Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമേരിക്കൻ ജനത കഴിയുന്നത് ഏത് നിമിഷവും ആക്രമിക്കപ്പെടാം എന്ന ഭീതിയിൽ; ആയുധ നിയമത്തിൽ കാതലായ മാറ്റങ്ങൾ ഉണ്ടാകുന്നത് വരെ വെടിവെയ്‌പ്പുകളും കൂട്ടക്കുരുതികളും ആവർത്തിക്കും: അമേരിക്കയെ തോക്കിന്മുനയിൽ നിർത്തുന്നവർ ഭരണാധികാരികൾ തന്നെ

അമേരിക്കൻ ജനത കഴിയുന്നത് ഏത് നിമിഷവും ആക്രമിക്കപ്പെടാം എന്ന ഭീതിയിൽ; ആയുധ നിയമത്തിൽ കാതലായ മാറ്റങ്ങൾ ഉണ്ടാകുന്നത് വരെ വെടിവെയ്‌പ്പുകളും കൂട്ടക്കുരുതികളും ആവർത്തിക്കും: അമേരിക്കയെ തോക്കിന്മുനയിൽ നിർത്തുന്നവർ ഭരണാധികാരികൾ തന്നെ

മേരിക്ക, ലോകപൊലീസായി നിലകൊണ്ടു ലോകത്തെ തന്നെ നിയന്ത്രിക്കുന്നത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം. ടെക്‌നോളജിയിലും ജീവിത സാഹചര്യത്തിലും ഇന്ത്യയെക്കാളും മറ്റേതു രാജ്യങ്ങളെക്കാളും വളരെമുന്നിലാണെങ്കിലും കുറച്ചു നാളുകളായി അമേരിക്കയിൽ നിന്നും വരുന്ന വാർത്തകൾ അത്ര സുഖകരമല്ല. ലാസ് വേഗസ്സിലെയും ടെക്‌സസ്സിലെലും വെടിവെയ്പുകളും ന്യൂയോർക്കിൽ ഉണ്ടായ ഭീകരാക്രമണവും അമേരിക്കൻ ജനതയെ ചെറുതായല്ല ഞെട്ടിച്ചത്. 9/11 ആക്രമണത്തിന് ശേഷം ആദ്യമായി അമേരിക്കയിലുണ്ടായ ഭീകരാക്രമണത്തെ ഭരണകൂടം ചെറുതായല്ല കാണുന്നത്. അഭയാർത്ഥി നിയമത്തിലും അമേരിക്കയിലേക്കുള്ള യാത്രാനുമതിക്കും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ ട്രംപ് ഭരണകൂടം ശ്രമിക്കുന്നുവെന്നാണ് വൈറ്റ്ഹൗസ് റിപ്പോർട്ട് ചെയ്യുന്നത്.

ഭീകരാക്രമണത്തെക്കാളും അമേരിക്കയെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്നത് ജനക്കൂട്ടങ്ങൾക്കു നേരെ ഉണ്ടാകുന്ന വെടിവെയ്പുകളാണ്. ഒക്ടോബർ ഒന്നിന് നവാഡയിലെ ലാസ് വേഗസ്സിൽ സംഗീത പരിപാടിക്കായി തടിച്ചുകൂടിയ ഇരുപത്തിരണ്ടായിരത്തോളം പേർക്കിടയിലേക്കു അക്രമി വെടിയുയർത്തിയപ്പോൾ മരിച്ചുവീണതു 58 പേരും പരിക്കേറ്റത് 546 പേർക്കും. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ വെടിവെയ്‌പ്പിന്റെ ഞെട്ടൽ മാറുന്നതിനു മുമ്പ് ടെക്‌സസ്സിൽ പള്ളിയിൽ പ്രാർത്ഥനക്ക് കൂടിയവർക്കു നേരെ അക്രമണമുണ്ടാവുകയും 26 പേർക്ക് ജീവൻ നഷ്ടപ്പെടുകയുംചെയ്തു.

50 സ്റ്റേറ്റുകളുള്ള അമേരിക്കൻ ഐക്യനാടുകളിൽ അഞ്ചു സ്റ്റേറ്റുകൾ ഒഴിച്ച് മറ്റുള്ളയിടത്തെല്ലാം പൊതുജങ്ങൾക്കു ആയുധം കൈവെക്കുവാൻ അധികാരം നൽകുമ്പോൾ ഏതുനിമിഷവും അക്രമിക്കപ്പെടാം എന്നഭീതിയിലാണ് അമേരിക്കൻ ജനത ജീവിക്കുന്നത് എന്ന വസ്തുത ഇപ്പോഴുത്തെ സംഭവവികാസങ്ങൾ തെളിയിക്കുന്നു. മിക്ക സ്റ്റേറ്റുകളിലും ഗൺ ലൈസെൻസ് നേടുകയെന്നത് സുതാര്യവും വേഗത്തിൽ നടക്കുന്നതുമായ സംവിധാനമാണ്. 21 വയസ് പ്രായമുള്ള എല്ലാവർക്കും ഗൺ ലൈസൻസിനായി അപേക്ഷിക്കാവുന്നതും ഓരോ വ്യക്തികളുടെയും മെഡിക്കൽ ക്രൈം ഹിസ്റ്ററിക്കനുസൃതമായി അപ്ലിക്കേഷൻ അപ്പ്രൂവ് ആവുകയും ലൈസൻസ് കിട്ടിക്കഴിഞ്ഞാൽ ഗൺ സ്റ്റോറുകളിൽ നിന്നും സ്റ്റേറ്റ് ഐഡിയും ലൈസൻസും ഉപയോഗിച്ച് ഗൺ വാങ്ങാവുന്നതുമാണ്. ഇതൊക്കെയാണ് സ്ഥിതിയെങ്കിലും അടിക്കടിയുണ്ടാകുന്ന ആക്രമങ്ങൾ അമേരിക്കയെ ചെറുതായല്ല ബുദ്ധിമുട്ടിക്കുന്നത്.

ലാസ് വേഗസ്സിലെ അക്രമണശേഷം അക്രമി ആക്രമണം നടത്തിയ ഹോട്ടലിന്റെ 32 ആം നിലയിൽ വെടിയേറ്റു കൊല്ലപ്പെട്ട രീതിയിൽ കണ്ടെത്തുകയായിരുന്നു. ഷൂട്ടിങ് കഴിഞ്ഞു ഒന്നര മാസമാകുമ്പോഴും എന്തുകാരണത്താലാണ് ആക്രമണം അഴിച്ചുവിട്ടതെന്നു മനസിലാക്കുവാൻ എആക ക്കായിട്ടില്ല. ടെക്‌സസ്സിലെ ആക്രമണം നടത്തിയത് എയർ ഫോഴ്‌സിൽ നിന്നും പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥനും. പള്ളിയിലെ അക്രമണശേഷം കാറിൽ രക്ഷപെടുവാൻ ശ്രമിച്ച അക്രമി പൊലീസ് സ്റ്റേഷനിൽ എത്തിപ്പെടുകയും പൊലീസിനാൽ കൊല്ലപ്പെടുകയുമായിരുന്നു.

ഈ രണ്ടു സംഭവ വികാസങ്ങളും അമേരിക്കയിലെ ആയുധനിയമത്തിൽ കാതലായ പൊളിച്ചെഴുതുണ്ടാകുവാൻ വഴിയുണ്ടെന്നു വിദഗ്ദ്ധർ വിലയിരുമ്പോഴും റിപ്പബ്ലിക്കാനായ ട്രംപ് ഭരിക്കുമ്പോൾ എത്രത്തോളും സാധ്യമാകുമെന്നത് കാത്തിരുന്ന് കാണേണ്ടത്
തന്നെ. വെള്ളക്കാരായ അമേരിക്കക്കാരുടെ അധികാരസൂചകമായ തോക്കും ആയുധനിയമവും പൊളിച്ചെഴുതുവാൻ ട്രംഫ് ശ്രമിച്ചാലും റിപ്പബ്ലിക്കൻ പാർട്ടിൽനിന്നും പിൻബലം കിട്ടുവാനുള്ള സാധ്യത വിരളമാണ്. കൂടാതെ ശക്തമായ ഗൺ ലോബികളുടെ എതിർപ്പിനെ
മറികടന്നു മാത്രമേ നിയമത്തിൽ ഭേദഗതിവരുത്തുവാൻ കഴിയുകയുമുള്ളൂ.

ഇലെക്ഷനിൽ തന്നെ തിരിമറി നടത്തിയെന്ന ആരോപണവുമായി മല്ലിടുന്ന ട്രംഫിനു ഉത്തരകൊറിയയും മറ്റും നൽകുന്ന വെല്ലുവിളികളും ചെറുതല്ല. അമേരിക്കക്കകത്തും പുറത്തും വെല്ലുവിളികൾ നേരിടുമ്പോഴും മെയ്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ എന്ന മുദ്രാവാക്യവുമായി അധികാരത്തിലെത്തിയ ട്രംഫ് എന്തെല്ലാം മാറ്റങ്ങളാണ് അമേരിക്കയിൽ വരുത്തുന്നതെന്നും അതിനെ ലോകവും അമേരിക്കയും എങ്ങനെ സ്വാഗതം ചെയ്യുമെന്നും കാത്തിരുന്ന് കാണേണ്ടത് തന്നെ. അമേരിക്കയിലെ ആയുധനിയമത്തിൽ കാതലായ മാറ്റങ്ങൾ ഉണ്ടാകുന്നത് വരെ അമേരിക്കക്കാർ തോക്കിന്മുനയിൽതന്നെ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP