Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭക്ഷണവും യാത്രയും ഫ്രീ; കൈയിൽ ഒരു രൂപപോലും എടുക്കാനില്ല; 29 കാരൻ സന്ദർശിച്ചത് 24 സംസ്ഥാനങ്ങളും മൂന്ന് രാജ്യങ്ങളും; അലഹബാദ് സ്വദേശി അൻഷ് മിശ്ര യാത്ര തുടരുന്നു

ഭക്ഷണവും യാത്രയും ഫ്രീ; കൈയിൽ ഒരു രൂപപോലും എടുക്കാനില്ല; 29 കാരൻ സന്ദർശിച്ചത് 24 സംസ്ഥാനങ്ങളും മൂന്ന് രാജ്യങ്ങളും; അലഹബാദ് സ്വദേശി അൻഷ് മിശ്ര യാത്ര തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

അലഹബാദ്: യാത്ര പോകാൻ എല്ലാവർക്കും ഇഷ്ടമാണ്. ഒരു യാത്രക്ക് പോകാനായി ഒരുങ്ങുമ്പോൾ തന്നെ ടെൻഷൻ ആണ്. യാത്ര പോകുന്നതിന് ദിവസങ്ങൾക്ക് മുൻപ് തയ്യാറെടുപ്പുകൾ നടത്തുന്നവരാണ് കൂടുതലും. എന്തൊക്കെ സാധനങ്ങൾ എടുക്കണം എന്നതാണ് പ്രധാനമായും നോക്കുന്നത്. ഇതിൽ എല്ലാം പ്രധാനം കൈയിൽ എത്ര പണമുണ്ടെന്നതാണ്. എത്ര പണം കൈയിൽ ഉണ്ടായാലും യാത്രയിൽ തികയില്ല എന്നതാണ് വസ്തുത.

എന്നാൽ ഇങ്ങനെയുള്ള യാത്രാ രീതിയെ പൊളിച്ചടുക്കിയിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. കൈയിൽ ഒരു രുപ പോലുമില്ലാതെ 24 സംസ്ഥാനങ്ങളും മൂന്ന് രാജ്യങ്ങളുമാണ് ഈ യുവാവ് ഇങ്ങനെ സന്ദർശിച്ചത്. അലഹബാദ് സ്വദേശിയായ വ്യത്യസ്തനായ ഈ സഞ്ചാരിയുടെ പേര് അൻഷ് മിശ്ര. കൈയിൽ ഒരു രൂപ പോലും എടുക്കാതെ യാത്ര ചെയ്യുക. അതാണ് ഈ 29 കാരന്റെ യാത്രയുടെ പ്രധാന പ്രത്യേകത.

ഒരു രുപ പോലും കൊടുക്കാതെ എങ്ങനെയാണ് ഇത്രയും യാത്ര ചെയ്യുന്നതെന്ന് അത്ഭുതം തോന്നാം. അൻഷ് മിശ്ര തന്നെ പറയുന്നു. എല്ലാ വാഹനത്തിലും സൗജന്യ യാത്രായാണ് ചെയ്യുന്നത്. വാഹനം എവിടെ വരെ പോകുന്നോ അവിടെ വരെ യാത്രചെയ്യും. പിന്നെ അടുത്ത വണ്ടിയിൽ കയറും.

ഭക്ഷവും ഇതുപോലെ തന്നെയാണ് കഴിക്കുന്നത്. ഓരേ സ്ഥലങ്ങളിൽ എത്തുമ്പോഴും തന്റെ യാത്രയെക്കുറിച്ച് പറയും. അപ്പോൾ ആരെങ്കിലുമൊക്കെ ഭക്ഷണം കൊടുക്കും. ഹോട്ടലിൽ നിന്നോ, വീടുകളിൽ നിന്നോ വകഭേതമൊന്നുമില്ല. ആരെന്തു കൊടുക്കുന്നോ അത് കഴിക്കും.

പാർക്കിങ് സ്ഥലങ്ങളിലോ, റോഡു സൈഡുകളിലോ ആണ് ഉറങ്ങുന്നത്. ഇതിനുവേണ്ടിയും പണം ചെലവാക്കാൻ അൻഷ് തയ്യാറല്ല. ഭൂട്ടാൻ, മ്യാന്മർ എന്നീ രാജ്യങ്ങളും, ഗുജറാത്ത്, മണിപ്പൂർ തുടങ്ങി 24 ഇന്ത്യൻ സംസ്ഥാനങ്ങൾ ഇതിനകം തന്നെ സന്ദർശിച്ചു കഴിഞ്ഞു.

എംബിഎ ബിരുദധാരിയായ യുവാവ് വ്യത്യസ്ത നാടുകളിലെ ജീവിതങ്ങൾ പഠിക്കാനാണ് ഇത്തരത്തിൽ യാത്ര ചെയ്യുന്നത്. പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഹരിയാന, കാശ്മീർ എന്നിവിടങ്ങളിൽ സന്ദർശിക്കുകയാണിപ്പോൾ. 'എനിക്ക് സ്വന്തമായി ഒരു വീടില്ലേയെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. എന്നാൽ യാത്രയിലുടനീളം വിവിധ സ്ഥലങ്ങളിൽ ഒരുപാട് ബന്ധങ്ങൾ ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. ആ വീടുകൾ ഒക്കെയും ഇപ്പോൾ എന്റേതാണെന്നും അൻഷ് പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP