Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുഞ്ചാക്കോ ബോബൻ ചിത്രം 'ശിക്കാരി ശംഭു'വിലെ ആദ്യ ഗാനം റിലീസ് ചെയ്തു; ശ്രീജിത് ഇടവന സംഗീതം നൽകി 'മഴ' ഗാനം ആലപിച്ചത് ഹരിചരണും രോഷ്നി സുരേഷും

കുഞ്ചാക്കോ ബോബൻ ചിത്രം 'ശിക്കാരി ശംഭു'വിലെ ആദ്യ ഗാനം റിലീസ് ചെയ്തു; ശ്രീജിത് ഇടവന സംഗീതം നൽകി 'മഴ' ഗാനം ആലപിച്ചത് ഹരിചരണും രോഷ്നി സുരേഷും

കൊച്ചി: കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രം 'ശിക്കാരി ശംഭു'വിലെ ആദ്യ ഗാനം റിലീസ് ചെയ്തു. പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക് 247 ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ജനുവരിയിൽ തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിലെ ആദ്യഗാനം മനോരരമായ പ്രണയഗാനമാണ്.

'മഴ' എന്ന ഈ മനോഹര ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്രീജിത് ഇടവനയാണ്. ഹരിചരണും രോഷ്നി സുരേഷും ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് സന്തോഷ് വർമ്മയാണ്. സുഗീത് സംവിധാനം നിർവഹിച്ച 'ശിക്കാരി ശംഭു'വിൽ കുഞ്ചാക്കോ ബോബൻ, ശിവദ, വിഷ്ണു ഉണ്ണികൃഷ്ണൻ, അൽഫോൻസാ, ഹരീഷ്, ധർമജൻ ബോൾഗാട്ടി, ജോണി ആന്റണി എന്നിവർ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് നിഷാദ് കോയയാണ്. ഛായാഗ്രഹണം ഫൈസൽ അലിയും ചിത്രസംയോജനം വി സാജനുമാണ് നിർവഹിച്ചിരിക്കുന്നത്. ഏഞ്ചൽ മറിയ സിനിമാസിന്റെ ബാനറിൽ എസ് കെ ലോറൻസാണ് 'ശിക്കാരി ശംഭു' നിർമ്മിച്ചിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP