Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൺഗ്ലാസ് ധരിച്ച് യാത്ര ചെയ്യുക; നാട്ടിൽ പോകുന്നതിന് മുമ്പുള്ള ചില ദിവസങ്ങളിൽ നേരത്തെ ഉറങ്ങുക; സ്ഥിരം കഴിക്കുന്ന സമയത്ത് ഭക്ഷണം കഴിക്കുക; ജെറ്റ് ലാഗ് ഒഴിവാക്കാൻ ചില വഴികൾ

സൺഗ്ലാസ് ധരിച്ച് യാത്ര ചെയ്യുക; നാട്ടിൽ പോകുന്നതിന് മുമ്പുള്ള ചില ദിവസങ്ങളിൽ നേരത്തെ ഉറങ്ങുക; സ്ഥിരം കഴിക്കുന്ന സമയത്ത് ഭക്ഷണം കഴിക്കുക; ജെറ്റ് ലാഗ് ഒഴിവാക്കാൻ ചില വഴികൾ

വിമാനയാത്രക്കാരുടെ പ്രത്യേകിച്ച് ഹോളിഡേയ്ക്ക് പോകുന്നവരുടെ പ്രധാനപ്പെട്ട പേടിസ്വപ്നമാണ് ജെറ്റ്ലാഗ്. യാത്രയുടെ സർവ രസങ്ങളെയും സന്തോഷത്തെയും കൊല്ലുന്ന വില്ലനാണിത്. വേഗമേറിയ ദീർഘദൂര വിമാനയാത്രകൾ മൂലം ശരീരത്തിന്റെ സമയനിഷ്ഠമായ താളം തെറ്റുമ്പോൾ ഉണ്ടാകുന്ന ക്ഷീണവും ആലസ്യവുമാണ് പൊതുവെ ജെറ്റ് ലാഗ് എന്നറിയപ്പെടുന്നത്. ലോകത്തെ 24 ടൈം സോണുകളാക്കി വിഭജിച്ചിട്ടുണ്ട്. ലണ്ടനിലെ ഗ്രീൻവിച്ചിൽ നിന്നും കിഴക്കോട്ടോ പടിഞ്ഞാറോട്ടോ ഓരോ 15 ഡിഗ്രി സഞ്ചരിക്കുമ്പോഴും സമയത്തിന് ഒരു മണിക്കൂർ വീതം വ്യത്യാസമുണ്ടാകുന്നുണ്ട്. ഇത് കാരണം വിമാനയാത്രകൾക്കിടയിൽ ആളുകൾക്ക് ഉറക്കം തടസപ്പെടുകയും തളർച്ച, തലവേദന, മലബന്ധം, അതിസാരം തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ടൈം സോണുകൾ പെട്ടെന്ന് മാറുന്നത് മൂലം ശരീരത്തിന്റെ പ്രകൃതിപരമായ 24 മണിക്കൂർ ക്ലോക്കിനുണ്ടാകുന്ന തടസങ്ങളാണ് ഇത്തരം അസ്വസ്ഥതകളുടെ അടിസ്ഥാന കാരണം. ഇത് സിർകാഡിയൻ റിഥം എന്നാണറിയപ്പെടുന്നത്. വിമാനയാത്രയ്ക്ക് ദിവസങ്ങൾക്ക് മുമ്പ് അൽപം ചില മുൻകരുതലുകൾ എടുത്താൽ ജെറ്റ് ലാഗ് മൂലമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കും. സൺഗ്ലാസ് ധരിച്ച് യാത്ര ചെയ്യുക, നാട്ടിൽ പോകുന്നതിന് മുമ്പുള്ള ചില ദിവസങ്ങളിൽ നേരത്തെ ഉറങ്ങുക, സ്ഥിരം കഴിക്കുന്ന സമയത്ത് ഭക്ഷണം കഴിക്കുക, തുടങ്ങിയവ ഇവയിൽ ചിലതാണ്. ഇവയെക്കുറിച്ച് വിശദമായി ചുവടെ കൊടുക്കുന്നു.

1. ദിനചര്യയിൽ മാറ്റം വരുത്തുക
നിങ്ങൾ പടിഞ്ഞാറോട്ടാണ് പോകുന്നതെങ്കിൽ പതിവ് ഉറങ്ങുന്ന സമയത്തിനും അൽപം വൈകി ഉറങ്ങുക. എന്നാൽ കിഴക്കോട്ടാണ് യാത്രയെങ്കിൽ നേരത്തെ ഉറങ്ങാൻ പോകുന്നത് നന്നായിരിക്കും.

2. സൺഗ്ലാസ് ധരിക്കുക
നിങ്ങളുടെ ജൈവഘടികാര റിഥം നിങ്ങളുടെ കണ്ണിൽ പതിക്കുന്ന ലൈറ്റിനോട് പ്രതികരിക്കുമെന്നുറപ്പാണ്. നിങ്ങളുടെ കണ്ണിൽ പതിക്കുന്ന പ്രകൃതിപരവും കൃത്രിമവുമായ പ്രകാശത്തെ നിയന്ത്രിക്കാൻ സാധിച്ചാൽ ഈ ബുദ്ധിമുട്ട് ഒഴിവാക്കാൻ സാധിക്കും. അതിനായി വിമാനത്തിൽ കയറുന്നതിന് മുമ്പ് തന്നെ സൺഗ്ലാസ് ധരിക്കുന്നത് നന്നായിരിക്കും.

3. അൽപസമയത്തേക്ക് താമസിക്കുക
പുതിയ ടൈസോണുമായി ശരീരത്തെ പൊരുത്തപ്പെടുത്തുന്നതിനായി അവിടേക്കുള്ള വഴിക്കിടെ സാധ്യമാണെങ്കിൽ അൽപ നേരം തങ്ങുന്നത് ഗുണം ചെയ്യും.

4. ശാന്തമായി ഇരിക്കുക
യാത്രയ്ക്കിടെ ഉണ്ടാകുന്ന ടെൻഷനുകൾ ജെറ്റ്ലാഗിനെ വർധിപ്പിക്കുകയേ ഉള്ളൂ. അതിനാൽ യാത്രയിലെ അനിശ്ചിതത്വങ്ങൾ ഒഴിവാക്കാൻ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കഴിയുന്നതും ഓൺലൈനിൽ പരിശോധിച്ച് ഉറപ്പ് വരുത്തുക.

5. സമയത്തിന് കാര്യങ്ങൾ ചെയ്യുക
നിങ്ങളുടെ ഡെസ്റ്റിനേഷനിലെ പ്രാദേശിക സമയമനുസരിച്ച് ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുക.ഫേസ് ഷിഫ്റ്റിങ് നിങ്ങളുടെ ജൈവഘടികാര റിഥത്തെ മുന്നോട്ടോ പുറകിലോട്ടോ മാറ്റുമെന്നറിയുക.

6. ആവശ്യമെങ്കിൽ മാത്രം മരുന്നുകൾ ഉപയോഗിക്കുക
യാത്രയ്ക്കിടയിൽ മെലാടോണിൻ അല്ലെങ്കിൽ ഏതെങ്കിലും ഉറക്കമരുന്നുകൾ തുടങ്ങിയവ ആവശ്യമെങ്കിൽ മാത്രമേ ഉപയോഗിക്കാവൂ. പുതിയ സ്ലീപ്പിങ് പാറ്റേണിലേക്ക് നിങ്ങളുടെ ശരീരത്തെ അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കില്ലെങ്കിൽ അത്തരം മരുന്നുകൾ കഴിക്കാതിരിക്കുന്നതാണ് നല്ലത്.

7. വെള്ളം കുടിക്കുക
യാത്രക്കിടയിൽ നിർജലീകരണം അഥവാ ഡീഹൈഡ്രേഷൻ ഉണ്ടായാൽ അത് ജെറ്റ് ലാഗിനെ കൂടുതൽ വിഷമമുള്ളതാക്കും.ഇത് ഒഴിവാക്കാൻ ആവശ്യത്തിന് വെള്ളംകുടിക്കാൻ വിമാനയാത്രക്കിടയിൽ ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ യാത്രക്കിടയിൽ ആൽക്കഹോൾ, കോഫി എന്നിവ കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ല. അവര ഡിഹൈഡ്രേഷന് വഴിയൊരുക്കുമെന്നതിനാലാണ് ഇത്.

8.സുഖകരമായി ഇരിക്കുക
ഇയർപ്ലഗുകൾ, ഐമാസ്‌കുകൾ എന്നിവ ഉപയോഗിച്ച് ഉറക്കത്തിന് അനുയോജ്യമായ സാഹര്യം വിമാനയാത്രക്കിടയിൽ ഉണ്ടാക്കുക.

9. സക്രിയമാവുക
ദീർഘദൂര യാത്രകളിൽ സീറ്റിൽ ചടഞ്ഞ് കൂടിയിരിക്കാതെ കാബിന് ചുറ്റും നടക്കുക പോലുള്ള കാര്യങ്ങളിൽ ഏർപ്പെട്ടാൽ ശരീരത്തിന്റെ തളർച്ച ഒഴിവാക്കാനാവും.

10. വാതിൽപ്പുറങ്ങളിൽ ചെലവഴിക്കുക
വിമാനമിറങ്ങി പുതിയ സ്ഥലത്തെത്തിയാൽ ആദ്യം കഴിയുന്നതും പകൽ വെളിച്ചത്തിൽ കഴിച്ച് കൂട്ടുക. പുതിയ ടൈം സോണുമായി ശരീരത്തെ വേഗം പൊരുത്തപ്പെടുത്താൻ ഇതിലൂടെ സാധിക്കും.

11. യാത്ര പുറപ്പെടും മുമ്പ് 4 മണിക്കൂർ ഉറങ്ങുക
യാത്ര പുറപ്പെടും മുമ്പ് നിങ്ങളുടെ പ്രാദേശികസമയത്ത് ചുരുങ്ങിയത് 4 മണിക്കൂറെങ്കിലും രാത്രി ഉറങ്ങുക. ഇത് ആൻകർ സ്ലീപ്പ് എന്നാണറിയപ്പെടുന്നത്. പുതിയ ടൈം സോണിനെ സ്വീകരിക്കാൻ നിങ്ങളുടെ ശരീരത്തെ തയ്യാറാക്കുന്നതിന് വേണ്ടിയാണിത്.

12. നഷ്ടപ്പെട്ട ഉറക്കം നികത്തുക
യാത്രക്കിടയിൽ നഷ്ടപ്പെട്ട ഉറക്കം പിന്നീട് ഉറങ്ങി നികത്തിയും ജെറ്റ് ലാഗ് ഇല്ലാതാക്കാം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP