Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഹിന്ദു മീൽസ് ഓപ്ഷൻ എടുത്തുകളഞ്ഞ് എമിറേറ്റ്‌സ്; ഇനി വെജിറ്റേറിയൻ ഭക്ഷണം വേണ്ടവർ മുൻകൂട്ടി വേണ്ടത് ഓർഡർ ചെയ്യണം; എയർ ഇന്ത്യ വെജിറ്റേറിയനാകുമ്പോൾ എമിറേറ്റ്‌സ് നോൺ വെജിറ്റേറിയനാകുന്നത് ഇങ്ങനെ

ഹിന്ദു മീൽസ് ഓപ്ഷൻ എടുത്തുകളഞ്ഞ് എമിറേറ്റ്‌സ്; ഇനി വെജിറ്റേറിയൻ ഭക്ഷണം വേണ്ടവർ മുൻകൂട്ടി വേണ്ടത് ഓർഡർ ചെയ്യണം; എയർ ഇന്ത്യ വെജിറ്റേറിയനാകുമ്പോൾ എമിറേറ്റ്‌സ് നോൺ വെജിറ്റേറിയനാകുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകളിൽപ്പലതും യാത്രക്കാരുടെ മതവിശ്വാസത്തിന് അനുസരിച്ച ഭക്ഷണം ഓർഡർ ചെയ്യുന്നതിന് നൽകിയിരുന്ന ഓപ്ഷനാണ് ഹിന്ദു മീൽസ്. പൂർണമായും വെജിറ്റേറിയൻ ഭക്ഷണമായിരിക്കും ഇതിലൂടെ ലഭിക്കുക. ഇത്തരമൊരു ഓപ്ഷൻ എടുത്തുകളഞ്ഞിരിക്കുകയാണ് ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സ്. ഇനി എമിറേറ്റ്‌സിൽ സാധാരണ ലഭിക്കുക നോൺ വെജിറ്റേറിയൻ ഭക്ഷണമായിരിക്കും. വെജിറ്റേറിയൻ വേണ്ടവർ, അക്കാര്യം മുൻകൂട്ടിത്തന്നെ ബുക്ക് ചെയ്യേണ്ടിവരും.

ഹിന്ദുക്കളായ യാത്രക്കാർക്ക് മുൻകൂട്ടിത്തന്നെ വെജിറ്റേറിയൻ ഭക്ഷണം ബുക്ക് ചെയ്യാവുന്നതാണെന്നും വെജിറ്റേറിയൻ ജൈൻ മീൽസ്, ഇന്ത്യൻ വെജിറ്റേറിയൻ മീൽ, കോശർ മീൽസ്, ബീഫ് ഇല്ലാത്ത മറ്റു വിഭവങ്ങൾ എന്നിവ ലഭ്യമാണെന്നും എമിറേറ്റ്‌സ് വ്യക്തമാക്കി. ബീഫ്, പോർക്ക് എന്നിവ കഴിക്കാത്ത നോൺവെജിറ്റേറിയൻസിനുവേണ്ടിയാണ് മിക്ക എയർലൈൻസുകളും മുൻകൂട്ടി ബുക്ക് ചെയ്യാമെന്ന ഓപ്ഷൻ വെക്കുന്നത്. ഇപ്പോഴത് വെജിറ്റേറിയന്മാർക്കുകൂടി ബാധകമാക്കിയിരിക്കുകയാണ് എമിറേറ്റ്‌സ്.

വിശ്വാസങ്ങളുടെ ഭാഗമായി നോൺ വെജ് കഴിക്കാത്തവർക്കുവേണ്ടിയാണ് ഹിന്ദു മീൽസ് ഓപ്ഷൻ വെക്കുന്നത്. എയർ ഇന്ത്യയിലും സിംഗപ്പൂർ എയർലൈൻസിലും മാത്രമാണ് മതപരമായ കാരണങ്ങളാൽ വ്യത്യസ്ത മെനു ഉള്ളത്. എന്നാൽ, യാത്രക്കാർക്കിടയിൽ നടത്തിയ സർവേയുടെയും അവരുടെ ഭക്ഷണരീതികൾ അപഗ്രഥിച്ചതിന്റെയുമൊക്കെ സ്വാധീനത്താലാണ് ഹിന്ദു മീൽസ് എന്ന ഓപ്ഷൻ ഉപേക്ഷിക്കുന്നതെന്ന് എമിറേറ്റ്‌സ് വക്താവ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP