Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പറന്ന് പറന്ന്...

പറന്ന് പറന്ന്...

ഒന്നാം തുമ്പി പറന്നു പറന്ന്

കൊന്നപ്പൂവിലിരുന്നു
രണ്ടാം തുമ്പി പറന്നു പറന്ന്
വാഴച്ചുണ്ടിലിരുന്നു

മൂന്നാം തുമ്പി പറന്നു പറന്ന്
മുല്ലപ്പൂവിലിരുന്നു
നാലാം തുമ്പി പറന്നു പറന്ന്
പാലപ്പൂവിലിരുന്നു

അഞ്ചാം തുമ്പി പറന്നു പറന്ന്
വഞ്ചിപ്പുരയിലിരുന്നു
ആറാം തുമ്പി പറന്നു പറന്ന്
റോസപ്പൂവിലിരുന്നു

ഏഴാം തുമ്പി പറന്നു പറന്ന്
താഴമ്പൂവിലിരുന്നു
എട്ടാം തുമ്പി പറന്നു പറന്ന്
താമരമൊട്ടിലിരുന്നു

ഒമ്പതാം തുമ്പി പറന്നു പറന്ന്
തുമ്പപ്പൂവിലിരുന്നു
പത്താം തുമ്പി പറന്നു പറന്ന്
മുത്തം നൽകി പൂക്കൾക്ക്!

കടപ്പാട് - ബാലമംഗളം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP