Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇഴഞ്ഞു നീങ്ങുന്ന കാറിന്റെ പിന്നാലെ പോയാൽ നിങ്ങൾ എന്തു ചെയ്യും? നിങ്ങളുടെ കാറിന്റെ പിന്നാലെ അനേകം കാറുകൾ കുടുങ്ങിയാലോ? ഈ ഏഴു തരം ഡ്രൈവർമാരിൽ നിങ്ങൾ ഏത് വിഭാഗത്തിൽ പെടും?

ഇഴഞ്ഞു നീങ്ങുന്ന കാറിന്റെ പിന്നാലെ പോയാൽ നിങ്ങൾ എന്തു ചെയ്യും? നിങ്ങളുടെ കാറിന്റെ പിന്നാലെ അനേകം കാറുകൾ കുടുങ്ങിയാലോ? ഈ ഏഴു തരം ഡ്രൈവർമാരിൽ നിങ്ങൾ ഏത് വിഭാഗത്തിൽ പെടും?

വ്യക്തിജീവിതത്തിലുള്ള പെരുമാറ്റം പോലെ തന്നെ റോഡിലും വ്യത്യസ്തമായി പെരുമാറുന്നവരുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. റോഡിലെ ഡ്രൈവിങ് വേളയിൽ ഓരോ സന്ദർഭത്തിലും നിങ്ങളുടെ പെരുമാറ്റങ്ങളെയും പ്രതികരണങ്ങളെയും വിലയിരുത്തിയാണിത് നിർണയിക്കുന്നത്. ഇഴഞ്ഞു നീങ്ങുന്ന കാറിന്റെ പിന്നാലെ പോയാൽ നിങ്ങൾ എന്താണ് സാധാരണ ചെയ്യാറുള്ളത്? നിങ്ങളുടെ കാറിന്റെ പിന്നാലെ അനേകം കാറുകൾ കുടുങ്ങിയാൽ നിങ്ങളുടെ പ്രതികരണമെന്തായിരിക്കും തുടങ്ങിയ പോലുള്ള കാര്യങ്ങൾ ഇതിനായി വിലയിരുത്താവുന്നതാണ്. ഇതിലൂടെ ഏഴ് തരത്തിലുള്ള ഡ്രൈവർമാരുണ്ടെന്നാണ് സൈക്കോളജിസ്റ്റുകൾ കണ്ടെത്തിയിരിക്കുന്നത്. ഈ ഏഴു തരം ഡ്രൈവർമാരിൽ നിങ്ങൾ ഏത് വിഭാഗത്തിൽ പെടുമെന്നറിയുന്നത് രസകരമായ കാര്യമാണ്. അതുമായി ബന്ധപ്പെട്ട ഏതാനും കാര്യങ്ങളാണിവിടെ പരാമർശിക്കുന്നത്.

റോഡിൽ എല്ലാവരെയും പഠിപ്പിക്കുന്ന ടീച്ചർ, എല്ലാമറിയാമെന്ന ഭാവത്തിൽ വണ്ടിയോടിക്കുന്നവർ, എപ്പോഴും മത്സരിക്കുന്നവർ, ശിക്ഷിക്കുന്നവർ, തത്വചിന്തകർ, ഒഴിവാക്കുന്നവർ, രക്ഷപ്പെടുന്നവർ എന്നിവയാണ് ഏഴ് കാറ്റഗറിയിലുള്ള ഡ്രൈവർമാരെന്നാണ് കണ്ടെത്തിയിട്ടുള്ളത്.ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്‌സ് ആൻഡ് പൊളിറ്റിക്കൽ സയൻസസിലെ വിഗദ്ധരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്.ടയർ നിർമ്മാതാക്കളായ ഗുഡ്ഇയറുമായി ചേർന്ന് കൊണ്ടാണീ പഠനം നടത്തിയിരിക്കുന്നത്.വ്യത്യസ്ത സന്ദർഭങ്ങളിലാണ് മേൽപ്പറഞ്ഞ വ്യത്യസ്ത ഡ്രൈവിങ് വ്യക്തിത്വങ്ങൾ ഉടലെടുക്കുന്നതെന്നാണ് സൈക്കോളജിസ്‌ററുകൾ കണ്ടെത്തിയിരിക്കുന്നത്. ഡ്രൈവർമാർ റോഡിലെ മറ്റുള്ളവരുമായി ആശയവിനിമയം നടത്തുമ്പോഴാണ് അവരുടെ യഥാർത്ഥ സ്വഭാവം വെളിവാകുന്നത്.

കാറോടിക്കുമ്പോൾ നമ്മുടെ സ്വകാര്യതയുടെ കൂട്ടിൽ മിക്ക സമയവും നമ്മൾ സംതൃപ്തരും ശാന്തരുമായിരിക്കാറു ണ്ടെങ്കിലും റോഡിലെ മറ്റുള്ള വാഹനക്കാരുമായി ആശയവിനിമയം ചെയ്യുമ്പോഴാണ് സന്തോഷത്തിന്റെ കുമിള പൊട്ടുന്നതും പ്രശ്‌നങ്ങൾ സംജാതമാകുന്നതെന്നും കണ്ടെത്തിയിരിക്കുന്നു. ഇത് റോഡിനെ വെല്ലുവിളികൾ നിറഞ്ഞതാക്കുന്നുവെന്നാണ് പഠനത്തിന് നേതൃത്വം നൽകിയ ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്‌സ് ആൻഡ് പൊളിറ്റിക്കൽ സയൻസസിലെ സോഷ്യൽ സൈക്കോളജിസ്റ്റായ ഡോ.ക്രിസ് ടെന്നറ്റ് പറയുന്നത്.

മറ്റുള്ള ഡ്രൈവർമാരുടെ ഡ്രൈവിംഗിനെ കുറിച്ച് നാം ഉത്കണ്ഠപ്പെടുന്നുവെന്നും എന്നാൽ നമ്മുടെ പ്രവൃത്തിക്കനുസരിച്ചാണ് മറ്റുള്ളവരുടെ പ്രവൃത്തികൾ നിർണയിക്കപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നമ്മുടെ വ്യക്തിത്വം പലപ്പോഴും നമുക്ക് തന്നെ ഇഷ്ടപ്പെടാതിരിക്കുന്ന സന്ദർഭങ്ങളുമുണ്ടാകാറുണ്ടെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തിൽ വൈരുദ്ധ്യം നിറഞ്ഞ സ്വഭാത്തിൽ നിന്നുണ്ടാകുന്ന പ്രതിഫലനങ്ങൾ റോഡിലെ ഡ്രൈവർമാരുടെ പ്രവൃത്തിയിൽ നിഴലിക്കുമെന്നും അദ്ദേഹം പറയുന്നു.

ഇനി മേൽപ്പറഞ്ഞ ഏഴ് കാറ്റഗറിയിലുമുള്ള ഡ്രൈവർമാരുടെ സ്വഭാവത്തിന്റെ അടിസ്ഥാന സവിശേഷതകൾ പരിശോധിക്കാം.

ടീച്ചേർസ്
വിഭാഗത്തിൽ പെട്ടവരുടെ സ്ഥിതി തീർത്തും നിരാശാജനകമാണ്. മറ്റുള്ള ഡ്രൈവർമാർ എന്താണ് തെറ്റ് ചെയ്തതെന്ന് പഠിപ്പിക്കാൻ എപ്പോഴും ഉത്സുകപ്പെടുന്നവരായിരിക്കുമിവർ. തങ്ങളുടെ പ്രയത്‌നങ്ങൾ എപ്പോഴും മറ്റുള്ളവർ അംഗീകരിക്കണമെന്ന് നിർബന്ധമുള്ളവരുമായിരിക്കു മിത്തരക്കാർ.

എല്ലാമറിയുന്നവർ
റോഡിലെ എല്ലാ കാര്യങ്ങളും തങ്ങൾക്കാണറിയുന്നത് എന്ന ഭാവത്തിൽ വണ്ടിയോടിക്കുന്ന വരാണിവർ. മറ്റുള്ള ഡ്രൈവർമാരോട് ദേഷ്യത്തിൽ ശബ്ദമുയർത്തുന്നവരുമാണിവർ.

മത്സരിക്കുന്നവർ
ജീവിതം തന്നെ ഒരു വലിയ മത്സര ഓട്ടമാണെന്ന് വിശ്വസിക്കുന്ന ഡ്രൈവർമാരാണിവർ. ആരെങ്കിലും തങ്ങളെ മറികടക്കുന്നത് ഇവർക്ക് ഓർക്കാൻ പോലും സാധിക്കാത്ത സംഗതിയാണ്. അതിനനുസരിച്ച് മത്സരിച്ച് അവരെ മറികടക്കാനും ഇവർ ശ്രമിക്കും.

ശിക്ഷിക്കുന്നവർ
മറ്റുള്ള ഡ്രൈവർമാരുടെ മോശം പെരുമാറ്റത്തിനും ഡ്രൈവിംഗിലെ കഴിവു കേടിനും ശിക്ഷ നൽകുന്ന വിഭാഗക്കാരാണിവർ.

തത്വചിന്തകർ
റോഡിലെ തത്വചിന്തകരാണിവർ.താരതമ്യേന ശാന്തരായി സമചിത്തതയോടെ ഡ്രൈവിങ് നിർവഹിക്കുന്നവരാണിവർ. മറ്റുള്ളവരുടെ മോശം പ്രവൃത്തികൾ ക്ഷമയോടെ ഉൾക്കൊണ്ട് വണ്ടിയോടിക്കുന്നവരാണിവർ.

ഒഴിവാക്കുന്നവർ
മോശപ്പെട്ട ഡ്രൈവിംഗിനെ അപകടമായി കാണുന്നവരാണിവർ.എന്നാൽ ഇതിനെ ഹൃദയത്തിലേക്ക് എടുക്കാതെ ഒഴിവാക്കി കടന്ന് പോവുകയും ചെയ്യും.

രക്ഷപ്പെടുന്നവർ
ശാന്തരായി വണ്ടിയോടിക്കുന്നവരാണിവർ. മിക്കവാറും പാട്ടുകേട്ടായിരിക്കും ഇവരുടെ ഡ്രൈവിങ്. പ്രശ്‌നങ്ങളിൽ ഇടപെടാതെ അവയെ ഒഴിവാക്കി രക്ഷപ്പെടുന്നത് ഇവരുടെ ശീലമാണ്.

40 ശതമാനം യുവ ഡ്രൈവർമാരും ഡ്രൈവിംഗിൽ റിസ്‌ക് എടുക്കാൻ മുൻ തലമുറയേക്കാൾ സന്നദ്ധരാണെന്നാണ് ഗുഡ്ഇയർ ഇതിന് മുമ്പ് നടത്തിയ ഇത് സംബന്ധിച്ച പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. അവരിൽ 29 ശതമാനം പേരും ഡ്രൈവിങ് പരിശീലനത്തിനിടെയുള്ള ഉപദേശങ്ങൾ കേൾക്കാൻ സന്നദ്ധരുമല്ലെന്ന് തെളിഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP