Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൂർണ്ണ കാഴ്ചയില്ലാത്ത സുമേഷിന്റെ താളബോധം വൈറൽ; എന്ന തവം സൈതനേ യശോദ...എന്ന കീർത്തനത്തിന് അഞ്ചരലക്ഷത്തോളം ലൈക്ക്

പൂർണ്ണ കാഴ്ചയില്ലാത്ത സുമേഷിന്റെ താളബോധം വൈറൽ; എന്ന തവം സൈതനേ യശോദ...എന്ന കീർത്തനത്തിന് അഞ്ചരലക്ഷത്തോളം ലൈക്ക്

റാന്നി: താളബോധമുണ്ടെങ്കിൽ വൈറലാകാം. പാട്ടും താളവുമായി സുമേഷ് അയിരൂർ എഫ്ബിയിൽ താരമാവുകയാണ്. റിയാദ് ടോക്കീസിലാണ് സുമേഷ് ഹിറ്റാകുന്നത്. ഒരു കണ്ണിനു പൂർണമായി കാഴ്ചയില്ലാത്ത സുമേഷിന് സംഗീതത്തോട് കുട്ടിക്കാലത്തേ താൽപ്പര്യമുണ്ട്.

സ്വർണ്ണകടയിൽ സെയിൽസ് മാനാണ് സുമേഷ്. കൗതുകത്തിന് മേശയിൽ താളമിട്ട് കീർത്തനം പാടിയത്. 'എന്ന തവം സൈതനേ യശോദ... എന്ന സുമേഷ് പാടിയ കീർത്തനം റിയാദ് ടോക്കീസിൽ വലിയ ഹിറ്റാണ്. ഈ കീർത്തനം ലൈക് ചെയ്തവരുടെ എണ്ണം അഞ്ചര ലക്ഷമാണ്. സുഹൃത്തുക്കളായ അജിത്ത് ആനന്ദ്, വിനയ് ചെങ്ങറ എന്നിവരുടെ വീട്ടിൽ വച്ചു കൗതുകത്തിനു പാടിയ കീർത്തനമാണ് വൈറലായത്. 

വാദ്യോപകരണങ്ങളൊന്നും വായിക്കാൻ പഠിച്ചിട്ടില്ലാത്ത സുമേഷിന്റെ പാട്ടിനൊപ്പമുള്ള താളമാണ് ക്ലിക്കായത്. 635 പേർ താളത്തെ കമന്റ് ചെയ്തിട്ടുണ്ട്. വിനയ്‌യാണ് സുമേഷിന്റെ പാട്ട് മൊബൈലിൽ പകർത്തിയത്. അജിത്ത് ആനന്ദ് അതു യു ട്യൂബിൽ പോസ്റ്റ് ചെയ്തു. ഇതു കണ്ടവർ ആരോ റിയാദ് ടോക്കീസിൽ ലൈക് ചെയ്യുകയായിരുന്നു. അതാണ് പ്രവാസികളിൽ ഹിറ്റാക്കിയത്.

'കൽചാദി കൽബീം കുറയാതെ... എന്ന ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യൻ കാപ്പി രാഗത്തിൽ പാടിയ കീർത്തനമാണ് സുമേഷ് അവതരിപ്പിച്ചത്. ഇതിന്റെ അവസാനമാണ് 'എന്ന തവം സൈതനേ... എന്ന കീർത്തനം ഡസ്‌കിൽ താളമിട്ടു പാടിയത്. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിൽ നിന്നു ഗാനഭൂഷണം പാസായ സുമേഷ് ഗന്ധർവ സംഗീതം എന്ന കൈരളി ചാനൽ പരിപാടിയിൽ സെമി വരെ എത്തിയിട്ടുമുണ്ട്.

അയിരൂർ കുന്നുംപുറത്ത് ബി. രഘു, വി.എൻ. സതി ദമ്പതികളുടെ മകനാണ് സുമേഷ്. സംഗീത കച്ചേരിയും ഭക്തിഗാനസുധയുമൊക്കെ അവതരിപ്പിക്കുന്നുണ്ട്. പരിപാടികൾ ഇല്ലാത്തപ്പോൾ ഇട്ടിയപ്പാറയിലെ ജൂവലറിയിൽ ജോലിചെയ്യും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP