Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകത്തെ ഏറ്റവും തിരക്കേറിയ എയർപോർട്ട് അറ്റ്‌ലാന്റ; ബെയ്ജിങ്ങും ഹീത്രൂവും രണ്ടും മൂന്നും സ്ഥാനത്ത്; ഏറ്റവും വേഗത്തിൽ വളരുന്നത് ദുബായ്

ലോകത്തെ ഏറ്റവും തിരക്കേറിയ എയർപോർട്ട് അറ്റ്‌ലാന്റ; ബെയ്ജിങ്ങും ഹീത്രൂവും രണ്ടും മൂന്നും സ്ഥാനത്ത്; ഏറ്റവും വേഗത്തിൽ വളരുന്നത് ദുബായ്

തുടർച്ചയായ 16-ാം തവണയും ലോകത്തേറ്റവും തിരക്കേറിയ വിമാനത്താവളമെന്ന ഖ്യാതി അമേരിക്കയിലെ ജോർജിയയിലുള്ള അറ്റ്‌ലാന്റ ഹാ്ട്‌സ്ഫീൽഡ്-ജാക്‌സൺ വിമാനത്താവളത്തിന്. എയർപോർട്‌സ് കൗൺസിൽ ഇന്റർനാഷണലിന്റെ കണക്ക് പ്രകാരം, കഴിഞ്ഞവർഷം അറ്റ്‌ലാന്റയിലൂടെ കടന്നുപോയ യാത്രക്കാരുടെ എണ്ണം 9.44 കോടിയാണ്. 2012-ലേതിനെക്കാൾ 1.1 ശതമാനം വർധനവാണ് കഴിഞ്ഞവർഷമുണ്ടായത്.

അമേരിക്കയിലെ ആഭ്യന്തര വിമാന യാത്രക്കാരുടെയും യൂറോപ്പിലേക്കും ലാറ്റിനമേരിക്കയിലേക്കുമുള്ള യാത്രക്കാരുടെയും പ്രധാന ഇടത്താവളമായതുകൊണ്ടാണ് അറ്റ്‌ലാന്റ രണ്ട് പതിറ്റാണ്ടായി ഈ ഖ്യാതി നിലനിർത്തുന്നത്. തിരക്കിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ളത് ബെയ്ജിങ്ങാണ്. ബെയ്ജിങ് ക്യാപിറ്റൽ ഇന്റർനാഷണൽ എയർപോർട്ടിലൂടെ 8.37 കോടി പേർ 2013-ൽ കടന്നുപോയി. മുൻവർഷത്തെക്കാൾ 2.2 ശതമാനം വർധന.

ലണ്ടനിലെ ഹീത്രൂ എയർപോരാട്ടാണ് മൂന്നാം സ്ഥാനത്ത്. മുൻവർഷത്തെക്കാൾ 3.3 ശതമാനം വർധന രേഖപ്പെടുത്തിയ ഹീത്രൂവിലൂടെ 2013-ൽ കടന്നുപോയത് 7.24 കോടി ആളുകളാണ്. ടോക്യോ (6.89 കോടി), ഷിക്കാഗോ (6.67), ലോസ് എയ്ഞ്ചൽസ് (6.66), ദുബായ് (6.64), പാരീസ് (6.2), ഡാലസ് (6.04), ജക്കാർത്ത (6.01) എന്നിവയാണ് ആദ്യ പത്തുസ്ഥാനങ്ങളിലുള്ള വിമാനത്താവളങ്ങൾ. ലോകത്തേറ്റവും വലിയ വിമാനത്താവള ശൃംഖല സ്വന്തമായുള്ളത് ലണ്ടനാണ്. ഹീത്രൂവടക്കം ആറ് വിമാനത്താവളങ്ങളിലായി 14 കോടി യാത്രക്കാർ ലണ്ടനിലൂടെ കടന്നുപോകുന്നു.

തിരക്കിന്റെ കാര്യത്തിൽ ഏഴാം സ്ഥാനത്താണുള്ളതെങ്കിലും, ദുബായ് വിമാനത്താവളമാണ് ഏറ്റവും കൂടുതൽ വളർച്ച കൈവരിക്കുന്ന എയർപോർട്ട്. പത്താം സ്ഥാനത്തുനിന്നാണ് ഒരുവർഷം കൊണ്ട് ഏഴാം സ്ഥാനത്തേയ്ക്ക് ദുബായ് കയറിയത്. 15 ശതമാനമാണ് ദുബായിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ എണ്ണത്തിലെ പ്രതിവർഷ വർധനവ്. ഇക്കുറി പാരീസിനെയാണ് ദുബായ് പിന്തള്ളിയത്. 160 രാജ്യങ്ങളിലെ രണ്ടായിരത്തോളം വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണം കണക്കിലെടുത്താണ് ഈ പഠനം നടത്തിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP