1 aed = 18.54 inr 1 eur = 72.89 inr 1 gbp = 84.32 inr 1 kwd = 223.01 inr 1 sar = 18.15 inr 1 usd = 68.11 inr
Jan / 2017
22
Sunday

കേരളം ജനിച്ചുവീണ വർഷം ആദ്യ സിനിമാ ഗാനം പാടി; 78ാം വയസിൽ ജാനകിയമ്മ സിനിമാലോകം വിടുന്നത് താരാട്ടുപാട്ട് പാടിക്കൊണ്ട്; ഈ 'തെലുങ്കത്തി'യുടെ ശബ്ദം എങ്ങനെയാണ് മലയാളികൾ ഏറ്റവും ഇഷ്ടപ്പെട്ട ശബ്ദമായി മാറിയത്?

September 25, 2016

തിരുവനന്തപുരം: എസ് ജാനകി എന്ന ഗായിക തെലുങ്ക് സംസാരിക്കുന്ന ആന്ധ്രാക്കാരിയാണെന്ന് എത്രപേർക്ക് അറിയും? പല മലയാളികളും കരുതിയിരിക്കുന്നത് ജാനകിയമ്മ മലയാളി തന്നെയാണെന്നാണ്. കാരണം അത്രമേൽ മലയാളികൾ ഈ മധുരശബ്ദത്തെ സ്‌നേഹിച്ചിട്ടുണ്ട്. കേരളം ജനിച്ചുവീണ അന്ന് ...

'ഇതെന്റെ അവസാന ഗാനം; ഇനി ഒരു റെക്കോർഡിങ്ങും ഉണ്ടാകില്ല; സ്റ്റേജ് ഷോകളും ഇല്ല; എനിക്കു പ്രായമായി': മലയാളത്തിൽ താരാട്ടു പാട്ടു പാടി എസ് ജാനകി സംഗീതലോകത്തോടു വിട പറയുന്നു; ഗാനകോകിലത്തിന്റെ അവസാന ഗാനം 'പത്തു കൽപ്പനകൾ'ക്കു വേണ്ടി

September 22, 2016

തിരുവനന്തപുരം: ഒരിക്കലും മറക്കാനാകാത്ത ഒട്ടേറെ ഗാനങ്ങൾ സംഗീതപ്രേമികൾക്കു സമ്മാനിച്ച എസ് ജാനകി സംഗീതലോകത്തോടു വിട പറയുന്നു. മലയാള സിനിമയായ 'പത്തു കൽപ്പനകൾ'ക്കു വേണ്ടി താരാട്ടു പാട്ടു പാടിയാണു സംഗീതലോകത്തോടു ജാനകി വിട പറയുന്നത്. മതിയാവോളം പാടിയെന്നും ഇ...

ഓണത്തിന് നാട്ടിലേക്കു പോകാൻ അവധി നിഷേധിക്കപ്പെട്ട പ്രവാസിമലയാളിയുടെ കഥയുമായി 'ഈ തിരുവോണ നാളിൽ'; സംഗീത ഹ്രസ്വചിത്രം കാണാം

September 13, 2016

കൊച്ചി: ഓണത്തിന് നാട്ടിലേക്കുള്ള ലീവ് നിഷേധിക്കപ്പെട്ട ഒരു പ്രവാസിമലയാളിയുടെ കഥ പറയുന്ന ഹ്രസ്വചിത്രം 'ഈ തിരുവോണനാളിൽ' റിലീസായി. സംഗീത ഹ്രസ്വചിത്രം സംവിധാനം ചെയ്തത് അഖിൽ ചന്ദ്രനാണ്. മിഥുൻ മുരളിയുടെ സംഗീതത്തിൽ സുദീപ് കുമാർ ആലപിച്ച 'മലയാളക്കര' എന്ന ഗാനവ...

കേരളീയ സംസ്‌കാരവും കലയും ഇഴ ചേർത്ത് ഒരുക്കിയ ഉത്രാടപ്പൂവ് സംഗീത ആൽബം റിലീസായി; മലയാളികൾക്ക് അഭിമാനമായി ദിയാ ലിങ്ക്വിൻസ്റ്ററും

September 13, 2016

ലണ്ടൻ: ലണ്ടനിലെ മലയാളി പെൺകുട്ടി നായികയായ ഓണം ആൽബം അയർലണ്ടിൽ റിലീസ് ചെയ്തു. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ചിത്രീകരിച്ച ഉത്രാടപ്പൂവ് എന്ന ഈ ആൽബം വിവിധ ഓൺലൈൻ മാദ്ധ്യമങ്ങൾ, സോഷ്യൽ മീഡിയ എന്നിവയിലൂടെ കാണാനാകും. തിരുവോണത്തിന്റെ പ്രാധാന്യവും, കേരളീ...

കെജ്രിവാളും മല്യയും കനയ്യ കുമാറും സൽമാൻ ഖാനുംവരെ ഇനി പോപ്പ് സംഗീതത്തിൽ; 15 കൊല്ലത്തിനുശേഷം മടങ്ങിയെത്തിയ പലാഷ് സെന്നിന്റെ ബാൻഡ് യൂഫോറിയ സൂപ്പർഹിറ്റ്

June 29, 2016

ന്യൂഡൽഹി: ഇന്ത്യയിലെ ഓരോ പൊതുപ്രവർത്തകനും കഥാപാത്രങ്ങളാകുന്ന പോപ് സംഗീതവുമായി പലാഷ് സെന്നിന്റെ ബാൻഡ് വീണ്ടുമെത്തുന്നു. 15 വർഷത്തിനുശേഷം പലാഷ് സെന്നിന്റെ യൂഫോറിയ ബാൻഡ് പുറത്തുവിട്ട സിംഗൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾത്തന്നെ വൈറലായിക്കഴിഞ്ഞു. ഹല്ലാ ബോൽ എന്ന് ...

ഷാഹിതയെ തളച്ചിട്ട വേലിക്കെട്ടുകൾ മക്കൾക്കു വേണ്ടി പൊളിച്ചുനീക്കി; ക്ഷേത്ര- അനുഷ്ഠാനകലകളെ മാറോടണച്ച് നടനകലയിലെ നിറസാന്നിദ്ധ്യമായ മുസ്ലിംകുടുംബത്തിന്റെ കഥ

March 22, 2015

തൃശൂർ : നടനകലയിലെ ത്രിമൂർത്തിസാന്നിദ്ധ്യം വിളിച്ചറിയിച്ചാണ് പൂരങ്ങളുടെ നാടായ തൃശിവപേരൂരിൽനിന്നുള്ള മുസ്ലിം കുടുംബം ശ്രദ്ധയാകർഷിക്കുന്നത്. യാഥാസ്ഥിതികതയുടെ അതിർവരമ്പുകൾ ഭേദിച്ച് നടനവൈഭവങ്ങളിൽ ഈ കുടുംബം പേരെടുത്തപ്പോൾ അതു ജാതിയുടെയും മതത്തിന്റെയും ചട്ട...

കാണികളുടെ മനം കവർന്ന് വിദേശവനിതയുടെ മോഹിനിയാട്ടം

November 08, 2012

ഒരു നിമിഷത്തിൽ ബ്രിജിറ്റിന്റെ കൈകൾ വിടർന്ന താമരപൂപോലെ, അടുത്ത നിമിഷം കണ്ണുകളിൽ ലാസ്യഭാവങ്ങൾ മിന്നിമറയും. നൊടിയിടയിൽ മാറുന്ന ഭാവങ്ങൾ. അപ്പോൾ വേദിയിൽ കാണുക ബ്രിജിറ്റ് ഛെട്ടെയ്‌നർ എന്ന ഫ്രഞ്ചുകാരിയല്ല. അടവുകളും മുദ്രകളുമൊക്കെ ഹൃദിസ്ഥമാക്കിയ നല്ല അസൽ മോ...

മോഹന നടനമീ ജീവിതം....

October 08, 2012

മോഹിനിയാട്ടത്തെ ആത്മാർത്ഥമായി സ്‌നേഹിക്കുന്ന, കേരള കലാമണ്ഡലത്തിൽ പി.എച്ച്.ഡി. ചെയ്യുന്ന കലാമണ്ഡലം രാമകൃഷ്ണൻ തന്റെ ഗുരുക്കളുടെ അനുഗ്രഹത്തോടെ മോഹിനിയാട്ടം പുരുഷവേഷത്തിൽ രംഗാവതരണം ചെയ്യാൻ തയാറെടുക്കുകയാണ്. ഒരു മലയാളിയും നർത്തകനുമായതുകൊണ്ട് മോഹിനിയാട്ടം ...

ചരിത്രത്തിന് ചിലങ്ക കെട്ടാൻ മൃണാളിനി

October 07, 2012

നൃത്തത്തിനായി ജീവിതം ഉഴിഞ്ഞു വച്ച മൃണാളിനി സാരഭായിയുടെ കടൽ കടന്ന കീർത്തികൾക്കു ദൃശ്യാവിഷ്‌കാരമൊരുങ്ങുന്നു. കഴിഞ്ഞ ഒന്നര വർഷമായി മൃണാളിനിയുടെ നൃത്തചുവടുകളും ചലനങ്ങളും തന്റെ ക്യാമറാക്കണ്ണിലൂടെ ദൃശ്യവൽക്കരിച്ച് ശേഖരിച്ചു കൊണ്ടിരിക്കുകയാണ് മലയാളത്തിന്റെ ...

പ്രവാസത്തിന്റെ ചരിത്രം ശബ്ദരേഖയിലൂടെ അവതരിപ്പിക്കുന്ന 'ഹോയ്സ്റ്റിങ് ഹിസ്റ്ററീസ്'; കൊച്ചി ബിനാലെയിൽ 'ബൈനറി സ്റ്റേറ്റ്സ് ഇന്ത്യ-യുഎഇ'യ്ക്ക് കൈയടി

December 13, 2016

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ മൂന്നാം പതിപ്പിന്റെ ഭാഗമായി ഇന്ത്യയുടേയും യുഎഇയുടേയും സംസ്‌കാരങ്ങളുടെ സങ്കലനം അനാവരണം ചെയ്യുന്ന 'ബൈനറി സ്റ്റേറ്റ്സ് ഇന്ത്യ-യുഎഇ' എന്ന പ്രദർശനം ശ്രദ്ധേയമാകുന്നു. ഫോർട്ടുകൊച്ചിയിലെ ഗ്രീനിക്സ് വില്ലേജിൽ നടക്കുന്ന പ്രദർ...

മാന്ത്രികരെയും വിസ്മയിപ്പിച്ച് ചിത്രകാരന്മാരുടെ വിരലുകൾ; കൈവേഗം കൊണ്ടുള്ള ഇന്ദ്രജാലവും ചിത്രകലയുടെ മാസ്മരികതയും സമ്മേളിച്ച നിമിഷങ്ങൾ മാജിക് പ്ലാനറ്റിൽ

October 31, 2015

കഴക്കൂട്ടം: മാന്ത്രികന്റെ കൈവേഗത്തിനുമപ്പുറം ചിത്രകാരന്മാർ തീർത്ത വരകൾ നിറഞ്ഞാടിയപ്പോൾ ക്യാൻവാസിൽ തെളിഞ്ഞത് മാന്ത്രികരുടെ മുഖചിത്രങ്ങൾ! മാജിക് പ്ലാനറ്റിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ മാജിക് അക്കാദമി സംഘടി...

ലോകത്തെ ഏറ്റവും മികച്ച 100 ചിത്രകാരന്മാരിൽ രണ്ട് മലയാളികളും; ഒറ്റ ചിത്രത്തിന് ശതകോടികൾ ലഭിക്കുന്ന ബോസിന്റേയും റിയാസിന്റേയും കഥ ആരേയും ആവേശം കൊള്ളിക്കുന്നത്

October 27, 2015

കൊച്ചി: ബ്രിട്ടീഷ് മാസികയായ ആർട്ട് റിവ്യു പുറത്തിറക്കിയ കലാ ലോകത്തെ 100 പ്രമുഖരുടെ പട്ടികയിൽ രണ്ട് മലയാളികളും. കൊച്ചി ബിനാലെയ്ക്ക് നേതൃത്വം നൽകുന്ന ബോസ് കൃഷ്ണമാചാരിയും റിയാസ് കോമുവും പട്ടികയിൽ ഇടം നേടി. ഇന്ത്യയിലെ ഏക ബിനാലെയുടെ സംഘാടകരെന്ന നിലയിൽ സമക...

പി എം സാദിഖലി - രാഷ്ട്രീയക്കാർക്കിടയിലെ കലാപ്രേമി: ചിത്രകലയെ സ്‌നേഹിക്കുന്ന യൂത്ത് ലീഗ് അധ്യക്ഷനെ അറിയുക

May 06, 2015

കുട്ടിക്കാലത്തേക്ക് കൈപിടിച്ചു നടത്തുന്ന നല്ല ഓർമകളെ ചിലപ്പോഴൊക്കെ എത്ര ശ്രമിച്ചാലും മനസ്സിൽ നിന്ന് പുകച്ചുചാടിക്കാനാകില്ല. ഹൃദയത്തിനുള്ളിൽ മായാത്ത കുറെ ചിത്രങ്ങളായി അവ ചുരുണ്ടു കിടക്കും. അക്ഷരങ്ങളിലൂടെ ആ ഓർമകളെ വാരിപ്പുണരുന്ന ചിലരുണ്ട്. അവയിൽ ചിലത് ...

സദാചാര പൊലീസിങ് അരങ്ങു വാഴുമ്പോൾ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായുള്ള ഈ പോരാളിയെ മറക്കാനാകുമോ? അശ്ലീല ചിത്രകാരനെന്ന് ആക്ഷേപിച്ച രാജാ രവിവർമ്മയുടെ ജീവിതകഥ സിനിമയാക്കുന്ന സംവിധായകന് പറയാനുള്ളത്

December 24, 2014

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വതന്ത്രമായ മാദ്ധ്യമപ്രവർത്തനത്തിന്റെ പ്രാധാന്യത്തെപ്പറ്റി കഴിഞ്ഞ ദിവസവും മാദ്ധ്യമങ്ങളോട് ആവർത്തിക്കുകയുണ്ടായി. എന്നാൽ പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാൻ മാദ്ധ്യമങ്ങൾക്ക് അവസരം നൽകിയിരുന്നില്ല. മാത്രമല്ല പലപ്...

സൂര്യാകൃഷ്ണ മൂർത്തിക്കൊപ്പം മധുസൂദനൻ നായരും രമേശൻ നാരായണനും ഒരുമിച്ചു; തിരുവനന്തപുരം നഗരം ഞൊടിയിടയിൽ ജെറുസലേമിലെ കാലി തൊഴുത്തു മുതൽ കുരിശുമരണം വരെ പുനസൃഷ്ടിച്ചു; ശബ്ദവും വെളിച്ചവും തീർത്ത മാസ്മരികതയിൽ ബൈബിൾ ആവിഷ്‌കരിച്ചപ്പോൾ എങ്ങും നിശബ്ദമായ ആഹ്ലാദം

January 21, 2017

തിരുവനന്തപുരം: യേശുവിന്റെ ജീവിതത്തിലെ നിർണായക നിമിഷങ്ങളൊക്കെ തനിമയോടെ അവതരിപ്പിക്കപ്പെട്ടപ്പോൾ നിശബ്ദതയായിരുന്നു എങ്ങും. യേശുവിന്റെ ജനനവും ജീവിതവും മരണവും ഉയിർപ്പുമെല്ലാം മികവോടെ പുനരാവിഷ്‌കരിക്കപ്പെട്ടു. സൂര്യ കൃഷ്ണമൂർത്തിയെന്ന പ്രതിഭയുടെ കിരീടത്തിൽ...

വേദിയിൽ അണിനിരക്കുന്നത് 150 കലാകാരന്മാർ; ഒപ്പം അഭിനയിക്കാൻ പക്ഷികളും മൃഗങ്ങളും; സിനിമയെ വെല്ലുന്ന കൂറ്റൻ സെറ്റ്; 20 സെന്റ് നിറയുന്ന സ്റ്റേജ്: ബൈബിൾ മെഗാ ഷോ 'എന്റെ രക്ഷകനു'മായി സൂര്യ കൃഷ്ണമൂർത്തി

January 17, 2017

തിരുവനന്തപുരം: കൂറ്റൻ സ്റ്റേജിൽ ബൈബിൾ ഷോയുമായി സൂര്യ കൃഷ്ണമൂർത്തി എത്തുന്നു. 'എന്റെ രക്ഷകൻ' എന്നു പേരിട്ട മെഗാ ഷോയിൽ അണിനിരക്കുന്നത് 150 കലാകാരന്മാരാണ്. പക്ഷികളും മൃഗങ്ങളും കഥാപാത്രങ്ങളായി വേദിയിൽ എത്തും. രണ്ടുനില കെട്ടിടത്തിന്റെ ഉയരത്തിൽ ചലച്ചിത്രങ്...

ശകുന്തളയായി മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യർ അരങ്ങിലെത്തി; കാവാലം നാരായണപ്പണിക്കർക്ക് അശ്രുപൂജയായി അഭിജ്ഞാന ശാകുന്തളം; കാവാലത്തിനു നൽകാവുന്ന ഏറ്റവും വലിയ ആദരവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

July 18, 2016

തിരുവനന്തപുരം: നാടകാചാര്യൻ കാവാലം നാരായണപ്പണിക്കർക്ക് അശ്രുപൂജയർപ്പിച്ച് അഭിജ്ഞാന ശാകുന്തളം അരങ്ങിലെത്തി. മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യരാണു സംസ്‌കൃത നാടത്തിൽ ശകുന്തളയായി വേഷമിട്ട് രംഗത്തെത്തിയത്. നാടകത്തിന്റെ അവതരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ...

ശകുന്തളയുടെ വേഷമിട്ട് ലാലിനു പിന്നാലെ മഞ്ജു വാര്യരും നാടകനടി ആകുന്നു; കാവാലത്തിന്റെ അഭിജ്ഞാന ശാകുന്തളം നാടകം ആക്കുന്നത് മഞ്ജു വാര്യരുടെ കമ്പനിതന്നെ

July 12, 2016

തിരുവനന്തപുരം: അന്തരിച്ച നാടകാചാര്യനും നാട്യശാസ്ത്ര വിദഗ്ധനുമായിരുന്ന കാവാലം നാരായണപ്പണിക്കർക്കു ഗുരുദക്ഷിണയുമായി പ്രസിദ്ധ നടി മഞ്ജു വാര്യരും നാടക അരങ്ങിലേക്ക്. കാവാലം ജീവിച്ചിരിക്കെതന്നെ പരിശീലനം ആരംഭിച്ച കാവാലം തന്നെ ചിട്ടപ്പെടുത്തിയ അഭിജ്ഞാന ശാകുന...

മോഹൻലാൽ തിളങ്ങിയത് കർണ്ണനിൽ; മുരളി കൈയടി നേടിയത് രാവണനായി; ശകുന്തളയായി തിളങ്ങാൻ ഇപ്പോഴിതാ പ്രിയ നടിയും; കാവാലത്തിന്റെ ശിക്ഷണത്തിൽ സംസ്‌കൃത നാടക വെല്ലുവിളി ഏറ്റെടുത്ത് മഞ്ജു വാര്യർ

April 13, 2016

ആലപ്പുഴ: കാവാലം നാരായണ പണിക്കരുടെ സംസ്‌കൃത നാടകത്തിൽ കർണ്ണനായി തിളങ്ങി മോഹൻലാൽ ഏറെ കൈയടി വാങ്ങി. രാജ്യാന്തര തലത്തിൽ പോലും മോഹൻലാലിന്റെ ഏകാംഗ നാടകം ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ വെള്ളിത്തിരയിൽ നിന്ന് മറ്റൊരു പരീക്ഷണത്തിന് കാവാലം നാരായണ പണിക്കർ തയ്യാറെ...

മണലാരണ്യത്തിൽ വീണ്ടും കണ്ണ്യാർകളിക്കാലം; പാലക്കാടിന്റെ പരമ്പരാഗത കലാരൂപത്തിന് അരങ്ങൊരുങ്ങുന്നതു ഷാർജയിൽ

February 10, 2016

യുഎഇയിൽ വീണ്ടും കണ്ണ്യാർകളിക്കാലം പാലക്കാട് ജില്ലയുടെ പരമ്പരാഗത കലാരുപമായ കണ്ണ്യാർകളി ഷാർജയിൽ ഒരുങ്ങുന്നു. ഫ്യൂഷൻ ഇവന്റ് ഓർഗനൈസേര്‌സിന്റെ സംഘടനാ പങ്കാളിത്തത്തോടെ മേളം ദുബായാണ് കണ്ണ്യാർക്കളി മേള ഒരുക്കുന്നത്. 19നാണു ഷാർജ മർഹബ റിസോർട്ടിൽ കണ്ണ്യാർക്കളി ...

തെയ്യക്കോലമായി ലക്ഷ്മി അരങ്ങിലെത്തുമ്പോൾ

October 07, 2012

കേരളത്തിൽ തെയ്യം കെട്ടുന്ന ഏക സ്ത്രീയാണ് ലക്ഷ്മി... സ്ത്രീകൾ ഒറ്റയ്ക്കാണ് എന്ന് ഇന്നാരെങ്കിലും പറഞ്ഞാൽ എതിർക്കാൻ ആളുണ്ടാകും; അവർ ലക്ഷ്മിയെ കാണുംവരെ! കണ്ണൂർ ജില്ലയിലെ പഴയങ്ങാടി മാടായിത്തെരുവിലെ ലക്ഷ്മിയേടത്തി ജീവിതത്തിലല്ല ഒറ്റയ്ക്ക്. അവരുടെ കർമവഴിയില...

ആട്ടവിളക്കിനുമുമ്പിൽ അമ്പതാണ്ട്...

October 07, 2012

കല കൈവശമാക്കുവാൻ കഷ്ടപ്പെടുന്നവർ ഏറെയുണ്ടാകും. എന്നാൽ, കല കട്ട് പഠിക്കുവാൻ വിധിക്കരപ്പെടുന്നവർ വിരളമായിരിക്കും. എങ്കിൽ ഊണിന് മണി മുഴങ്ങുമ്പോൾ നട്ടുച്ചയിൽ കത്തിപ്പടരുന്ന ഉച്ചവെയിലിനിടയിലൂടെ അമ്മ കെട്ടിയൊരുക്കിതന്ന ചോറ്റുപാത്രവും കൈയിലേന്തി ക്ലാസിൽ തൊട...

പടേനിയുടെ ചൂട്ടുവെളിച്ചം

October 07, 2012

മദ്ധ്യതിരുവിതാംകൂറിലെ അനുഷ്ഠാന കലയായ പടേനി (പടയണി)ക്ക് ചരിത്രപരമായ അടിത്തറയും ശാസ്ത്രീയമായ പ്രയോഗ സാധ്യതകളും സൃഷ്ടിച്ചത് കടമ്മനിട്ട വാസുദേവൻ പിള്ളയാണ്. കേവലമായ ഒരു അനുഷ്ഠാനകല എന്നതിലുപരി, വ്യത്യസ്തങ്ങളായ കലാസങ്കേതങ്ങൾ സമന്വയിച്ച ഒരു മഹാകലാശില്പത്തിന്...

സംഗീതനാടക അക്കാദമി നയം മാറ്റി; നാടൻകലകൾ പുറത്തായി

October 04, 2011

തൃശൂർ: കേരള സംഗീത നാടക അക്കാദമിയിൽ നിന്നും നാടൻകലകളെ പുറത്തേക്ക്. സൂര്യകൃഷ്ണമൂർത്തിയുടെ നേതൃത്വത്തിലുള്ള പുതിയ സമിതിയാണ് നാടകം, സംഗീതം, നൃത്തം എന്നിവക്ക് പ്രധാന്യം നൽകി അക്കാദമി പ്രവർത്തനം അടിമുടി അഴിച്ചുപണിയുന്നത്. ഇതോടെ കേരള സംഗീത നാടക അക്കാദമിയുടെ...

MNM Recommends