ഫ്‌ളോറിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
February 21, 2014 | 12:36 PM IST | Permalink

സ്വന്തം ലേഖകൻ
മുഖം മനസ്സിന്റെ കണ്ണാടിയെന്നു പറയുന്നതു പോലെ ഫ്‌ളോറിങ്ങാണ് ആധുനിക ഭവനങ്ങളുടെ കണ്ണാടി. അതിനാൽ ഫ്‌ളോറിങ്ങിന് വളരെയേറെ പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് പ്രമൂഖ ആർക്കിടെക്റ്റുകൾ പറയുന്നു
മൊസൈക്കിൽ ആഡബരം ആസ്വദിച്ചിരുന്ന മലയാളി ഇന്ന് ടൈലുകളുടെ വിശാല ലോകത്താണ്. ഗ്രാനൈനറ്റും, മാർബിളും, തടിയുമെല്‌ളാം ഫ്‌ളോറിങ്ങിൽ തങ്ങളുടെ സ്ഥാനം കണ്ടെത്തിയിരിക്കുന്നു. ഫ്‌ളോറിങ്ങ് ഉത്പന്നങ്ങൾ തെരഞ്ഞെടുക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
തേയ്മാനം നേക്കി വേണം ഫ്‌ളോറിങ്ങ് ഉത്പന്നങ്ങൾ തെരഞ്ഞെടുക്കേണ്ടത്. ഇതിന് വിവിധ നമ്പറുകളുണ്ട്. തേയ്മാനം കുറയുന്നതിന് അനുസരിച്ചാണ് നിരക്ക് കൂടുന്നത്. മാർബിൾ, ടെറാക്കോട്ട, തടി എന്നിവക്ക് 56 വരെയാണ് തേയ്മാന നിരക്ക്. ഗ്രാനൈനറ്റിന് ഏഴും വെട്രിഫൈഡ് ടൈലുകൾക്ക് എട്ടുമാണ് നിരക്ക്.
ടൈൽ എടുക്കുമ്പോൾ മീഡിയം സൈസ് ആണ് നല്‌ളത്. വലുപ്പം കൂടുന്നതിനനുസരിച്ച് പൊട്ടാനും വളയാനുമുള്ള സാധ്യത കൂടുതലാണ്. കൂടുതൽ സ്മൂത്തായ ടൈലുകൾ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കാൻ സാധ്യത ഉണ്ട്. കൂടാതെ അവയിൽ സ്‌ക്രാച്ച് വീഴുകയും ചെയ്യാം. വഴുക്കലും കൂടുതലായിരിക്കും.
ഫ്‌ളോറിങ്ങ് നടത്തുന്നതിനു മുമ്പ് നന്നായി തറ ലെവൽ ചെയ്താൽ ടൈലുകൾ പൊട്ടാനുള്ള സാധ്യത കുറയും. പശ ഉപയോഗിച്ചും സിമന്റ് ഉപയോഗിച്ചുമാണ് ടൈലുകൾ സാധാരണ ഉറപ്പിക്കാറുള്ളത്. എകദേശം 15-20 മിനുറ്റിനുള്ളിൽ ടൈലുകൾ ഉറപ്പിക്കണം. പൊതുവേ ഇളം നിറങ്ങളുള്ള ഫ്‌ളോറിങ്ങാണ് നല്‌ളത്. ഇത് മുറിക്ക് നല്‌ള വെളിച്ചം നൽകും. ടൈലുകൾക്കിടയിൽ ഉപയോഗിക്കുന്ന ഫില്‌ളറുകൾ മൂന്നു തരത്തിലുണ്ട്. പൗഡേർഡ്, എപ്പോക്‌സി, സിലിക്കോൺ എന്നിവയാണവ. ആവശ്യാനുസരണം തിരഞ്ഞെടുക്കാം.
