1 usd = 68.62 inr 1 gbp = 89.74 inr 1 eur = 79.99 inr 1 aed = 18.68 inr 1 sar = 18.30 inr 1 kwd = 226.69 inr

Jul / 2018
19
Thursday

അഡ്വാൻസ് കൊടുത്തു കാത്തിരിക്കാൻ റെഡിയാണോ? എങ്കിൽ ബഹിരാകാശത്തേക്ക് വിനോദയാത്രയ്ക്ക് പോകാം; ആകാശ നക്ഷത്രങ്ങളെ തൊടാൻ കൊതിക്കുന്നവർ വായിച്ചറിയാൻ

May 15, 2017 | 01:45 PM IST | Permalinkഅഡ്വാൻസ് കൊടുത്തു കാത്തിരിക്കാൻ റെഡിയാണോ? എങ്കിൽ ബഹിരാകാശത്തേക്ക് വിനോദയാത്രയ്ക്ക് പോകാം; ആകാശ നക്ഷത്രങ്ങളെ തൊടാൻ കൊതിക്കുന്നവർ വായിച്ചറിയാൻ

അഡ്വ. സുനിൽ സുരേഷ്

ദ്ധ്യവേനലവധിക്കാലം. ഇത് യാത്രകളുടെ കാലം. ഊട്ടി കൊടൈക്കനാൽ.. സ്ഥിരം റൂട്ട് ഒന്നു മാറ്റിപ്പിടിക്കണ്ടേ? ഇത്തവണത്തെ അവധിക്കാല യാത്ര നേരെ ബഹിരാകാശത്തേക്കാക്കിയാലോ... വെറുതെ പറഞ്ഞതല്ല. ആളുകൾ മാനത്തേക്ക് പറക്കാൻ അഡ്വാൻസും കൊടുത്ത് തങ്ങളുടെ ഊഴവും കാത്തിരിക്കുന്ന കാലമാണിത്. തെരഞ്ഞെടുക്കാൻ കൊള്ളാവുന്ന രണ്ട് മൂന്ന് ഡെസ്റ്റിനേഷനുകൾ ഇതാ.

ഭൂമിയിൽ നിന്നും ഏകദേശം 400 കിലോമീറ്റർ മുകളിലായി മണിക്കൂറിൽ 27600 കിലോമീറ്റർ വേഗതയിൽ ഭൂമിയെ വലം വെച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) കുടുംബസമേതം ഒരു സന്ദർശനം (Space Station package). മൈക്രോ ഗ്രാവിറ്റിയിൽ ഒഴുകി നടന്ന് ഭൂമിയുടെ വശ്യ മനോഹരമായ ആകാശ ദൃശ്യഭംഗി നേരിട്ട് അനുഭവിച്ചറിയാൻ 100 km ഉയരത്തിലേക്ക് പ്രിയപ്പെട്ടവളെയും കൊണ്ട് ഒരു യാത്ര. ഇതിനെക്കാൾ മികച്ച ഒരു റൊമാന്റിക് സർപ്രൈസ് സ്വപ്നങ്ങളിൽ മാത്രം (Sub Oral Space Flight package). മാനത്തെ വെള്ളിക്കിണ്ണമായ അമ്പിളിമാമനെ അടുത്തറിയാൻ ചന്ദ്രോപരിതലത്തിന്റെ 100 km വരെ അടുത്തേക്ക് നിങ്ങളുടെ കുട്ടിയെയും കൊണ്ട് ഒരു യാത്ര. (Circum Lunar Mission package). സിംഗിൾ ആണ്; സ്ഥിരമായി ഒറ്റയ്ക്കുള്ള എൻഫീൽഡ് റൈഡ് മടുത്തോ? എങ്കിൽ മികച്ച ഒരു പ്രൊഫഷണലിനൊപ്പം ആസ്വദിച്ചൊരു ബഹിരാകാശ നടത്തം (Space Walk package) . നിങ്ങൾക്ക് മാത്രമായി ഒരു ഓപ്ഷൻ കൂടി ഉണ്ട്. അതിനെപ്പറ്റി അവസാനം പറയാം. അപ്പോൾ എങ്ങോട്ടു പോകണമെന്ന് ആലോചിച്ചു തുടങ്ങിക്കോളൂ.

കാര്യം വിനോദയാത്ര ആണെങ്കിലും ശാസ്ത്രീയമായ തയ്യാറെടുപ്പുകൾക്ക് ശേഷം മാത്രമാണ് യാത്ര. പ്രൊഷണൽ ബഹിരാകാശ ദൗത്യങ്ങളിൽ കേവലം ഏഴു ദിവസം മാത്രം ദൈർഘ്യം ഉള്ള ഒരു ബഹിരാകാശ ദൗത്യത്തിനായ് ഒരു വർഷമോ അതിൽ കൂടുതലോ ദൈർഘ്യം വരുന്ന തയ്യാറെടുപ്പുകൾ അനിവാര്യമാകാം. യാത്രികർക്ക് ബഹിരാകാശ ദൗത്യത്തെയും ആശ്രയിക്കുന്ന പേടകത്തെയും സംബന്ധിക്കുന്ന പൂർണ്ണ അറിവും അത്യന്താപേക്ഷിതമാണ്. എന്നാൽ ഒരു സ്‌പേസ് ടൂറിസ്റ്റിനെ സംബന്ധിച്ച് ഇത്രത്തോളം ആഴത്തിലുള്ള അറിവ് നിഷ്‌കർഷിക്കപ്പെടുന്നില്ല.

അത്യന്തം ആവേശകരമെങ്കിലും ബഹിരാകാശയാത്രയുടെ അപകട സാധ്യതകളെപ്പറ്റി നല്ല രീതിയിൽ ബോദ്ധ്യം ഉണ്ടായിരിക്കണം. പണി പാളിയാൽ തൂത്തുവാരിയെടുക്കാൻ പൊടി പോലും ബാക്കി കിട്ടില്ല. Motion sickness, രക്തസമ്മർദ്ദം, ഇടുങ്ങിയ സ്ഥലങ്ങളിൽ ചെന്നു പെടുമ്പോൾ ഉണ്ടാകുന്ന ഭീതി, (Claustrophobia) തീപ്പിടുത്തം, ചെറിയ ഉൽക്കകളോ ബഹിരാകാശ അവശിഷ്ടങ്ങളോ വാഹനത്തിൽ വന്ന് ഇടിക്കാനുള്ള സാദ്ധ്യത, ആപൽഘട്ടങ്ങളിലെ എമർജൻസി വാട്ടർ ലാൻഡിങ് എന്നിങ്ങനെ പ്രതിസന്ധികൾ നിരവധി. ഇവയെ ഒക്കെ തരണം ചെയ്യാൻ തക്ക ശാരീരിക മാനസിക കരുത്ത് ഉണ്ടോ? ഇല്ല എങ്കിൽ യാത്ര ഊട്ടിയിലേക്കോ കൊടൈകനാലിലേക്കോ പ്ലാൻ ചെയ്യുന്നതായിരിക്കും നല്ലത്.

മേൽപ്പറഞ്ഞ കാര്യങ്ങളുടെ താത്വികമായ ഒരു അവലോകനം നടത്തിക്കഴിയുമ്പോൾ 'ഇതൊക്കെ എന്ത്.. ' എന്ന് ആത്മാർത്ഥമായി മനസ്സ് മന്ത്രിക്കുന്നു എങ്കിൽ ഉറച്ച ശബ്ദത്തിൽ പറഞ്ഞോളൂ 'യെസ് '. ഈ ഒരൊറ്റ യെസ് മതി നിങ്ങളുടെ ഇനിയങ്ങോട്ടുള്ള ജീവിതം മാറ്റിമറിക്കാൻ. അപ്പോൾ യാത്ര എങ്ങോട്ടെന്നു പറഞ്ഞില്ല. തീരുമാനം എടുക്കാൻ ബുദ്ധിമുട്ടുന്നു എങ്കിൽ ലേഖകന്റെ അഭിപ്രായത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയ സന്ദർശനം (ISS) തന്നെ ആകട്ടെ ഇത്തവണത്തെ അവധിക്കാല യാത്ര. യാത്രച്ചെലവിനെ ഓർത്തു ആശങ്കപ്പെടേണ്ടതില്ല. വെറും 128,74,50,000 രൂപ പോക്കറ്റിലുണ്ടെങ്കിൽ പോയി വരാവുന്നതേയുള്ളൂ. അതായത് തുച്ഛമായ 20 മില്യൺ ഡോളർ. (കുറച്ചു പഴയ ഏകദേശ കണക്കാണെന്നു കൂടി ഓർമ്മിപ്പിക്കുന്നു.)

സുഖകരവും സുരക്ഷിതവുമായ യാത്രയ്ക്ക് നല്ലൊരു വാഹനം വേണ്ടേ?

ബഹിരാകാശ ദൗത്യങ്ങളുടെ ചരിത്രം പരിശോധിച്ചാൽ മനുഷ്യനെ ആദ്യമായി ഭ്രമണപഥത്തിൽ എത്തിച്ച വോസ്റ്റോക് (1961), മനുഷ്യനെ ചന്ദ്രനിൽ എത്തിച്ച 'അപ്പോളോ' (1969) തുടങ്ങിയ പഴയ കാല സ്‌പേസ് ക്യാപ്‌സൂളുകളും 'ഡിസ്‌കവറി' 'എൻഡവർ' തുടങ്ങിയ സ്‌പേസ് ഷട്ടിലുകളും ഉൾപ്പെടുന്ന ബഹിരാകാശ വാഹനങ്ങളുടെ വലിയൊരു ശ്രേണി തന്നെ കാണാവുന്നതാണ്. ഈ ശ്രേണിയിൽ ഒരു ന്യൂ ജെൻ താരവും കൂടി ഉണ്ട്. സ്‌പേസ് പ്ലെയിൻ. മുൻപ് കണ്ടു പരിചയിച്ചിട്ടുള്ള എയർക്രാഫ്റ്റിന്റെയും ബഹിരാകാശത്ത് പറക്കുവാനായി രൂപകൽപ്പന ചെയ്തിരിക്കുന്ന സ്‌പേസ് ഷട്ടിലിന്റെയും സങ്കരയിനം ആണ് സ്‌പേസ് പ്ലെയിൻ. പരമ്പരാഗത റോക്കറ്റുകളുടെ സഹായം തനിക്കാവശ്യമില്ല എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഭൂമിയിൽ നിന്നും സ്വയം പറന്നുയർന്ന് ബഹിരാകാശ ദൗത്യം പൂർത്തിയാക്കി തിരികെ ഭൂമിയിലേക്ക് പറന്നിറങ്ങാൻ കഴിവുള്ളവനാണ് സ്‌പേസ് പ്ലെയിൻ. ഭ്രമണപഥത്തിൽ ബഹിരാകാശ വാഹനങ്ങൾ ഭൂമിയുടെ ഗുരുത്വാകർഷണ ബലവും വാഹനം ഭൂമിയെ വലം വെയ്ക്കുന്ന വേഗതയും പ്രയോജനപ്പെടുത്തി ഒരു കൃത്രിമ ഉപഗ്രഹം എന്ന കണക്കെ ഒഴുകി നീങ്ങുന്നു. ഒടുവിൽ ഉദ്യമം പൂർത്തിയാക്കി ഭൂമിയിലേക്ക് മടക്കയാത്ര. നിലവിലുള്ള ബഹിരാകാശ യാത്രകളിൽ സെക്കന്റിൽ കുറഞ്ഞത് 11.2 കിലോമീറ്റർ വരെ വേഗത ആർജ്ജിക്കുന്ന ഒരു റോക്കറ്റിനാണ് സുരക്ഷിതമായി വാഹനത്തെ ഭ്രമണപഥത്തിൽ എത്തിക്കുന്നതിനുള്ള ചുമതല. വേഗതയുടെ കാര്യത്തിൽ നമ്മുടെ ഭൂമിയും ഒട്ടും പിന്നിലല്ല. സെക്കൻഡിൽ 30 കിലോമീറ്റർ വേഗതയിലാണ് ഭൂമി സൂര്യനെ വലം വെച്ചു കൊണ്ടിരിക്കുന്നത്.

നിങ്ങളുടെ സ്വപ്നയാത്ര യാഥാർത്യമാക്കാൻ ഈ രംഗത്തെ അതികായരായ (ആയിക്കൊണ്ടിരിക്കുന്ന) 'വിർജിൻ ഗാലക്ടിക് ' കമ്പനിയുടെ ആതിഥേയത്വത്തിൽ റോക്കറ്റ് എൻജിൻ ഘടിപ്പിച്ചിട്ടുള്ള സ്‌പേസ്ഷിപ്പ് 2 (SS2) എന്ന സ്‌പേസ് പ്ലെയിനും 'സ്‌പേസ് അഡ്വെഞ്ചേഴ്‌സ്' കമ്പനിയുടെ ആതിഥേയത്വത്തിൽ സോയൂസ് TMA - M എന്ന സ്‌പേസ് ക്രാഫ്റ്റിനെ തോളിലേറ്റി സോയൂസ് FG റോക്കറ്റും രണ്ടും കൽപ്പിച്ച് തയ്യാറായി നിൽക്കുന്നുണ്ട്. അപ്പോൾ വാഹനം ഏതു വേണമെന്നും തീരുമാനിച്ചോളൂ. ഇനി നേരിട്ട് യാത്രയിലേക്ക്. തെരഞ്ഞെടുത്തിരിക്കുന്ന വാഹനം സ്‌പേസ്ഷിപ്പ് 2 ആണെങ്കിൽ ന്യൂ മെക്‌സികോയിലുള്ള ലോകത്തിലെ ആദ്യ കൊമേർഷ്യൽ സ്‌പേസ്‌പോർട്ട് ആയ 'സ്‌പേസ്‌പോർട്ട് അമേരിക്ക' യിൽ നിന്നാണ് യാത്ര തിരിക്കുന്നത്.നിങ്ങളെ ബഹിരാകാശ യാത്രയ്ക്ക് സജ്ജരാക്കുന്നതിനുള്ള പരിശീലനവും ഇവിടെ നിന്നു തന്നെ.

ബഹിരാകാശം ആയതിനാൽ ചോദിക്കാനും പറയാനും ആരുമില്ലാത്ത ഇടം ആണെന്നു കരുതരുത്. Outer Space Treaty (1967) ഉൾപ്പെടെ പ്രത്യേക നിയമ വ്യവസ്ഥകൾ ബാധകമായിരിക്കുന്ന ഒരിടത്തേക്കാണ് യാത്ര എന്ന് പ്രത്യേകം ഓർമ്മ വേണം. അപ്പോൾ ആദ്യമായി ബഹിരാകാശം സന്ദർശിച്ച ആദരണീയനായ ശ്രീ യൂറി ഗഗാറിൻ അവർകളെ മനസ്സിൽ ധ്യാനിച്ച് ദക്ഷിണയും വെച്ച് പറക്കാൻ തയാറായിക്കോളൂ. യാത്രയുടെ ആദ്യ - അവസാന ഘട്ടങ്ങളിൽ ഭൂഗുരുത്വാകർഷണബലം ബഹിരാകാശ സഞ്ചാരിയുടെ ശരീരത്തിൽ ചെലുത്തുന്ന സ്വാധീനം വളരെ പ്രധാനപ്പെട്ടതാണ്.

ഒരു വ്യക്തിയിന്മേൽ ഭൂമി ചെലുത്തുന്ന ആകർഷണബലം; അതായത് അയാളുടെ യഥാർത്ഥ ഭാരം 1G എന്ന് അനുമാനിക്കാം. യാത്രയുടെ ആദ്യഘട്ടത്തിൽ റോക്കറ്റ് കുതിച്ച് പൊങ്ങി വേഗത ആർജ്ജിക്കുന്നതിനോടൊപ്പം 1G എന്നത് 2 G, 3 G.. എന്നിങ്ങനെ വ്യതിയാനപ്പെടാം. ശരീരത്തെ വാഹനത്തിന്റെ സീറ്റിലേക്ക് ശക്തമായി അമർത്തുന്ന രീതിയിൽ അതിയായ ഭാരം അനുഭവപ്പെടുന്ന ഈ അവസ്ഥ ബഹിരാകാശ സഞ്ചാരികൾ, യുദ്ധ വിമാനങ്ങളുടെ പൈലറ്റുമാർ എന്നിങ്ങനെയുള്ളവരുടെ ശരീരത്തിൽ താൽക്കാലികമായ കുഴപ്പങ്ങൾ സൃഷ്ടിക്കാറുണ്ട്. തീവ്രമായ ഗുരുത്വാകർഷണബലത്തിൽ രക്തം; ശരീരത്തിന്റെ താഴെ ഭാഗങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെടുകയും വേണ്ടത്ര അളവിൽ തലച്ചോറിലേക്ക് എത്താതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കാഴ്ചക്കുറവ്, ബോധക്ഷയം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാം. ബഹിരാകാശ യാത്രകളിൽ ധരിക്കുന്ന ആധുനിക G - സ്യൂട്ടുകൾ (Anti G - Suit) ഒരു പരിധി വരെ ഇത്തരം പ്രതിസന്ധികളെ മറികടക്കാൻ ശേഷിയുള്ളവയാണ്.

സമുദ്രനിരപ്പിൽ നിന്നും 100 കിലോമീറ്റർ ഉയരത്തിൽ ഭൗമാന്തരീക്ഷത്തെയും ബഹിരാകാശത്തെയും വേർതിരിക്കുന്ന കാർമൻ രേഖ (Kaman Line) കടക്കുന്നതു മുതൽ ബഹിരാകാശം (Outer Space) ആരംഭിക്കുകയായി. ബഹിരാകാശത്തെ ഭാരമില്ലായ്മ (Microgravity) ആണ് പൊരുത്തപ്പെടേണ്ടതായിട്ടുള്ളതും രസകരവുമായ ഏറ്റവും പ്രധാന വസ്തുത. ഭ്രമണപഥത്തിൽ എത്തിയ ശേഷം വാഹനത്തിന്റെ ചെറിയ ജനാലയിലുടെയുള്ള കാഴ്ചകൾ അതിമനോഹരമാണ്. പ്രത്യേകിച്ചും നീല നിറത്തിൽ കാണപ്പെടുന്ന നമ്മുടെ ജന്മഗേഹം. അതൊരു കാഴ്ച തന്നെയാണ്. അന്തരീക്ഷം ഇല്ലാത്തതിനാൽ നക്ഷത്രങ്ങൾ കൂടുതൽ വ്യക്തതയോടും തിളക്കത്തോടും കൂടി കാണാം. ആകെയുള്ള 384000 കിലോമീറ്ററിൽ 250 കിലോമീറ്റർ മാത്രം കുറവ് വന്നിട്ടുള്ളതിനാൽ ചന്ദ്രൻ കാഴ്ചയ്ക്ക് വലിയ വ്യത്യാസം ഇല്ലാതെ തന്നെ കാണപ്പെടും.

ഭ്രമണപഥത്തിൽ എത്തിയ ശേഷമുള്ള ആദ്യ മൈക്രോ ഗ്രാവിറ്റി അനുഭവവും രസകരമായിരിക്കും. വേണമെങ്കിൽ ഒഴുകി നടക്കുന്ന ഒരു സെൽഫി എടുക്കാം. എടുക്കുന്ന ഫോട്ടോകളും വീഡിയോകളും വാഹനത്തിന്റെ സെൻട്രൽ മെമ്മറിയിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള സംവിധാനവും ഉണ്ടായിരിക്കുന്നതാണ്. ബഹിരാകാശത്ത് എത്തിയ സ്ഥിതിക്ക് ഇനി ഒന്നു പുകച്ചാൽ കൊള്ളാം എന്നു തോന്നുന്നുണ്ടോ? നടക്കില്ല. കാരണം പുകവലി ഇവിടെ നിഷിദ്ധമാണ്. ക്യാബിനുള്ളിലെ വായു റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുന്നതാകയാൽ പുകയിലയുടെ തരികളുടെയോ പുകയുടെയോ സാന്നിധ്യം റീസൈക്ലിങ് സംവിധാനത്തിലെ തകരാറുകൾക്ക് കാരണമായേക്കാം.

അടുത്തതായി വാഹനത്തെ ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കുന്ന സങ്കീർണ്ണമായ ചടങ്ങായ ഡോക്കിങ്. വാഹനം എവിടെയെങ്കിലും ഉറപ്പിച്ചു നിർത്തണമല്ലോ. ശേഷം ബഹിരാകാശ നിലയത്തിലേക്ക് പ്രവേശനം. ഒരു ഫുട്‌ബോൾ ഗ്രൗണ്ടിന്റെ വലിപ്പം വരുന്ന മനുഷ്യ നിർമ്മിതിയാണ് ISS. വിവിധ ശാസ്ത്ര ശാഖകളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും പഠനങ്ങളും നടത്തുന്നതിനായി കൃത്യമായ കാലയളവിലേക്ക് എത്തിയിരിക്കുന്നവരാണ് ഇവിടത്തെ അന്തേവാസികൾ. ഇവരോടൊപ്പമാണ് ഇനിയുള്ള ദിവസങ്ങൾ. അവരുമായി സംവദിക്കാം. നിലയത്തിലെ വിവിധ മോഡ്യൂളുകളിൽ ഒഴുകി നടക്കാം.

വിശപ്പിന്റെ വിളി വരുന്നു എങ്കിൽ ആഹാരവും തയ്യാർ. ഇവിടെ ആഹാരം പായ്ക്കറ്റുകളിൽ ആയിരിക്കും ലഭിക്കുന്നത്. ട്യൂബിൽ നിന്നും പേസ്റ്റ് ഞെക്കിയെടുക്കുന്ന ലാഘവത്തോടെ ആഹാരം കഴിക്കാം. ജലാംശം നീക്കം ചെയ്തതും പിന്നീട് വാട്ടർ ഗണ്ണിന്റെ സഹായത്താൽ ചൂട് വെള്ളമോ തണുത്ത വെള്ളമോ കുത്തിവെച്ച ശേഷം കഴിക്കാവുന്നതുമായ ആഹാരം ആണ് അഭികാമ്യം. സൂപ്പ്, ഫ്രൂട്ട് സാലഡ്, ലെമണേഡ്, നോൺ വെജിറ്റേറിയൻ വിഭവങ്ങൾ ഇങ്ങനെ വിവിധ തരത്തിൽ വിവിധ മെനു പ്രകാരം ആഹാരം ലഭ്യമാണ്. ഏതു രീതിയിൽ ലഭിക്കുന്നു എന്നതാണ് വിഷയം.

വർഷങ്ങൾക്ക് മുൻപ് ആദ്യമായി ബഹിരാകാശത്ത് 'പിസ്സ ഡെലിവറി' നടത്തി ചരിത്രം സൃഷ്ടിച്ച ഒരു ടീം ഉണ്ട്. മറ്റാരുമല്ല; സാക്ഷാൽ പിസ്സ ഹട്ട്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ബഹിരാകാശത്ത് 'ഇന്ത്യനോ' 'യൂറോപ്യനോ' ഇല്ല.പകരം വാക്വം ടോയ്‌ലെറ്റാണ് ഉപയോഗത്തിലുള്ളത്. ഇത് പരിചയിക്കുന്നതിനുള്ള അവസരം പരിശീലനകാലത്ത് നല്ലതുപോലെ പ്രയോജനപ്പെടുത്തിയില്ലെങ്കിൽ പിന്നീട് എട്ടിന്റെ പണി കിട്ടുമെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

ഇനി ഇതൊന്നും തീരെ അങ്ങോട്ട് ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നാണെങ്കിൽ; പണ്ട് ടോയ്‌ലറ്റ് സൗകര്യം ഇല്ലാതിരുന്ന സ്‌പേസ് ക്യാപ്‌സൂളുകളിൽ ഡയപ്പർ ഉപയോഗിക്കേണ്ടി വരുകയും അതിനും മുൻപ് കാര്യങ്ങൾ പ്ലാസ്റ്റിക് കവറുകളിൽ ശേഖരിക്കേണ്ടിവരികയും ചെയ്ത ഗഗനചാരികളുടെ ഗതികേട് ഒന്നു സങ്കൽപ്പിച്ചു നോക്കിയാൽ മതി.

മൈക്രോ ഗ്രാവിറ്റിയെപ്പറ്റി മുൻപ് സൂചിപ്പിച്ചുവല്ലോ. നിത്യവും ഷേവ് ചെയ്യുന്ന ആളാണോ നിങ്ങൾ? ബഹിരാകാശ നിലയത്തിനുള്ളിൽ വെച്ച് ഷേവ് ചെയ്യുകയും താടി വെട്ടി ഒതുക്കുകയും ചെയ്തു എന്നു കരുതുക. സംഭവിക്കാൻ പോകുന്നത് എന്താണ്? ക്ഷൗരം ചെയ്യപ്പെട്ട രോമങ്ങൾ നിലത്തേക്ക് വീഴാതെ മൈക്രോഗ്രാവിറ്റിയിൽ ഒഴുകി നടന്ന് ഏതെങ്കിലും കൺട്രോൾ യൂണിറ്റിനുള്ളിൽ കടക്കുന്നു.. ഇലക്ട്രോണിക് തകരാർ വരുത്തിവെയ്ക്കുകയും ചെയ്യുന്നു. അതിനാൽ പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന വാക്വം റേസറുകൾ ആണ് ഇവിടെ ഉപയോഗിക്കേണ്ടത്.

ഉച്ചമയക്കം നിർബന്ധമാണെങ്കിൽ ഒന്നു മയങ്ങാം. പ്രത്യേക സ്ലീപ്പിങ് ബാഗിനകത്തേക്ക് സ്വയം നുഴഞ്ഞു കയറി സ്ട്രാപ്പുകൾ കൊണ്ട് ബന്ധിച്ചിട്ടാണ് ഉറക്കം. ഭൂമിയിൽ നിന്നും വ്യത്യസ്ഥമായി ഇവിടെ ഓരോ 92 മിനുട്ടിലും 16 സൂര്യോദയങ്ങളും 16 സൂര്യാസ്തമനങ്ങളും കാണാനുള്ള അപൂർവ്വ ഭാഗ്യവും ലഭിക്കുന്നതാണ്. 24 മണിക്കൂർ അടിസ്ഥാനപ്പെടുത്തി സെറ്റ് ചെയ്യപ്പെട്ടിട്ടുള്ള നിങ്ങളുടെ ശരീരത്തിലെ ബയോളജിക്കൽ ക്ലോക്ക് ഇക്കാര്യവുമായി അത്ര പെട്ടന്ന് പൊരുത്തപ്പെട്ടെന്നു വരില്ല.

Sub Oral Space Flight package തെരഞ്ഞെടുത്തിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..

പ്രിയപ്പെട്ടവളുടെ കൈ പിടിച്ച് 100 കി.മീറ്റർ ഉയരത്തിൽ ഭൂമിയുടെ വശ്യ മനോഹര സൗന്ദര്യം ആസ്വദിച്ചു പ്രണയപരവശരായി നിൽക്കുന്ന വേളയിൽ നക്ഷത്രക്കുഞ്ഞുങ്ങളെ സാക്ഷി നിർത്തി നിങ്ങളുടെ ഇക്കിളിപ്പെടുത്തുന്ന സ്വപ്നങ്ങൾ കൂടി പങ്കുവച്ചാൽ കൊള്ളാമെന്നു തോന്നുന്നുണ്ടോ? കുഴപ്പമൊന്നുമില്ല; പക്ഷെ നല്ലതുപോലെ ബുദ്ധിമുട്ടും. മുഖ്യ പ്രശ്‌നം ഭാരമില്ലായ്മ തന്നെ. വികാര തരളിത നിമിഷങ്ങളിൽ ഹൃദയം നല്ലതുപോലെ അധ്വാനിച്ച് രക്തം പമ്പ് ചെയ്യുന്നതാണ് രീതി. എന്നാൽ മൈക്രോഗ്രാവിറ്റി സാഹചര്യങ്ങളിൽ ഈ പതിവ് തെറ്റുന്നതിനാൽ പെട്ടന്ന് ക്ഷീണം തോന്നാം.പുറമെ മനസ്സ് ആഗ്രഹിക്കുന്ന രീതിയിൽ കൈകാലുകളുടെ ചലനവും സാദ്ധ്യമാകണമെന്നില്ല. വാത്സ്യായനന്റെ കാമശാസ്ത്രത്തിൽ പ്രതിപാദിച്ചിരിക്കുന്ന ചില പൊസിഷനുകൾ സർക്കസ്സുകാർക്ക് മാത്രം പരീക്ഷിക്കാൻ കഴിയുന്നതാണെന്നിരിക്കെ; ഒറ്റക്കാലിൽ നിന്നു കൊണ്ടും തലകുത്തി നിന്നുകൊണ്ടും ഉള്ള ഇത്തരം രീതികൾ പരീക്ഷിക്കാൻ ബഹിരാകാശം അത്യുത്തമം. എന്നു കരുതി കാമശാസ്ത്രത്തിന് ഒരു അനുബന്ധം രചിച്ചു കളയാം എന്ന അതിമോഹം വേണ്ട. കേവലം ഒന്നോ രണ്ടോ മണിക്കൂർ മാത്രമാണ് നിലവിൽ ഈ പാക്കേജിൽ ചെലവഴിക്കാൻ കിട്ടുന്നത്. ലോകത്തിലെ ആദ്യ ബഹിരാകാശ ടൂറിസ്റ്റായ ഡെന്നിസ് റ്റിറ്റോ പോലും യാത്രാവേളയിൽ തന്റെ ഗേൾഫ്രണ്ടിനെ ഒപ്പം കൂട്ടിയില്ല എന്ന നഗ്‌ന സത്യം കൂടി ഈ വേളയിൽ ഓർമ്മിപ്പിച്ചു കൊള്ളട്ടെ.

ഗോസ്റ്റ് റൈഡേഴ്‌സ്.. നിങ്ങൾ തെരഞ്ഞെടുത്തിരിക്കുന്ന ബഹിരാകാശ നടത്തത്തിന്റെ അപകട സാദ്ധ്യതകൾ കണക്കിലെടുക്കുമ്പോൾ പിന്മാറാൻ തോന്നുന്നു എങ്കിൽ സ്‌പേസ് ഡൈവിങ് ഒന്നു പരീക്ഷിക്കാം. ഒരു ഹീലിയം ബലൂണിൽ 30 കിലോമീറ്റർ ഉയരത്തിലെത്തി നേരെ താഴേക്ക് ചാടാം. മണിക്കൂറിൽ കുറഞ്ഞത് 1000 km വേഗതയിൽ താഴേക്ക് കുതിക്കാനുള്ള ധൈര്യം ഉണ്ടെങ്കിൽ മാത്രം. ഭൂമിയിലേക്കുള്ള മടക്കയാത്രാ വേളയിൽ വാഹനം ഭൗമ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന റീ എൻട്രി ഘട്ടത്തിൽ തീവ്രമായ ഘർഷണം നിമിത്തം വാഹനത്തിന്റെ മൂക്ക് ഭാഗത്തെയും ചിറകിന്റ അരികുകളുടെയും താപനില 1650° C വരെ ഉയരാം. അപകടകരമായ ഈ സാഹചര്യത്തെ പ്രതിരോധിക്കാൻ കഴിയുന്ന വിധത്തിലാണ് ബഹിരാകാശ വാഹനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2003- ൽ കൽപ്പന ചൗള ഉൾപ്പെടെ ഏഴു പേരുടെ മരണത്തിനിടയാക്കിയ കൊളംബിയ സ്‌പേസ് ഷട്ടിൽ ദുരന്തം റീ എൻട്രി ഘട്ടത്തിലായിരുന്നു.വിക്ഷേപണ സമയത്ത് പേടകത്തിന്റെ താപ പ്രതിരോധ സംവിധാനത്തിൽ വന്ന ചെറിയൊരു തകരാറാണ് വലിയൊരു ദുരന്തത്തിൽ കലാശിച്ചതെന്ന് പിന്നീട് കണ്ടെത്തി. മുൻപ് 1986-ൽ വിക്ഷേപണ ഘട്ടത്തിന്റെ 73 ആം സെക്കൻഡിൽ ചലഞ്ചർ സ്‌പേസ് ഷട്ടിൽ പൊട്ടിത്തെറിച്ച് മുഴുവൻ യാത്രികരും കൊല്ലപ്പെട്ടിരുന്നു.

നിലവിൽ 'സന്ദർശനം' എന്നതിനപ്പുറം 'ആക്ടിവിറ്റി' തലങ്ങളിലേക്ക് സ്‌പേസ് ടൂറിസത്തിന്റെ സാദ്ധ്യതകൾ ആരായുന്നതിനുള്ള ശ്രമങ്ങളും നടന്നു വരുന്നുണ്ട്. കാര്യങ്ങൾ തടസ്സമില്ലാതെ നടന്നാൽ ആദ്യ സ്‌പേസ് ഹോട്ടൽ 2020 ൽ യഥാർത്യമായേക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന മോഡ്യൂളിന്റെ നിർമ്മാണം നടന്നു വരികയാണ്. ഇതിനോടനുബന്ധിച്ച് സ്‌പേസ് എക്‌സ്, ബോയിങ് കമ്പനികളുടെ നേതൃത്വത്തിൽ 'സ്‌പേസ് ടാക്‌സി 'കളും പരിഗണനയിലാണ്. മൈക്രോ ഗ്രാവിറ്റി സ്‌പോർട്ട്‌സ് സോണുകളും ഭാവിയിൽ രൂപപ്പെടാം. നിലവിൽ തത്വത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള സ്‌പേസ് വീൽ ഹോട്ടലുകളും ഭാവിയിൽ യാഥാർത്യമായേക്കാം. നിശ്ചിത RPM അടിസ്ഥാനപ്പെടുത്തി കറങ്ങിക്കൊണ്ടിരിക്കുന്നതിനാൽ ഭൂമിയുടേതിന് സമാനമായ ഗുരുത്വാകർഷണബലം (1G) കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന ഭീമാകാരമായ ചക്ര രൂപത്തിലുള്ള നിർമ്മിതിയാണ് സ്‌പേസ് വീൽ. കൗതുകകരമായ മറ്റൊരു കാര്യം സ്‌പേസ് എക്‌സ് കമ്പനിയുടെ നേതൃത്വത്തിൽ രണ്ട് വ്യക്തികൾ ചാന്ദ്ര യാത്രയ്ക്ക് തയ്യാറെടുക്കുന്നു എന്നതാണ്. 2018 അവസാനത്തോടെ സാദ്ധ്യമാകും എന്നു പ്രതീക്ഷിക്കുന്ന യാത്ര ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ റോക്കറ്റ് എന്ന് അവകാശവാദമുള്ള 'ഫാൽക്കൺ ഹെവി'യുടെയും 'ഡ്രാഗൺ' പേടകത്തിന്റെയും സഹായത്താൽ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നും ആരംഭിക്കുമെന്നും അറിയുന്നു. 2022- ഓടു കൂടി ചന്ദ്രനിൽ കോളനികൾ സ്ഥാപിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാസ. ചൊവ്വാ ഗ്രഹ കോളനികൾ കൂടി യാഥാർത്യമായാൽ ഗ്രഹാന്തര ടൂറിസം മേഖലയിലേക്കുള്ള മനുഷ്യന്റെ മറ്റൊരു ചുവടുവെയ്‌പ്പിന് തുടക്കം കുറിക്കപ്പെടുന്നതായിരിക്കും. അപ്പോൾ തയ്യാറായിക്കോളൂ.. ആകാശം കീഴടക്കാൻ..

(അഡ്വ. സുനിൽ സുരേഷ് തിരുവനന്തപുരം കേരള ലോ അക്കാഡമി ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ആണ്.)

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഇവര് കൊല്ലുമെന്ന് പറഞ്ഞാണ് നടക്കുന്നത്; ആറ്റിങ്ങലിൽ എസ്ഡിപിഐക്കാര് ക്വട്ടേഷൻ കൊടുത്തിട്ടാണുള്ളത്; ഞങ്ങളെ കൊന്നിട്ട് നിങ്ങൾക്ക് എന്തുക്കിട്ടാനാണ്? ഞങ്ങൾക്ക് ജീവിക്കണം; മിശ്രവിവാഹത്തെ ചൊല്ലി തന്റെ വീട്ടുകാരും എസ്ഡിപിഐയും കൊല്ലാൻ പരക്കം പാഞ്ഞുനടക്കുന്നുവെന്ന് ഷഹാന; കെവിനെ പോലെ താനും ഒരു പോസ്റ്ററിൽ ഒതുങ്ങിയേക്കാമെന്ന് ഹാരിസൺ; ഫേസ്‌ബുക്ക് ലൈവ് വൈറലാകുന്നു
ശബരിമലയും തിരുപ്പതിയും അമർനാഥ് യാത്രയുമൊക്കെ അന്ധവിശ്വാസങ്ങളാണ്; ഗംഗയിൽ കുളിച്ചാൽ ഒരു പാപവും ഇല്ലാതാകില്ലെന്ന് മാത്രമല്ല നിങ്ങൾക്ക് വല്ല അസുഖവും പിടിപെടും! ബീഫ് പലരുടെയും ഭക്ഷണമാകയാൽ നിരോധിക്കാനാവില്ല; സ്വാമി അഗ്നിവേശിനോടുള്ള സംഘപരിവാറിന്റെ പക വർധിപ്പിച്ചത് ഈ നിലപാടുകൾ; സ്വാമിക്ക് ഇനി സിപിഎം പ്രവർത്തകരുടെ സംരക്ഷണം
ഏഷ്യാനെറ്റിലെ ബിഗ് ബോസിനും ലാലിസത്തിന്റേയും ലാൽസലാമിന്റേയും ദുർഗതി; കോടികൾ മുടക്കിയിട്ടും ജനപ്രിയ ചാനലിന്റെ റിയാലിറ്റി ഷോ കാണാൻ ആളില്ല; മോഹൻലാൽ ഷോയെക്കാൾ നല്ലത് കണ്ണീർ സീരിയിൽ തന്നെന്ന് തിരിച്ചറിവിൽ ചാനൽ; ബിഗ് ബജറ്റ് ഷോയ്ക്ക് സാധാരണ ഷോയുടെ റേറ്റിങ് മാത്രം; പ്രൈം ടൈമിലെ കിതപ്പ് മാറ്റാൻ പരീക്ഷിച്ച ബിഗ് ബോസ് റേറ്റിംഗിൽ തളരുന്നു; മിനിസ്‌ക്രീനിൽ ലാലേട്ടന് പറയാനുള്ളത് കിതപ്പിന്റെ കഥ മാത്രം
ചേച്ചി കരയേണ്ട.. മാറ്റാൻ പറ്റുന്നവരെയൊക്കെ മാറ്റാൻ സ്ഥലം നോക്കാനൊക്കെ തന്നെയാണ് ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത്. ചേച്ചി കരയണ്ടാ.. നമുക്ക് എന്തെങ്കിലും വഴിയുണ്ടാക്കാ ട്ടോ..; നാട്ടുകാരിൽ ഒരാളായി നിന്ന് അവരുടെ പ്രശ്‌നങ്ങൾ തലയാട്ടിക്കേട്ട് മഴക്കെടുതിയിൽ വലയുന്ന ജനങ്ങളെ ആശ്വസിപ്പിച്ച് അനുപമ ഐഎഎസ്; ഇങ്ങനെയൊരു കളക്ടറെയാണ് ഞങ്ങൾക്ക് വേണ്ടതെന്ന് പറഞ്ഞ് സന്തോഷം മറച്ചുവയ്ക്കാതെ തൃശൂരുകാർ; ബിഗ് സല്യൂട്ടുമായി സോഷ്യൽ മീഡിയയും
കേസിൽ ജയിക്കാൻ ലൈംഗിക ബന്ധം സമ്മതിച്ച് ബലാത്സംഗം നിഷേധിച്ച് ഓർത്തഡോക്‌സ് സഭയിലെ ഫാമിലി കൗൺസിലർ കൂടിയായ ജെയ്‌സ് കെ ജോർജ്; ഇതുവരെ തന്റെ ഭർത്താവിനെ കുടുക്കിയതെന്ന് കരുതിയിരുന്ന ഭാര്യ വിവരം അറിഞ്ഞ് ഉപേക്ഷിച്ച് പോയതായി സൂചന; പെണ്ണു പിടിക്കാൻ പോയ അച്ചന്മാരെ കുടുംബവും കൈവിട്ട് തുടങ്ങി; വൈദികരുടെ ലൈംഗികാസക്തി ചർച്ച ചെയ്ത് വിശ്വാസികളും
അലക്കുകാരൻ അപവാദം പറഞ്ഞതിന് രാമൻ സീതയെ ഉപേക്ഷിച്ചതിന്റെ ഉത്തരവാദിത്വം വാത്മീകിക്കാണോ? പാഞ്ചാലി അഞ്ചുപേർക്കും ഭാര്യയായതിന് വ്യാസനെ തെറിപറയാമോ; നോവലിൽ മോശം കഥാപാത്രങ്ങൾ ഉണ്ടായാൽ അതിന് നോവലിസ്റ്റ് എന്ത് പിഴച്ചു; സംഘികൾ വായന തീരെയില്ലാത്തവർ; പലർക്കും എന്തിനാണ് തെറിപറയുന്നത് എന്നുപോലും അറിയില്ല; ഞാൻ ഒരു ജനാധിപത്യവാദിയാണ്, കമ്യൂണിസ്റ്റുകാരനല്ല: 'മീശ' വിവാദത്തിൽ സംഘികളുടെ സൈബറാക്രമണത്തിന് ഇരയായ നോവലിസ്റ്റ് എസ് ഹരീഷ് മറുനാടനോട്
സുഡാപ്പിയെ സൈബർ സഖാവാക്കിയതിന് മനോരമ കത്തിച്ച് സഖാക്കൾ; ആഴ്ചപതിപ്പിലെ നോവലിൽ ഹൈന്ദവവിരുദ്ധത കണ്ടെത്തി മാതൃഭൂമി കത്തിച്ച് സംഘികൾ; മനോരമ ഓഫീസിനു മുന്നിലിട്ട് പത്രം കത്തിച്ച് ഫേസ്‌ബുക്കിലിട്ട് എസ്എഫ്ഐക്കാർ; ഹിന്ദുവിരുദ്ധമായ മാതൃഭൂമി കത്തിക്കാൻ ആഹ്വാനം നൽകി ബിജെപി ഗ്രൂപ്പുകൾ; കേരളത്തിലെ രണ്ടു പ്രമുഖ പത്രങ്ങൾ നിന്ന് കത്തുന്നു
കേരളത്തിൽ നമ്പർ വണ്ണും രാജ്യത്ത് എട്ടാമനുമായി ജംബോ വിമാനത്താവളം; സർവീസ് നടത്താമെന്ന് എല്ലാ വിമാനക്കമ്പനികളും ഒരേസ്വരത്തിൽ സമ്മതിച്ചതോടെ ആദ്യ വിമാനം സെപ്റ്റംബറിൽ പറന്നുയരും; റൺവേയും ഏപ്രണും ടാക്‌സി ട്രാക്കുമുൾപ്പെടെ എല്ലാം തയ്യാറായി അവസാന മിനുക്കുപണികളിലേക്ക് എയർപോർട്ട്; മലബാറിന്റെ വിനോദ സഞ്ചാര-കയറ്റുമതി സാധ്യതകളിലും പുതുവെളിച്ചം പകർന്ന് ചിറകുവിരിക്കാൻ ഒരുങ്ങി കണ്ണൂർ രാജ്യാന്തര വിമാനത്താവളം
പട്ടാളചിട്ടയോടെ സംരക്ഷണം ഒരുക്കിയ പോപ്പുലർഫ്രണ്ടു കേന്ദ്രത്തിൽ നിന്നും മുഹമ്മദിനെ പൊലീസ് പൊക്കിയത് പുകച്ചു പുറത്തുചാടിച്ച ശേഷം; എസ്ഡിപിഐ നേതാക്കളെ കസ്റ്റഡിയിൽ എടുക്കുകയും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ തുടർ റെയ്ഡുകളും വന്നതോടെ സംരക്ഷണ വലപൊട്ടി; ഹൈക്കോടതിയുടെ അനുകൂല നിലപാടു കൂടിയായപ്പോൾ അഭിമന്യുവിന്റെ ഘാതകൻ കുടുങ്ങി: മുഖ്യപ്രതി മുഹമ്മദലിയെ പൊലീസ് പൊക്കിയത് തീവ്രസംഘടനക്ക് ചുറ്റും 'പത്മവ്യൂഹം' തീർത്ത്
ചെങ്കൊടിയേന്തിയ സഖാവുമായി അടുത്തത് ചാരനാക്കാനുള്ള പദ്ധതിയുമായി; പ്രസ്ഥാനത്തെ ചതിക്കില്ലെന്ന നിലപാടുമായി വട്ടവടയിലേക്ക് പോയപ്പോൾ രഹസ്യം ചോരുമെന്ന് ഭയന്നു; സഖാക്കളോട് സത്യം വെളിപ്പെടുത്തും മുമ്പേ വിളിച്ചു വരുത്തിയതുകൊലപ്പെടുത്താനുറച്ച് പ്രൊഫഷണലുകളെ സജ്ജമാക്കി തന്നെ; 'സഖാപ്പി'യായി മുഹമ്മദ് മാറിയതും തന്ത്രങ്ങളുടെ ഭാഗം; മഹാരാജാസിലെ അഭിമന്യുവിനെ കൊലപ്പെടുത്തിയത് ചക്രവ്യൂഹമൊരുക്കി ചതിച്ചു തന്നെ; ഗൂഢാലോചന പൊളിക്കാനുറച്ച് പൊലീസ്
ഒരുമിച്ച് ഒൻപത് വർഷം ജീവിച്ചെന്ന് പറഞ്ഞ് ഗോപീസുന്ദർ പോസ്റ്റ് ചെയ്തത് കാമുകിയും ഗായികയുമായ അഭയ ഹിരൺമയിക്കൊപ്പം ഉള്ള ഫോട്ടോ! കണ്ടോ ഇയാൾ നാട്ടുകാരെ തെറ്റിധരിപ്പിക്കുന്നതെന്ന് ചോദിച്ച് ഭാര്യ പ്രിയയുടെ പോസ്റ്റ് പിന്നാലെ! മലയാളത്തിലെ ഹിറ്റ് സംഗീത സംവിധായകന്റെ യഥാർത്ഥ ജീവിത പങ്കാളി ആരെന്ന് തർക്കിച്ച് സോഷ്യൽ മീഡിയ
പെൺകുട്ടികൾ എന്തിനാണ് കുളിച്ച് സുന്ദരിമാരായി അമ്പലത്തിൽ പോകുന്നന്നത്? ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവമായി പ്രഖ്യാപിക്കുകയാണവർ; അവരെന്താണ് മാസത്തിൽ നാലോ അഞ്ചോ ദിവസം അമ്പലത്തിൽ വരാത്തത്? മാതൃഭൂമി ആഴ്ചപതിപ്പിൽ എഴുതിയ എസ് ഹരീഷിന്റെ നോവലിലെ പരാമർശങ്ങൾക്ക് എതിരെ നിലപാട് കടുപ്പിച്ച് സംഘപരിവാർ; ഫെയ്സ് ബുക്ക് പൂട്ടി എഴുത്തുകാരൻ സ്ഥലം വിട്ടു
പട്ടാളചിട്ടയോടെ സംരക്ഷണം ഒരുക്കിയ പോപ്പുലർഫ്രണ്ടു കേന്ദ്രത്തിൽ നിന്നും മുഹമ്മദിനെ പൊലീസ് പൊക്കിയത് പുകച്ചു പുറത്തുചാടിച്ച ശേഷം; എസ്ഡിപിഐ നേതാക്കളെ കസ്റ്റഡിയിൽ എടുക്കുകയും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ തുടർ റെയ്ഡുകളും വന്നതോടെ സംരക്ഷണ വലപൊട്ടി; ഹൈക്കോടതിയുടെ അനുകൂല നിലപാടു കൂടിയായപ്പോൾ അഭിമന്യുവിന്റെ ഘാതകൻ കുടുങ്ങി: മുഖ്യപ്രതി മുഹമ്മദലിയെ പൊലീസ് പൊക്കിയത് തീവ്രസംഘടനക്ക് ചുറ്റും 'പത്മവ്യൂഹം' തീർത്ത്
ഏഷ്യാനെറ്റിലെ ബിഗ് ബോസിനും ലാലിസത്തിന്റേയും ലാൽസലാമിന്റേയും ദുർഗതി; കോടികൾ മുടക്കിയിട്ടും ജനപ്രിയ ചാനലിന്റെ റിയാലിറ്റി ഷോ കാണാൻ ആളില്ല; മോഹൻലാൽ ഷോയെക്കാൾ നല്ലത് കണ്ണീർ സീരിയിൽ തന്നെന്ന് തിരിച്ചറിവിൽ ചാനൽ; ബിഗ് ബജറ്റ് ഷോയ്ക്ക് സാധാരണ ഷോയുടെ റേറ്റിങ് മാത്രം; പ്രൈം ടൈമിലെ കിതപ്പ് മാറ്റാൻ പരീക്ഷിച്ച ബിഗ് ബോസ് റേറ്റിംഗിൽ തളരുന്നു; മിനിസ്‌ക്രീനിൽ ലാലേട്ടന് പറയാനുള്ളത് കിതപ്പിന്റെ കഥ മാത്രം
ചെങ്കൊടിയേന്തിയ സഖാവുമായി അടുത്തത് ചാരനാക്കാനുള്ള പദ്ധതിയുമായി; പ്രസ്ഥാനത്തെ ചതിക്കില്ലെന്ന നിലപാടുമായി വട്ടവടയിലേക്ക് പോയപ്പോൾ രഹസ്യം ചോരുമെന്ന് ഭയന്നു; സഖാക്കളോട് സത്യം വെളിപ്പെടുത്തും മുമ്പേ വിളിച്ചു വരുത്തിയതുകൊലപ്പെടുത്താനുറച്ച് പ്രൊഫഷണലുകളെ സജ്ജമാക്കി തന്നെ; 'സഖാപ്പി'യായി മുഹമ്മദ് മാറിയതും തന്ത്രങ്ങളുടെ ഭാഗം; മഹാരാജാസിലെ അഭിമന്യുവിനെ കൊലപ്പെടുത്തിയത് ചക്രവ്യൂഹമൊരുക്കി ചതിച്ചു തന്നെ; ഗൂഢാലോചന പൊളിക്കാനുറച്ച് പൊലീസ്
കേസിൽ ജയിക്കാൻ ലൈംഗിക ബന്ധം സമ്മതിച്ച് ബലാത്സംഗം നിഷേധിച്ച് ഓർത്തഡോക്‌സ് സഭയിലെ ഫാമിലി കൗൺസിലർ കൂടിയായ ജെയ്‌സ് കെ ജോർജ്; ഇതുവരെ തന്റെ ഭർത്താവിനെ കുടുക്കിയതെന്ന് കരുതിയിരുന്ന ഭാര്യ വിവരം അറിഞ്ഞ് ഉപേക്ഷിച്ച് പോയതായി സൂചന; പെണ്ണു പിടിക്കാൻ പോയ അച്ചന്മാരെ കുടുംബവും കൈവിട്ട് തുടങ്ങി; വൈദികരുടെ ലൈംഗികാസക്തി ചർച്ച ചെയ്ത് വിശ്വാസികളും
ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ ബസിലെ കിളിയായ കൗമാരക്കാരനുമായി യുവതി പരിചയപ്പെട്ടു; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചു; ഇടുക്കി ചൈൽഡ് ലൈൻ മുമ്പാകെ കൗമാരക്കാരൻ നൽകിയ മൊഴിയിൽ ഭർത്താവ് മരിച്ച യുവതി കുടുങ്ങി; പതിനേഴുകാരനെ പീഡിപ്പിച്ച 28കാരി പോക്‌സോ കേസിൽ അറസ്റ്റിലായി കോട്ടയം വനിതാ ജയിലിൽ റിമാൻഡിൽ
ഇതാണ് നുമ്മ പറഞ്ഞ കലക്ടർ..! മഴക്കെടുതി ഉണ്ടായാൽ അവധി പ്രഖ്യാപിച്ച് വീട്ടിലിരിക്കാൻ അനുപമ തയ്യാറല്ല; കടലേറ്റം രൂക്ഷമായ കൊടുങ്ങല്ലൂർ അഴീക്കോട് തീരദേശ മേഖല സന്ദർശിച്ച് തൃശ്ശൂർ കളക്ടർ; നാട്ടുകാരെ ആശ്വസിപ്പിച്ചും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നേരിട്ട് ഏകോപിപ്പിച്ചും ഹീറോയിൻ ആയി അനുപമ; കണ്ണീരൊപ്പാൻ ഓടിയെത്തിയ കലക്ടർക്ക് ബിഗ് സല്യൂട്ട് നൽകി തീരവാസികൾ
വിവാഹത്തിന് മുമ്പ് ഒരു വൈദികൻ ലൈംഗികമായി ദുരുപയോഗിച്ചു; ഇക്കാര്യം കുമ്പസാരത്തിൽ പറഞ്ഞപ്പോൾ ആ വൈദികനും ദുരുപയോഗം തുടങ്ങി; ഭർത്താവിനോട് പറയുമെന്ന് പറഞ്ഞ് തിരുമേനിയുടെ സെക്രട്ടറിയടക്കം എട്ടോളം വൈദികർ മാറി മാറി പീഡിപ്പിച്ചു; യാദൃശ്ചികമായി ഭാര്യയുടെ ഹോട്ടൽ ബിൽ കണ്ട ഭർത്താവ് വൈദികനോട് വെളിപ്പെടുത്തിയ ടെലിഫോൺ സംഭാഷണം പുറത്ത്; സോഷ്യൽ മീഡിയയിൽ സംഭാഷണം വ്യാപകമായതോടെ മുഖം രക്ഷിക്കാൻ അഞ്ച് വൈദികരെ പുറത്താക്കി ഓർത്തഡോക്സ് സഭ
ബികോമുകാരിയായ മകളെ ഇളയച്ഛന്റെ വീട്ടിൽ വിട്ട് എഫ് ബി സുഹൃത്തിനെ ക്ഷണിച്ചു വരുത്തിയത് ഗൾഫുകാരന്റെ ഭാര്യ; മലപ്പുറത്തെ ബിടെക്കുകാരൻ രാത്രി മുഴുവൻ നീണ്ട രതിവൈകൃതത്തിന് ഇരയായതോടെ ഭയന്ന് വിറച്ചു; അതിരാവിലെ സ്ഥലം വിടാൻ നോക്കിയപ്പോൾ വിഡീയോ കാട്ടി അദ്ധ്യാപികയുടെ ഭീഷണി; എല്ലാം അതിരുവിട്ടപ്പോൾ നിലവിളിച്ച് പുറത്തേക്ക് ഓടി യുവാവ്; നാട്ടുകാർ ഓടിക്കൂടിയപ്പോൾ അപമാന ഭാരത്താൽ 46-കാരിയുടെ തൂങ്ങിമരണം; ഇരവിപുരത്തെ സിനിയുടെ ആത്മഹത്യക്ക് പിന്നിലെ കഥ
'ബാഡൂ' ആപ്ലിക്കേഷനിലൂടെയുള്ള പരിചയം അവിഹിതമായി മാറി; ഭർത്താവ് ഗൾഫിലായതിനാൽ ഇണക്കിളികളായി ചുറ്റിയടിച്ചു; പിണങ്ങുമ്പോൾ ദേഹോപദ്രവം പതിവായതിനാൽ കുതിരവട്ടത്തെ ഡോക്ടറേയും കാട്ടി; അമിതമായ വികാരപ്രകടനം നടത്തിയ അദ്ധ്യാപിക പറയുന്നതെല്ലാം ചെയ്ത് നല്ല കാമുകനുമായി; മാന്തിപൊളിക്കാൻ വന്നപ്പോൾ ഇറങ്ങി ഓടിയത് ജീവൽ ഭയം കൊണ്ടും; വാട്സ് ആപ്പ് ഹാക്കിങ് വിദഗ്ധന്റെ കഥ പൂർണ്ണമായും വിശ്വസിക്കാതെ പൊലീസും; ഇരവിപുരത്തെ സിനിയുടെ ആത്മഹത്യക്ക് പിന്നിലെ പ്രണയ രഹസ്യങ്ങൾ ഇങ്ങനെ
ഒരുമിച്ച് ഒൻപത് വർഷം ജീവിച്ചെന്ന് പറഞ്ഞ് ഗോപീസുന്ദർ പോസ്റ്റ് ചെയ്തത് കാമുകിയും ഗായികയുമായ അഭയ ഹിരൺമയിക്കൊപ്പം ഉള്ള ഫോട്ടോ! കണ്ടോ ഇയാൾ നാട്ടുകാരെ തെറ്റിധരിപ്പിക്കുന്നതെന്ന് ചോദിച്ച് ഭാര്യ പ്രിയയുടെ പോസ്റ്റ് പിന്നാലെ! മലയാളത്തിലെ ഹിറ്റ് സംഗീത സംവിധായകന്റെ യഥാർത്ഥ ജീവിത പങ്കാളി ആരെന്ന് തർക്കിച്ച് സോഷ്യൽ മീഡിയ
ജിഷയെ കൊന്നത് അമീർ ഉൾ ഇസ്ലാം അല്ല! ഷോജിയെ കൊന്നതും ഇതേ ആൾ; എന്റെ പ്രതിശ്രുത വധുവിനെ ദുരുപയോഗം ചെയ്യാനും ശ്രമിച്ചു; മാതിരപ്പിള്ളിയിലെ ഒരു രാഷ്ട്രീയ നേതാവിനും എല്ലാം വ്യക്തമായി അറിയാം; ജിഷയെ കൊന്നത് സെക്‌സ് റാക്കറ്റിന്റെ പിണിയാളുകൾ; പൊലീസിലും കോടതിയിലും കൊലയാളിയെ കുറിച്ച് എല്ലാം തുറന്നു പറയാൻ തയ്യാർ; രണ്ട് പേരെ കൊന്ന ക്രിമിനലിനൊപ്പം താൻ കഴിഞ്ഞിട്ടുണ്ടെന്നും തുറന്നുപറച്ചിൽ; വെളിപ്പെടുത്തലുമായി കോലഞ്ചേരിക്കാൻ അജി
അടിവസ്ത്രമില്ലാതെ എങ്ങനെ ഒരാൾ മുന്നോട്ട് പോകുമെന്ന് പരിതപിച്ച് മത്സരാർത്ഥികൾ; രഞ്ജിനി ഹരിദാസ് സ്‌നേഹ പൂർവ്വം നൽകിയ വെള്ള ഷഡി തലയിൽ ചുറ്റി അർമാദിച്ച് നടന്ന് അരിസ്റ്റോ സുരേഷിന്റെ കൊഴുപ്പിക്കൽ; ഇഷ്ടമാകുമെന്ന വിശ്വാസത്തോടെ, സ്നഹപൂർവ്വം മോഹൻലാൽ എന്ന കുറിപ്പോടെ 'ജട്ടി' നൽകി ബിഗ് ബോസിന്റെ ഇടപെടൽ; ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് ഇങ്ങനെ
എത്ര ആട്ടി ഓടിച്ചാലും പിന്നേം തോണ്ടാൻ വരും; മൊബൈലിലേക്ക് മെസേജുകൾ അയക്കും; ബിജു സോപാനം ഇടപെട്ടിട്ടും കാര്യമൊന്നും ഉണ്ടായില്ല; അമേരിക്കയിലെ സ്റ്റേജ് ഷോയുടെ പേരിലെ ഒഴിവാക്കൽ സംവിധായകന് വഴങ്ങാത്തതിന്റെ പ്രതികാരമെന്ന് നിഷാ സാരംഗ്; നമ്മൾ തമ്മിൽ പറഞ്ഞതിരിക്കട്ടെ; ഇനി ആരോടും പറയണ്ട; പുറത്തറിഞ്ഞാൽ ആരും വിളിക്കില്ലെന്ന് ഉപദേശം ശ്രീകണ്ഠൻ നായർ നൽകിയെന്ന് മാലാ പാർവ്വതിയും; ഫ്‌ളവേഴ്‌സിലെ 'ഉപ്പും മുളകിലും' വിവാദം പുതിയ തലത്തിലേക്ക്
മഞ്ജു വാര്യർക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത; ചട്ടപ്രകാരം ചെയ്ത കാര്യത്തിൽ പുതിയ നേതൃത്വത്തെ വെട്ടിലാക്കുന്ന കുറ്റപ്പെടുത്തൽ; പരിധി വിടുന്ന സ്ത്രീ കൂട്ടായ്മയെ പിടിച്ചു കെട്ടാൻ ഇടവേള ബാബു; ദിലീപിനെ തിരിച്ചെടുത്തതിനെ വിമർശിച്ചതിൽ പാർവ്വതിയും റിമാ കല്ലിംഗലും രമ്യാനമ്പീശനും വിശദീകരണം നൽകേണ്ടി വരും; കടുത്ത നടപടികൾ കൂടിയേ തീരുവെന്ന് താരസംഘടനയിലെ പുതിയ ഭാരവാഹികൾ; അനുനയത്തിന് മോഹൻലാൽ; ഇനി ഞാൻ 'അമ്മ'യിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് ജനപ്രിയനായകനും
അമൃത ടിവിയിൽ 'ഓർമ്മയിൽ' ഡോക്യൂഫിഷനുമായി തുടക്കം; മഴവിൽ മനോരമയിൽ 'തട്ടിയും മുട്ടിയും' നടന്ന് ആദ്യ പേരുദോഷമുണ്ടാക്കി; നടിയോട് അശ്ലീലം പറഞ്ഞെന്ന പരാതിയിൽ രാജി എഴുതി വാങ്ങിച്ചത് തന്ത്രപരമായി; ഉപ്പും മുളകും റേറ്റിംഗിൽ മുന്നേറിയപ്പോൾ സംവിധായകൻ വീണ്ടും പ്രശസ്തിയുടെ നെറുകയിലെത്തി; നിഷാ സാരംഗിനെ 'തൊട്ടു കളിച്ചപ്പോൾ' വീണ്ടും പണി കിട്ടി; ഫ്ളവേഴ്സ് ചാനലിനെ വെട്ടിലാക്കിയ ഉണ്ണികൃഷ്ണനെന്ന സംവിധായകന്റെ കഥ