Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മേക്ക്ഓവർ; നൂറ്റാണ്ടു മുൻപ്, മൗസിന്റെ കളിയിലെ കല

മേക്ക്ഓവർ; നൂറ്റാണ്ടു മുൻപ്, മൗസിന്റെ കളിയിലെ കല

മേക്ക് ഓവർ എന്ന വാക്ക് സിനിമയ്ക്കു മാത്രമല്ല പെയ്ന്റിങ്ങുകൾക്കും അനുയോജ്യം. പണ്ടു കാലത്തു ജിവിച്ചിരുന്ന വിഖ്യാത രുടെ എണ്ണച്ചായ ചിത്രങ്ങൾക്കു മേക്ക് ഓവർ നൽകി അതു തെളിയിച്ചിരിക്കുന്നു ഒരു കൂട്ടം കലാകാരന്മാർ.

കൈയിൽ പെയ്ന്റാക്കാതെ, ബ്രഷ് കൈയിലെടുക്കാതെയാണ് മൊണാലിസയ്ക്ക് ആഞ്ചലീന ജോളിയുടെ മുഖച്ഛായ പകർന്നത്. ലൂയിസ് അല ക്‌സാണ്ടർ ഫാഗന്റെ മുഖഭാവത്തിന് ജോണി ഡെപ്പിന്റെ സൗന്ദര്യം കലർത്തിയത്... മൗസിന്റെ ഓരോ ക്ലിക്കിലും ഡ്രാഗിങ്ങിലും പുതിയ മുഖങ്ങൾ വിരിഞ്ഞു. ആ ചിത്രങ്ങളെല്ലാം വർത്ത് 1000 ഡോട്ട് കോം എന്ന വെബ് സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്.

നവോഥാനകാലത്തെ ക്ലാസിക് പെയ്ന്റിങ്ങുകളിൽ ഏറ്റവും മികച്ചതായി കരുതുന്ന മൊണാലിസയ് ക്ക് പകർപ്പുകൾ ഏറെയുണ്ടായിട്ടുണ്ട്. അനുകരണങ്ങളായും ആവർത്തനങ്ങളായും വരയ്ക്കപ്പെട്ടവയെ ല്ലാം ക്യാൻവാസുകളിലായിരുന്നു. ഇതാ മൈക്രോസോഫ്റ്റിന്റെ സോഫ്‌റ്റ്‌വെയറായ ഫോട്ടൊഷോപ്പിൽ ആഞ്ചലീന ജോളിക്ക് മേക്ക് ഓവർ. മൊണാലിസയുടെ ചിത്രം കണ്ടിട്ടില്ലാത്ത ഒരാൾക്കു മുന്നിൽ ഈ മേക്ക് ഓവർ കാണിച്ചാൽ കൃത്രിമത്വം പറയില്ല.

അത്രയ്ക്കു പെർഫെക്റ്റാ ണ് ഡ്രോയിങ്. രാജകുമാരിയെപ്പോലെ നിക്കോൾ കിഡ്മാൻ. പണ്ട് ഏതോ കൊട്ടാരത്തിലെ രാജ്ഞി യെ പ്രഗത്ഭനായ ചിത്രകാരൻ പകർത്തിയതിന് ഇപ്പോൾ കിഡ്മാന്റെ ഭാവം. പത്തൊമ്പതാം നൂറ്റാണ്ടി ലെ കുലീനനായ ഒരു ഭൂവുടമയുടെ മുഖത്തേയ്ക്ക് മൈക്കിൾ ജാക്‌സന്റെ കൂടുമാറ്റം.

പതിനെട്ടാം നൂറ്റാണ്ടിലെ ഒരു പ്രഭുകുടുംബ ത്തിൽ പുനരവതരിച്ചിരിക്കുന്നു കാതറിൻ സെറ്റ ജോൺസ്... തലപ്പാവു ധരിച്ച ഒരു യുവതിയുടെ ചിത്രം. 1800ൽ വരച്ചത്. അതൊരു അലക്കുകാരിയുടേതാണ്. മേൽവസ്ത്രം ധരി ച്ച ഒരു സുന്ദരി. സംശയത്തോടെ നോക്കുന്ന കണ്ണുകൾക്ക് ജെന്നിഫർ ആനിസ്റ്റന്റെ മുഖഛായയാണ് അനുയോജ്യമെന്നു കാലാകാരന്മാർ തിരിച്ചറിഞ്ഞിരിക്കുന്നു. ആനിസ്റ്റന്റെ കൺപീലികളിലും ചുണ്ടിലും അതേ ഭാവം ആവർത്തിച്ചു വരച്ചിട്ടുണ്ട് പുതിയ ചിത്രത്തിൽ.

മണിക്കൂറുകളോ മാസ ങ്ങളോ ക്യാൻവാസിനു മുന്നിലിരുന്ന് ഒരു ചിത്രകാരൻ വരച്ചു തീർത്ത സൃഷ്ടി യെ അവഹേളിക്കലായി ഈ ചിത്രങ്ങളെ കാണേണ്ടതില്ല. ടെക്‌നോളജി ഉപയോഗിച്ച് ഏറ്റവും നന്നാ യി മേക്ക് ഓവർ സാധിച്ചെടുത്തു എന്ന വിചാരിച്ചാൽ മതി. പ്രശസ്തമായ വരകളെ പുനർസൃഷ്ടിച്ചത് എന്തിനാണെന്നു ചോദിച്ചാൽ പ്രത്യേകിച്ചു മറുപടിയൊന്നുമില്ല. വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യാനായി കുറച്ചു ചിത്രങ്ങൾ സൃഷ്ടിച്ചു. ഒരു ചെയ്ഞ്ചിനു വേണ്ടി പഴയ രചനകളിൽ പുതുമ പകർന്നു. ചിത്രങ്ങളിൽ രൂപമാറ്റങ്ങൾ വരുത്തിയ കലാകാരന്മാർ പ്രൊഫഷണൽ ആർട്ടിസ്റ്റുകളല്ല. പക്ഷേ, ഈ ചിത്രങ്ങളിൽ അവരുടെ സോഫ്‌റ്റ്‌വെയർ സ്‌കിൽസ് പ്രകടം. നാലു മണിക്കൂറു കൊണ്ടാ ണ് ഓരോ ചിത്രവും വരച്ചു തീർത്തത്.

രസകരമായ മാറ്റങ്ങളാ ണ് ഓരോ ചിത്രങ്ങളിലും ആരേയും ഉപദ്രവിക്കാ നോ അനുകരിക്കാനോ അല്ല. കാഴ്ചക്കാർക്ക് രസകരമായ വിരുന്നൊരുക്കുക. ഈ ചിത്രങ്ങൾ കാണുമ്പോഴും അതേ തോന്നുകയുള്ളൂ...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP