Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കൊല്ലിമലയിലെ ആഗായഗംഗൈ വെള്ളച്ചാട്ടം കണ്ടിട്ടുണ്ടോ? 70 ഹെയർപിൻ വളവുകൾ താണ്ടിയെത്തുന്ന റൈഡിങ് ത്രിൽ മാത്രമല്ല കൊല്ലിമല; 1200 അടിയോളം കുത്തനെ ഇറങ്ങി കൊടുങ്കാട്ടിലെ വെള്ളച്ചാട്ടം കാണുന്ന ട്രക്കിങ് നവഅനുഭൂതി പകരും! സഞ്ചാരി- മറുനാടൻ ട്രാവൽ വിഷ്വൽസ്

കൊല്ലിമലയിലെ ആഗായഗംഗൈ വെള്ളച്ചാട്ടം കണ്ടിട്ടുണ്ടോ? 70 ഹെയർപിൻ വളവുകൾ താണ്ടിയെത്തുന്ന റൈഡിങ് ത്രിൽ മാത്രമല്ല കൊല്ലിമല; 1200 അടിയോളം കുത്തനെ ഇറങ്ങി കൊടുങ്കാട്ടിലെ വെള്ളച്ചാട്ടം കാണുന്ന ട്രക്കിങ് നവഅനുഭൂതി പകരും! സഞ്ചാരി- മറുനാടൻ ട്രാവൽ വിഷ്വൽസ്

മിഴ്‌നാടിന്റെ മധ്യഭാഗത്തായുള്ള നാമക്കൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കൊല്ലിമല. വന്മലകളാൽ ചുറ്റപ്പെട്ട ഈ പ്രദേശം കടൽ നിരപ്പിൽ നിന്നും ഏകദേശം 1300 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ഒരു വലിയ വനമേഖലയ്ക്കു നടുവിലാണ് ഈ പ്രദേശം. ടൂറിസത്തിന് ഏറെ സാധ്യതകൾ ഉള്ളതാണെങ്കിലും ഇപ്പോഴും സഞ്ചാരികൾ അധികമായി എത്തിത്തുടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ കടന്നുപോകുന്ന സ്ഥലങ്ങളെല്ലാം വിജനതയാണ് അനുഭവപ്പെടുന്നത്. വികസനം തീരെ ചെന്നെത്താത്ത സ്ഥലങ്ങളിൽ ഒന്നാണ് കൊല്ലിമല. ആകാശഗംഗ എന്ന വെള്ളച്ചാട്ടമാണ് കൊല്ലിമലയുടെ ഭംഗി വർദ്ധിപ്പിക്കുന്നത്. ഇത് കൂടാതെ അറപ്പാലീശ്വരൻ ക്ഷേത്രം, കൊല്ലിപ്പാവൈ അമ്മൻ ക്ഷേത്രം, മുരുകന്റെ ക്ഷേത്രം എന്നിവയും കൊല്ലിമലക്ക് കൂടുതൽ സൗന്ദര്യമേകുന്നു.

എഴുപതിലധികം വൻവളവുകളുള്ള ചെങ്കുത്തായ എന്ന ചുരം കയറിവേണം കൊല്ലിമല എന്ന സ്ഥലത്ത് എത്തിച്ചേരാൻ. നാമക്കല്ലിൽ നിന്നും 63 കിലോമീറ്റർ അകലെ കിഴക്കൻ മലനിരകളിലാണു കൊല്ലിമല സ്ഥിതിചെയ്യുന്നത്. പ്രദേശവാസികൾ അടിവാരം എന്നു വിളിക്കുന്ന കാരവല്ലി എന്ന സ്ഥലത്ത് നിന്നുമാണ് ചുരം തുടങ്ങുന്നത്. ചെറു തട്ടുകടകൾ പോലെയുള്ള വാണിജ്യകേന്ദങ്ങൾ മാത്രമേ ഇവിടെ കാണാനുള്ളൂ. 63 കിലോമീറ്റർ ദൂരമുള്ള ഈ വഴി യിൽ 70 ഹെയർപിൻ വളവുകൾ ഉള്ളതാണ്. കൊല്ലിമലയോട് അടുത്തുള്ള പട്ടണം ജില്ലാ ആസ്ഥാനമായ നാമക്കൽ ആണ്. ഇവിടെനിന്നും ഏകദോശം നാലുമണിക്കൂർ യാത്ര വേണ്ടിവരും കൊല്ലിമലയിൽ എത്തിച്ചേരാൻ.

ചിലപ്പതികാരം പോലുള്ള കൃതികളിൽ പറഞ്ഞിരിക്കുന്ന സൂചനകൾപ്പുറം പുരാണപ്രസിദ്ധം കൂടിയാണ് കൊല്ലിമല. രാമായണത്തിൽ പറഞ്ഞിരിക്കുന്ന സുഗ്രീവന്റെ മധുവനം കൊല്ലിമലയാണെന്ന് ഒരു കൂട്ടർ വിശ്വസിക്കുന്നു. കൊല്ലിമലയുടെ പേരിനു പിന്നിലും രണ്ട് ഐതിഹ്യം പറഞ്ഞുവരുന്നുണ്ട്. അറപ്പാലീശ്വരൻ എന്ന ശിവന്റെ ചൈതന്യം സമീപത്തുള്ളതിനാൽ സകലവിധ വ്യാധികളേയും കൊല്ലാൻ പര്യാപ്തമാണ് ആകാശഗംഗ എന്ന വെള്ളച്ചാട്ടത്തിലുള്ള സ്‌നാനം എന്നു പ്രദേശവാസികൾ വിശ്വസിക്കുന്നു.

പ്രബലമായ മറ്റൊരു വിശ്വാസം വിശ്വസുന്ദരിയായ കൊല്ലിപ്പാവൈ എന്ന ദേവതയുമായി ബന്ധപ്പെട്ടതാണ്. പണ്ട് മുനിമാർ തങ്ങളുടെ കൊടും തപസ്സിനായി തെരഞ്ഞെടുത്ത സ്ഥലമായിരുന്നുവത്രേ കൊല്ലിമല. മുനിമാരുടെ തപസ്സിന്റെ തീവ്രതയിൽ ചൂടും തീയും കൊണ്ട് നാട്ടുകാരുടെ ജീവിതം ദുസ്സഹമായി തീർന്നപ്പോൾ കൊല്ലിപ്പാവൈ ദേവി തന്റെ സുന്ദരമായ പുഞ്ചിരിയാൽ ആ ചൂടിനേയും തീയേയും എരിച്ചുകളഞ്ഞ് ജനങ്ങളെ കൊടിയ വിപത്തിൽ നിന്നും രക്ഷിച്ചുവെന്നും അവർ വിശ്വസിക്കുന്നു. അതിനാൽ ദേവി വസിക്കുന്ന ആ സ്ഥലം കൊല്ലിമല എന്നവർ വിളിച്ചു വന്നു. കൊല്ലിപ്പാവൈയുടെ അമ്പലവും തൊട്ടടുത്തു തന്നെ സ്ഥിതുചെയ്യുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP