Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ? ഇഞ്ചക്കാട് ഒരു ദിവസം കൊണ്ട് മനസ് കീഴടക്കിയ കഥ

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ? ഇഞ്ചക്കാട് ഒരു ദിവസം കൊണ്ട് മനസ് കീഴടക്കിയ കഥ

തിരുവനന്തപുരം: 'കണ്ണട' എന്നൊരു കവിതയ്ക്ക് മലയാളക്കര നൽകിയ സ്വീകരണം വളരെ വലുതായിരുന്നു. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ മുരുകൻ കാട്ടാക്കടയുടെ ഈ കവിത ആലപിച്ച് നടന്ന സാഹചര്യമുണ്ടായിരുന്നു. അന്നത്തെ കേരള സാഹചര്യങ്ങൾ വരച്ചിടുന്ന കവിതയായിരുന്നു മുരുകൻ കാട്ടാക്കടയുടേത്. ഇപ്പോഴിതാ വീണ്ടുമൊരു 'കണ്ണട' പിറവിയെടുക്കുന്നു. ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ? എന്നു തുടങ്ങുന്ന ഇഞ്ചക്കാട് ബാലചന്ദ്രന്റെ കവിതയാണ് സോഷ്യൽ മീഡിയയിലൂടെ വീണ്ടും തരംഗമാകുന്നത്. ഗായിക രശ്മി സതീഷ് ഈ കവിത ആലപിച്ചത് യുട്യൂബിൽ എത്തിയതോടെ കവിതയ്ക്ക് ഏറെ സ്വീകര്യതയാണ് ലഭിക്കുന്നത്. പരിസ്ഥിതി നാശത്തെ കുറിച്ചും മറ്റു പ്രതിപാദിക്കുന്ന കവിത ഇങ്ങനെ പോകുന്നു:

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ?
ഇലകൾ മൂളിയ മർമ്മരം, കിളികള് പാടിയ പാട്ടുകൾ,
ഒക്കെയിന്നു നിലച്ചു കേൾപ്പതു ഭൂമി തന്നുടെ നിലവിളി.
നിറങ്ങൾ മാറിയ ഭൂതലം, വസന്തമിന്നു വരാതിടം,
നാളെ നമ്മുടെ ഭൂമിയോ മഞ്ഞു മൂടിയ പാഴ്‌നിലം.
ഇത്രയും ശക്തമായൊരു വരികൾ അടുത്ത നാളുകളിലൊന്നും കേട്ടിട്ടില്ല.

വർഷങ്ങൾക്ക് മുമ്പ് ഈ വീഡിയോ യുട്യൂബിൽ ആരോ അപ്ലോഡ് ചെയ്തിരുന്നു എന്നാൽ അന്നൊന്നും ഇതത്ര ഹിറ്റായിരുന്നില്ല. എന്നാൽ ആദിവാസികളുടെ നിൽപ്പു സമരത്തിന്റെ മുഖ്യഗീതമായി മാറിയതോടെയാണ് ഇഞ്ചക്കാട് ബാലചന്ദ്രന്റെ കവിത ഹിറ്റായത്. ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ? എന്നു തുടങ്ങുന്ന ഗാനം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്റർനെറ്റിൽ ഏറ്റവും ജനപ്രീതിയുള്ളതായി മാറിയിട്ടുണ്ട്. പതിനായിരക്കണക്കിന് പേരാണ് ഗാനം കേട്ടതും ഷെയർ ചെയ്തതും.

നിൽപ്പുസമരത്തന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞ ദിവസം ഫോർട്ട് കൊച്ചിയിൽ നടന്ന പരിപാടിയിൽ ലോക്കൽ സൗണ്ട് റിക്കാർഡിസ്റ്റും പിന്നണിഗായികയുമായി രശ്മി സതീഷ് ഈ ഗാനം ആലപിച്ചിരുന്നു. ഇത് ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് കവിത ഹിറ്റായത്. 22 വർഷങ്ങൾക്ക് മുമ്പ് കായംകുളത്തിനു സമീപത്തുള്ള ആലപ്പാട് ഗ്രാമത്തിലെ കുടിവെള്ള പ്രക്ഷോഭവുമായി ബന്ധപ്പെട്ടായിരുന്നു ഇഞ്ചക്കാട് ബാലചന്ദ്രൻ ഈ കവിത രചിച്ചത്.

അന്ന് നാട്ടുകാർക്കിടയിൽ പ്രചാരമുണ്ടായിരുന്ന കവിത പതിയെ പലഭാഗത്തേക്കും ചിതറി. ഒടുവിൽ വയനാട്ടിലെ കെ ജെ ബേബിയുടെ കനവ് സന്ദർശിച്ചപ്പോൾ അവിടെ നിന്നുമാണ് രശ്മിക്ക് ഈ ഗാനം കിട്ടിയത്. ചാത്തുവെന്ന ബാലൻ പാടിയാണ് ഈ ഗാനം ആദ്യം കേട്ടതെന്നു ഗായിക രശ്മി പറയുന്നു. ആറുവർഷം മുമ്പ് യൂ ട്യൂബിലും ഗാനം പ്രത്യക്ഷപ്പെട്ടു. എന്നാൽ അന്നൊന്നും ഇത്തരമൊരു സ്വീകാര്യത ലഭിച്ചില്ല. എന്നാൽ രണ്ട് പതിറ്റാണ്ടിന് ശേഷം വീണ്ടും ഹിറ്റാകുമ്പോൾ നിരാലംബരായ ഒരു വിഭാഗത്തിന്റെ അതിജീവന സമരത്തിന്റെ കൂടി ഭാഗമായി മാറുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP