Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭാവന - യാഥാർത്ഥ്യമാകുന്ന മാജിക്

ഭാവന - യാഥാർത്ഥ്യമാകുന്ന മാജിക്

1990-2010 കാലഘട്ടത്തിൽ തിരുവനന്തപുരം സിസോ ബുക്‌സ് 'ഏകജാലകം' എന്ന ഒരു വാർത്താമാസിക മുടക്കം കൂടാതെ പ്രസിദ്ധീകരിച്ചിരുന്നു. ഈ മാസികയിൽ 'നേരും നുണയും' എന്ന പേരിൽ ഒരു സ്ഥിരം പംക്തി മുടങ്ങാതെ കൈകാര്യം ചെയ്തു വന്നിരുന്നു.

എന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഒട്ടനവധി കദനകഥകൾ കേൾക്കുവാനും കഴിയുന്നത്ര സഹായം ലഭ്യമാക്കുവാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് ഗ്രാമവികസന വകുപ്പിൽ ജോലി നോക്കിയിരുന്നതിനാൽ ക്യാഷ് ആൻഡ് കൈന്റായി സഹായിക്കാവുന്ന തരത്തിലായിരുന്നു ഔദ്യോഗിക കൃത്യനിർവ്വഹണം.

ഇനി...... ക്യാഷ് എങ്ങനെയെന്നാൽ - നിർധനരായ കുട്ടികളുടെ വിവാഹ ധനസഹായം എസ്എസ്എൽസി കഴിഞ്ഞ ഹരിജൻ വിഭാഗം കുട്ടികൾക്ക് തൊഴിൽ പരിശീലന പദ്ധതിക്കുള്ള ധനസഹായം, കക്കൂസ്, വീട് നിർമ്മാണങ്ങൾക്കുള്ള ധനസഹായം ഗഡുക്കളായി അനുവദിക്കൽ ഇങ്ങനെ.........

ഇനി.......... കൈന്റ് തലത്തിലാണെങ്കിൽ സാങ്കേതിക പരിജ്ഞാനം ലഭിച്ചവർക്ക് ആധുനിക പണി സാധനങ്ങൾ വിതരണം, വികലാംഗർക്ക് ട്രൈസൈക്കിൾ, വാക്കിങ്ങ് സ്റ്റിക്, കർഷകർക്ക് പമ്പ് സെറ്റ്, റൂറൽ-ആർട്ടിസാൻ വിഭാഗക്കാർക്കുള്ള പണിയായുധങ്ങൾ..........ഇങ്ങനെ പലതരത്തിൽ കേന്ദ്രസംസ്ഥാന ഫണ്ടുകളുടെ ഫലപ്രദമായ വിനിയോഗത്തിലൂടെ........തുടരാവുന്ന സൽപ്രവർത്തികൾ ഏറെയുണ്ടായിരുന്നു.

ഇനി കാര്യത്തിലേക്ക് കടക്കാം.......

മൂന്ന് പെൺമക്കളേയും ഒരു മകനേയും പോറ്റി വളർത്തുവാൻ ഏറെ ത്യാഗവും ബുദ്ധിമുട്ടും സഹിച്ച ലളിതകുമാരി എന്ന വിധവ തങ്ങൾക്ക് അടച്ചുറപ്പുള്ള ഒരു വീടും കക്കൂസും സ്വന്തമായിട്ടുള്ള മൂന്ന് സെന്റിൽ ലഭിക്കുമോ എന്നറിയുവാനായി മാർച്ച് മാസം മധ്യത്തോടെ എന്നെ വന്നുകണ്ട് അന്വേഷിച്ചു.

വാർഡു മെമ്പറുടേയോ പഞ്ചായത്ത് പ്രസിഡന്റിന്റെയോ രാഷ്ട്രീയക്കാരുടേയോ യാതൊരു ശുപാർശയുമില്ലാതെയാണ് വരവ് എന്ന് ഓർക്കണം.

ആവശ്യങ്ങൾ പറയുമ്പോൾ തോരാതെ കണ്ണുനീർ വാർക്കുന്നുണ്ടായിരുന്നു. ഇന്നത്തെ കാലമായിരുന്നെങ്കിൽ പീഡനത്തിന്റെ പുത്തൻ കഥകൾക്ക് സാഹചര്യം ഒരുക്കിയേനെ- കഥ മുഴുവൻ കേട്ടു.

കണ്ണീർ തുടച്ചിട്ട് ക്യാന്റീനിൽ പോയി ചായയും വടയും കഴിച്ചുവരുവാൻ പറഞ്ഞിട്ട് ഞാൻ 20 രൂപയുടെ ഒരു നോട്ട് നൽകി.

ഏറെ നിർബന്ധിച്ചിട്ട് മടിച്ച് മടിച്ചാണ് കാശ് വാങ്ങിയത്. അപ്പോൾ ഫോൺ ശബ്ദിച്ചതിനാൽ എനിക്ക് ഒരു ഇടവേള ലഭിച്ചു.

പിന്നെ............അരമണിക്കൂർ കഴിഞ്ഞാണ് അവർ ഞാൻ ആവശ്യപ്പെട്ടപ്രകാരം പ്യൂൺ രാമൻനായരുടെ അകമ്പടിയോടെ എന്റെ മുറിയിൽ പ്രവേശിച്ചത്.

ഞാൻ രാമൻനായരോട് ക്യാന്റീനിൽ നിന്ന് എനിക്കായി ഒരു കട്ടൻചായ കൊണ്ടുവരുവാൻ ഏർപ്പാടാക്കി.

20 രൂപയിൽ പറ്റ് കഴിഞ്ഞ് 9 രൂപ എന്റെ മേശപ്പുറത്ത് വച്ചിട്ട് അപേക്ഷക എന്റെ മുന്നിൽ നിരത്തിയിട്ടിരിക്കുന്ന കസേരകളിൽ ഇരിക്കാതെ നിന്നു.

ഞാൻ അവരോട് ഇരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് സെക്ഷനിലേക്ക് കോളിങ്ങ്‌ബെൽ മുഴക്കി. സെക്ഷൻ ക്ലാർക്ക് സബിത ഉടൻ മുറിയിലേക്ക് വന്നു.

സാർ, എന്തിനാ വിളിച്ചേ-

സബിതാ.......

ഈ നിൽക്കുന്ന ബെനിഫിഷറിയെ കൂട്ടിക്കൊണ്ടുപോയി ശരിയായ അഡ്രസ്സും മറ്റുമെഴുതി ഒരു അപേക്ഷ തയ്യാറാക്കി ഒപ്പിടീപ്പിച്ച് കൺസേൺഡ് വിഇഒയുടെ പരിശോധനാ റിപ്പോർട്ട് സഹിതം അടുത്ത സ്റ്റാഫ് മീറ്റിംഗിൽ എനിക്ക് കിട്ടത്തക്കവണ്ണം വേണ്ട ഏർപ്പാടുകൾ ചെയ്യണം.

ആപ്ലിക്കേഷൻ എഴുതി തയ്യാറാക്കി ഒപ്പിട്ടുകഴിഞ്ഞ് ആ അപേക്ഷയുമായി ലളിതകുമാരിയെ എന്റെ മുറിയിലേക്ക് സബിത വീണ്ടും ഒരിക്കൽകൂടി പറഞ്ഞുവിട്ടു.

അപേക്ഷ സവിസ്തരം ഞാൻ വായിച്ചു അപ്പോഴാണ് ലളിതകുമാരിയുടെ മൂന്ന് പെൺമക്കളും തിരുവനന്തപുരം വഞ്ചി പുവർഫണ്ടിൽ താമസിച്ചാണ് പഠിക്കുന്നത് എന്ന സത്യം മനസ്സിലായത്.

അന്നേരം ഞാൻ ഭർത്താവിനെക്കുറിച്ച് ചോദിച്ചു-

മറുപടി വീണ്ടും കരച്ചിലായിരുന്നു.

ഒടുവിൽ ഒരുവിധം പറഞ്ഞൊപ്പിച്ചു-

മദ്യപാനിയായ സിആർപിഎഫ് ജവാനായിരുന്നു. നടപടിക്ക് വിധേയനായി പിരിച്ചുവിടപ്പെട്ടയാൾ നാട്ടിൽ വന്നിട്ടും തുടർന്ന മദ്യപാനം കള്ളുഷാപ്പിലെ അടിപിടിയിലും കത്തിക്കുത്തിലും ജീവൻ നഷ്ടപ്പെടുകയാണുണ്ടായതെന്ന് അവർ പറഞ്ഞ് അവസാനിപ്പിച്ചു.

തുടരും............

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP