1 aed = 17.67 inr 1 eur = 72.68 inr 1 gbp = 84.26 inr 1 kwd = 213.81 inr 1 sar = 17.31 inr 1 usd = 64.89 inr
May / 2017
30
Tuesday

'മാർക്ക് മൈ വേഡ്സ്...' ആലപിച്ചപ്പോൾ ആനന്ദനൃത്തം തുടങ്ങി; 'വേർ ആർ യു നൗ...' കൂടി വന്നതോടെ മാസ്മരിക സംഗീതത്തിൽ എല്ലാ മതിമറന്ന് കാണികൾ; കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നും ലേസർ പ്രകാശവും എൽ.ഇ.ഡി. ലൈറ്റുകളും പുതുമയായി; ജസ്റ്റിൻ ബീബറിനൊപ്പം മുംബൈ നൃത്ത ചുവടുമായി നിറഞ്ഞു പാടിയത് ഇങ്ങനെ

May 11, 2017 | 07:16 AM | Permalinkസ്വന്തം ലേഖകൻ

മുംബൈ: പതിനായിരങ്ങളെ ആനന്ദ നൃത്തം ചവിട്ടിച്ചുകൊണ്ട് ജസ്റ്റിൻ ബീബർ മുംബൈയിൽ നിറഞ്ഞുപാടി. ബുധനാഴ്ച നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിലായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ സംഗീതവിരുന്നുകളിലൊന്നിൽ ജസ്റ്റിൻ ബീബർ ഗാനമാലപിച്ചപ്പോൾ ഇരുപത്തഞ്ചംഗ നർത്തക സംഘം അതിനൊത്തു ചുവടുവെച്ചു.

ബോളിവുഡ് താരങ്ങളായ അലിയ ഭട്ട്, ടൈഗർ ഷ്രഫ്, മലൈക അറോറ, സണ്ണി ലിയോൺ, അർജുൻ രാംപാൽ, സൊണാലി ബെന്ദ്രെ, അർബാസ് ഖാൻ തുടങ്ങി പ്രമുഖരുടെ വൻ നിര തന്നെ കാഴ്ചക്കാരായി. പുതിയ ആൽബത്തിന്റെ പ്രചാരത്തിനായുള്ള 'പർപ്പസ് വേൾഡ് ടൂറി'ന്റെ ഭാഗമായാണ് കനേഡിയൻ പോപ്പ് ഇതിഹാസം ആദ്യമായി ഇന്ത്യയിലെത്തിയത്. കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നും ലേസർ പ്രകാശവും എൽ.ഇ.ഡി. ലൈറ്റുകളും പരിപാടിയുടെ മാറ്റുകൂട്ടി.

രാത്രി 8.10-നാണ് ജസ്റ്റിൻ ബീബർ കാണികളെ ത്രസിപ്പിച്ചുകൊണ്ട് വേദിയിലെത്തുന്നത്. 'മാർക്ക് മൈ വേഡ്സ്.്..' എന്ന ഗാനത്തോടെയായിരുന്നു തുടക്കം. തുടർന്ന് 'വേർ ആർ യു നൗ...' കൂടി വന്നതോടെ ആരാധകർ മറന്നാടി. 'ബേബി', 'ബോയ്ഫ്രൻഡ്', 'വാട്ട് ഡു യു മീൻ', തുടങ്ങിയ ജനപ്രിയ ഗാനങ്ങൾ ആലപിച്ച ബീബർ കൂടുതൽ സമയം നീക്കിവെച്ചത് പുതിയ ആൽബമായ പർപ്പസിലെ പാട്ടുകൾക്കാണ്.

സംഗീത പരിപാടിക്കു ശേഷം ജസ്റ്റിൻ ബീബറിനു സ്വകാര്യ ഉല്ലാസനൗകയിൽ രാജകീയ സൽക്കാരമൊരുക്കി. പ്രമുഖ സരോദ് വാദകർ ഉസ്താദ് അലി ഖാൻ കയ്യൊപ്പിട്ട സരോദ്, രോഹിത് ബാൽ രൂപകൽപന ചെയ്ത സ്വരോവ്‌സ്‌കി ക്രിസ്റ്റൽ പതിച്ച ജാക്കറ്റ്, ബീബറിന്റെ അമ്മ പട്രീഷ്യ മല്ലെറ്റിന് അനാമിക ഖന്ന ഡിസൈൻ ചെയ്ത ചന്ദേരി സിൽക്ക് ജാക്കറ്റ് തുടങ്ങി കൈനിറയെ സമ്മാനങ്ങളും കൈമാറി. ഡൽഹി, ജയ്പുർ, ആഗ്ര എന്നിവിടങ്ങളും ബീബർ സന്ദർശിക്കും. രാജ്യത്തെ 29 സംസ്ഥാനങ്ങളിലെയും രുചിക്കൂട്ടുകൾ താരത്തെ പരിചയപ്പെടുത്താനാണു ശ്രമമെന്നു സംഘാടകർ വൈറ്റ് ഫോക്‌സ് ഇന്ത്യ അറിയിച്ചു.

ദുബായിലെ സംഗീതനിശ കഴിഞ്ഞ് ബുധനാഴ്ച പുലർച്ചെ മുംബൈയിൽ വിമാനമിറങ്ങിയ ബീബറെ കാണാൻ ഉച്ചയ്ക്കു മുമ്പുതന്നെ സ്റ്റേഡിയത്തിന് പുറത്ത് ആരാധകരെത്തിയിരുന്നു. ബീബർ എത്തുന്നതിന് മുമ്പ് നാലുമണിക്ക് ഡീജെ സ്റ്റാർടെക്കിന്റെ നേതൃത്വത്തിലാണ് സംഗീത പരിപാടി തുടങ്ങിയത്. ഡീജെ സയാദെനും അലൻ വാക്കറും പിന്നീട് സ്റ്റേജിലെത്തി. അഞ്ചു മണിയോടെ ഹെലികോപ്റ്ററിലാണ് ബീബർ സ്റ്റേഡിയത്തിൽ വന്നിറങ്ങിയത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ലിംഗം മുറിച്ച പെൺകുട്ടിയുടെ കാമുകൻ മനോനില തെറ്റി 45കാരിയുമായി ബന്ധം പുലർത്തിയിരുന്നയാൾ; ഗംഗേശാനന്ദയ്ക്കൊപ്പം തിരുവനന്തപുരത്ത് എത്തിയപ്പോൾ പെൺകുട്ടിയുമായി പ്രണയത്തിലായി; ബന്ധത്തെ എതിർത്തത് കമിതാക്കൾക്കു സ്വാമിയോടു വൈരാഗ്യമുണ്ടാക്കി; വയനാട്ടിലായിരുന്ന സ്വാമിയെ തിരുവനന്തപുരത്തേക്കു വിളിച്ചുവരുത്തിയത് പെൺകുട്ടി; ഗംഗേശാനന്ദയുടെ സുഹൃത്ത് ഗരുഡ ഭജാനന്ദ മറുനാടനോടു നടത്തിയ വെളിപ്പെടുത്തലുകൾ
മോദി ഭരണത്തിന് കീഴിൽ ഇന്ത്യയുടെ അന്തസ്സ് ഉയർന്നു; കേന്ദ്രത്തിൽ തുടർഭരണം ഉറപ്പ്; നോട്ടു പിൻവലിക്കൽ ഭരണത്തിലെ ഏറ്റവും മികച്ച തീരുമാനം; ന്യൂനപക്ഷങ്ങളും ഭരണത്തിൽ തൃപ്തർ; മൂന്ന് വർഷം പൂർത്തിയാക്കുന്ന പ്രധാനമന്ത്രി മോദിക്കും സർക്കാറിനും ഡിസ്റ്റിങ്ഷൻ നൽകി മറുനാടൻ വായനക്കാർ: സർവേഫലം പുറത്തുവിടുന്നു
പുഴയിൽ കുളിച്ചു കയറിയ പതിനാറുകാരന് ആദ്യമുണ്ടായത് തലവേദന; കോട്ടയത്തെ ആശുപത്രിയിൽ വച്ചു മരണം; മണിമലയാറ്റിലെ കുളിക്കിടയിൽ പുഴവെള്ളത്തിൽ നിന്ന് മൂക്കിലൂടെയോ വായിലൂടെയോ ശരീരത്തിലെത്തിയത് അമീബിക് അണുബാധയുണ്ടാക്കിയതു മരണകാരണം; എരുമേലിയിലുണ്ടായത് ലോകത്തുതന്നെ അപൂർവമായ മരണം; നാടിനാകെ ദുരന്തമുന്നറിയിപ്പ്
ലൗ ജിഹാദിന്റെ സൂത്രധാരൻ; ഹിന്ദു ഹെൽപ്പ് ലൈനിന്റെ മുന്നണി പോരാളി; എസ് എൻ ഡി പി-ബിജെപി കൂട്ടുകെട്ടിന്റെ സൂത്രധാരൻ; കേരളാ ഹൗസിലെ ബീഫ് വിവാദം ആളിക്കത്തിച്ച് വിവാദ നായകൻ; കുമ്മനത്തെ അധ്യക്ഷനാക്കിയ തന്ത്രശാലി; വെള്ളാപ്പള്ളിക്കും അമൃതാന്ദമയിക്കും കരിമ്പൂച്ചകളെ ഒരുക്കിയ പ്രതീഷ് വിശ്വനാഥനെന്ന 'സൂപ്പർ പവറിന്റെ' കഥ
വി എസ് എന്ന് ദേഹത്ത് എഴുതി സിറ്റിയിലൂടെ ബൈക്ക് ഓടിച്ചു; ഹക്കിം ഷായെ വടിവാളു കൊണ്ടു വെട്ടിയെന്നും ആരോപണം; ഓംപ്രകാശും പുത്തൻപാലം രാജേഷും കൂട്ടുകാർ; കാക്കികുപ്പായം നൽകരുതെന്ന് വിലക്കി ഇന്റലിജൻസ്; ചെന്നിത്തല വിശാലനായപ്പോൾ സേനയിലെത്തി; കഞ്ചാവ് കേസിലൂടെ സിപിഎമ്മിലെ കണ്ണിലെ കരടായി; ജനനേന്ദ്രിയം തകർത്തപ്പോൾ സസ്‌പെൻഷനും; എസ് ഐ സമ്പത്തിന്റെ കഥ ഇങ്ങനെ
വഴിവിട്ട ബന്ധം ഭർത്താവ് ചൂണ്ടിക്കാട്ടിയപ്പോൾ അധികാരികൾ കണ്ണടച്ചു; അച്ചനെ സ്ഥലം മാറ്റിയിട്ടും പ്രണയം മൂത്തു; വാട്സ് അപ്പ് പ്രേമം മൂത്ത് രണ്ടു കുട്ടികളുടെ അമ്മ വികാരിയോടൊപ്പം വീടുവിട്ടിറങ്ങി; വൈദിക കുപ്പായമുപേക്ഷിച്ച് ഇറ്റലിയിലേക്ക് പറക്കാനുറച്ച് ഫാദർ സെബി വിതയത്തിൽ; ഇരിങ്ങാലക്കുട രൂപതയിൽ നിന്നൊരു പ്രണയകഥ
സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം എടുത്ത് സ്റ്റേഷനിലേക്ക് പോയ യുവാവിനെ പരാതിക്കാരിയായ വീട്ടമ്മയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി; ക്രൂരമായി മർദ്ദിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുത്തത് പൊലീസ് സ്‌റ്റേഷനിൽ കൊണ്ടു പോയി വിലിച്ചെറിഞ്ഞു; അറസ്റ്റ് ചെയ്തില്ല എന്നു പറഞ്ഞ് പൊലീസിനെതിരെ ഫെയ്‌സ് ബുക്കിലൂടെ ലൈവായി കൊലവിളി