Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കമ്പ്യൂട്ടർ ഉപയോഗിക്കുന്ന നിങ്ങളുടെ കുഞ്ഞുങ്ങൾ നിങ്ങളെ കടക്കാരാക്കാതിരിക്കാൻ നിർബന്ധമായും പറഞ്ഞ് കൊടുക്കേണ്ട 11 പ്രമാണങ്ങൾ

കമ്പ്യൂട്ടർ ഉപയോഗിക്കുന്ന നിങ്ങളുടെ കുഞ്ഞുങ്ങൾ നിങ്ങളെ കടക്കാരാക്കാതിരിക്കാൻ നിർബന്ധമായും പറഞ്ഞ് കൊടുക്കേണ്ട 11 പ്രമാണങ്ങൾ

കുട്ടികൾ കമ്പ്യൂട്ടറും ഇന്റർനെറ്റും ഉപയോഗിച്ചാൽ രക്ഷിതാക്കൾ എങ്ങിനെയാണ് കടക്കാരാവുന്നതെന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. ഇന്റർനെറ്റ് ബില്ലടച്ചോ കമ്പ്യൂട്ടറിന് മെയിന്റനൻസ് നിർവഹിച്ചോ ആയിരിക്കില്ല കടക്കാരാകുന്നത്. മറിച്ച് നിങ്ങളുടെ ബാങ്കിങ് സംബന്ധമായ സ്വകാര്യ വിവരങ്ങൾ ഹാക്കർമാർ നിങ്ങളുടെ കുട്ടികളിലൂടെ തന്ത്രപൂർവം ചോർത്തിയെടുക്കുന്നതിനെ തുടർന്നായിരിക്കും നിങ്ങളുടെ അക്കൗണ്ടിൽ നിന്നും വൻ തുക അടിച്ച് മാറ്റപ്പെടുന്നത്.

കൂടാതെ കുട്ടികൾ അശ്രദ്ധമായി ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനെ തുടർന്ന് നിങ്ങളുടെ പഴ്സണൽ കമ്പ്യൂട്ടറിലേക്ക് അപകടകാരികളായ വൈറസുകളോ മാൽവെയറുകളോ ഡൗൺ ലോഡ് ചെയ്യപ്പെടുകയും അത് വഴി നിങ്ങളുടെ സ്വകാര്യ വിവരങ്ങളും ബാങ്ക് അക്കൗണ്ട് സംബന്ധമായ വിവരങ്ങളും ചോർത്തപ്പെട്ടും നിങ്ങളിൽ നിന്നും വൻ തുക തട്ടിയെടുക്കപ്പെട്ടേക്കാം.

ഇതിന് പുറമെ കുട്ടികൾ കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയിട്ടില്ലെങ്കിൽ അവർ മറ്റ് പലതരത്തിൽ ചൂഷണം ചെയ്യപ്പെടാനോ വഴി തെറ്റാനോ സാധ്യതയേറെയാണ്. ഉദാഹരണമായി ഇവർ വഴി തെറ്റി ഓൺലൈൻ ബാലപീഡകരുടെ വലയിൽ വരെ എത്തിപ്പെട്ടേക്കാം. ഈ ഒരു സാഹചര്യത്തിൽ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം തീർത്തും സുരക്ഷിതമാക്കുന്നതിനായി അവർക്ക് ഉപദേശിക്കേണ്ടുന്ന 11 പ്രമാണങ്ങളെക്കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്.

  • ഇന്റർനെറ്റിൽ ഒന്നും സുരക്ഷിതമല്ലെന്നുപദേശിക്കുക

നിങ്ങളുടെ കുട്ടി വളരെ ബാല്യത്തിലോ കൗമാരത്തിലോ ഉള്ള ആളാണെങ്കിൽ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ചില അടിസ്ഥാന കാര്യങ്ങളിൽ നിർബന്ധമായും ശ്രദ്ധ പുലർത്തണമെന്ന് അവരെ ഉപദേശിക്കേണ്ടതാണ്. എന്തും ഏതുംഇന്റർനെറ്റിൽ ഷെയർ ചെയ്യുന്ന സ്വഭാവം ഉപേക്ഷിക്കണമെന്ന് അവരെ ഉപദേശിക്കുക.ഇത്തരത്തിൽ പങ്ക് വയ്ക്കപ്പെടുന്നവ ഇന്റർനെറ്റിൽ കുറെക്കാലം നിലനിൽക്കുമെന്നും അവ 100 ശതമാനം സുരക്ഷിതമല്ലെന്ന് അവരെ ഉപദേശിക്കുകയും ചെയ്യേണ്ടതുണ്ട്.

  • വ്യക്തിപരമായ വിവരങ്ങളെക്കുറിച്ച് ജാഗ്രത

ന്താണ് വ്യക്തിപരമായ വിവരങ്ങളെന്ന് കുട്ടിയെ പറഞ്ഞ് മനസിലാക്കുക. അവയിൽ എന്തെല്ലാം ഉൾപ്പെടുന്നുവെന്ന ലിസ്റ്റുണ്ടാക്കുന്നത് നന്നായിരിക്കും. ഇന്റർനെറ്റിൽ വിവരങ്ങൾ ഷെയർ ചെയ്യുന്നതിന് മുമ്പ് തങ്ങളുടെ ഉപദേശം തേടാൻ നിങ്ങളുടെ കുട്ടികൾക്ക് നിർദ്ദേശം നൽകുക.

  • പാസ് വേഡ് സംരക്ഷണം

ന്ന് വളരെ ചെറിയ കുട്ടികൾ പോലും ഇമെയിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളും സ്വന്തം നിലയിൽ ഉണ്ടാക്കുന്ന കാലമാണ്. അതിനാൽ ഇവയെ സുരക്ഷിതമായ രീതിയിൽ ഉപയോഗിക്കുന്നതിനെക്കുറിച്ച് മുതിർന്നവർ അവർക്ക് ഉപദേശം നൽകേണ്ടതാണ്. ഇവയ്ക്ക് ശക്തമായ പാസ് വേഡ് ഉണ്ടാക്കണമെന്ന് ഉപദേശിക്കണം. ഏത് തരത്തിലുള്ള പാസ് വേഡാണ് സെറ്റ് ചെയ്യേണ്ടതെന്ന് അവർക്ക് ഉചിതമായ നിർദ്ദേശം നൽകണം. പാസ് വേഡിൽ അക്ഷരങ്ങളും അക്കങ്ങളും പ്രത്യേക സിംബലുകളും ഉൾപ്പെടുത്തണമെന്നും അവരെ ഉപദേശിക്കണം. ഈ പ ാസ് വേഡ് നിങ്ങളോടല്ലാതെ മറ്റാരുമായും പങ്ക് വയ്ക്കരുതെന്നും നിർദേശിക്കണം.

  • സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുക

ന്നത്തെ കുട്ടികൾ വളരെയേറെ സമയം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരാണ്. അതിനാൽ അവ സുരക്ഷിതമായി ഉപയോഗിക്കുന്നതിനുള്ള നിർദേശങ്ങൾ അവർക്ക് നൽകണം. സോഷ്യൽ മീഡിയിയലൂടെ എന്തെല്ലാം ഷെയർ ചെയ്യാമെന്ന ബോധവൽക്കരണവും നൽകേണ്ടതാണ്. കുട്ടികൾക്കുപയോഗിക്കാനായി വ്യാജപേരിലുള്ള അക്കൗണ്ടുകൾ ഉണ്ടാക്കുന്നതായിരിക്കും ഈ രംഗത്തെ ചൂഷണങ്ങളിൽ അവർ ചെന്ന് ചാടാതിരിക്കാൻ ഏറ്റവും ഉചിതം.

  • വാട്സാപ്പിലെ സ്വകാര്യത

വാട്സാപ്പ് പോലുള്ള മെസേജിങ് സർവീസലുടെ മെസേജ് അയക്കുന്നത് മിക്ക കുട്ടികളുടെയും ശീലമാണ്. എന്നാൽ തങ്ങളുടെ ചാറ്റുകൾ 100 ശതമാനവും സുരക്ഷിതമല്ലെന്ന് ഇവരിൽ പലർക്കുമറിയില്ലെന്നതാണ് വാസ്തവം. അതിനാൽ ഇതിലൂടെ ബാങ്ക് വിവരങ്ങളും സ്വകാര്യ വിവരങ്ങളും പങ്ക് വയ്ക്കരുതെന്ന് അവർക്ക് നിർദ്ദേശം നൽകുക.

  • തട്ടിപ്പു വാർത്തകൾ കാണിച്ച് അവരെ ബോധവൽക്കരിക്കുക

ത്തരം നിർദേശങ്ങൾ നിങ്ങൾ മുന്നോട്ട് വച്ചാൽ ചില കുട്ടികൾ അത് അനുസരിച്ച് കൊള്ളണമെന്നില്ല. അതിനാൽ സമീപകാലത്ത് ഇത്തരത്തിൽ നടന്ന തട്ടിപ്പുകളെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചുമുള്ള വാർത്തകൾ കാണിച്ച് കുട്ടികൾക്ക് കടുത്ത മുന്നറിയിപ്പേകുകയും ബോധവൽക്കരിക്കുകയും ചെയ്യുക. ഇന്റർനെറ്റിലെ ചതിക്കുഴികളെക്കുറിച്ച് അതിലൂടെ അവർക്ക് തിരിച്ചറിവുണ്ടാകും.

  • പൊതുവായി ലഭിക്കുന്ന സൗജന്യ വൈഫൈയുടെ അപകടം വിവരിക്കുക

പൊതു സ്ഥലങ്ങളിൽ സൗജന്യമായി ലഭിക്കുന്ന വൈഫൈ സൗകര്യം പ്രയോജനപ്പെടുത്താൻ കുട്ടികൾക്ക് പ്രത്യേക താൽപര്യമാണ്. എന്നാൽ കഫെകളിലും ഷോപ്പുകളിലുമുള്ള വൈഫൈകളുടെ സുരക്ഷിതമില്ലായ്മ അവരെ പറഞ്ഞ് ബോധ്യപ്പെടുത്തണം. ഇത്തരം കണക്ഷനുകളിലൂടെ കുട്ടികൾ നിരീക്ഷിക്കപ്പെടുമെന്ന് അവരെ പറഞ്ഞ് മനസിലാക്കണം. ഇത്തരം വൈഫൈ ഉപയോഗം സുരക്ഷിതമാക്കാനായി വിപിഎൻ ഇൻസ്റ്റാൾ ചെയ്യുക. ഇതിനായി മൊബൈലിൽ മുൻകൂട്ടി വിപിഎൻ ഇൻസ്റ്റാൾ ചെയ്ത് വൈഫൈ ഉപോയോഗിക്കുമ്പോൾ ഇതുപയോഗിച്ച് എങ്ങനെ സുരക്ഷിതരാകാമെന്നും മനസിലാക്കിക്കണം.

  • വിപിഎൻ ഇൻസ്റ്റാൾ ചെയ്യുക

ൺലൈൻ കമ്മ്യൂണിക്കേഷൻ ഡാറ്റയെ എൻക്രൈപ്റ്റ് ചെയ്ത് സുരക്ഷിതമാക്കാനായിട്ടാണ് ഒരു ഡിവൈസിൽ വിപിഎൻ സർവീസ് ഇൻസ്റ്റാൾ ചെയ്യുന്തന്. വിപിഎൻ ഒരു കണക്ഷൻ ടണൽ സൃഷ്ടിക്കുകയും അതിലൂടെ നിങ്ങളുടെ ഡിവൈസിൽ നിന്നും പുറത്തേക്കും അകത്തേക്കും വരുന്ന ഡാറ്റകളെ ഓട്ടോമാറ്റിക്കായി എൻക്രൈപ്റ്റ് ചെയ്യുന്നതിനായിട്ടുള്ള ഒരു കണക്ഷൻ ടണൽ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നതാണ്. ഇന്റർനെറ്റുപയോഗിക്കുന്നവർക്ക് ഇതിലൂടെ സുരക്ഷ ലഭിക്കുകയും ചെയ്യും.

  • ഗെയിം തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പേകുക

കുട്ടികൾ ഗെയിമുകൾ കളിക്കാൻ അതിയായി താൽപര്യപ്പെടുന്നവരാണ്. എന്നാൽ ഇവയ്ക്ക് പുറകിലുള്ള തട്ടിപ്പുകാരെക്കുറിച്ചും ഹാക്കർമാരെക്കുറിച്ചും അവരെ ബോധ്യപ്പെടുത്തണം. കുട്ടികൾ കളിക്കുന്ന ഗെയിം സുരക്ഷിതമായ പ്രൊവൈഡറിൽ നിന്നുള്ളതാണോയെന്ന് പരിശോധിക്കണം. അംഗീകാരമുള്ള ഉറവിടത്തിൽ നിന്നാണീ ഗെയിം ഡൗൺലോഡ് ചെയ്തിരിക്കുന്നതെന്ന് ഉറപ്പിക്കണം. ഫ്രീ ഗെയിമിന്റെ മറവിൽ നിരവധി മാൽവെയറുകൾ ഓൺലൈനിൽ സുലഭമാണ്. ഇതിലൂടെ കുട്ടികളും അതുവഴി നിങ്ങളും ചൂഷണം ചെയ്യപ്പെടും.

  • ചാറ്റ് റൂമുകളിൽ അപരിചിതരോട് സംസാരിക്കരുത്

പുതിയ ചാറ്റ് റൂമുകളിലും വ്യത്യസ്തമായ താൽപര്യങ്ങളുള്ള ഗ്രൂപ്പുകൾ ഒത്ത് ചേരുന്നുണ്ട്. ഇവിട തങ്ങളുടെ താൽപര്യങ്ങൾ ചർച്ച ചെയ്യാൻ കുട്ടികൾക്ക് നല്ല താൽപര്യമാണ്. എന്നാൽ ഇതിന്റെ മറവിൽ ചൂഷകർ ഏറെയുണ്ട്. അതിനാൽ ഇത്തരം ചാറ്റുകളിൽ സ്വകാര്യ വിവരങ്ങൾ പങ്ക് വയ്ക്കരുതെന്ന് കുട്ടികൾക്ക് കടുത്ത നിർദ്ദേശം നൽകണം.

  • ഇമെയിൽ ഫ്രീബീസുകളെക്കുറിച്ച് ഓർക്കുക

മിന്നുന്നതെല്ലാം പൊന്നല്ല. അതിനാൽ വമ്പൻ ഓഫറുകളുമായെത്തുന്ന ഇമെയിലുകളെ കരുതാൻ കുട്ടികളെ ഉപദേശിക്കുക. ഇത്തരം സമ്മാന ഓഫറുകൾക്ക് പിന്നിൽ വൻ തട്ടിപ്പാണുണ്ടാവുക. ഇവയോട് പ്രതികരിച്ച് സ്വകാര്യ വിവരങ്ങൾ കൈമാറരുതെന്നും പണം അയച്ച് കൊടുക്കരുതെന്നും കുട്ടികളെ ഉപദേശിക്കുക. ഇത്തരം ഫ്രൗഡ് ഇമെയിലുകളോട് പ്രതികരിക്കരുതെന്നും അവ കണ്ട പാടെ ഓപ്പൺ ചെയ്യാതെ ഡിലീറ്റ് ചെയ്യാനും നിർദേശിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP