നമ്മൾ കൊളസ്ട്രോൾ പിടിക്കുമെന്ന് പറഞ്ഞ് ഉപേക്ഷിക്കുമ്പോൾ മദാമ്മമാർക്ക് വെളിച്ചെണ്ണ മാത്രം മതി; വെളിച്ചെണ്ണ പെട്ടെന്ന് പാശ്ചാത്യലോകത്ത് ഹീറോ ആയത് ഇങ്ങനെ
'അയ്യോ...വെളിച്ചെണ്ണയോ....വേണ്ട വേണ്ട.. അതുകൊളസ്ട്രോളുണ്ടാക്കും...' എന്ന് പറഞ്ഞ് നമ്മിൽ ചിലർ ഈ അടുത്ത കാലത്ത് വെളിച്ചണ്ണയെ അടുക്കളയ്ക്ക് പുറത്ത് നിർത്തിയ ഒരു കാലമുണ്ടായിരുന്നു. ചില ബഹുരാഷ്ട്ര ഉൽപന്നങ്ങൾക്ക് വേണ്ടി അവരുടെ തൽപര കക്ഷികൾ സ്വാർത്ഥ ലാഭത്തിന് വേണ്ടി പ്രചരിപ്പിച്ച കിംവദന്തിയായിരുന്നു ഇതെന്ന ചില സൂചനകളും പിന്നീട് പുറത്ത് വന്നിരുന്നു. എന്നിട്ടും വെളിച്ചെണ്ണയെ അൽപം പേടിയോടെ കാണുന്ന അനേകം പേർ നമ്മുക്കിടയിലുണ്ട്.
എന്നാൽ ഇപ്പോൾ ഈ വെളിച്ചെണ്ണ മദാമ്മമാർക്കിടയിൽ തരംഗമായി മാറിയിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ട്. അവർക്ക് എന്തിനും ഏതിനും വെളിച്ചെണ്ണ മതിയെന്നതാണ് പുതിയ ട്രൻഡ്. പാചകത്തിനായാലും സൗന്ദര്യ വർധക വസ്തുവെന്ന നിലയിലും അവരിപ്പോൾ വെളിച്ചെണ്ണയ്ക്കാണ് മുൻഗണന നൽകുന്നത്. ഇത്തരത്തിൽ ചുരുങ്ങിയ കാലം കൊണ്ട് വെളിച്ചെണ്ണ പാശ്ചാത്യലോകത്ത് ഹീറോ ആയിത്തീർന്നിരിക്കുകയാണ്.
തനിക്ക് വെളിച്ചെണ്ണയില്ലാതെ ഇപ്പോൾ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നാണ് സൂപ്പർമോഡലായ മിരാന്റ കെർ വെളിപ്പെടുത്തിയിരിക്കുന്നത്. ഫിറ്റ്നെസ് ഗുരുവായ ജോയ് വിക്സ് ഭാരം കുറയ്ക്കാൻ വെളിച്ചെണ്ണയെ ഇപ്പോൾ പ്രയോജനപ്പെടുത്തി വരുന്നുണ്ട്. കൂടാതെ അമേരിക്കൻ നടിയും പാട്ടുകാരിയുമായ ഗൈ്വനെത്ത് പാൾട്രോസ് തന്റെ പല്ലുകൾ വെളുപ്പിക്കാൻ വെളിച്ചെണ്ണയാണത്രെ പ്രയോജനപ്പെടുത്തുന്നത്...!!!.
ഇത്തരത്തിൽ വെളിച്ചെണ്ണ നിരവധി ആവശ്യങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം നാൾക്ക് നാൾ വർധിച്ച് വരുന്ന പ്രവണതാണുള്ളതെന്നാണ് ലൂസി ബീ റോ ഓർഗാനിക് അൺറിഫൈൻഡ് കോക്കനട്ട് ഓയിലിന്റെ എല്ലാമെല്ലാമായ ലൂസി ബക്കിങ്ഹാം സാക്ഷ്യപ്പെടുത്തുന്നത്. ഇത് വളരെ ഗുണമേന്മയേറിയതും അതുല്യവുമായ ഉൽപന്നമാണെന്നും നിരവധി പ്രശസ്തർ ഇത് ഉപയോഗിക്കുന്നുണ്ടെന്നും ലൂസി പറയുന്നു. ആളുകൾ ഇതിന്റെ ഒരു ബോട്ടിൽ അടുക്കളയിലും മറ്റൊന്ന് ബാത്ത് റൂമിലും പതിവായി ഉപയോഗിക്കുന്നുണ്ടെന്നും അവർ വെളിപ്പെടുത്തുന്നു. ആഗോളതലത്തിലുള്ള സെലിബ്രിറ്റികൾ സൗന്ദര്യവർധക വസ്തുവായി വെളിച്ചെണ്ണയെ ഉപയോഗിക്കുന്നത് വർധിച്ച് വരുകയാണ്. താരതമ്യേന ചെലവ് കുറഞ്ഞ ഉൽപന്നമാണെന്നതും വെളിച്ചെണ്ണയുടെ ജനപ്രീതി വർധിപ്പിക്കുന്നുണ്ട്. പുതിയ കാലത്ത് വെളിച്ചെണ്ണ വ്യത്യസ്തമായ ഏതെല്ലാം ആവശ്യങ്ങൾക്കാണ് പ്രയോജനപ്പെടുത്തുന്നതെന്ന് നോക്കാം.
മോയിസ്ചറൈസർ
ഇപ്പോൾ വെളിച്ചെണ്ണ മോയിസ്ചറൈസറായി ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഇക്കൂട്ടത്തിൽ പ്രശസ്ത മോഡലായ പോപ്പി ഡെലെവിൻഗ്നെയുമുണ്ട്. തന്റെ ചർമം പ്രത്യേകിച്ച് വരണ്ടതാണെന്നും അതിനാൽ താൻ മോയിസ്ചറൈസറായി വെളിച്ചെണ്ണ ഉപയോഗിക്കുന്നുണ്ടെന്നും അവർ പറയുന്നു. വൈറ്റമിൻ ഇ കൊണ്ട് സമൃദ്ധമായ വെളിച്ചെണ്ണ എല്ലാ സ്കിൻ ടൈപ്പുകൾക്കും അനുയോജ്യമാണെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.
മെയ്ക്കപ്പ് റിമൂവർ
എല്ലാ രാത്രിയിലും മെയ്ക്കപ്പ് നീക്കം ചെയ്യാൻ താൻ വെളിച്ചെണ്ണയാണ് പ്രയോജനപ്പെടുത്തുന്നതെന്ന് പ്രശസ്ത നടി എമ്മ സ്റ്റോൺ വെളിപ്പെടുത്തുന്നു. വെളിച്ചെണ്ണ വളരെ കുറച്ചെടുത്ത് വിരൽത്തുമ്പുകളിലാക്കി അത് കോട്ടൻപാഡ് സഹിതം ഉപയോഗിച്ചാൽ വാട്ടർപ്രൂഫ് മസ്കാര വരെ നീക്കം ചെയ്യാമെന്നാണവർ പറയുന്നത്. നമ്മുടെ താരങ്ങൾക്കും ഇത് പരീക്ഷിക്കാവുന്നതാണ്. ചുരുങ്ങിയത് വെളിച്ചെണ്ണയുടെ പരസ്യത്തിൽ അഭിനയിക്കുന്ന താരങ്ങളെങ്കിലും ഈ രീതി പിന്തുടരേണ്ടതാണ്...!!!.
ഹെയർ കണ്ടീഷണർ
തന്റെ സ്വർണത്തലമുടിയാൽ ശ്രദ്ധേയയമായ അമേരിക്കൻ നടിയാണ് ബ്ലേക്ക് ലൈവ്ലി. ഈ തലമുടിയുടെ സൗന്ദര്യത്തിന് ഇപ്പോൾ മാറ്റ് കൂട്ടുന്നത് വെളിച്ചെണ്ണയാണെന്ന രഹസ്യം വെളിപ്പെടുത്തി നടി രംഗത്തെത്തിയിട്ടുണ്ട്. മുടി വരളുമ്പോൾ താൻ വെളിച്ചെണ്ണ പുരട്ടാറുണ്ടെന്നും ഈ ഉപദേശം നൽകിയത് അമ്മയാണെന്നും ബ്ലേക്ക് പറയുന്നു.
പാചകരംഗത്തെ താരം
ഇന്ന് വെളിച്ചെണ്ണ പാചകരംഗത്തെ താരമായി പാശ്ചാത്യ ലോകത്തും മാറിയിരിക്കുന്നു. ഇതിന് വഴിയൊരുക്കിയത് നിഗെല്ല ലാസനെപ്പോലുള്ള സെലിബ്രിറ്റി ഷെഫുകളാണ്. ഇവർ നിരവധി വിഭവങ്ങൾ വെളിച്ചെണ്ണയിൽ ഉണ്ടാക്കുകയും അതിനെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തുകയുംചെയ്തിട്ടുണ്ട്. തന്റെ ഏറ്റവും പുതിയ ചോക്കളേറ്റ് കേയ്ക്കിന്റെ ചേരുവയിൽ ഇവർ വെളിച്ചെണ്ണയെ ഉൾപ്പെടുത്തിയിരുന്നു.
സ്ലിമ്മാക്കാനും വെളിച്ചെണ്ണ
തടികുറയ്ക്കാൻ ആഗ്രഹിക്കുന്നവർ വെളിച്ചെണ്ണ ശീലമാക്കാനുള്ള നിർദ്ദേശം നൽകുന്നത് ഓസ്ട്രേലിയൻ മോഡലായ മിരാന്റെ കിറാണ്. താൻ ഗ്രീൻ ടീയ്ക്കൊപ്പം വെളിച്ചെണ്ണ കലർത്തി കഴിക്കാറുണ്ടെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. വെളിച്ചെണ്ണയിലെ ഫാറ്റി ആസിഡുകൾ അധികമുള്ള കലോറിയെ എരിച്ച് കളയാൻ സഹായിക്കുമെന്നാണ് തെളിഞ്ഞിട്ടുള്ളത്.ഇതിലൂടെ ഭാരം കുറയ്ക്കാനും സാധിക്കും.
പല്ലുകളെ വെളുപ്പിക്കാം
പല്ലിന് മുകളിലുണ്ടാകുന്ന കടുപ്പമുള്ള ആവരണമായ പ്ലേക് ഉണ്ടാകുന്നതിനെ തടയാൻ വെളിച്ചെണ്ണയ്ക്ക് സാധിക്കുമെന്ന് പുതിയ ഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. അതിനാൽ വെളിച്ചെണ്ണ ദിവസവും പല്ലിൽ പുരട്ടുകയും കവിൾ കൊള്ളുകയും ചെയ്താൽ പല്ലുകൾ തിളങ്ങുമെന്നാണ് അമേരിക്കൻ നടിയായ ഗൈ്വനെത്ത് പാൾട്രോസ് വെളിപ്പെടുത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍