1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
18
Thursday

ഈ മുറിയിൽ വച്ചാണ് ഡോക്ടർ ഓമന കാമുകനെ നുറുക്കി കഷണങ്ങൾ ആക്കി പെട്ടിയിൽ ആക്കിയത്... അതും ഒരു തുള്ളി രക്തം പോലും തറയിൽ വീഴാതെ ക്ലിനിക്കൽ പ്രസിഷനിൽ..! ഇതും പറഞ്ഞ് സ്റ്റേഷൻ മാസ്റ്റർ നടന്നകന്നു.. ഞെട്ടലോടെ ഞാനും.. കണ്ണുകൾ ഇറുക്കി അടയ്ക്കുമ്പോൾ ഡോക്ടർ ഓമന നാഗവല്ലിയായി കടന്നു വരുന്നു..! ഓമന കാമുകനെ വെട്ടിനുറുക്കിയ മുറിയിൽ ഒരു രാത്രി തങ്ങേണ്ടി വന്ന മാധ്യമപ്രവർത്തകന്റെ അനുഭവക്കുറിപ്പ്

October 27, 2017 | 10:47 AM | Permalink



കെ എ ഷാജി

ന്നര ദശകം മുൻപുള്ള ഒരു ഡിസംബർ രാത്രി. ഊട്ടി റെയിൽവേ സ്റ്റേഷനിൽ സന്ദർശകർക്ക് പ്രതിദിന വാടകയിൽ കൊടുക്കുന്ന രണ്ടു റൂമുകളിൽ ഒന്ന്. കൊട്ടിയടച്ച ജനാലകളുടെ സുഷിരങ്ങളിൽ കൂടി പുറത്തെ കൊടും ശൈത്യം അരിച്ചെത്തുന്നു. ശരീരത്തിന്റെ പ്രതിരോധങ്ങളെ തകർത്ത് തണുപ്പ് അസ്ഥികൾക്കുള്ളിലേക്ക് നുഴഞ്ഞു കയറുകയാണ്....

മുട്ട് കേട്ട് വാതിൽ തുറന്നപ്പോൾ അല്പം മുൻപ് പരിചയപ്പെട്ട മലയാളിയായ സ്റ്റേഷൻ മാസ്റ്റർ. കയ്യിൽ ഒരു കുപ്പി ഹെർക്കുലീസ് റം.
``തണുപ്പിന് റം ബെസ്റ്റ് ആണ്. ഒരു കമ്പനി ഇല്ലാതെ ഞാൻ ബോറടിച്ചിരിക്കുക ആയിരുന്നു,'' അയാൾ പറഞ്ഞു.

ചൂടുവെള്ളം ഒഴിച്ച് റം കഴിക്കുന്നത് മുൻപ് ശീലിച്ചിട്ടില്ല. എങ്കിലും അപ്പോൾ സ്റ്റേഷൻ മാസ്റ്റർ ഒരു ദൈവദൂതനെപ്പോലെ കാണപ്പെട്ടു. വെള്ളം ഉറഞ്ഞു കട്ടിയാകുന്ന ഊട്ടിയിലെ ഡിസംബർ തണുപ്പിൽ കിടുങ്ങി വിറച്ച് ആ രാത്രിയെ അതിജീവിക്കേണ്ടി വരുമായിരുന്നു. നീണ്ട യാത്രയുടെ ഇടയിൽ അവിചാരിതമായി എത്തപ്പെട്ടതാണ്. എത്രയും പെട്ടെന്ന് വീട്ടിലെത്തണം എന്ന ഭാര്യയുടെ അന്ത്യശാസനം മൂന്നാം തവണ വന്നപ്പോൾ സഹൃദയനായ സ്റ്റേഷൻ മാസ്റ്റർ യാത്ര പറഞ്ഞിറങ്ങി. മുന്നോട്ടു വച്ച കാൽ ഒന്ന് പിന്നോട്ട് വച്ച് അയാൾ പോകാൻ നേരം പൊടുന്നനെ ഒരു ചോദ്യം എറിഞ്ഞു:

``ഓമനയെക്കുറിച്ച് കേട്ടിട്ടുണ്ടോ?''
``ഏത് ഓമന?''
``ഡോക്ടർ ഓമന...''
``ഡോക്ടർ ഓമന...?''
``കാമുകനെ വെട്ടി നുറുക്കി സ്യൂട്ട് കെയ്‌സിൽ ആക്കിയ ഡോക്ടർ ഓമന. പയ്യന്നൂരിൽ നിന്നുള്ള...''
``പത്രത്തിൽ വായിച്ചിട്ടുണ്ട്. അതിന്...''

``ഒന്നുമില്ല. നിങ്ങൾ താമസിക്കുന്ന ഈ മുറിയിൽ വച്ചാണ് ഡോക്ടർ ഓമന കാമുകനെ നുറുക്കി കഷണങ്ങൾ ആക്കി പെട്ടിയിൽ ആക്കിയത്. അതും ഒരു തുള്ളി രക്തം പോലും തറയിൽ വീഴാതെ ക്ലിനിക്കൽ പ്രസിഷനിൽ...ചരിത്രത്തിൽ ഇടം നേടിയ റൂം ആണ് നിങ്ങൾക്ക് കിട്ടിയിരിക്കുന്നത്. എൻജോയ്....'' ഏതോ പുരാതനമായ ക്രൌര്യം കലർന്ന ചിരിയോടെ അയാൾ പറഞ്ഞു നിർത്തി. സ്തംഭിച്ചു നിൽകുന്ന എന്റെ മുന്നിലൂടെ അയാൾ വേഗം വീട് ലക്ഷ്യം വച്ച് നടന്നു.

മനസ്സിൽ തണുപ്പിന്റെ സ്ഥാനം ഭയം അപഹരിച്ചെടുത്തു. ദുഷ്ടൻ അത് പറയാതിരുന്നിരുന്നെങ്കിൽ....ഈ നട്ട പാതിരയിൽ വേറെ റൂം എവിടെ പോയി നോക്കാനാണ്. ചുറ്റുപാടുകളിൽ തണുപ്പിന്റെ മുഖാവരണം ഇട്ട നിശബ്ദത. കമ്പിളി പുതപ്പിനുള്ളിൽ കണ്ണുകൾ ഇറുക്കി അടയ്ക്കുമ്പോൾ ഡോക്ടർ ഓമന നാഗവല്ലിയായി കടന്നു വരുന്നു. ചണ്ടാളാ എന്ന് തെല്ലും അലിവില്ലാതെ വിളിക്കുന്നു. വിടമാട്ടേൻ എന്ന് ഗർജിക്കുന്നു. രക്തം ചിന്താതെ മുറിച്ചു കഷണമാക്കാൻ ഡോക്ടർ തന്റെ സർജിക്കൽ ഉപകരണങ്ങൾ എടുക്കുന്നു.

ഇന്നത്തെ പോലെ തന്നെ അന്നും അപാര ധൈര്യം ആയിരുന്നതുകൊണ്ട് ആ രാത്രി ഉറങ്ങിയില്ല. ഓമനയും കാമുകൻ മുരളീധരനും മനുഷ്യശരീരം മുറിച്ചു പെട്ടിയിൽ ആക്കുന്ന പ്രക്രിയയും മനസ്സിനെ വീണ്ടും വീണ്ടും ഭയപ്പെടുത്തി. 1996 ജൂലൈ മാസത്തിൽ ആയിരുന്നു ആ കൊലപാതകം. `Harassed Kerala lady doctor chops tormentor into pieces' എന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യയിൽ (മുംബൈ എഡിഷൻ) അന്ന് ഒന്നാം പേജിൽ വന്ന തലവാചകം എന്നാണ് ഓർമ. പല പ്രണയാഭ്യർത്ഥനകളും നിരസിക്കാൻ പ്രേരകം ആയത് ഓമന നൽകിയ മുന്നറിയിപ്പാണ്...

പെട്ടികൾ ടാക്‌സിയുടെ ഡിക്കിയിൽ വച്ച് കൊടൈകനാലിനു പോയ ഓമനയുടെ ലക്ഷ്യം അവ അവിടുത്തെ കൊക്കയിൽ എറിയുക എന്നത് ആയിരുന്നു. ഡ്രൈവർക്ക് സംശയം തോന്നി. അയാൾ അറിയിച്ചത് അനുസരിച്ച് അവർ പൊലീസ് പിടിയിൽ ആയി. മലയാളി സ്ത്രീകൾ പൊതുവിൽ കൊലപാതക കേസുകളിൽ പ്രതികൾ ആകുന്നത് കുറവയിരുന്നതിനാലും കൊല നടത്തിയ രീതിയുടെ പ്രത്യേകത കൊണ്ടും ഓമനയെ മാധ്യമങ്ങൾ ദേശീയ തലത്തിൽ തന്നെ ആഘോഷിച്ചു. പിടിക്കപെട്ടപ്പോൾ മാനസീക രോഗിയായി അവർ അഭിനയിച്ചു. പരോളിൽ ഇറങ്ങി മലേഷ്യയിലേക്ക് മുങ്ങി ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ നല്ല നിലയിൽ പറ്റിച്ചു. മലേഷ്യയിൽ കെട്ടിടത്തിനു മുകളിൽ നിന്നും വീണു മരിച്ച സ്ത്രീ ഓമനയാണ് എന്നാണ് അധികൃതരുടെ സംശയം. ഒരു കാലഘട്ടത്തെ നുറുക്കി സ്യൂട്ട് കേസ്യ്‌സിൽ ആക്കിയ ഡോക്ടർ ഓമന ചരിത്രമാണ്.....ഓർമകളിൽ ഊട്ടി റെയിൽവേ സ്റ്റേഷനിലെ ആ മുറിയും അവിടുത്തെ രാത്രിയും ഇന്നും ജീവിക്കുന്നു.

(മാധ്യമപ്രവർത്തകനായ കെ എ ഷാജി ഫേസ്‌ബുക്കിൽ എഴുതിയതാണീ കുറിപ്പ്)

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
പരസ്യ ഏജൻസിയിൽ നിന്നും ഇമെയിൽ വന്നപ്പോൾ എന്താ മാധ്യമ സിങ്കങ്ങളെ നിങ്ങൾ നിക്കറിൽ മുള്ളി പോയോ? പാവപ്പെട്ടവൻ പട്ടിണിമാറ്റാൻ അൽപ്പം ചാരായം വാറ്റിയാൽ ക്യാമറയുമായി എത്തുന്ന നിങ്ങൾക്കെന്തേ ജോയി ആലുക്കാസിനോട് ഇത്ര പേടി? പണത്തിന് മുൻപിൽ പരുന്തും പറക്കില്ലെന്നു പഠിപ്പിച്ച അച്ചായന് നടുവിരൽ നമസ്‌കാരം
ഉപയോഗിച്ച സ്വർണം വാങ്ങിയ ശേഷം വേസ്‌റ്റേജ് ആയി കണക്കാക്കി കാണിച്ച് കോടികൾ നികുതി വെട്ടിച്ചു; ബിൽ കൊടുക്കാതെയും സ്‌റ്റോക്കിൽ കാണിക്കാതെയും കോടികൾ തിരിമറി നടത്തി; ആന്ധ്രയിലെ റെയ്ഡിൽ കണക്കിൽ കണ്ടെടുത്തത് 60 ലക്ഷം രൂപയുടെ വിൽപ്പന എങ്കിൽ പണമായി കണ്ടെത്തിയത് നാലു കോടി; ജോയ് ആലുക്കാസിന്റെ 130 ഷോറൂമുകളിൽ നടന്ന റെയ്ഡിൽ കോടിക്കണക്കിന് വെട്ടിപ്പ് കണ്ടെത്തിയതായി സൂചന; പരസ്യം പോവാതിരിക്കാൻ വാർത്ത മുക്കി മലയാള മാധ്യമങ്ങൾ
തിരക്കഥയുമായി എത്തുമെന്നറിയിച്ചപ്പോൾ തനിയെ വന്നാൽ മതിയെന്ന് നടൻ പറഞ്ഞിരുന്നതായാണ് വിശ്വസനീയ വാർത്ത; യുവതി എത്തിയപ്പോൾ ഉണ്ണിമുകുന്ദൻ തിരക്കഥ കേൾക്കാനോ വായിക്കാനോ ഉള്ള മൂഡിലായിരുന്നില്ല പോലും; എന്തായാലും മുകളിലത്തേ നിലയിലേക്കു യുവതിയെ കൊണ്ടുപോയി അവിടെ വച്ച്...; ഉണ്ണിമുകുന്ദൻ അത്ര നല്ലവനല്ല? സിനിമയിലെ പുതിയ പീഡന വിവാദത്തിൽ പല്ലിശേരി പറയുന്നത്
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
സംയുക്തയും കുഞ്ചാക്കോയും മൊഴി നൽകാൻ കാരണം മഞ്ജുവോ? അച്ഛൻ അനുകൂലമായി സാക്ഷി പറയാൻ സമ്മതമെന്ന് മകൾ; അഴിക്കുള്ളിലായാലും മകളെ കോടതി കയറ്റില്ലെന്ന് അച്ഛനും; നടി അക്രമിക്കപ്പെട്ട കാര്യം വിളിച്ച് പറഞ്ഞപ്പോൾ കാവ്യയുടെ പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്ന റിമി ടോമിയുടെ മൊഴി അതിനിർണ്ണായകം; രേഖകൾ കാണാൻ കോടതിയിലെത്തിയ ദിലീപ് ഞെട്ടിയത് സഹപ്രവർത്തകരുടെ മൊഴിയെ കുറിച്ചറിഞ്ഞ്; നടിയെ ആക്രമിച്ച കേസിൽ സാക്ഷിക്കൂട്ടിൽ താരങ്ങളുമെത്തും
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി അമേരിക്കയിലെ ഷോ തീർന്ന ദിവസം രാത്രി കാവ്യ വന്നിരുന്നു; രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി; കാവ്യയും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്റൂമിൽ പോയി; കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്: നടി ആക്രമിക്കപ്പെട്ട കേസിൽ നൽകിയ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിമി ടോമി; ദിലീപിന്റെ വിവാഹപൂർവ ബന്ധം വെളിപ്പെടുന്ന മൊഴികൾ ഒന്നിനുപിറകെ ഒന്നായി പുറത്തുവിട്ട് റിപ്പോർട്ടർ ചാനൽ
എല്ലാറ്റിനും കാരണം അമ്മയുടെ ഫോൺ; മക്കളോടും അച്ഛനോടുമുള്ള അമ്മയുടെ സ്‌നേഹം നഷ്ടപ്പെട്ടത് ജീവിതതാളം തെറ്റിച്ച ആ ഫോൺ; പേരൂർക്കടയിൽ കൊടുംകൃത്യം ചെയ്ത അക്ഷയ് കലി തീർത്തതത് അമ്മയോടൊപ്പം ഫോണും ചുട്ടെരിച്ച്; കൈവിട്ടുപോയ ജീവിതം തിരിച്ചുപിടിക്കാൻ കൂട്ടുപിടിച്ച ലഹരി വിട്ടപ്പോൾ എല്ലാം താൻ പറഞ്ഞില്ലേ..ഇനി തന്നെ വിട്ടുകൂടേയെന്ന് പൊലീസിനോട് കെഞ്ചലും; ദീപ അശോകിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ