Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൈക്കൂടം ബ്രിഡ്ജിന്റെ ലൈവ് ഷോ സൗജന്യമായി കാണണോ? ദുബായ് ഗ്ലോബൽ വില്ലേജിൽ ഇന്ന് സുവർണാവസരം; പെർഫോർമൻസിനൊപ്പം ബാൻഡിന്റെ സൂപ്പർ ഹിറ്റ് സോംഗ് വീഡിയോ റിലീസ് വൈകുന്നേരം ഇന്ത്യാ പവിലിയനിൽ

തൈക്കൂടം ബ്രിഡ്ജിന്റെ ലൈവ് ഷോ സൗജന്യമായി കാണണോ? ദുബായ് ഗ്ലോബൽ വില്ലേജിൽ ഇന്ന് സുവർണാവസരം; പെർഫോർമൻസിനൊപ്പം ബാൻഡിന്റെ സൂപ്പർ ഹിറ്റ് സോംഗ് വീഡിയോ റിലീസ് വൈകുന്നേരം ഇന്ത്യാ പവിലിയനിൽ

ദുബായ്: ദിവസവും സന്ദർശകർക്ക് വിനോദവും രസവും ഷോപ്പിങ്ങും പ്രദാനം ചെയ്യുന്ന ഗ്ലോബൽ വില്ലേജിലെ ഇന്ത്യൻ പവലിയൻ ഇന്ന് ഇന്ത്യയിലെ സുപ്രധാന ബാൻഡായ തൈക്കൂടം ബ്രിഡ്ജ് സന്ദർശകർക്കായി ഒരു സർപ്രൈസ് ഒരുക്കുന്നു- ബാൻഡിന്റെ സൂപ്പർ ഹിറ്റ് സോങ്ങിന്റെ വീഡിയോ റിലീസ്. ആദ്യമായാണ് ബാൻഡ് അവരുടെ പാട്ട് ദൃശ്യവൽക്കരിക്കുന്നത്. രാത്രി 9 മുതൽ 11 വരെ നീളുന്ന പ്രധാനവേദിയിലെ ത്രസിപ്പിക്കുന്ന പെർഫോമൻസിനു മുൻപ് വൈകിട്ട് 7.30ന് ഇന്ത്യൻ പവലിയന്റെ വേദിയിലാണ്  വീഡിയോ റിലീസ്.

പുതിയകാലത്തിന്റെ രസങ്ങളും സംഗീതവും വിനോദവും ചേർന്ന തൈക്കൂടം ബ്രിഡ്ജിന്റെ ഗാനങ്ങൾ ഇന്ത്യൻ റോക്ക് സംഗീതത്തിന്റെ യൗവ്വനമാണ്. ഹിന്ദുസ്ഥാനിയും കർണ്ണാട്ടിക്കും ചേർത്ത പലതലങ്ങളിലുള്ള റോക്കും റെഗേയും തൈക്കൂടം വേദിയിലെത്തിക്കുന്നു. മലയാളത്തിലെ ഒരു പ്രമുഖ ചാനലിലെ മ്യൂസിക് മെജോ എന്ന സംഗീതപരിപാടിയിൽ പാട്ട് അവതരിപ്പിച്ചതിന്റെ തുടർച്ചയായി ബന്ധുക്കളായ ഗോവിന്ദ് മേനോനും സിദ്ധാർത്ഥ് മേനോനും സംഗീതരംഗത്തെ മറ്റ് സുഹൃത്തുക്കളേയും മുംബൈയിൽ നിന്നുള്ള കലാകാരന്മാരേയും ചേർത്ത് രൂപം കൊടുത്തതാണ് തൈക്കൂടം ബ്രിഡ്ജ്.



വൈകാതെ ബാൻഡിലെ അംഗങ്ങൾ പ്രശസ്തരായി. ഗോവിന്ദിന്റെ പിതാവും ഗായകനുമായ പീതാംബരനാണ് സംഘത്തിലെ മുതിർന്നയാൾ. 14 അംഗങ്ങളുള്ള ബാൻഡിലെ പ്രായം കുറഞ്ഞത് ഡ്രമ്മറായ അബിൻ തേജിനും. ഹിന്ദി, തമിഴ്, മലയാളം, ഇംഗ്ലീഷ് മെലഡി ഗാനങ്ങളിലെ പരീക്ഷണങ്ങളാണ് ബാൻഡിന്റെ മാന്ത്രികാനുഭവം.

സുപ്രധാനമായ ചാനൽ ഷോകളും നിരവധി ലൈവ് പെർഫോമൻസുകൾക്കുമൊപ്പം സിനിമകൾക്ക് സംഗീതവും നൽകി. നവരസ എന്ന ആദ്യ ആൽബം തൈക്കൂടം ബ്രിഡ്ജ് കഴിഞ്ഞിടയ്ക്കാണ് പുറത്തിറക്കിയത്. ഗ്ലോബൽ വില്ലേജിലെ 15 ദിർഹത്തിന്റെ ടിക്കറ്റ് ഉപയോഗിച്ച് യുഎഇയിലെ സംഗീത പ്രേമികൾക്ക് തൈക്കൂടം ബ്രിഡ്ജിന്റെ ഗാനങ്ങൾ നേരിട്ടനുഭവിക്കാനുള്ള അസുലഭ അവസരമാണിത്.  അറബിയിലേയും ഹിന്ദിയിലേയും ഇംഗ്ലീഷിലേയും മലയാളത്തിലേയും ഹിറ്റ് ഗാനങ്ങളാകും തൈക്കൂടം അവതരിപ്പിക്കുക.

സന്ദർശകർക്ക് പ്രതീക്ഷകൾക്കപ്പുറമുള്ള അനുഭൂതിയുമായി ഇത്തവണയും ഗ്ലോബൽ വില്ലേജ് ഇന്ത്യൻ പവലിയൻ. ഇന്ത്യയേയും ഇന്ത്യയുടെ പ്രൗഢമായ തനത് പൈതൃകത്തേയും വിളിച്ചോതുന്ന വിധത്തിലാണ് ഗ്ലോബൽ വില്ലേജിലെ ഇന്ത്യൻ പവലിയന്റെ അനുകരിക്കാനാവാത്ത  കാഴ്ചയും അനുഭവവും. പവലിയന്റെ ഓരോ ഇഞ്ചിലും ഈ വ്യത്യസ്തത ദൃശ്യമാണ്. 70 രാജ്യങ്ങളിൽ നിന്നുള്ള 32 പവലിയനുകളിൽ വലിപ്പമേറിയ ഇന്ത്യൻ പവലിയനിൽ മുൻവർഷങ്ങളിലെ പോലെ നിലയ്ക്കാത്ത വിനോദവിസ്മയങ്ങൾക്കൊപ്പം ആരെയും ആകർഷിക്കുന്ന പുതുകാഴ്ചകളും വൈവിധ്യങ്ങളുമുണ്ട്.

ലോകോത്തര കുടുംബ ഉല്ലാസ കേന്ദ്രവും  സാംസ്കാരിക വേദിയുമായ ഗ്ലോബൽ വില്ലേജിന്റെ ഇരുപതാമത് സീസൺ 2016 ഏപ്രിൽ 9 വരെ തുടരും. കഴിഞ്ഞ സീസണുകളിൽ നേടിയ അത്യുജ്ജ്വലമായ വിജയവും അതിഥികളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും മാനിച്ച് അടിസ്ഥാന സൗകര്യങ്ങളുയർത്തിയും വൈവിധ്യങ്ങളുടെയും വിനോദങ്ങളുടേയും കൺസേർട്ടുകളുടേയും നിര നീട്ടിയും കൂടുതൽ മികച്ചതും വലിപ്പമേറിയതുമാണ് ഈ ഇരുപതാമത് സീസൺ.  

ഇന്ദ്രിയങ്ങളുടെ ഓരോ അണുവിനേയും ത്രസിപ്പിക്കുന്നതാണ് ഗ്ലോബൽ വില്ലേജിലെ ഏറ്റവും വലിയ പവലിയനായ ഇന്ത്യൻ പവലിയൻ. 1,23,848 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പവലിയനിലെ 348 സ്റ്റാളുകളും വിസ്താരമേറിയ നടപ്പാതകളും തടിയിൽ തീർത്ത പ്രത്യേകമായ പാർക്വറ്റ് ഫ്‌ളോറിങ്ങോടു കൂടിയതും വിസ്താരമേറിയതുമായതിനാൽ സന്ദർശകർക്ക് അനായാസമായി സഞ്ചരിക്കാനാവും. ഓരോ പവലിയനും സന്ദർശകരെ സ്വാഗതം ചെയ്യുന്നതാവട്ടെ കമനീയമായ കവാടങ്ങളും കടുവകളും മയിലുകളും ആനകളും മ്യൂസിക്കൽ ഫൗണ്ടനുകളുമായാണ്. ക്ലാസിക്ക് പോൾ ലൈറ്റോടുകൂടിയ ഇന്റർലോക്ക്ഡ് പാസേജുകളിലൂടെ സഞ്ചരിക്കുമ്പോൾ ഇന്ത്യൻ പവലിയൻ, തുണിത്തരങ്ങൾ, പാദരക്ഷകൾ, ആഭരണങ്ങൾ, ആക്‌സസറീസ്, ആയുർവ്വേദ ഉത്പന്നങ്ങൾ, മസാജുകൾ, സൗന്ദര്യസംരക്ഷണ വസ്തുക്കൾ, സുഗന്ധവ്യഞ്ജനങ്ങൾ, കരകൗശല വസ്തുക്കൾ, രസമുകുളങ്ങളെ ഉണർത്തുന്ന രുചിയിനങ്ങൾ എന്നിവയയടക്കമുള്ള ഇന്ത്യയുടെ തനത് വ്യാപാര ശ്രേണിയിലേയ്ക്കുള്ള കവാടമാകും.  മൈസൂർപാലസ്, അംബാർ കോട്ട, ദക്ഷിണേശ്വർ, കൊണേർർക്ക് സൂര്യക്ഷേത്രത്തിലെ ചക്രം, ഗ്ലാളിയാർ കോട്ട തുടങ്ങിയവയാണ് ഒരേ സ്ഥലത്ത് കാഴ്ചയാവുന്നത്. കടുവ, മയിൽ, ആന തുടങ്ങിയവയുടെ അതേ വിലപ്പത്തിലുള്ള ജീവസുറ്റ കോൺക്രീറ്റ് ശിൽപ്പങ്ങൾ ഇന്ത്യൻ ജൈവവൈവിധ്യത്തെ പ്രതിനിധീകരിക്കുന്നതിനൊപ്പം കാഴ്ചക്കാരുടെ മനംകവരുന്നു.



പവലിയനിലെ സ്‌പെഷ്യൽ ഹെറിറ്റേജ് വില്ലേജ് ഏതൊരാൾക്കും ഇന്ത്യൻ പൗരാണികതയുടെ ആഴം അടുത്തറിയാനുപകരിക്കും. സന്ദർശകരുടെ അനുഭവത്തിന് നവ്യാനുഭൂതിയായി ഇന്ത്യൻ കലാനിരയിലെ പ്രഗത്ഭർ പവലിയനിലണി നിരക്കും. ബോളിവുഡ് ഗായിക ശ്രേയ ഘോഷാൽ, തുകൽ വാദ്യകുലപതിയും ഡ്രമ്മറുമായ ആനന്ദ് ശിവമണി,  15 ഇന്ത്യൻ ഭാഷകളിൽ പാടുന്ന സോളോ ആർട്ടിസ്റ്റ് ചാൾസ് ആന്റണി തുടങ്ങിയവർ ഗ്ലോബൽ വില്ലേജിലെ പ്രധാന സാംസ്കാരിക വേദിയിലെത്തുന്ന ഇന്ത്യയിലെ പ്രമുഖരിൽ ചിലർ മാത്രം.

ജാക്കിചാനേയും ഷാറൂഖ് ഖാനെയുമടക്കം ആയോധന കല അഭ്യസിപ്പിച്ചിട്ടുള്ള ഇന്ത്യയിലെ പ്രമുഖ കളരിപ്പയറ്റ്  സിവിഎൻ കളരിയിലെ അഭ്യാസികൾ ഗ്ലോബൽ വില്ലേജിൽ മെയ്യും ആയുധങ്ങളും കൊണ്ട് അഭ്യാസ പ്രകടനങ്ങൾ തീർക്കും. ഇതുകൂടാതെ, കളരി- മർമ്മാണി മസാജ് ആവശ്യമുള്ളവർക്കായി ഇതാദ്യമായി ഇന്ത്യൻ പവലിയനിൽ വിദഗ്ധസേവനം നൽകുന്ന പ്രത്യേക സ്റ്റാളും ഉണ്ടാകും. അസ്ഥി- നാഡി- പേശീ രോഗങ്ങളായ സന്ധിവാതം, നട്ടെല്ലിനുണ്ടാകുന്ന ക്ഷതങ്ങൾ, കായിക ക്ഷതങ്ങൾ, ഒടിവ് തുടങ്ങിയവ പരിഹരിക്കുന്നതിൽ സിവിഎൻ കളരി പ്രശസ്തമാണ്. കളരി മരുന്നുകൾ ഉപയോഗിച്ചുള്ള ഉഴിച്ചിലാണ് സിവിഎൻ പിന്തുടരുന്ന ആയുർവ്വേദ ചികിത്സാരീതി. തൈലങ്ങളും കളരി ആശാന്മാർ പ്രത്യേകം തയ്യാറാക്കുന്ന ഔഷധക്കൂട്ടുകളും ഉപയോഗിച്ചാണ് ഉഴിച്ചിൽ. പേശികൾക്കുണ്ടാകുന്ന ക്ഷതം, അസ്ഥി ഒടിയൽ, പുറം- സന്ധി വേദനകൾ, സന്ധിവാതം എന്നിവയ്ക്ക് കളരി മുറ അനുസരിച്ചുള്ള ചികിത്സയും സിവിഎൻ കളരി നൽകുന്നു. കളരി ഗുരുക്കൾ പ്രത്യേക ഫലമൂലാധികളിൽ നിന്നായി രൂപപ്പെടുത്തുന്ന തൈലങ്ങളും കുഴമ്പുകളുമാണ് പരമ്പരാഗതമായി ഇതിനെ പിന്തുടരുന്നത്.



സന്ദർശകർക്ക്  അവരുടെ പ്രതിഭ തെളിയിക്കുന്നതിന് ഉതകുന്ന മത്സരങ്ങളും ഷോകളും പവലിയനിലെ മാസ്മരിക വേദിയിൽ പ്രകടിപ്പിക്കുന്നതിന് ദിവസവും വൈകിട്ട് ആറു മുതൽ പത്ത് വരെ സമയത്ത് അപൂർവ്വ അവസരവും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങങ്ങളിൽ നിന്നുള്ള സാംസ്കാരിക പരിപാടികൾ പവലിയനിലേയ്ക്ക് ജനത്തെ വലിച്ചടിപ്പിക്കുകയാണ്. സിനിമാറ്റിക് ക്ലാസിക്കൽ ഫ്യൂഷൻ വിഭാഗത്തിലെ ഡാൻസ് ഇന്ത്യ ഡാൻസസ് മത്സരവും ഇന്ത്യൻ ബാൻഡ് ഫെസ്റ്റും യുഎഇയിലെമ്പാടുമുള്ള സംഗീത- നൃത്ത വിദ്യാലയങ്ങളിൽ നിന്നുള്ള കലാകാരന്മാരും ഐഡിയ സ്റ്റാർസിംഗർ നജിം അർഷാദിന്റേയും പിന്നണി ഗായകൻ ബിജു നാരായണന്റേയും ഇന്ത്യയിലെ അതിവേഗ ചിത്രകാരൻ വിലാസ് നിയിക്കിന്റേയും ലൈവ് ബാൻഡ് ഫോർ മെൻ ആൻഡ് സ്ട്രിങ്‌സും ഇക്കൊല്ലം പവലിയനിലെ പ്രധാന ആകർഷണമാകും. ദീപാവലി, യുഎഇ ദേശിയ ദിനം, ക്രിസ്തുമസ്, റിപ്പബ്ലിക് ഡേ അടക്കമുള്ള ആഘോഷദിനങ്ങൾ ഇന്ത്യൻ പവലിയനെ കൂടുതൽ വർണ്ണാഭമാക്കും. കാഴ്ചയ്ക്ക് ഇമ്പമായി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും സംസ്‌കാരങ്ങളിൽ നിന്നുമുള്ള സൗന്ദര്യവും നാനാത്വവും പ്രകടമാകുന്ന വൈവാഹിക പ്രദർശനം പവലിയനിൽ നടക്കും. ഹാൻഡ് പെയിന്റേഴ്‌സിന്റെ നീണ്ട നിര കലാസ്വാദകരുടെ ആകർഷണമേറ്റുമെന്ന് എടുത്ത് പറയണ്ടല്ലോ.

For more Information: Contact (971) 0565782081, (971) 0502501379, Email: [email protected]

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP