Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളം ജനിച്ചുവീണ വർഷം ആദ്യ സിനിമാ ഗാനം പാടി; 78ാം വയസിൽ ജാനകിയമ്മ സിനിമാലോകം വിടുന്നത് താരാട്ടുപാട്ട് പാടിക്കൊണ്ട്; ഈ 'തെലുങ്കത്തി'യുടെ ശബ്ദം എങ്ങനെയാണ് മലയാളികൾ ഏറ്റവും ഇഷ്ടപ്പെട്ട ശബ്ദമായി മാറിയത്?

കേരളം ജനിച്ചുവീണ വർഷം ആദ്യ സിനിമാ ഗാനം പാടി; 78ാം വയസിൽ ജാനകിയമ്മ സിനിമാലോകം വിടുന്നത് താരാട്ടുപാട്ട് പാടിക്കൊണ്ട്; ഈ 'തെലുങ്കത്തി'യുടെ ശബ്ദം എങ്ങനെയാണ് മലയാളികൾ ഏറ്റവും ഇഷ്ടപ്പെട്ട ശബ്ദമായി മാറിയത്?

തിരുവനന്തപുരം: എസ് ജാനകി എന്ന ഗായിക തെലുങ്ക് സംസാരിക്കുന്ന ആന്ധ്രാക്കാരിയാണെന്ന് എത്രപേർക്ക് അറിയും? പല മലയാളികളും കരുതിയിരിക്കുന്നത് ജാനകിയമ്മ മലയാളി തന്നെയാണെന്നാണ്. കാരണം അത്രമേൽ മലയാളികൾ ഈ മധുരശബ്ദത്തെ സ്‌നേഹിച്ചിട്ടുണ്ട്. കേരളം ജനിച്ചുവീണ അന്ന് മുതൽ ആദ്യ സിനിമാഗാനം പാടി തുടർന്ന് ആറ് പതിറ്റാണ്ട് മലയാളത്തിൽ നിറഞ്ഞു നിന്നു എസ് ജാനകി. ഏതാനും ആഴ്‌ച്ചകൾക്ക് മുമ്പാണ് താരാട്ടുപാട്ട് പാടി തന്റെ സിനിമാ സപര്യ അവസാനിപ്പിക്കാൻ എസ് ജാനകി തീരുമാനിച്ചത്. ഇതോടെ ജാനകിയുടെ ആരോഗ്യത്തെ കുറിച്ചും ചില കോണുകളിൽ നിന്നും ആശങ്കയും അഭ്യൂഹവുമയർന്നു. എന്നാൽ, ഈ അഭ്യൂഹങ്ങൾ നിഷേധിച്ച് എസ് ജാനകി രംഗത്തെത്തി.

'ഇനി പാടണ്ട എന്നു െദെവം തോന്നിപ്പിച്ചതുകൊണ്ടാണു ഞാൻ പാട്ടു നിർത്തിയത്'. പ്രശസ്ത ചിത്രസംയോജകൻ ഡോൺമാക്‌സ് ആദ്യമായി സംവിധാനം ചെയ്യുന്ന 'പത്തുകൽപനകൾ' എന്ന ചിത്രത്തിൽ റോയ് പുറമഠം രചിച്ച് മിഥുൻ ഈശ്വർ സംഗീതം നൽകിയ 'അമ്മപ്പൂവിന്...' എന്ന താരാട്ടുപാട്ടു പാടിയാണു ജാനകി ഗാനരംഗത്തോടു വിടപറയുന്നത്.

'പാട്ട് തുടരണോ എന്ന് ഏറെനാളായി ആലോചിക്കുകയായിരുന്നു. 'അമ്മപ്പൂവിന്'പാടുമ്പോൾ ഉള്ളിലിരുന്ന് ഈശ്വരൻ പറഞ്ഞു. ഈ താരാട്ടുപാട്ടു കൂടി മതി, ഇനി നിർത്താം. അതു സ്വീകരിച്ചു.' എല്ലാ അമ്മമാർക്കുമായി ഈ പാട്ടു സമർപ്പിക്കുന്നുവെന്നും ദക്ഷിണേന്ത്യയുടെ വാനമ്പാടി പറഞ്ഞു. 'ഞാൻ പിന്നണിഗാനരംഗത്തെത്തിയിട്ട് 60 വർഷമാകുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി അരലക്ഷത്തോളം പാട്ടുകൾ പാടി. മലയാളത്തിൽ ആയിരത്തി അഞ്ഞൂറോളം. മലയാളികൾ അവയെല്ലാം എറെ ഇഷ്ടപ്പെടുന്നു.

ഒരു ഗായികയ്ക്ക് ഇതിൽക്കൂടുതൽ എന്തെങ്കിലും ചെയ്യാനാവുമെന്നു തോന്നുന്നുമില്ല. പ്രായമേറി വരുന്നു. ഇനി പാട്ടുകൾക്കായി കാത്തിരിക്കേണ്ട ആവശ്യമില്ലെന്നു തോന്നി' -ആലാപനത്തിന്റെ തേനും വയമ്പും ആസ്വാദകർക്ക് ആവോളം സമ്മാനിച്ച ഗായികയടെ വാക്കുകൾ. ആന്ധ്രയിലെ ഗുണ്ടൂരിൽ 1938ൽ ജനിച്ച എസ്.ജാനകി ആകാശവാണിയുടെ ദേശീയ സംഗീതമൽസരത്തിൽ സമ്മാനം നേടിയാണു ശ്രദ്ധേയയായത്. 1957ൽ 19ാംവയസ്സിൽ ആദ്യ ചലച്ചിത്രഗാനം. എം.എസ്.ബാബുരാജാണു മലയാള സിനിമയിലേക്കു ക്ഷണിച്ചത്. നാല് ദേശീയ പുരസ്‌കാരങ്ങളും 33 സംസ്ഥാനപുരസ്‌കാരങ്ങളും തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്‌കാരവും മൈസൂർ സർവകലാശാല ഓണററി ഡോക്ടറേറ്റും നൽകി.

1957ൽ പത്തൊമ്പതാം വയസിൽ 'വിധിയിൻ വിളയാട്ട്' എന്ന തമിഴ് സിനിമയിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ടാണ് ജാനകി ചലച്ചിത്രപിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെലുങ്ക് സിനിമാ സംഗീത ലോകത്ത് ശ്രദ്ധനേടിയ ഈ അനുഗ്രഹീത ഗായിക ഭാഷയുടെ മതിൽക്കെട്ടുകൾ തകർത്ത് തെന്നിന്ത്യൻ സംഗീത ലോകത്തെ കീഴടക്കി.

മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നാല് തവണയാണ് ജാനകിയെ തേടിയെത്തിയത്. 1977ൽ ഭപതിനാറു വയതിനിലേ' എന്ന തമിഴ് ചിത്രത്തിലെ 'സിന്ദൂര പൂവേ...' എന്നു തുടങ്ങുന്ന ഗാനത്തിനാണ് ആദ്യമായി ദേശീയപുരസ്‌കാരം ലഭിച്ചത്. 1980ൽ 'ഓപ്പോൾ' എന്ന മലയാളചിത്രത്തിലെ 'ഏറ്റുമാനൂർ അമ്പലത്തിൽ...' എന്ന ഗാനത്തിനും 1984ൽ തെലുങ്കു ചിത്രമായ ഭസിതാര'യിൽ വെന്നല്ലോ 'ഗോദാരി ആനന്ദം...' എന്നു തുടങ്ങുന്ന ഗാനത്തിനും 1992ൽ തമിഴ് ചിത്രമായ ഭതേവർമകനിൽ' ഇഞ്ചി ഇടിപ്പഴകാ... എന്ന ഗാനത്തിനുമാണ് ദേശീയ അവാർഡുകൾ ലഭിച്ചത്.

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (11 തവണ), ആന്ധ സംസ്ഥാന സർക്കാറിന്റെ നന്തി അവാർഡ് (10 തവണ), തമിഴ്‌നാട് സംസ്ഥാന സർക്കാർ ചലച്ചിത്ര പുരസ്‌കാരം (6 തവണ), കർണാടക സർക്കാറിന്റെ രാജ്യോത്സവ പുരസ്‌കാരം (1 തവണ), ഒഡീഷ സംസ്ഥാന സർക്കാർ ചലച്ചിത്ര പുരസ്‌കാരം (1 തവണ) എന്നിവയടക്കം നിരവധി പുരസ്‌കാരങ്ങളും ജാനകിയമ്മ നേടി. 2013 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചെങ്കിലും ജാനകിയമ്മ അത് നിരസിച്ചു. 60 വർഷങ്ങൾ കൊണ്ട് ജാനകിയമ്മ പാടിയിരിക്കുന്നത് 48,000 പാട്ടുകളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP