നുകിൽ ലഭിക്കുന്നത് സ്ഥലംമാറ്റമായിരിക്കും.

അതുമല്ലെങ്കിൽ സസ്പെൻഷൻ. കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ നടന്ന ഉരുട്ടിക്കൊലകൾ അടക്കമുള്ള പൊലീസ് ഭീകരതകളിൽ മാറിമാറി വന്ന ഭരണകൂടങ്ങൾ സ്വീകരിച്ച നടപടികളെല്ലാം പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന കുറ്റകൃത്യങ്ങൾ തടയാൻ സഹായകരമായിരുന്നില്ല.
കുറച്ചുകാലം സസ്പെൻഷനിൽ നിർത്തിയ ശേഷം സർവീസിൽ തിരിച്ചെടുക്കും. മാത്രമല്ല ഭരണപക്ഷത്തെ തൃപ്തിപ്പെടുത്തുന്ന ആളാണ് ആ പൊലീസുദ്യോഗസ്ഥനെങ്കിൽ പ്രമോഷനും നൽകിയെന്നുവരും. രാജൻ മുതൽ വരാപ്പുഴയിലെ ശ്രീജിത്ത് വരെയുള്ള പൊലീസ് ഉരുട്ടിക്കൊലകളിൽ ഒന്നും തന്നെ പൊലീസിനെതിരെ ശക്തമായ നടപടിയൊന്നും നമ്മുടെ ഭരണാധികാരികളിൽ നിന്നും ഉണ്ടായിട്ടില്ല. നക്സലൈറ്റ് എന്ന മുദ്ര കുത്തി കക്കയം ക്യാമ്പിൽ വെച്ച് രാജനെ ഉരുട്ടിക്കൊന്ന പൊലീസുദ്യോഗസ്ഥരെ ഉയർന്ന പദവികൾ നൽകി സർവീസിൽ വിലസാൻ വിടുകയായിരുന്നു ഇവിടത്തെ അധികാരിവർഗം.

അതിനുശേഷം ഒരുപാട് ഉരുട്ടിക്കൊലകൾ കേരളത്തിൽ നടന്നു. നക്സലൈറ്റ് നേതാവായിരുന്ന വർഗീസിനെ തിരുനെല്ലിക്കാട്ടിലേക്ക് തന്ത്രപൂർവം വിളിച്ചുകൊണ്ടുപോയി വെടിവെച്ചുകൊന്നിട്ട് അതൊരു ഏറ്റുമുട്ടൽ കൊലയായി ചിത്രീകരിച്ച് നാടിനെ മുഴുവൻ തെറ്റിദ്ധരിപ്പിച്ച പാരമ്പര്യമുള്ള കേരളപൊലീസിന്റെ പൊയ്മുഖംഏറെ വർഷങ്ങൾ പിന്നിട്ട ശേഷം റിട്ടയർ ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലോടെയാണ് പുറത്തുവന്നത്. വർഗീസിനെ ഏകപക്ഷീയമായി വെടിവെച്ചുകൊന്ന പൊലീസുദ്യോഗസ്ഥർ ഏറ്റവും ഉന്നതസ്ഥാനത്ത് എത്തിയ ശേഷമായിരുന്നു പെൻഷൻ പറ്റി പിരിഞ്ഞത്.

കഴിഞ്ഞ വർഷം കേരളത്തിലെ വനാന്തരത്തിൽ ഉറങ്ങുകയായിരുന്ന മാവോയിസ്റ്റ് പ്രവർത്തകരായ സ്ത്രീയെയും പുരുഷനെയും വെടിവെച്ചുകൊന്നിട്ട് അതിനെയും ഏറ്റുമുട്ടൽകൊലയാക്കിമാറ്റിയ പൊലീസ് ഉദ്യോഗസ്ഥർ യാതൊരു നടപടിയുമില്ലാതെ സർവീസിൽ വിരാജിക്കുകയാണ്. വർഗീസിനെ ചതിയിൽപെടുത്തി കൊന്നതാണെന്ന് തെളിഞ്ഞതോടെ മുൻപൊലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കുകയും കോടതി ശിക്ഷ വിധിക്കുകയും ചെയ്തുവെങ്കിലും പുതിയ കാലത്തെ വ്യാജ ഏറ്റുമുട്ടൽ കൊലയിൽ ഒരു നടപടിയും ഉണ്ടായില്ലെന്നതാണ് വസ്തുത. കേരളം ഏതുമുന്നണി ഭരിച്ചാലും പൗരനുനേരെയുള്ള പൊലീസിന്റെ അതിക്രമങ്ങൾക്ക് ഒരു പരിഹാരവുമുണ്ടാകുന്നില്ല. കഴിഞ്ഞ സർക്കാറുകളുടെ കാലങ്ങളിലും പൊലീസ് ക്രൂരതക്കിരയായി മരിച്ചവർ ഏറെയായിരുന്നു.

പിണറായി സർക്കാർ അധികാരമേറ്റ് രണ്ടുവർഷം പിന്നിടുമ്പോഴും പഴയ അവസ്ഥയിൽ മാറ്റമില്ലെന്ന് മാത്രമല്ല ഏറ്റവും കൂടുതൽ പൊലീസ് അതിക്രമം നടക്കുന്ന ഭരണം എന്ന അപഖ്യാതിക്കിടയാക്കുന്ന സംഭവങ്ങൾ പതിവാകുകയുമാണ്. ജിഷ വധക്കേസിലും നടിയെ പീഡിപ്പിച്ച കേസിലും പ്രതികളെ ആർജവത്തോടെ നിയമത്തിനുമുന്നിൽകൊണ്ടുവന്ന കേരള പൊലീസിന്റെ നടപടി എങ്ങും പ്രശംസിക്കപ്പെടുകയും പൊലീസിൽ ജനങ്ങൾക്കുള്ള വിശ്വാസം വർധിക്കാൻ കാരണമാകുകയും ചെയ്തിരുന്നു. എന്നാൽ ഈ വിശ്വാസം നഷ്ടപ്പെടുത്തുകയും
ജനങ്ങൾക്ക് പൊലീസ് എതിരാണ് എന്ന ധാരണ ശക്തിപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് പിന്നീട് അധികാരവർഗത്തിൽ നിന്നുമുണ്ടായത്. പൊലീസിന്റെ ഉന്നതപദവികളിലേക്ക് ടോമിൻ തച്ചങ്കരിയെ പോലെ കളങ്കിതരായവരെ ഉയർത്തിക്കൊണ്ടുവന്നതുതന്നെ ജനങ്ങളുടെ അതൃപ്തിക്ക് കാരണമായിരുന്നു.

പൊലീസിനെ നോക്കുകുത്തിയാക്കിയതോടെ രാഷ്ട്രീയകൊലപാതകങ്ങളും ആവർത്തിക്കപ്പെട്ടു. വിനായകൻ എന്ന ദളിത് യുവാവിനെ പൊലീസുകാർ പീഡിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ട സംഭവം ഇനിയും മറക്കാനായിട്ടില്ല. മുടിനീട്ടി വളർത്തിയതിന്റെ പേരിൽ വിനായകനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു പൊലീസ് സംഘം. പിന്നീട് കേരളം കേട്ടത് വിനായകന്റെ മരണവാർത്തയാണ്.വിനായകന്റെ മരണത്തിനുത്തരവാദികളായ പൊലീസുദ്യോഗസ്ഥരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ ഇന്നും പിതാവ് അധികാരികളുടെ കൈയിൽ കൈനീട്ടുകയാണ്. ഈ അഭ്യർത്ഥനയുമായി ചെന്നപ്പോൾ മുഖ്യമന്ത്രി തന്നോട് അപമര്യാദയായി പെരുമാറിയെന്ന വിനായകന്റെ ആരോപണം അതീവഗൗരവമർഹിക്കുന്നതാണ്. വിനായകന്റെ മരണത്തിനുത്തരവാദികളായ പൊലീസുകാർ ഇപ്പോഴും സർവീസിൽ വിലസിനടക്കുമ്പോൾ മകൻ നഷ്ടപ്പെട്ട പിതാവിന്റെ തീവ്രദുഃഖത്തോട് മുഖം തിരിക്കുന്ന ഭരണകൂടത്തെയാണ് നമ്മൾ കാണുന്നത്.

കുറ്റം ചെയ്യുന്ന പൊലീസുദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും ഇക്കാര്യത്തിൽ ആത്മാർത്ഥത തെളിയിക്കാൻ അധികാരികൾക്കാകുന്നില്ല. വാരാപ്പുഴ കസ്റ്റഡിമരണത്തിൽ സാധാരണ പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം അവസാനിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. റൂറൽ എസ് പിയുടെ ടൈഗർഫോഴ്സാണ് വാരാപ്പുഴയിലെ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. ആ നിലക്ക് എസ് പിയും കസ്റ്റഡിമരണത്തിന് ഉത്തരവാദിയാണെങ്കിലും അദ്ദേഹത്തിനെതിരായ നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ശ്രീജിത്തിന്റെ മരണത്തിൽ ഉയർന്ന പൊലീസുദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും ഇതേക്കുറിച്ച് സി ബി ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഭാര്യ അഖില നിയമയുദ്ധവുമായി മുന്നോട്ടുപോകുമ്പോഴും റൂറൽ എസ് പി എ വി ജോർജ് അടക്കമുള്ളവരെ സംരക്ഷിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്.

വാരാപ്പുഴ സംഭവത്തിൽ എസ് പിക്ക് പങ്കില്ലെന്നുപറഞ്ഞ് അദ്ദേഹത്തെ നടപടികളിൽ നിന്നും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് ആഭ്യന്തരവകുപ്പ് നടത്തുന്നത്. പ്രതികളിൽ നിന്നും പണം വാങ്ങി കോട്ടയം ദുരഭിമാനക്കൊലയ്ക്ക് സാഹചര്യമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും കടുത്ത നടപടികൾ ഉണ്ടായിട്ടില്ല. കേരളത്തിൽ ജന്മിമാരുടെയും ജാതിപ്രമാണിമാരുടെയും ക്രൂരത നിറഞ്ഞ വാഴ്ചകളുടെ കാലത്ത് അന്നത്തെ പൊലീസുകാർ ഇവരുടെ ആജ്ഞാനുവർത്തികളായി അവർണർക്കും ദളിതർക്കും നേരെ നടത്തിയ അതിക്രമങ്ങൾക്ക് തുല്യമാണ് ഇപ്പോഴത്തെ പൊലീസ് നയങ്ങളെന്ന് കോട്ടയത്തെ കെവിൻ കൊലപാതകം തെളിയിക്കുന്നു. പഴയ ജന്മിത്വകാലത്തെ പൊലീസിന്റെ പുനരവതാരങ്ങൾ കേരളപൊലീസിൽ ഇപ്പോഴുമുണ്ടെന്നത് ജാതീയ ഉച്ചനീചത്വങ്ങൾക്കെതിരെ ഒരുപാട് നവോത്ഥാനമുന്നേറ്റങ്ങൾ നടന്ന
കേരളത്തിന് അപമാനകരമാണ്.

ജന്മിമാരുടെയും ഭൂപ്രമാണിമാരുടെയും പണം വാങ്ങി പാവങ്ങളെ ചവിട്ടിമെതിക്കുന്ന അന്നത്തെ മാടമ്പിപൊലീസിനെ അനുകരിക്കുന്നതിൽ ഇന്നത്തെ പൊലീസുദ്യോഗസ്ഥരിൽ പലർക്കും വല്ലാത്ത ആവേശമാണ്. സമ്പന്നരായ സവർണ കൈസ്തവകുടുംബത്തിന്റെ പണം വാങ്ങി അവർണക്രൈസ്തവനായ ചെറുപ്പക്കാരനെ കൊലക്കുകൊടുത്ത പൊലീസുകാർ ജാതീയദുരഭിമാനത്തിന് നൽകിയ പ്രോത്സാഹനം നിയമപാലനചരിത്രത്തിൽ തീരാക്കളങ്കമായി മാറിയിരിക്കുന്നു. ദളിത്പിന്നോക്കവിഭാഗങ്ങൾക്ക് പ്രത്യേക പരിരക്ഷ നൽകാൻ കൂടി
നിയോഗിക്കപ്പെട്ടവരാണ് നിയമവും ഭരണഘടനയും മറന്നുകൊണ്ട് ഒരു ദളിതനെ സവർണകൊലയാളികൾക്ക് എറിഞ്ഞുകൊടുത്തത്.ഇവിടെയും ഉയർന്ന പൊലീസുദ്യോഗസ്ഥർ സംരക്ഷിക്കപ്പെടുന്ന കാഴ്ചയാണ് കാണുന്നത്.

സ്നേഹിച്ച പെൺകുട്ടിയുടെ സമ്പന്നരായ വീട്ടുകാർ തട്ടിക്കൊണ്ടുപോയ വിവരമറിഞ്ഞിട്ടും നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തിയ ജില്ലാ പൊലീസ് മേധാവിക്കെതിരെ നടപടിയില്ല. കെവിനെ ഘാതകസംഘത്തിന് വിട്ടുകൊടുത്ത രണ്ട് പൊലീസുദ്യോഗസ്ഥർക്കെതിരെ കത്യവിലോപത്തിന് കേസെടുത്തുവെങ്കിലും ദുർബലമായ വകുപ്പുകൾ ചേർത്ത് അവർക്കും രക്ഷപ്പെടാനുള്ള അവസരമൊരുക്കിയിരിക്കുകയാണ് ആഭ്യന്തരവകുപ്പ്.കേരളത്തിൽ വന്ന ഒരു വിദേശവനിതയെ കാണാതായപ്പോൾ ബന്ധുക്കൾ പരാതി നൽകിയിട്ടും അന്വേഷണം വൈകിപ്പിക്കുകയും ഒടുവിൽ ആ വനിതയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തപ്പോൾ പ്രതിക്കൂട്ടിലായത് ഇവിടത്തെ പൊലീസ് തന്നെയാണ്. പൊലീസ് ഉണർന്നുപ്രവർത്തിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ ആ വിദേശപെൺകുട്ടി ജീവനോടെ തന്നെ ഉണ്ടാകുമായിരുന്നു. വിദേശരാജ്യങ്ങൾക്കിടയിൽ കേരളത്തിന് അവമതിപ്പുണ്ടാക്കിയ സംഭവമായിരുന്നു ഇത്.

ശ്രീജിത്ത്, കെവിൻ കേസുകൾക്കുശേഷം പൊലീസ് ഭീകരവാഴ്ചയുമായി ബന്ധപ്പെട്ട വാർത്തകളാണ് നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്. മലപ്പുറം എടപ്പാളിലെ സിനിമാതിയേറ്ററിൽ പത്തുവയസുകാരിയെ മാതാവിന്റെ ഒത്താശയോടെ പീഡിപ്പിച്ചയാളെ നിയമത്തിനുമുന്നിൽ കൊണ്ടുവന്ന തിയേറ്റർ ഉടമയെ അറസ്റ്റുചെയ്തകൊണ്ടാണ് പൊലീസ് നീതിനിഷേധത്തിന്റെ മറ്റൊരു വികൃതമുഖം പ്രദർശിപ്പിച്ചത്. കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കൈമാറിയിട്ടും കേസെടുക്കാൻ വൈകിയ പൊലീസിന്റെ വീഴ്ച മറച്ചുവെക്കാനായിരുന്നു ഈ അറസ്റ്റ് നാടകം. അന്വേഷണത്തിൽ വീഴ്ച വരുത്തിയ എസ് ഐക്കെതിരെ കേസെടുത്തതോടെ ഈ സംഭവത്തിലും പൊലീസിന്റെ ശിരസ് കുനിഞ്ഞിരിക്കുകയാണ്. ആലുവയിൽ ഉസ്മാൻ എന്ന യുവാവിനെ നിസാരകാര്യത്തിന്റെ പേരിൽ പൊലീസ് ക്രൂരമർദനത്തിനിരയാക്കിയ സംഭവവും നിയമപാലകർ നടത്തുന്ന പൗരാവകാശധ്വംസനങ്ങൾക്കെതിരായ പ്രതിഷേധത്തിന് ആക്കം കൂട്ടിയിരിക്കുന്നു.

ഉസ്മാന്റെ വാഹനത്തിൽ പൊലീസ് വാഹനം ഇടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഈ യുവാവിനെ നടുറോഡിലിട്ട് പൊതിരെ തല്ലുകയും കവിളെല്ല് അടിച്ചുപൊട്ടിക്കുകയും ചെയ്ത പൊലീസുകാർക്കെതിരെ കേസെടുത്തുവെങ്കിലും പൊലീസിന്റെ ചെയ്തികളെ ന്യായീകരിക്കുന്ന സമീപനമാണ് അധികാരികളുടേത്.വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന കാരണത്താൽ കെ ബി ഗണേശ്‌കുമാർ എം എൽ എ യുവാവിനെ ക്രൂരമായി മർദിക്കുകയും മാതാവിനെ അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ എം എൽ എക്കൊപ്പമാണ് കേരളപൊലീസ്. എം എൽ എക്കെതിരെ കേസെടുത്തുവെങ്കിലും യുവാവിനെതിരെയും കേസെടുത്ത് സംഭവത്തെ രാഷ്ട്രീയതാത്പര്യങ്ങൾക്കനുസരിച്ച് വഴിതിരിച്ചുവിട്ടിരിക്കുന്നത്.യുവാവിന്റെ മാതാവിന്റെ മൊഴിയിൽ മാറ്റം വരുത്തി വകുപ്പ് ദുർബലമാക്കിയ ഇവിടത്തെ പൊലീസ്
സാധാരണക്കാർക്കൊപ്പമല്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നു.

സംസ്ഥാനപൊലീസിൽ ക്രിമനലുകൾ വർധിക്കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോഴത്തെ സംഭവവികാസങ്ങൾ അതീവഗുരുതരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്.കേരളപൊലീസിൽ 1,129 പേർ ക്രിമനലുകളാണെന്ന ഞെട്ടിപ്പിക്കുന്ന കണക്കാണ് പുറത്തുവന്നിരിക്കുന്നത്.ക്രിമിനൽ കേസുകളിൽ പ്രതികളായവരിൽ 195 പേർ എസ് ഐ, എ എസ് ഐ റാങ്കിലും എട്ടുപേർ സി ഐ റാങ്കിലും പത്തുപേർ ഡി വൈ എസ് പിഅസി. കമ്മീഷണർ റാങ്കിലുമുണ്ടെന്ന് വ്യക്തമായിരിക്കുന്നു. പൊലീസ് സേനയിൽ കുറ്റവാളികൾ കടന്നുകൂടിയതിലെ ആപത്ത് ഹൈക്കോടതി മുമ്പ് ചൂണ്ടി്ക്കാണിച്ചിരുന്നതാണ്. ക്രിമനൽകേസിലെ പ്രതികളെ പൊലീസിൽ നിന്ന് മാറ്റിനിർത്തുമെന്ന് പറയാറുള്ള അധികാരികൾ ഇതിന് തയ്യാറാകാറില്ല.

ഇക്കൂട്ടത്തിൽ മാറി മാറി നാട് ഭരിക്കുന്ന കക്ഷികൾക്ക് വേണ്ടപ്പെട്ടവരുണ്ട്. ഒരു കൂട്ടർ ഒഴിവാക്കിയാൽ മറ്റൊരു കൂട്ടർ തിരിച്ചെടുക്കും. അധികാരകേന്ദ്രങ്ങളിലെ പിടിപാടുകളും രാഷ്ട്രീയ താത്പര്യങ്ങളും ഒക്കെ കൊണ്ട് ഇത്തിൾ കണ്ണികളായി ഇത്തരം നിയമപാലകർ പൊലീസ് സേനയിൽ വിഹരിക്കുന്നു. പൊലീസിനെതിരായ പരാതികൾ പൊലീസ് തന്നെ അന്വേഷിക്കുകയും വർഗസ്നേഹം കൊണ്ട് പരസ്പര ധാരണയിൽ ഒതുക്കപ്പെടുകയും ചെയ്യുന്നു. ഇതുവരെ നടപടിക്ക് വിധേയരായ ഒരുപൊലീസുകാരന്റെയും കണക്ക് ജില്ലാ ആസ്ഥാനങ്ങളിൽ ഇല്ലെന്ന് പറയുമ്പോൾ ഊഹിക്കാവുന്നതേയുള്ളൂ എന്തൊക്കെയാണ് ഇക്കാര്യങ്ങളിൽ സംഭവിച്ചിരിക്കുന്നതെന്ന്. ഇവിടെ നീതികിട്ടാൻ പാവപ്പെട്ട ജനവിഭാഗങ്ങൾ എന്തുചെയ്യണം എന്ന ചോദ്യം മാത്രം ഉത്തരമില്ലാതെ അവശേഷിക്കുന്നു.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പെണ്ണുകേസിൽ അകത്താകുന്ന ആദ്യ ഇന്ത്യൻ കത്തോലിക്കാ മെത്രാനെന്ന പദവി ഫ്രാങ്കോയെ തേടി എത്തുന്നത് നിർഭാഗ്യം കൊണ്ട്; മലയാളികളായ രണ്ട് മെത്രാന്മാർ തലനാരിഴക്ക് രക്ഷപെട്ടത് വത്തിക്കാന്റെ സമയോചിത ഇടപെടൽ മൂലം; ജോൺ തട്ടുങ്കലും ജോസ് മുക്കാലയും പൊലീസ് കേസാകും മുമ്പ് പദവി ഒഴിഞ്ഞതു പോലെ ഫ്രാങ്കോയും ചെയ്തിരുന്നെങ്കിൽ രക്ഷപെടുമായിരുന്നു; അമിത ആത്മവിശ്വാസം ഫ്രാങ്കോയെ വിലങ്ങണിയിച്ചപ്പോൾ ആശ്വാസനിശ്വാസം വിട്ടു രണ്ട് മുൻ മെത്രാന്മാർ
അറസ്റ്റിൽ ആശയക്കുഴപ്പങ്ങൾ നീങ്ങിയത് രണ്ട് കന്യാസ്ത്രീകൾ കൂടി ലൈംഗിക ആരോപണം ഉന്നയിച്ചു പരാതി നൽകിതോടെ; ഇപ്പോഴത്തെ കേസിൽ പുറത്തിറങ്ങിയാലും ഫ്രാങ്കോ വീണ്ടും അകത്താകും; കന്യാസ്ത്രീകൾക്ക് പ്രണയ നൈരാശ്യം ആണെന്ന് സ്ഥാപിക്കാൻ കൃത്രിമമായി ചമച്ച കോൾ റെക്കോർഡുകളും വിനയായി; ബിഷപ്പിന്റെ ഓരോ വാക്കുകളും കേട്ട് വിലയിരുത്തിയ ശേഷം അറസ്റ്റു ഉത്തരവ് നൽകിയത് ഡിജിപി നേരിട്ട്: അവസാന നിമിഷം വരെ നിഷേധിച്ചിട്ടും ഫ്രാങ്കോ അകത്തായത് ഇങ്ങനെ
വിശ്വാസ സമൂഹത്തെ നാണംകെടുത്തി ഫ്രാങ്കോ മുളയ്ക്കൽ ജയിൽ കയറുമ്പോൾ നാണക്കേടിന്റെ അച്ചുനിരത്തി ആഞ്ഞടിച്ചു ലോക മാധ്യമങ്ങൾ; അറസ്റ്റു വൈകിയത് പൊലീസിനും സർക്കാരിനും ചീത്തപ്പേര്; ബ്രിട്ടനിലും അമേരിക്കയിലും ഏഷ്യൻ രാജ്യങ്ങളിലും പത്രങ്ങളിൽ തലക്കെട്ടുകളിൽ നിറഞ്ഞ് ബിഷപ്പ് ഫ്രാങ്കോ; വത്തിക്കാനെയും പിടിച്ചുകുലുക്കിയ സംഭവം ഗതികെട്ട് കത്തോലിക്കാ മാധ്യമങ്ങളും വാർത്തയാക്കി
ഫ്രാങ്കോയെ ജലന്ധറിൽ കരുത്തനാക്കിയത് ബ്രിട്ടനിൽ നിന്നെത്തിയ ഫാ: മാർക്ക് ബർണാസിന്റെ വെടിപൊട്ടിയുള്ള മരണം; തന്നെ കണ്ണ് വെച്ചിരുന്ന ബിഷപ്പ് സിംഫോറിയനെ അടിക്കാൻ വൈദികന്റെ മരണത്തെ കൂട്ടുപിടിച്ചു ഫ്രാങ്കോ; മാർക്കിന്റെ ശാപവും പേറിയ ജലന്ധർ രൂപതയിൽ ഒടുവിൽ ഇടിത്തീയായി പീഡനകേസ്; 13 വർഷം പിന്നിലേക്ക് പോയാൽ തെളിയുന്നതും ഫ്രാങ്കോയുടെ കുതികാൽ വെട്ടിന്റെയും കള്ളക്കളിയുടെയും കഥ
ഷൂട്ടിങ്ങിനു വേണ്ടി വാടകയ്ക്ക് നൽകിയ വീട്ടിൽ നിന്നും മകളും കൂട്ടുകാരും ഇറങ്ങി പോയില്ല; നടൻ വിജയ്കുമാറിന്റെ പരാതിയിൽ മകൾ വനിതയേയും കൂട്ടുകാരേയും പൊലീസെത്തി വീട്ടിൽ നിന്നും ഇറക്കി വിട്ടു: അച്ഛൻ തന്നെയും സുഹൃത്തുക്കളേയും ഗുണ്ടകളെ ഉപയോഗിച്ച് തല്ലിയിറക്കിയെന്ന് പറഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് നടി വനിത
കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ നാടകീയ സംഭവവികാസങ്ങൾ; തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്ക് പിന്നാലെ പൊലീസ് വാഹനത്തിൽ വന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നെഞ്ചുവേദന; പൊലീസ് ക്ലബ്ലിലേക്ക് പോകേണ്ട വാഹനം തിരിച്ചുവിട്ടത് കോട്ടയം മെഡിക്കൽ കോളേജിലേക്ക്; ബിഷപ്പിനെ പാലാ മജിസ്‌ട്രേറ്റ് കോടതിയിൽ രാവിലെ ഹാജരാക്കാനിരിക്കെയുള്ള അപ്രതീക്ഷിത സംഭവത്തിൽ ഞെട്ടി പൊലീസ്; ആറുമണിക്കൂർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ; പുലർച്ചെ പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ
തിരുവനന്തപുരത്ത് മോഹൻലാൽ...കൊല്ലത്ത് സുരേഷ് ഗോപി...എറണാകുളത്ത് ശ്രീശാന്ത്; ഡൽഹയിൽ സേവാഗും അക്ഷയ് കുമാറും; മുംബൈ പിടിക്കാൻ സാക്ഷാൽ മാധുരി ദീക്ഷിത്ത്; സണ്ണി ഡിയോളിനേയും മത്സരിപ്പിക്കാൻ ആഗ്രഹം; ലോകസഭയിൽ 350 കടക്കാൻ 70ഓളം പ്രമുഖരെ രംഗത്തിറക്കാൻ പദ്ധതിയുമായി അമിത് ഷാ; മനസ്സ് തുറക്കാത്തത് മോഹൻലാൽ മാത്രം; പരിവാറിലൂടെ സൂപ്പർ സ്റ്റാറും അടുക്കുമെന്ന് പ്രതീക്ഷ; മോദി ഭരണം ഉറപ്പിക്കാൻ ബിജെപി തന്ത്രങ്ങൾ ഇങ്ങനെ
ബഷീർ ബഷിക്കെതിരെ പൊലീസിനെ സമീപിച്ച് രണ്ടാം ഭാര്യ! ആദ്യ ഭാര്യയ്‌ക്കൊപ്പം തന്നെ ലിവിങ് ടുഗെദർ ബന്ധത്തിലേർപ്പെട്ട തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് ബഷിക്കെതിരെ മോഡലായ യുവതി രംഗത്ത്; ബിഗ് ബോസിൽ നിന്നും പുറത്തായ ബഷീർ ബഷി അഴിയെണ്ണേണ്ടി വരുമോ? ബിഗ് ബോസിലെ സെലബ്രിറ്റി പരിവേഷം ഫ്രീക്കൻ ബഷിക്ക് രക്ഷയാകുമോ?
അവൻ നമ്മുടെയാളല്ല തട്ടിയേക്കൂ എന്നു ഫോണിൽ പറയുന്ന മെത്രാൻ! കൂട്ടിക്കൊടുപ്പുകാരിയുടെ തലത്തിലേക്ക് അധ:പതിച്ച മദർ സുപ്പീരിയർ; സ്വത്ത് വരെ സഭയ്ക്ക് നൽകി നിത്യവ്രതം അനുഷ്ഠിക്കുന്നതിനാൽ പുറത്താക്കാൻ ആർക്കും കഴിയില്ല; പ്രശ്‌നത്തിനെല്ലാം കാരണം അമ്മയെ പിതാവിനൊപ്പം കിടക്കാൻ സമ്മതിക്കാത്തതും; ഫ്രാങ്കോയുടെ ക്രൂരതകൾ സിസ്റ്റർ അനുപമ ഓർത്തെടുക്കുമ്പോൾ
സമ്മതമില്ലാതെ ചുംബിക്കാൻ ശ്രമിച്ചു, വീട്ടിനടുത്തുള്ള സ്‌കൂൾ വിദ്യർത്ഥികളായ ആൺകുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചു'; നടൻ ഹരിനാരായണന്റെ മരണത്തിനിടയക്കിയത് ചില ഫെമിനിസ്റ്റുകളുടെ ഈ ഗുരുതര ആരോപണങ്ങളോ? അപവാദത്തിൽ മനസ്സുനീറി വിഷാദരോഗിയായി മാറിയ നടൻ അമിതമായ ഗുളിക കഴിച്ച് മരണം സ്വയം വരിച്ചുവോ? ജോൺ എബ്രഹാമിന്റെ പ്രിയപ്പെട്ട നടന്റെ മരണം ഒരുകൂട്ടം ഫെമിനിസ്റ്റുകൾ നടത്തിയ 'കൊല'യെന്ന് സുഹൃത്തുക്കൾ
രതി വൈകൃതം സുഗമമാക്കാൻ ഓരോ വിദ്യാർത്ഥിക്കും പ്രത്യേകം മുറികളൊരുക്കി; അച്ചൻ പട്ടം പോകാതിരിക്കാൻ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് വസ്ത്രങ്ങൾ വലിച്ചു കീറി പൂർണ്ണ നഗ്നനാക്കി ഇരയുടെ വിഡിയോ ഷൂട്ട് ചെയ്തു; കുളിമുറിയിൽ ഒളിച്ചിരുന്ന് ജനനേന്ദ്രിയത്തിൽ മർദ്ദനവും; പീഡനക്കേസിൽ 14 ദിവസത്തിനകം ജാമ്യം നേടിയിട്ടും ലൈംഗിക ഭീകരത പുറത്തെത്തിച്ച ഇരയേയും അച്ഛനേയും കഞ്ചാവ് കേസിൽ കുടുക്കാൻ കരുക്കൾ നീക്കി വീണ്ടും അഴിക്കുള്ളിലാക്കി; ഇരിട്ടിയിലെ മുൻ വൈദികൻ ജെയിംസ് തെക്കേമുറി ചില്ലറക്കാരനല്ല
ഷാജൻ സ്‌കറിയ മറുനാടൻ മലയാളി ചീഫ് എഡിറ്റർ മാനേജിങ് എഡിറ്റർ പദവികൾ രാജി വച്ചു; ചെയർമാന്റെ ചുമതല തുടരും; പകരം ചീഫ് എഡിറ്ററായി എക്സിക്യൂട്ടീവ് എഡിറ്റർ എം റിജുവും മാനേജിങ് ഡയറക്ടറായി സിഇഒ ആൻ മേരി ജോർജും നാളെ ചുമതലയേൽക്കും; തലശ്ശേരിക്കാരിയായ ആൻ ചുമതലയേൽക്കുന്നത് മലയാളത്തിലെ ആദ്യ മാധ്യമ മേധാവിയായ വനിത എന്ന റെക്കോർഡോടെ
ഇറ്റാലിയൻ പാർലമെന്റ് അംഗങ്ങളായ കാതറിനും ലൂസിയയും ഓടി നടന്നിട്ടും ഫലം കണ്ടില്ല; ഫ്രാങ്കോയിൽ പരിശുദ്ധാത്മാവല്ല, ചെകുത്താനാണ് വാഴുന്നതെന്ന വൈദികരുടെ നിലപാട് നിർണ്ണായകമായി; മുംബൈ രൂപതയുടെ ഇടപെടൽ ഫലം കണ്ടു; ഒടുവിൽ ജലന്ധറിലെ പീഡനം മാർപ്പാപ്പയും അറിഞ്ഞു; അടിയന്തര റിപ്പോർട്ട് തേടി വത്തിക്കാൻ ഇടപെടൽ; ഫ്രാങ്കോ മുളയ്ക്കലിന് മെത്രാൻ സ്ഥാനം ഒഴിയേണ്ടി വരും; കന്യാസ്ത്രീകളുടെ പ്രതിഷേധക്കരുത്ത് തിരിച്ചറിഞ്ഞ് ആഗോള സഭാ നേതൃത്വം; ഫ്രാങ്കോയെ എല്ലാവരും കൈവിടുന്നുവോ?
ഒന്നുമറിയാത്തപോലെ കൈവീശി നിന്ന് സ്ത്രീകൾ അടുത്തു കൂടി നടന്നു പോകുമ്പോൾ പിന്നിൽ സ്പർശിക്കുന്ന ഏമാന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ; പട്ടാപ്പകൽ നടുറോഡിൽ ഡ്യൂട്ടിക്കിടയിൽ നടത്തുന്ന വിക്രിയകളിൽ ഇയാൾ വിദ്യാർത്ഥിനികളെ പോലെും വെറുതെ വിടുന്നില്ല; സംശയം തോന്നി ചിലർ തിരിഞ്ഞു നോക്കിയിട്ടും യാതൊരു കൂസലുമില്ലാതെ പിന്നെയും പരിപാടി തുടരുന്നു; സേനക്ക് ആകെ നാണക്കേടായ കാക്കിക്കുള്ളിലെ ഞരമ്പുരോഗി ഹോം ഗാർഡാണെന്ന് കേരളാ പൊലീസ്
ക്യാപ്റ്റൻ രാജു അന്തരിച്ചു; അന്ത്യം കൊച്ചിയിലെ വസതിയിൽ; വിമാനയാത്രയ്ക്കിടയിലെ മസ്തിഷ്‌കാഘാതം അതിജീവിക്കാനാവാതെ നടന്റെ വിടപറയൽ; ഓർമ്മയാകുന്നത് വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളിയെ ചിരിപ്പിച്ച അഭിനയ പ്രതിഭ; പട്ടാളക്കാരന്റെ ജീവിത വേഷം അഴിച്ച ശേഷം സിനിമയിലെത്തിയ രാജു ഡാനിയൽ അഭിനയിച്ചത് മലയാളത്തിലും തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായി 500ഓളം സിനിമകളിൽ; ക്യാപ്ടൻ രാജുവിന്റെ വിയോഗത്തിൽ വേദന പങ്കിട്ട് മലയാള സിനിമാ ലോകം
ബംഗളുരു നഗരത്തിൽ നാലേക്കർ സ്ഥലത്ത് പൂന്തോട്ടത്തിന് നടുവിൽ ബംഗ്ലാവ്; പല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടേയും സമീപം ഭൂമി; കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും; ഡൽഹിയിൽ സ്വകാര്യ ബസ് സർവ്വീസും പഞ്ചാബിൽ സാമ്പത്തിക ഇടപാടുകളും; മഠം സ്ഥാപിച്ചത് ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി; ബെങ്കയിലെ സെമിനാരിയുടെ ചുമതല സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന്; ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ
ഇപ്പോൾ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? ഇതേക്കുറിച്ച് അംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ? ജീവൻ നഷ്ടമായവർക്കുള്ള നഷ്ടപരിഹാരം ഉയർത്തണമെന്നും വായ്‌പ്പകൾ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട എൽദോ എബ്രഹാം എൽഎൽയോട് ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ ചോദ്യം; പിണറായിയുടെ ഇടപെടലിൽ സഭ പകച്ചുപോയ നിമിഷം..!
വെറുതെ കിടന്ന് വഴക്കുണ്ടാക്കാതെ.....ഓകെ താങ്ക് യു! ക്ഷമ ചോദിക്കുമോ എന്ന് ആവർത്തിച്ച് ചോദിച്ച് അവതാരിക; ചിരിച്ച് തള്ളി പിസി; കന്യാസ്ത്രീ കന്യകയല്ലെന്ന വാദത്തിൽ പൊട്ടിത്തെറിച്ച് ചോദ്യശരങ്ങൾ; തപ്പിയും തടഞ്ഞും ഇംഗ്ലീഷ് പറഞ്ഞ് പടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും പതറി വീണ് പൂഞ്ഞാർ എംഎൽഎ; ഷാനി പ്രഭാകരനേയും വേണു ബാലകൃഷ്ണനേയും തെറി പറഞ്ഞ് പേടിപ്പിച്ച് ശീലിച്ച പിസി ജോർജ് റിപ്പബ്ലിക് ചാനൽ അവതാരികയുടെ ചോദ്യത്തിന് മുമ്പിൽ പെട്ട് പോയത് ഇങ്ങനെ
ദിവസം രണ്ടരക്കിലോ ചിക്കനും അൻപത് മുട്ടയുടെ വെള്ളയും ഇനി എവിടെ നിന്നു കിട്ടും? പീഡന കേസിൽ അകത്തായ മുരളീകുമാറിന്റെ ഭക്ഷണചര്യകൾ കേട്ടു ഞെട്ടി പൊലീസും; ഓർമ്മ വെച്ചപ്പോൾ മുതൽ തുടർന്ന ഭക്ഷണവും എക്‌സർസൈസും ഇരുമ്പഴിക്കുള്ളിൽ മുടങ്ങുമ്പോൾ നഷ്ടമാകുന്നത് വർഷങ്ങളായി കാത്തു സൂക്ഷിച്ച ശരീരസൗന്ദര്യം: മിസ്റ്റർ ഏഷ്യയുടെ ആരാധകർക്കും സങ്കടം ഉള്ളിൽ ഒതുക്കാൻ വയ്യ
ശശി നടന്ന വഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ല! ഞാൻ ഗുണ്ടയെന്ന് പരസ്യമായി പറയുന്ന നേതാവ്; വിമർശിക്കുന്നവരെ പച്ചത്തെറി വിളിക്കാൻ ഒരു മടിയുമില്ല; ഷൊർണ്ണൂരിലെ മണൽ മാഫിയയുടെ തലതൊട്ടപ്പൻ; പാർട്ടി സമ്മേളനത്തിനെത്തിയ പിണറായിയെ ഊണു കഴിക്കാൻ വീട്ടിൽ കൊണ്ട് പോകാൻ നടത്തിയ ശ്രമം പൊളിച്ചത് പിണറായിയുടെ മുൻകോപം തന്നെ; പാർട്ടി വനിതാ നേതാവിന്റെ പരാതിയിൽ കുടുങ്ങിയ ഷൊർണ്ണൂർ എംഎൽഎ പികെ ശശി അത്ര ചെറുമീനല്ല
ആറുമാസം മുമ്പ് ഫെയ്‌സ് ബുക്കിലൂടെ ബോഡി ബിൽഡർ പരിചയം തുടങ്ങി; വീട്ടുകാരുമായും അടുത്ത് യുവതിയിൽ വിശ്വാസം നേടിയെടുത്തു; പിന്നെ ഭക്ഷണത്തിന് വിളിച്ച് കോട്ടയത്തെ ഹോട്ടൽ ഐഡയിൽ മുറിയെടുത്ത് ബലാത്സംഗം; നിലയ്ക്കാത്ത രക്തസ്രാവമുണ്ടായപ്പോൾ ആശുപത്രിയിൽ കൊണ്ടു വന്നതും മിസ്റ്റർ ഏഷ്യ പട്ടത്തിനുടമ; അവിവാഹിതയെ വിവാഹിതനായ നാവിക സേന പെറ്റി ഓഫീസർ പീഡിപ്പിച്ചത് അതിക്രൂരമായി; മുരളി കുമാർ അറസ്റ്റിൽ
പന്ത്രണ്ടായിരം ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ; വിദേശ സഹായം സ്വീകരിക്കുന്നത് അപമാനം; നവകേരള നിർമ്മിതിക്ക് പൂർണ അധികാരമുള്ള സമിതി രൂപീകരിക്കണം; എങ്കിൽ എട്ട് വർഷംകൊണ്ട് പുതിയകേരളം പടുത്തുയർത്താൻ കഴിയും; ഡാം മാനേജ്‌മെന്റിലും കേരളത്തിന് വലിയ പാളിച്ച പറ്റി; ആദ്യഘട്ടിൽ കനത്ത മഴ പെയ്തപ്പോൾ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു; മനസു തുറന്ന് ഇ ശ്രീധരൻ; പുനർനിർമ്മാണം മെട്രോമാനെ ഏൽപ്പിക്കുമോ എന്ന ചലഞ്ചുമായി സോഷ്യൽ മീഡിയ
അമൃതയിലെ എംബിബിഎസ് പഠനകാലത്ത് മൊട്ടിട്ട പ്രണയം; പഠനം പൂർത്തിയാക്കി ലേക് ഷോറിൽ പ്രാക്ടീസ് ചെയ്ത ശ്രീജ അമേരിക്കയ്ക്ക് പറന്നപ്പോഴും രോഹിത്തുമായുള്ള ആത്മബന്ധം തുടർന്നു; വിവാഹത്തിലൂടെ ഒരുമിക്കാനുള്ള രോഹിത്തിന്റെയും ശ്രീജയുടെയും ആഗ്രഹത്തിന് സന്തോഷത്തോടെ സമ്മതം മൂളി ചെന്നിത്തലയും വ്യവസായി ഭാസിയും; ചിങ്ങ മാസത്തിലെ ഉത്രം നാളിൽ വിവാഹ നിശ്ചയം നടന്നപ്പോൾ പൂവണിയുന്നത് വർഷങ്ങളുടെ പ്രണയം