1 aed = 17.64 inr 1 eur = 75.03 inr 1 gbp = 83.21 inr 1 kwd = 212.31 inr 1 sar = 17.13 inr 1 usd = 64.11 inr

Aug / 2017
21
Monday

കെയ്റ്റ് ഇന്ത്യ സന്ദർശിക്കാൻ തുണി എടുത്ത ചെലവ് മാത്രം 35 ലക്ഷം രൂപ; ഏഴ് ദിവസം ഏഴു തരം ഫാഷൻ ധരിച്ച് വില്യമിനെ നിഷ്പ്രഭമാക്കി രാജകുമാരി

April 18, 2016 | 11:32 AM | Permalink



സ്വന്തം ലേഖകൻ

ഴിഞ്ഞ വീക്കെൻഡിൽ വില്യം രാജകുമാരനും കേയ്റ്റ് രാജകുമാരിയും മുംബൈയിൽ ലാൻഡ് ചെയ്തപ്പോൾ ലോകം ഉറ്റ് നോക്കിയിരുന്നത് കേയ്റ്റിന്റെ വലിയ സ്യൂട്ട് കേസായിരുന്നു. അതിൽ എന്തൊക്കെയാണുണ്ടാവുകയെന്നായിരുന്നു നിരവധി മാദ്ധ്യമങ്ങൾ ചർച്ച ചെയ്തിരുന്നത്. ഓരോ സന്ദർഭത്തിനുമനുസരിച്ച് വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് തിളങ്ങുന്ന പതിവ് കേയ്റ്റ് ഈ സന്ദർശനത്തിലും മുടക്കിയില്ല. ഇന്ത്യ- ഭൂട്ടാൻ സന്ദർശനത്തിന് തുണി എടുക്കാൻ വേണ്ടി മാത്രം കേയ്റ്റ് 35 ലക്ഷം പൗണ്ട് ചെലവാക്കിയെന്നാണ് റിപ്പോർട്ട്. ഏഴ് ദിവസത്തെ സന്ദർശനത്തിനിടയിൽ ഏഴു തരം ഫാഷൻ വസ്ത്രങ്ങൾ ധരിച്ചാണ് കേയ്റ്റ് വില്യമിനെ നിഷ്പ്രഭനാക്കിയത്. ആറ് പൗണ്ട് വില വരുന്ന ഇയർ റിംഗുകൾ മുതൽ 3 ലക്ഷം രൂപ വില വരുന്ന ജെന്നി പാക്ക്ഹാം ഗൗൺ വരെ ഈ സന്ദർശനത്തിനിടയിൽ കേയ്റ്റ് ധരിച്ച് ലോകത്തിന്റെ കൈയടി നേടിയിരുന്നു. ഹൈ സ്ട്രീറ്റിൽ നിന്ന് ലഭിക്കുന്ന ഫാഷൻ വസ്ത്രങ്ങൾ മുതൽ പ്രാദേശിക വിപണികളിൽ നിന്ന് വാങ്ങുന്ന വസ്ത്രങ്ങൾ വരെ ഇതിനിടയിൽ അവർ ധരിച്ചിരുന്നു.

കൃത്യമായി പറഞ്ഞാൽ ആടയാഭരണങ്ങൾക്ക് വേണ്ടി മാത്രം അവർ 34,73,200 രൂപയാണ് ഈ സന്ദർശനത്തിനിടെ ചെലവാക്കിയിരിക്കുന്നത്. ഇതിൽ അനുപമായ ഡിസൈനർ ഗൗണുകളും 40,000 രൂപ വില വരുന്ന ഷൂകൾ, 3,90,000 രൂപ വില വരുന്ന ആഭരണങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നുണ്ട്. ഇതിന് പുറമെ പ്രാദേശിക വിപണികളിൽ നിന്നും ചില സാധനങ്ങൾ വാങ്ങി ധരിക്കാനും കേയ്റ്റ് ഇതിനിടെ സമയം കണ്ടെത്തിയിരുന്നു. നേരത്തെ പറഞ്ഞ ആറ് പൗണ്ട് വില വരുന്ന ഇയർ റിംഗുകൾ ഇത്തരത്തിലുള്ള ഒന്നാണ്. 3,90,000 രൂപ വില വരുന്ന അമെതിസ്റ്റ് ഇയർ റിംഗുകളാണ് ഇക്കൂട്ടത്തിൽ ഏറ്റവും വിലയുള്ളത്. ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കികി മാക്ഡൊണൗഗ് ജൂവലറിയിൽ നിന്നാണിത് വാങ്ങിയത്. ഇതിന് പുറമെ ടോപ്ഷോപ്പിൽ നിന്നുള്ള 7500 രൂപ വില വരുന്ന സ്മോക്ക് ഡ്രസും കേയ്റ്റ് ധരിച്ചിരുന്നു. അലെക്സാണ്ടർ മാക് ക്യൂൻ, പ്രാദ, ജെന്നി പാക്ക്ഹാം, ടെംപർലെ ലണ്ടൻ എന്നിവരടക്കമുള്ള നിരവധി ഡിസൈനർമാർ ഈ സന്ദർശനത്തിനായി കേയ്റ്റിന് ഡിസൈനർമാരായി വർത്തിച്ചിരുന്നു.സന്ദർശനത്തിനിടെ ഓരോ ദിവസവും കേയ്റ്റ് ധരിച്ച വസ്ത്രങ്ങളാണ് താഴെ വിവരിക്കുന്നത്.

ഒന്നാം ദിവസം
2008ലെ മുംബൈ ഭീകരാക്രമണത്തിൽ മരിച്ചവർക്ക് ആദരാജ്ഞലി അർപ്പിക്കുന്ന ഒന്നാം ദിവസത്തെ ചടങ്ങിൽ കേയ്റ്റ് ധരിച്ചിരുന്നത് അലക്സാണ്ടർ മാക് ക്യൂൻ സ്‌കർട്ടാണ്. ഇതിന് യോജിക്കുന്ന പെപ്ലം ബ്ലൗസും അവർ ധരിച്ചിരുന്നു. ഇതിന് 1,30,000 രൂപയാണ് വില. ഇതിനൊപ്പം 1,49,500 രൂപ വില വരുന്ന ടെംപിൾ ഓഫ് ഹെവൻ ഇയർറിംഗുകളും ധരിച്ചിരുന്നു. ഇതിന് പുറമെ 17,500 രൂപ വില വരുന്ന ബെന്നെറ്റ് കോർട്ട്സും 16500 രൂപ വരുന്ന റസൽ ആൻഡ് ബ്രോംലെ ക്ലച്ചും ധരിച്ചിരുന്നു. മുംബൈയിലെ ഓവൽ മൈതാനിൽ ക്രിക്കറ്റ് മാച്ച് കാണാൻ പോയപ്പോൾ കേയ്റ്റ് തിളങ്ങിയത് മുംബൈയിൽ ജനിച്ച അനിത ഡോൻഗ്രെ ഡിസൈൻ ചെയ്ത 14000 രൂപ വില വരുന്ന വസ്ത്രമാണ്. ഇതിനൊപ്പം 800 രൂപ വിലയുള്ള ഇയർറിംഗുകളും 4500 രൂപയുടെ മൺസൂൺ വെഡ്ജുകളും അവർ അണിഞ്ഞിരുന്നു. താജ് പാലസ് ഹോട്ടലിൽ വച്ച് നടന്ന ബോളിവുഡ് ഗലയിൽ കേയ്റ്റ് ധരിച്ചത് തന്റെ ഇഷ്ടപ്പെട്ട ഡിസൈനറായ ജെന്നി പാക്ഹാം ഡിസൈൻ ചെയ്ത നേവി ബ്ലൂ വസ്ത്രമാണ്. ഇതിനാണ് 350,000 രൂപ വില വരുന്നത്. ഇതിനൊപ്പം ഇതേ കളറിലുള്ള 2,73,000 രൂപ വിലയുള്ള ആംരാപ്ലി ഇയർറിംഗുകളും ധരിച്ചു.

രണ്ടാം ദിവസം
മുംബൈയിലെ യുവസംരംഭകരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ കേയ്റ്റ് ധരിച്ചത 1,76,000 രൂപ വിലയുള്ള ക്രീം എമില വിക്ക്സ്റ്റെഡ് ഡ്രസാണ്. ഇതിന് വലിയ കീശകളുമുണ്ട്. ഇതിനൊപ്പം 4,2,500 രൂപ വിലയുള്ള റുപെർട്ട് സാൻഡേർസൻ കാലിസ് ഹീൽസും 49,500 രൂപ വിലയുള്ള സ്യൂഡ് ക്ലച്ചും ധരിച്ചിരുന്നു. രാജ്ഞിയുടെ 90-ാം ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ ഗാർഡൻ പാർട്ടിയിൽ കേയ്റ്റ് തിളങ്ങിയത് 2,99,000 രൂപ വിലയുള്ള മോണോക്രോം ടോപ്പ്, അതിന് യോജിച്ച സ്‌കർട്ട് എന്നിവ ധരിച്ചാണ്.ഇതിനൊപ്പം 59,000 രൂപയുടെ ജിയാാൻവിറ്റോ റോസി സ്യൂഡ് സാൻഡലുകളും 94,000 രൂപയുടെ പ്രാദ ക്ലച്ചും ധരിച്ചു.

മൂന്നാം ദിവസം
മുംബൈ തെരുവിലെ കുട്ടികളെ കാണുമ്പോൾ കേയ്റ്റ് ധരിച്ചത് വെറും 5,000 രൂപ വില വരുന്ന മാക്സി ഡ്രസാണ്. ആസാമിൽ പോയി അവിടുത്തെ മുഖ്യമന്ത്രിയെ കാണുമ്പോൾ ധരിച്ചത് 75,000 രൂപ വിലയുള്ള ഗ്രീൻ ടെംപർലെ ലണ്ടൻ ഗൗണാണ്. ഇതിനൊപ്പം 2,00,000 രൂപ വിലയുള്ള കികി മാക് ഡൊണൗഗ് ഇയർറിംഗുകളും കേയ്റ്റ് അണിഞ്ഞിരുന്നു. ഇതിനൊപ്പം 8000 രൂപ വില വരുന്ന എൽകെ ബെന്നെറ്റ് നതാലി സ്ട്രാ ക്ലച്ച് ബാഗും തന്റെ പ്രിയപ്പെട്ട റുപർട്ട് സാൻഡേർസൻ നൂഡ് ഹീലുകളും അവർ അണിഞ്ഞിരുന്നു. ആസാമിലെ കാസിരംഗയിൽ പുതുവർഷം ആഘോഷത്തിന് പോയപ്പോൾ 805 പൗണ്ട് വിലയുള്ള പ്രിന്റഡ് സിൽക്ക്-ഷിഫോൻ മാക്സിയും 8000 രൂപ വിലയുള്ള പിഡ് എ ടെറെ ഇംപീരിയ വെഡ്ജസുമാണവർ ധരിച്ചത്.

നാലാം ദിവസം
കാസിരംഗ നാഷണൽ പാർക്ക് സന്ദർശിക്കാൻ പോയപ്പോൾ കേയ്റ്റ് ധരിച്ചത് 2999 രൂപ വിലയുള്ള സാറ ട്രൗസേർസും ലൂസ് ഫിറ്റിങ് പോൾക്ക ഡോട്ട് ബ്ലൗസുമായിരുന്നു. 9000 രൂപ വിലയുള്ള ബോട്ട് ഷൂസും 135 പൗണ്ട് വിലയുള്ള റേബാൻ വേഫെറർ ഷേഡ്സും അവർ ധരിച്ചിരുന്നു. മൃഗങ്ങളെ പരിപാലിക്കുന്നതിനായി ആസാമിലുള്ള വൈൽഡ്ലൈഫ് റീഹാബിലിറ്റേഷൻ ആൻഡ് കോൺസർവേഷൻ സെന്ററിൽ പോയപ്പോൾ കേയ്റ്റ് ധരിച്ചത് 7500 രൂപ വിലയുള്ള എംബ്രോയ്ഡ്റെഡ് സ്മോക്ക് ഡ്രസാണ്.

അഞ്ചാം ദിവസം
ഭൂട്ടാനിലെത്തിയപ്പോൾ കസ്റ്റം -മെയ്ഡ് എമിലിയ വിക്ക്സ്റ്റെഡ് കോട്ട് ഡ്രസാണ് ധരിച്ചത്. ബട്ടർ യെല്ലോയിലുള്ള ഈ വസ്ത്രം 2012ൽ അവർ എഡിൻബർഗിൽ വച്ച് ധരിച്ചിരുന്നു. അമ്പെയ്ത്ത് പരിശീലിക്കുമ്പോൾ 1,06,000 രൂപ വിലയുള്ള ഭൂട്ടാനീസ് സ്‌കർട്ടായിരുന്നു കേയ്റ്റിന്റെ വേഷം. ഭൂട്ടാനിലെ രാജാവിനും രാജ്ഞിക്കുമൊപ്പം ഡിന്നർ കഴിക്കുമ്പോൾ 1100 പൗണ്ട് വില വരുന്ന ടോറി ബുർച്ച് ടുല്ലെ ഗൗണാണ് ധരിച്ചത്.

ആറാം ദിവസം
ഭൂട്ടാനിലെ പ്രശസ്തമായ ടൈഗർ നെസ്റ്റ് മൊണാസ്ട്രിയിലേക്ക് ട്രക്കിംഗിന് പോയപ്പോൾ കേയ്റ്റ് ധരിച്ചത് പെനെലോപ് ചിൽവേർസും റൈഡിങ് ബൂട്ടുകളുമാണ്. ഇതിനൊപ്പം റിയലി വൈൽഡ് കമ്പനിയുടെ ലെതർ വെയിസ്റ്റ് കോട്ടും അവർ ധരിച്ചുു. ഇതിന് 49500 രൂപയാണ് വില. 8900 രൂപ വിലയുള്ള ക്ലാസിക് ലിനൻ ബ്ലൗസും കേയ്റ്റ് ധരിച്ചിരുന്നു.

ഏഴാം ദിവസം
ഭൂട്ടാനിൽ നിന്നും ആഗ്രയിലെത്തിയപ്പോൾ കേയ്റ്റ് ധരിച്ചത് അലക്സാണ്ടർ മാക് ക്യൂൻ ടോപ്പും സ്‌കർട്ടുമാണ്. ഇതിന് 1,50,000 രൂപയാണ് വില. എന്നാൽ താജ്മഹലിനുള്ളിലേക്ക് കയറിയപ്പോൾ കേയ്റ്റ് ധരിച്ചത് നയീം ഖാൻ റിസോർട്ട് ഡ്രസാണ് ധരിച്ചത്. ഇതിന് 2,20,000 രൂപ വില വരും.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ആ സംസാരിച്ച ശങ്കർദാസും മറുപടി പറഞ്ഞ ദീപയും വ്യാജന്മാർ! സ്റ്റേജിൽ കയറി അടിച്ച് തലമണ്ട ഉടയ്ക്കുമെന്ന് പറഞ്ഞത് റിക്കോർഡ് ചെയ്തു അറിയിക്കാൻ രാഹുൽ ഈശ്വറിന്റെ ഭാര്യയോട് ബിജെപി നേതാവ് പറയുന്ന ഓഡിയോ ആരുടെ കൂർമ്മ ബുദ്ധിയിൽ പിറന്നത്? ഹാദിയ-മദനി സന്ദർശനം നടത്തിയ രാഹുൽ ഈശ്വറിനെ വിടാതെ പിന്തുടർന്ന് വിവാദങ്ങൾ
ഹാദിയ വിഷയത്തിലും സംഘ്പരിവാറിന്റെ നിലപാടിനൊപ്പമാണ് ഇടതുപക്ഷ സർക്കാറും പൊലീസും നിലയുറപ്പിച്ചത്; പൗരന്മാർക്കിടയിൽ ഇരട്ടനീതി നടപ്പാക്കുന്നത് അംഗീകരിക്കില്ല; പറവൂരിൽ അറസ്റ്റിലായത് ഹിന്ദുക്കളെയും മുസലിംകളെയും തമ്മിലടിപ്പിക്കുന്ന ദുഷട ശക്തികളെ തിരിച്ചറിയണമെന്ന സന്ദേശമെത്തിക്കാൻ ശ്രമിച്ചവരെ: പറവൂരിലെ അറസ്റ്റിൽ ജമാഅത്തെ ഇസ്ലാമിക്കും വിസഡം ഗ്ലോബൽ ഇസലാമിക് മിഷനും പറയാനുള്ളത്
വേദനസംഹാരിയെന്ന് തെറ്റിദ്ധരിപ്പിച്ച് സൗദിയിലെത്തിക്കാൻ കൊടുത്തയച്ചത് ഷബു എന്ന പേരിലുള്ള മയക്കുമരുന്ന്; വിമാനത്താവളത്തിൽ വെച്ച് പിടിക്കപ്പെട്ടപ്പോൾ കാരിയർമാരായ മലയാളികൾ തലവെട്ടൽ ശിക്ഷകാത്ത് ജിദ്ദ ജയിലിൽ; നിലമ്പൂരിൽ പിടിയിലായ അന്തർദേശീയ മയക്കുമരുന്ന് സംഘത്തിനെതിരെ വെളിപ്പെടുത്തലുമായി ജയിലിൽ കഴിയുന്ന മലയാളികൾ മറുനാടനോട്
മിസൈലുകളിൽനിന്നും ബോംബുകളിൽനിന്നും ഡ്രോണുകളിൽനിന്നും ഇന്ത്യൻ നഗരങ്ങളെ രക്ഷിക്കാൻ അമേരിക്ക മിസൈൽ കുട നിവർത്തുമോ? പറന്നെത്തുന്ന ശത്രുവിന്റെ ആയുധങ്ങൾ നിലംപതിക്കുംമുമ്പ് നിർവീര്യമാക്കുന്ന ടെക്‌നോളജി ഇന്ത്യക്ക് കൈമാറാനൊരുങ്ങി അമേരിക്ക; മോദി സർക്കാർ ഒരുങ്ങുന്നത് പ്രതിരോധ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ കച്ചവടത്തിന്
ബിആർപിയെ പുലഭ്യം പറഞ്ഞതോടെ ഇരവാദം ഉയർത്തി സഹതാപം ഉണ്ടാക്കാനുള്ള സനീഷ് ഇളയിടത്തിന്റെ ശ്രമം പൊളിഞ്ഞു; മാധ്യമ കുലപതിയെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ വിമർശിച്ച പയ്യൻസിനെ പൊളിച്ചെടുക്കി മുതിർന്ന മാധ്യമ പ്രവർത്തകരും; മാപ്പ് പറയിച്ചേ അടങ്ങൂ എന്ന് പറഞ്ഞ് കെ എം ഷാജഹാനും; വിവരക്കേട് പുലിവാലായതോടെ ഫേസ്‌ബുക്ക് പോസ്റ്റ് മുക്കി ന്യൂസ് 18 അവതാരകൻ
'മാഡം' സംവിധായകന്റെ ഭാര്യയോ? മഞ്ജുവിനെതിരെ വിമൻ ഇൻ സിനിമാ കളക്ടീവ് യോഗം ചേർന്നുവെന്നത് പച്ചക്കള്ളം; പാർവ്വതി ഇപ്പോൾ കേരളത്തിൽ പോലുമില്ല; മീനാക്ഷിയെ ആശ്വസിപ്പിക്കാൻ അമ്മ ദിലീപിന്റെ വീട്ടിലെത്തിയെന്നും റിപ്പോർട്ട്; അച്ഛനെ കുടുക്കിയത് താനല്ലെന്നും മകളോട് അമ്മ; എതിർപ്പ് പ്രകടിപ്പിക്കാതെ കാവ്യയും; സിനിമയിലെ ഊഹാപോഹങ്ങൾക്ക് അവസാനമില്ല
സമസ്താപരാധം പറഞ്ഞ് മാപ്പ് ചോദിക്കാമെന്ന് വമ്പൻ സ്രാവും മാഡവും; പൾസർ സുനിയുടെ രഹസ്യ മൊഴി പുറത്തുവരാതിരിക്കാനും ഭീഷണിയും കാലുപിടിത്തവും; വിവാഹജീവിതത്തിൽ കേസ് കല്ലുകടിയാവുമെന്ന ഉപദേശിക്കാൻ താരപ്രമുഖരിറങ്ങും; ഓണച്ചിത്രങ്ങളുടെ പേരു പറഞ്ഞ് മഞ്ജുവിനേയും സ്വാധീനിക്കാനും നീക്കം: ദിലീപിനെ രക്ഷിക്കാൻ കരുതലോടെ കരുനീക്കം
ആലുവയിൽ അഴിക്കുള്ളിലുള്ള ദിലീപ് ചെറുമീൻ മാത്രം; പിന്നിൽ നിന്ന് കളിച്ച വമ്പൻ സ്രാവ് സിദ്ദിഖെന്ന് സൂചന; മാഡത്തിന്റെ പേരും ഇന്ന് പുറംലോകം അറിയും; പൊലീസ് ചോദ്യം ചെയ്ത രണ്ട് പേരെ കുറിച്ച് ഊഹാപോഹങ്ങൾ; സിനിമാ ലോകത്തെ വെട്ടിലാക്കാൻ ഇന്ന് പൾസർ സുനിയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ വരും; എല്ലാം പതിനൊന്ന് മണിയോടെ അറിയാമെന്ന് അഡ്വക്കേറ്റ് ആളൂർ
ചേട്ടൻ ജയിലിൽ നിന്നും പുറത്തിറങ്ങില്ലെന്ന് ഉറപ്പായതോടെ 5000കോടിയും ബിസിനസ്സ് സാമ്രാജ്യവും പിടിച്ചടക്കി അനിയൻ; പുറത്താക്കിയ മാനേജരെ തിരിച്ചെടുത്ത് കമ്പനി ഭരണം; ഭാര്യയ്ക്കും മകൾക്കും പോലും റോളൊന്നുമില്ല; ജയിൽ ഫോണിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന നിസാമിനെതിരെയുള്ള പരാതിയുടെ പിന്നിലെ കഥ ഇങ്ങനെ
ഹാദിയ കേസിൽ സത്യസരണിക്കും പോപ്പുലർഫ്രണ്ട് നേതാക്കൾക്കുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നിർണായക കണ്ടെത്തലുകൾ; മതംമാറ്റൽ കേന്ദ്രത്തിലേക്ക് ഒഴുകുന്ന ഫണ്ടുകളെ കുറിച്ചും സുപ്രധാന വിവരങ്ങൾ ലഭിച്ചു; മുൻ അന്വേഷണ ഉദ്യോഗസ്ഥനെതിരെയും അന്വേഷണ റിപ്പോർട്ടിൽ പരാമർശം; അന്വേഷണം വഴിമുട്ടിയത് അഖിലയെ ആസിയ ആക്കിയ ദമ്മാജ് സലഫി ബന്ധത്തിലേക്ക് അന്വേഷണം എത്തിയപ്പോൾ
ചില നടിമാർക്ക് പങ്കുള്ള കാര്യം തന്നോട് പറഞ്ഞിട്ടുണ്ട്; ആ പേരുകൾ സുനി തന്നെ വെളിപ്പെടുത്തട്ടെ; അഭിഭാഷക ധർമ്മനുസരിച്ച് താൻ അത് പുറത്തുപറയില്ല; പൾസറിനെ അങ്കമാലി കോടതിയിൽ കൊണ്ടുവരാത്തത് ഗൂഢാലോചന; യഥാർഥ പ്രതികളെ സംരക്ഷിക്കാൻ ഗൂഢാലോചനയെന്ന് ആളൂർ വക്കീൽ; വമ്പൻ സ്രാവിനേയും മാഡത്തേയും അറിയാൻ ഈ മാസം 30 വരെ കാത്തിരിക്കണം
അറ്റ്‌ലസ് മുതലാളി തീർത്തും അവശൻ; പാരവയ്‌പ്പും സ്വത്തുതട്ടൽ കളികളും അറിഞ്ഞ് മാനസികമായും തളർന്നു; എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് ഭാര്യ ഇന്ദിരയും: കടം തീർക്കാനുള്ള പണം നൽകാമെന്നു ബി ആർ ഷെട്ടി അറിയിച്ചിട്ടും രണ്ട് ബാങ്കുകൾ ഒത്തുതീർപ്പിന് തയ്യാറല്ല; അഴിക്കുള്ളിൽ തളച്ചിടുന്നതിനു പിന്നിൽ മലയാളി പ്രവാസിയുടെ ഇടപെടൽ; അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം നീളുന്നത് എന്തുകൊണ്ട്?
മകളുടെ തലയിൽ കൈ വച്ച് സത്യം ചെയ്യുന്നത് കണ്ടപ്പോൾ ജനപ്രിയ നായകനെ വിശ്വസിച്ചു; അച്ഛനെ പുറത്താക്കിയ സംഘടന പിടിക്കുമെന്ന മകന്റെ ഭീഷണിയും കാര്യമായെടുത്തു; ദിലീപിന് ജാമ്യം കിട്ടിയ ശേഷം യോഗമെന്ന നിലപാടും തിരിച്ചടിച്ചു; മമ്മൂട്ടിയും ലാലും ഇന്നസെന്റും വമ്പൻ പ്രതിസന്ധിയിൽ; 'അമ്മ'യുടെ പ്രസക്തി ചോദ്യം ചെയ്ത് പൃഥ്വിരാജും: ഇങ്ങനെ പോയാൽ താരസംഘടന ഇല്ലാതാവും
നാല് വർഷത്തെ പ്രണയം; പിന്നെ അനൗദ്യോഗിക രജിസ്റ്റർ മാരീജ്; താര രാജാവിന്റെ ആദ്യ വിവാഹം അമ്മാവന്റെ മകളുമായി; മഞ്ജുവിന് വേണ്ടി ബന്ധം വേർപെടുത്താൻ ഇടനിലക്കാരായത് അമ്മയും സഹോദരങ്ങളും; നല്ല കാലത്തിന് വേണ്ടി വഴിമാറിക്കൊടുത്ത യുവതിയുടെ മൊഴിയെടുക്കാൻ പൊലീസ്; നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിൽ ദീലീപ് മൂന്നാംകെട്ടുകാരനാകും
രാമലീലയുമായി നെട്ടോട്ടമോടി ടോമിച്ചൻ മുളകുപാടം; കമ്മാരസംഭവം പൂർത്തിയാക്കാനാവില്ലെന്ന തിരിച്ചറിഞ്ഞ് ഗോകുലം ഗോപാലൻ; നടിയും ഗായികയുമായ 'മാഡം' കൂടി കുടങ്ങിയാൽ പ്രതിസന്ധി ഇരട്ടിക്കും; കരുതലോടെ തീരുമാനമെടുക്കാനുറച്ച് ചാനലുകളും; ദിലീപിന് ജാമ്യം നിഷേധിച്ചത് വെള്ളിത്തിരയെ പിടിച്ചുലയ്ക്കുന്നത് ഇങ്ങനെ