1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
19
Friday

യാത്രയും ആഘോഷവുമെല്ലാം മലയാളിക്ക് പ്രിയങ്കരം തന്നെ; പക്ഷേ, ജീവിതത്തിൽ ചിലതൊക്കെ പഠിക്കണമെങ്കിൽ ഇതുപോലുള്ള അനുഭവങ്ങളുണ്ടാകണം; മൈസൂറിൽ ആഘോഷത്തിനു പുറപ്പെട്ടു പഞ്ചറായ കാറിന്റെ ടയറു നന്നാക്കാൻ സഹായിച്ച 12കാരന്റെ ഹൃദയത്തിൽ തൊടുന്ന കഥപറഞ്ഞ് അസ്ലം കൊടുവള്ളി

May 25, 2017 | 03:16 PM | Permalinkഅസ്ലം കൊടുവള്ളി

സ്‌കൂൾ പൂട്ടിയപ്പോൾ ഞാനും എന്റെ ഭാര്യയും രണ്ട് കുട്ടികളും കൂടി മൈസൂർ എല്ലാം ഒന്ന് കറങ്ങാം എന്ന് കരുതി യാത്ര തുടങ്ങി.

മൈസൂർ എത്തുന്നതിന് തൊട്ട് മുൻപ് ഞങ്ങളുടെ കാറിന്റെ ടയർ പഞ്ചറായി... അവിടെ അടുത്തോന്നും ഒരു വീട് പോലുമില്ലായിരുന്നു... നല്ല വെയിലും. കാറിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത ചൂട്.

ആരെയെങ്കിലും സഹായത്തിന് കിട്ടുമോ എന്ന് നോക്കി കുറച്ച് സമയം ഞങ്ങൾ കാറിൽ തന്നെ ഇരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു പന്ത്രണ്ട് വയസ് പ്രായം തോനിക്കുന്ന ഒരു പയ്യൻ അത് വഴി വന്നു... ഞാൻ കാറിൽ നിന്ന് ഇറങ്ങി തമിഴിൽ അവനോട് പറഞ്ഞു... 'കൊഞ്ചം ഉദവി ചെയ്യുമാ'...! അവൻ തിരിച്ചു ചോദിച്ചു... നിങ്ങൾ മലയാളി ആണല്ലെ.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു... ഞങ്ങൾ രണ്ടുപേരും കൂടി കാറിന്റെ ടയർ മാറ്റി. നന്നായി മലയാളം സംസാരിക്കുന്ന അവനോട് കേരളത്തിൽ എവിടെയാണ് നിന്റെ നാടെന്ന് ചോദിച്ചു... അവന്റെ മുഖഭാവം ആകെ മാറി...! കുറച്ചു സമയത്തേക്ക് അവൻ ഒന്നും പറഞ്ഞില്ല.

ഞങ്ങൾ വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്ന പലഹാരങ്ങൾ അവന് കൊടുത്തു, അൻപത് രൂപയും. അവൻ പൈസ തിരിച്ചു തന്നിട്ട് പറഞ്ഞു. വിരോധമില്ലെങ്കിൽ എന്നെ എന്റെ വീട് വരെ ആക്കി തരണം, നിങ്ങൾ പോകുന്ന വഴിയിൽ തന്നെയാണ് എന്റെ വീട്. ഞാൻ പറഞ്ഞു, നീ പൈസ വച്ചോ, എന്നിട്ട് കാറിൽ കയറ്. നിന്നെ കൊണ്ടുപോയില്ല എങ്കിൽ പിന്നെ ഞങ്ങൾ ആരെയാ കൊണ്ടുപോവുക. അവൻ ചിരിച്ചു കൊണ്ട് കാറിൽ കയറി.

ഞാൻ അവനോട് ചോദിച്ചു മോനെ നീ ഈ നട്ടുച്ചക്ക് എവിടെ പോയതാണ്. അവന്റെ ട്രൗസറിന്റെ പോക്കറ്റിൽ നിന്നും ഒരു പൊതിയെടുത്ത് എന്നെ കാണിച്ചിട്ട് പറഞ്ഞു, എന്റെ ഉമ്മൂമ്മാക്ക് ഉള്ള മരുന്ന് വാങ്ങാൻ പോയതാണ്. മരുന്ന് വാങ്ങിയപ്പോൾ പൈസ എല്ലാം കഴിഞ്ഞു. ബസ്സിന് കൊടുക്കാൻ പൈസ ഇല്ലാത്തതുകൊണ്ട് ഞാൻ നടന്നു പോവുകയാണ്. ആയിരങ്ങൾ ആവശ്യമില്ലാതെ ചിലവഴിക്കാൻ പോകുന്ന എനിക്ക് അവനോട് ഒന്നും പറയാനുണ്ടായില്ല.

എന്റെ എട്ട് വയസായ മുത്ത മകൻ അവനോട് ചോദിച്ചു. എന്താ നിന്റെ ഉമ്മൂമ്മാക്ക് അസുഖം. അതിന് അവന് മറുപടി ഉണ്ടായില്ല. ഞാൻ ചോദിച്ചു നിന്റെ ഉപ്പാക്ക് എന്താണ് ജോലി.

അത് ചോദിച്ചപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു. അവൻ പറഞ്ഞു എന്റെ ഉപ്പയെ ഞാൻ ഫോട്ടോയിൽ മാത്രമേ കണ്ടിട്ടുള്ളൂ. എന്റെ ഉപ്പയുടെ ഒരു വിവരവും ഇല്ല. എന്റെ ഉമ്മ തേയില തോട്ടത്തിൽ പണിക്ക് പോയാണ് ഞങ്ങൾ ജീവിക്കുന്നത്. എന്റെ ഉപ്പയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അവൻ കരായാൻ തുടങ്ങി.

രണ്ട് കിലോ മീറ്റർ കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു, ആ കാണുന്നതാണ് എന്റെ വീട്. അവിടെ നിർത്തിയാൽ മതി. ഞാൻ കാർ നിർത്തി. ഞങ്ങളോട് യാത്ര പറഞ്ഞ് അവൻ ഇറങ്ങിയപ്പോൾ എന്റെ ഭാര്യ അവനോട് പറഞ്ഞു. ഞങ്ങളും വരുന്നുണ്ട് നിന്റെ ഉമ്മൂമ്മയെ കാണാൻ. അവന് എന്തോന്നില്ലാത്ത സന്തോഷം തോന്നി. കാരണം അവന്റെ വീട്ടിലേക്ക് സുഖ വിവരങ്ങൾ അന്വാഷിച്ചു വരാൻ ആരുമില്ല.

ഞങ്ങൾ അവന്റെ വീട്ടിലേക്ക് കയറി ചെന്നപ്പോൾ അവന്റെ ഉമ്മയും ഉമ്മൂമ്മയും അക്കെ അന്താളിച്ചു നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഞങ്ങളെ പരിചയപ്പെടുത്തുന്നതിനു മുമ്പ് ഞാൻ പറഞ്ഞു. നിങ്ങൾക്ക് സുഖമില്ല എന്ന് മോൻ പറഞ്ഞപ്പോൾ നിങ്ങളെ കാണാൻ വന്നതാണ്. അവന്റെ ഉമ്മൂമ്മയുടെ കണ്ണുകൾ നിറഞ്ഞു... മോനെ പരിചയപ്പെട്ടതും നടന്ന കാര്യങ്ങളും അവരോട് പറഞ്ഞു. അവരെ കാണാൻ കുറെ കാലങ്ങൾക്ക് ശേഷം ആദ്യമായാണ് കേരളത്തിൽ നിന്നും ഒരു കുടുംബം വരുന്നത്. അതിന്റെ സ്‌നേഹം അവരുടെ മുഖത്തുണ്ടായിരുന്നു.

അവന്റെ ഉമ്മൂമ്മ കേരളക്കാരിയാണ്. അവരെ പണ്ട് മൈസൂരിലേക്ക് കല്ല്യാണം ചെയ്തുകൊണ്ടുവന്നതാണ്. അന്ന് വലിയ സ്ത്രിധനം കൊടുക്കാൻ കഴിവില്ലാത്തവർക്ക് മൈസൂർ കല്ല്യാണമാണ് ആശ്രയം...! തേയില തോട്ടത്തിൽ ജോലി ചെയ്ത് അവിടെ ജീവിച്ചു. അവരുടെ ഉപ്പയും ഉമ്മയും മരിക്കുന്നത് വരെ ആരെങ്കിലും ഒക്കെ വന്നിരുന്നു. കേരളത്തിൽ നിന്നും പിന്നെ ആരും ഇന്ന് വരെ തിരിഞ്ഞു നോക്കിയിട്ടില്ല.

ഇവന്റെ ഉപ്പയും കേരളത്തുക്കാരാൻ തന്നെ... മൈസൂരിൽ ജോലിക്ക് വന്നതായിരുന്നു അവന്റെ ഉപ്പ...! ഇവന്റെ ഉമ്മയെ ഇഷ്ടപ്പെട്ട് കല്ല്യാണം കഴിച്ചു തരുമോ എന്ന് ചോദിച്ച് ഇവരുടെ പിന്നാലെ നടന്നു. അവസാനം പത്ത് പവനും ഇരുപത്തി അയ്യായിരം രൂപയും കൊടുത്ത് കല്ല്യാണം ചെയ്തുകൊടുത്തു. ഒരു കുട്ടിയായപ്പോൾ അവൻ അവരെ ഒഴിവാക്കി മുങ്ങി.

എല്ലാ കഥകളും കേട്ട് കഴിഞ്ഞപ്പോൾ ഞാൻ എന്റെ ഭാര്യയെ ഒന്ന് നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഭക്ഷണം കഴിച്ചേ പറഞ്ഞയക്കൂ എന്ന് അവർ നിർബന്ധിച്ചു. അടുക്കളയിൽ നിന്ന് ഞാൻ അവന്റെ സംസാരം കേട്ടൂ.... ഉമ്മാ എന്റെ കയ്യിൽ അൻപത് രൂപയുണ്ട് അതിന് ഞാൻ പപ്പടവും എണ്ണയും എല്ലാം വാങ്ങി വരാം... അവർക്ക് നന്നായി തന്നെ ഭക്ഷണം കൊടുക്കണം... അവന്റെ ആ വാക്കുകൾ എന്നെ വല്ലാതെ വിഷമിപ്പിച്ചു.

അവൻ കടയിലേക്ക് ഓടുന്നത് കണ്ട ഞാൻ അവനോട് ചോദിച്ചു നീ എവിടെ പോവുകയാണ്. ഞാനും ഉണ്ട് നിന്റെ കൂടെ എന്ന് പറഞ്ഞ് ഞാനും അവന്റെ കൂടെ പോയി.

കുറച്ചു ദൂരത്തായിരുന്നു കട. കടയിൽ എത്തിയപ്പോൾ ഞാൻ അവനോട് പറഞ്ഞു നീ ഒന്നും വാങ്ങേണ്ട, നമുക്ക് ഇന്ന് ബിരിയാണിയുണ്ടാക്കാം. അവൻ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി. എന്റെ ഭാര്യ നന്നായി ബിരിയാണി ഉണ്ടാക്കും. അതുകൊണ്ട് ഞാൻ ബിരിയാണിക്ക് ആവശ്യമുള്ള സാധനങ്ങളെല്ലാം വാങ്ങി ഞങ്ങൾ തിരിച്ചു പോന്നു.

പോരുന്ന വഴിയിൽ ഞാൻ അവനോട് പറഞ്ഞു നിന്റെ കൂട്ടുകാരെ ഓക്കേ വിളിച്ചോ അവർക്ക് മലബാർ സ്‌പെഷ്യൽ ബിരിയാണി കൊടുക്കാം.

ബിരിയാണിയുണ്ടാക്കി എല്ലാവരും ഒന്നിച്ചിരുന്നു കഴിച്ചു... അവരുടെ വീട്ടിൽ ആദ്യമായാണ് ഇത്രയും നന്നായി ബിരിയാണി ഉണ്ടാക്കുന്നത്. അന്നാണ് ഞാൻ ഭക്ഷണം കഴിക്കുന്നതിന്റെ സൗന്ദര്യം കണ്ടതും ഭക്ഷണം കഴിച്ചു എന്ന് തോനിയതും.

ഞങ്ങൾ അവിടെ നിന്നും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ എല്ലാവരുടേയും കണ്ണുകൾ നിറഞ്ഞു അവന്റെ ഉമ്മൂമ്മ പറഞ്ഞു മോനെ നിന്നെയും നിന്റെ കുടുംബത്തിനെയും ഞങ്ങൾ ഒരിക്കലും മറക്കില്ല... നിങ്ങൾക്ക് അല്ലാഹുവിന്റെ കാവൽ എന്നുമുണ്ടാകും... ആ പ്രാർത്ഥനയിൽ ആത്മാർത്ഥതയുണ്ടായിരുന്നു. ഞാൻ പറഞ്ഞു ഞങ്ങൾ ഇനിയും വരും. എന്ത് ആവശ്യമുണ്ടെങ്കിലും ഒന്ന് വിളിച്ചാൽ മതി. നിങ്ങളെ ഇപ്പോൾ എന്റെ കുടുംബത്തിലെ ഒരാളായാണ് ഞങ്ങൾ കാണുന്നത്.

എവിടെ കറങ്ങിയാലും മനസ്സിന് ഇത്രയും കുളിർമ്മ കിട്ടില്ല എന്നറിഞ്ഞ ഞങ്ങൾ പിന്നെ കറങ്ങാൻ പോയില്ല. കറങ്ങാൻ കരുതിയ പണം അവന്റെ ഉമ്മയുടെ കയ്യിൽ കൊടുത്തായിരുന്നു ഞങ്ങൾ വീട്ടിലേക്ക് മടങ്ങിയത്. അന്ന് മുതൽ ഇന്ന് വരെ എന്റെ ഭാര്യയും കുട്ടികളും അനാവശ്യ ചെലവ് എന്നോട് പറഞ്ഞിട്ടില്ല. പണത്തിന്റെ വിലയെന്തെന്ന് അറിയാൻ മൈസൂര് വരെ പോകേണ്ടി വന്നു ഞങ്ങൾക്ക്.. കടപ്പാട്: ഫൈസൽ ലത്തീഫ്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സമുദായത്തിന് ചീത്തപ്പേരുണ്ടാക്കിയ യാഷിക്കിനെ നിലമ്പൂരിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് എസ് ഡി പി ഐ; ലൗജിഹാദിന്റെ ആലയിൽ കെട്ടാനൊരുങ്ങി സംഘപരിവാർ; സിനിമാ നടിക്ക് സഖാവിനോട് തോന്നിയ പ്രേമം വിവാഹത്തിലെത്തിയപ്പോൾ എതിർത്ത് മതമൗലിക വാദികൾ; സംരക്ഷണമൊരുക്കാൻ സിപിഎമ്മും; വിവാദങ്ങൾക്കിടയിലും ഷാഹിൻ യാഷിക്കും പാർവ്വതി കൃഷ്ണയും ഹാപ്പി
മാർട്ടിൻ ജീവിച്ചിരുന്നാൽ ദിലീപിന്റെ നിരപരാധിത്വം പുറത്ത് വരും; സത്യം തുറന്നു പറഞ്ഞ രണ്ടാം പ്രതിയെ കൊലപ്പെടുത്തും; എല്ലാത്തിനും പിന്നിൽ പൾസർ സുനിയുടേയും ഒരു നിർമ്മാതാവിന്റേയും തന്ത്രം; ദിലീപിന് അനുകൂല പ്രചരണങ്ങൾ അതിശക്തമായി അവതരിപ്പിച്ച് ആരാധകർ; പുനരന്വേഷണത്തിന് ഹൈക്കോടതിയെ സമീപിക്കാനുറച്ച് സലിം ഇന്ത്യ; നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തി നേടാൻ കരുതലോടെ ജനപ്രിയ നായകൻ; എല്ലാം നിരീക്ഷിച്ച് പൊലീസും
മകനെ കൊന്ന അമ്മയ്ക്ക് നേരെ അസഭ്യം വിളിച്ചും കല്ലും കുപ്പിയും വലിച്ചെറിഞ്ഞും നാട്ടുകാരുടെ രോഷപ്രകടനം; കൂസലില്ലാതെ നിന്ന ജയമോൾ ജിത്തുവിനെ കഴുത്തു ഞെരിച്ചു കൊന്നതും മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതും എങ്ങനെയെന്ന് പൊലീസിന് വിവരിച്ചു കൊടുത്തു; കൊലപാതകത്തിന് ഉപയോഗിച്ച ഷാൾ വിറകുപുരയ്ക്ക് മുകളിൽ നിന്നും കണ്ടെത്തി; തിരികെ കൊണ്ടുപോകും നേരം അസഭ്യം പറഞ്ഞ നാട്ടുകാർക്ക് നേരെയും രോഷം പ്രകടിപ്പിച്ചു: ജയമോളെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ കുരീപ്പള്ളിയിൽ സംഭവിച്ചത്
തന്നെ അപമാനിക്കാൻ ശ്രമിച്ചവരെ പെൺകുട്ടി നേരിട്ട രീതി ഏവർക്കും അനുകരിക്കാൻ പറ്റുന്നത്; അശ്ലീല പദപ്രയോഗങ്ങളുമായി പിന്നാലെ കൂടിയവരുടെ സെൽഫിയെടുത്ത് പോസ്റ്റ് ചെയ്ത് നോവ ജൻസ്മ; അധികാരികളും സമൂഹവും ആക്രമണകാരികളുടെ ബന്ധുക്കളും കാണട്ടെ ഈ വിചിത്രമനസ്സുള്ള പുരുഷന്മാരെ; വെറലായി നോവ ജസ്മയുടെ പോസ്റ്റുകൾ
ജിത്തു ജോബിന്റെ കൊലയ്ക്ക് പിന്നിലും 'ദൃശ്യം' മോഡൽ; അബദ്ധത്തിനിടെ കൊല്ലപ്പെട്ട പതിനാലുകാരന്റെ മൃതദേഹം കത്തിച്ചത് തെളിവ് നശിപ്പിക്കാൻ; അമ്മ പൊലീസിനോട് പറഞ്ഞത് ആരോ പറഞ്ഞു പഠിപ്പിച്ച മൊഴിയും; ട്യൂട്ടോറിയിൽ അദ്ധ്യാപകന് സംഭവത്തിൽ പങ്കില്ലെന്നും പൊലീസ്; മകന്റെ കൊലയിലെ ചുരുളഴിക്കാൻ അച്ഛനെ വിശദമായി ചോദ്യം ചെയ്യാനുറച്ച് അന്വേഷണ സംഘം; ജയമോൾക്ക് പുറത്തു നിന്ന് 'ഒരു കൈ സഹായം' കിട്ടിയെന്ന് ഉറപ്പിച്ച് നീക്കങ്ങൾ
ഞാൻ കണ്ട ആദ്യത്തെ ഫെമിനിസ്റ്റ് എന്റെ അച്ഛൻ ആയിരുന്നു; സ്ത്രീകൾ കുടുംബത്തിന്റെ അതിരുകളിൽ നിൽക്കുന്നു; ഈ സ്ഥിതി പുരുഷന്മാർ മുതലെടുക്കുന്നു; പല തരത്തിൽ അമ്മയെ പേടിപ്പിക്കാനും പ്രലോഭിപ്പിക്കാനും ശ്രമിച്ചതിന് ശേഷം പൂതത്തിന് എന്ത് സംഭവിച്ചു എന്ന് ഓർക്കുന്നത് നല്ലതാണ്: റിമ കല്ലിങ്കലിനെ കളിയാക്കുന്നവരോട് മുരളീ തുമ്മാരുകുടിക്ക് പറയാനുള്ളത്
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?
കൃത്യം വിവരിക്കുമ്പോൾ മകനെ കുഞ്ഞെന്ന് വിളിച്ച് നിസ്സംഗതയോടെ കുറ്റസമ്മതം; കഴുത്തിൽ ഷാൾ മുറുക്കിയതെങ്ങനെയെന്ന് ഭാവ ഭേദമില്ലാതെ പൊലീസിന് കാട്ടികൊടുത്ത് മൊഴി നൽകൽ; പതിനാലുകാരനെ ഒറ്റയ്ക്ക് കൊന്ന് തള്ളിയ വിവരണം വിശ്വസിക്കാനാവാതെ പൊലീസും; കുണ്ടറയിലെ കൊലയിൽ ജയമോളുടേത് പഠിപ്പിച്ച് പറയിച്ച മൊഴിയോ? ജിത്തു ജോബിന്റെ കൊലയിൽ ശാസ്ത്രീയ തെളിവിനായി കാത്തിരിക്കാൻ തീരുമാനിച്ച് പൊലീസും; അമ്മയുടെ കുറ്റസമ്മത വീഡിയോ കാണാം
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
മൂന്ന് വയസുള്ള മകനെ ജുവല്ലറിയിൽ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഒളിച്ചോടിയത് ആത്മാർത്ഥ സുഹൃത്തിന്റെ ഭർത്താവിനൊപ്പം; ആതിര വിവാഹിതനായ കാമുകനൊപ്പം നാടുവിട്ടത് ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണവും സ്വർണവുമായി; ലിജിനുമായി അടുത്തത് സുഹൃത്തിനൊപ്പം വീട്ടിൽ സ്ഥിരം സന്ദർശകരായതോടെ; സൈബർ സെല്ലിന്റെ സഹായത്തിൽ അന്വേഷണം പുരോഗമിക്കുന്നു
ജോബിന്റെ കുടുംബ വീട്ടിൽ പോയത് പ്രകോപനമായി; പുത്രന്റെ ചോദ്യ ശരങ്ങൾക്ക് മുമ്പിൽ ഉത്തരം മുട്ടിയപ്പോൾ ചെയ്തതുകൊടുംപാതകം; പെട്ടെന്നുള്ള പ്രകോപനത്തിൽ മകനെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയെന്ന് അമ്മയുടെ മൊഴി; ജയമോളുടെ വെളിപ്പെടുത്തൽ വിശ്വസിക്കാതെ പൊലീസ്; മൃതദേഹം കത്തിക്കാൻ പരസഹായം കിട്ടിയിട്ടുണ്ടെന്നും വിലയിരുത്തൽ
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
സംയുക്തയും കുഞ്ചാക്കോയും മൊഴി നൽകാൻ കാരണം മഞ്ജുവോ? അച്ഛൻ അനുകൂലമായി സാക്ഷി പറയാൻ സമ്മതമെന്ന് മകൾ; അഴിക്കുള്ളിലായാലും മകളെ കോടതി കയറ്റില്ലെന്ന് അച്ഛനും; നടി അക്രമിക്കപ്പെട്ട കാര്യം വിളിച്ച് പറഞ്ഞപ്പോൾ കാവ്യയുടെ പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്ന റിമി ടോമിയുടെ മൊഴി അതിനിർണ്ണായകം; രേഖകൾ കാണാൻ കോടതിയിലെത്തിയ ദിലീപ് ഞെട്ടിയത് സഹപ്രവർത്തകരുടെ മൊഴിയെ കുറിച്ചറിഞ്ഞ്; നടിയെ ആക്രമിച്ച കേസിൽ സാക്ഷിക്കൂട്ടിൽ താരങ്ങളുമെത്തും
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
എല്ലാറ്റിനും കാരണം അമ്മയുടെ ഫോൺ; മക്കളോടും അച്ഛനോടുമുള്ള അമ്മയുടെ സ്‌നേഹം നഷ്ടപ്പെട്ടത് ജീവിതതാളം തെറ്റിച്ച ആ ഫോൺ; പേരൂർക്കടയിൽ കൊടുംകൃത്യം ചെയ്ത അക്ഷയ് കലി തീർത്തതത് അമ്മയോടൊപ്പം ഫോണും ചുട്ടെരിച്ച്; കൈവിട്ടുപോയ ജീവിതം തിരിച്ചുപിടിക്കാൻ കൂട്ടുപിടിച്ച ലഹരി വിട്ടപ്പോൾ എല്ലാം താൻ പറഞ്ഞില്ലേ..ഇനി തന്നെ വിട്ടുകൂടേയെന്ന് പൊലീസിനോട് കെഞ്ചലും; ദീപ അശോകിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ