1 aed = 17.77 inr 1 eur = 76.82 inr 1 gbp = 85.92 inr 1 kwd = 216.04 inr 1 sar = 17.40 inr 1 usd = 65.25 inr

Oct / 2017
21
Saturday

മെഴുക് പുരട്ടിയ ആപ്പിൾ കഴിച്ചാൽ ആരോഗ്യം ക്ഷയിക്കുമോ? ആപ്പിളിൽ മാത്രമേ മെഴുക് പുരട്ടുന്നുള്ളോ? പ്രചരണവും വസ്തുതയും എന്ത്? സുരേഷ് പിള്ള എഴുതുന്നു

September 21, 2017 | 06:03 PM | Permalinkസുരേഷ് പിള്ള

കുറച്ചു മാസങ്ങൾക്കു മുൻപാണ്, ആ വാർത്ത കണ്ടത്. ആപ്പിളിൽ മെഴുകു പുരട്ടിയത് കണ്ടത്തിയതിനെത്തുടർന്ന് കച്ചവടക്കാരനെ മർദ്ദിച്ചുവത്രേ. പാവം, കുടുംബം പുലർത്താനായി ആപ്പിൾ വിൽക്കാൻ ഇറങ്ങിയതാണ്. മെഴുകു പുരട്ടുന്നുവോ, അതെന്തിനാണെന്നോ ഒന്നും ആ പാവത്തിന് അറിയാൻ വഴിയില്ല. അപ്പോൾ ആപ്പിളിൽ മെഴുകു പുരട്ടാറുണ്ടോ?ഉണ്ട്, എന്നാണ് പെട്ടന്നുള്ള ഉത്തരം.

അതിനു മുൻപേ ആപ്പിളിൽ ഉള്ള സ്വാഭാവികമായ മെഴുകിനെ ക്കുറിച്ചു നോക്കാം.ആപ്പിൾ, പെയർ, പ്ലം, ചെറി തുടങ്ങിയ പല പഴങ്ങളുടെയും തൊലിയിൽ സ്വാഭാവികമായ മെഴുക് ഉണ്ട്. പഴങ്ങളിലെ ജലാംശം നഷ്ടപ്പെടാതെ ഇരിക്കുവാനും, പഴങ്ങൾ കൂടുതൽ ആകർഷകം ആകാനും, കൂടാതെ കൂടുതൽ കാലം കേടു കൂടാതെ ഇരിക്കുവാനും തൊലിപ്പുറമെയുള്ള മെഴുകു സഹായിക്കും.വെള്ളരിക്കാ ഒരു ഉദാഹരണമാണ്.

എന്റെ ചെറുപ്പത്തിൽ കറുകച്ചാലിലെ വീട്ടിൽ വെള്ളരികൃഷി ഉണ്ടായിരുന്നു. കൂടുതൽ വിളവെടുപ്പുള്ളപ്പോൾ, മിച്ചം വരുന്ന വെള്ളരിക്ക കൾ അച്ഛൻ ഓലക്കാലിൽ കെട്ടി ഓരോന്നായി വീടിന്റെ ഉത്തരത്തിൽ തൂക്കിയിടും. ഇത് ആഴ്ചകളോളം കേടു കൂടാതെ ഇരിക്കുമായിരുന്നു. കട്ടിയുള്ള തൊലിയും, അതിന്റെ പുറമെയുള്ള ചെറിയ പ്രകൃത്യാ ഉള്ള മെഴുകും ആണ് വെള്ളരിക്ക കേടു കൂടാതെ ആഴ്ചകളോളം ഇരിക്കുവാൻ കാരണം.

താഴെ വച്ചിരുന്നാൽ പരസ്പരം ഉരയുന്നതുകൊണ്ടുള്ള ഘർഷണം കൊണ്ട് തൊലിയിലുള്ള മെഴുകിന്റെ ആവരണം പോകുവാനും, ജലാംശം നഷ്ടപ്പെടുവാനും അതു മൂലം വെള്ളരി ചീത്ത ആവാതെ ഇരിക്കുവാനും ആണ് ഉത്തരത്തിൽ തൂക്കിയിരുന്നത്. ധമെഴുക് ആവരണം സൂക്ഷമാണുക്കൾ ആയ ബാക്ടീരിയ ഉള്ളിലേക്ക് കടക്കാതെയും പഴങ്ങളെ സംരക്ഷിക്കും. അപ്പോൾ ആപ്പിൾ എത്രകാലം കേടു കൂടാതെ ഇരിക്കും? മുറിക്കാത്ത, ആപ്പിളുകളുടെ സാധാരണ ഷെൽഫ് ലൈഫ് (കേടു കൂടാതെ ഇരിക്കുന്ന കാലയളവ്) ഒരു മാസം വരെയാണ്. ഫ്രിഡ്ജിൽ വച്ചാൽ ചിലപ്പോൾ രണ്ടു മാസം വരെ ഇരിക്കും.

കൂടാതെ ഇപ്പോൾ ഞാൻ താമസിക്കുന്ന അയർലണ്ടിലെ വീട്ടിൽ ആപ്പിൾ മരമുണ്ട്. മരത്തിൽ നിന്ന് നേരിട്ടു പറിച്ച ആപ്പിളുകൾ ആഴ്ചകളോളം കേടു കൂടാതെ ഇരിക്കാറുണ്ട്. ഇത് നേരിട്ടുള്ള അനുഭവം കൂടി ആണ്. അപ്പോൾ മേടിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും കേടായില്ല, കെമിക്കൽ അടിച്ചു വരുന്നതാണ് എന്നൊക്കയുള്ള വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് പറയേണ്ടതില്ലല്ലോ? അതുപോട്ടെ, എന്തിനാണ് മെഴുക് പുരട്ടുന്നത് എന്ന് പറഞ്ഞില്ലല്ലോ? കൂടുതൽ കാലം കേടു കൂടാതെ ഇരിക്കുവാനാണ് എന്ന് ലളിതമായി പറയാം.

കൂടാതെ ആപ്പിളുകൾ മരത്തിൽ നിന്നും പറിച്ചു പാക്ക് ചെയ്യുന്നതിനും മുൻപേ അവയിൽ ഉള്ള ചെളിയും, പൊടിയും ഒക്കെ കളയുവാനായി പായ്ക്ക് ചെയ്യുന്നതിനും മുൻപേ, കഴുകാറുണ്ട്. ഇങ്ങനെ കഴുകുമ്പോൾ ആപ്പിളുകളിൽ ഉള്ള സ്വാഭാവിക മെഴുക് നഷ്ട്ടപ്പെടും. അപ്പോൾ ഇവ പെട്ടെന്ന് കേടാകാനുള്ള സാദ്ധ്യത ഉണ്ട്. അതിനാലാണ് മെഴുക് പുറമെനിന്ന് ചേർക്കേണ്ടി വരുന്നത്. കൂടാതെ ഇങ്ങനെ ചെയ്താൽ സ്വാഭാവികമായുള്ള ഷെൽഫ് ലൈഫ് കുറച്ചു കൂടി കൂട്ടുവാനും പറ്റും.

എന്താണ് മെഴുക്? ഇത് വിഷമല്ലേ?

മെഴുകുകൾ രണ്ടു തരമുണ്ട്. പ്രകൃതിയിൽ നിന്നും വരുന്ന സ്വാഭാവിക മെഴുകും; ഫാക്ടറികളിൽ ഉണ്ടാക്കുന്ന മെഴുകും. രണ്ടുതരം മെഴുകുകളും ഓർഗാനിക് സംയുക്തങ്ങൾ ആണ്. നീണ്ട alkyl (CnH2nപ്ലസ് വൺ) ചെയിൻ ഉള്ള കാര്ബണ്മിശ്രണങ്ങള് ആണ് മെഴുകുകൾ. തേൻ ഈച്ച ഉണ്ടാക്കുന്ന മെഴുകും, മരങ്ങളിൽ നിന്നും വരുന്ന മെഴുകുകളും ഉദാഹരണങ്ങൾ ആണ്. മെഴുകു തിരയിൽ ഉപയോഗിക്കുന്ന Paraffin wax, പെട്രോളിയത്തിൽ നിന്നും ഉൽപ്പാദിപ്പിക്കുന്നതാണ്. മെഴുക് സാധാരണ 37 C മുതൽ 40 C യിൽ ഉരുകും. ലാറ്റിനിൽ parum (lacking) + affinis (reactivity) അതായത് Paraffin എന്നാൽ 'lacking reactivity' എന്നാണ്.

ഇവ സാധാരണ ഗതിയിൽ മറ്റുള്ള കെമിക്കലുകളുമായി രാസപ്രവർത്തനം നടത്തില്ല. കൂടാതെ ഇവയെ നമ്മുടെ ദഹന പ്രക്രിയകൾ കൊണ്ട് വിഘടിപ്പിക്കാനും പറ്റില്ല. ചുരുക്കിപ്പറഞ്ഞാൽ ഇവ ദഹിക്കില്ല. അതായത് വിസർജ്ജ്യങ്ങളുടെ കൂടെ മെഴുകും പുറത്തു പോകും. മെഴുകുകൾ വിഷമല്ല. [ORAL (LD50): Acute: >5000 mg/kg (Rat)]. കൂടാതെ ആപ്പിൾ, പെയർ തുടങ്ങിയ പഴങ്ങളിൽ വളരെ ചെറിയ അളവേ ചേർക്കാറുള്ളൂ (ഒരു പഴത്തിന് ഏകദേശം ഒരു ചെറിയ തുള്ളി). അരക്കിലോ മെഴുക് കൊണ്ട് ഏകദേശം 160,000 ആപ്പിളുകൾ ക്ക് മെഴുക് ആവരണം ഉണ്ടാക്കാം എന്ന് റിപ്പോർട്ടുകൾ ഉണ്ട്.

കൂടാതെ പഴങ്ങളിൽ 'food-grade waxes' ആണ് ചേർക്കാറുള്ളത്. ഇത്രയും കേട്ടിട്ടും എനിക്ക് ഈ മെഴുകു മാറ്റിയേ കഴിക്കാൻ തോന്നുന്നുള്ളൂ, എന്തു ചെയ്യും? മെഴുക് വെള്ളത്തിൽ ലയിക്കില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? കാരണം വെള്ളം പോളാർ (ധ്രുവാഭിമുഖത ഉള്ള) ലായകം ആണ്. മെഴുക് ലയിപ്പിക്കണമെങ്കിൽ non-polar organic solvent കൾ വേണം. ആൽക്കഹോൾ നല്ല ഉദാഹരണമാണ് (The ethyl (C2H5) group in ethanol is non-polar. Therefore, ethanol can dissolve both polar and non-polar substances including wax). ആൽക്കഹോൾ ഇല്ലെങ്കിൽ Vinegar (വിനാഗിരി) ഇട്ടു തൂത്താലും മെഴുക് ഒരു പരിധി വരെ കളയാം. അപ്പോൾ ഇനി മെഴുകിനെ പേടിക്കാതെ ആപ്പിൾ കഴിക്കാമല്ലോ?

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ആ ദിവസങ്ങളിൽ ദിലീപ് അവിടെയെങ്ങും ഇല്ലായിരുന്നു എന്ന് തെളിയിക്കാൻ അലീബി തുണയാകുമോ? അക്രമണ ദിവസത്തിന് അലീബി ബാധകം അല്ലെങ്കിലും ഗൂഢാലോചന നടത്തി എന്നു പറയുന്ന നാല് സംഭവങ്ങളിലും മറ്റെവിടെയെങ്കിലും ആയിരുന്നു എന്ന് തെളിയിച്ചാൽ പൊലീസ് വാദത്തിന്റെ മുനയൊടിയും: കുറ്റപത്രം അവസാന സ്റ്റേജിൽ എത്തിയതോടെ നടിയെ ആക്രമിച്ച കേസിൽ നിയമത്തിന്റെ പഴുതുകൾ തേടി പ്രതിഭാഗം; എല്ലാ പഴുതുകളും അടയ്ക്കാൽ ശ്രമിച്ച് പ്രോസിക്യൂഷനും
ഹാദിയയെ അഖിലയാക്കി മാറ്റുകയാണ് ചെയ്തിരുന്നതെങ്കിൽ എസ്ഡിപിഐ ഇപ്പോഴത്തെ നിലപാട് എടുക്കുമായിരുന്നോ എന്ന് വിനു വി ജോൺ; വർഗീയവാദികൾ കളം നിറഞ്ഞു കളിക്കുമ്പോൾ പാർട്ടികൾ ഗ്യാലറിയിൽ കളികാണുന്നുവെന്ന് അഷ്‌റഫ് കടയ്ക്കൽ; ലൗ ജിഹാദ് ക്രൈസ്തവ സമൂഹത്തിലുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പോൾ തേലക്കാട്ട്; വിധി പ്രഖ്യാപിച്ച ജഡ്ജിക്ക് വധഭീഷണിയെന്ന് ഗോപാലകൃഷ്ണൻ; ഏഷ്യാനെറ്റിലെ ചാനൽ ചർച്ചയിൽ സംഭവിച്ചത്
റുബെല്ല കുത്തിവെപ്പ് നിരക്ക് സംസ്ഥാനതലത്തിൽ 38 ശതമാനമായത് അധികൃതരെ ഞെട്ടിച്ചു; വാക്‌സിൻ വിരുദ്ധർക്കെതിരെ സർക്കാർ ഡോക്ടർമാരുടെ സംഘടന പരാതി നൽകി; നവമാധ്യമങ്ങളിലൂടെ കുപ്രചരണം നടത്തുന്നവർക്കെതിരെ സൈബർ സെൽ അന്വേഷണം തുടങ്ങി; കുഞ്ഞുങ്ങളുടെ ഭാവി അതവാളത്തിലാക്കുന്ന ക്ഷുദ്രശക്തികൾക്കെതിരെ സർക്കാർ കർശന നടപടിക്ക്
ദിലീപ് ഒരുക്കിയത് ദൃശ്യം മോഡലോ? ആശുപത്രിയിലെ ട്രിപ്പിടലും കുത്തിവയ്‌പ്പും തിരക്കഥയെന്ന് സംശയിച്ച് അന്വേഷണ സംഘം; ഡോക്ടറുടെ മൊഴിയിൽ നടൻ കുടുങ്ങുമെന്നും പൊലീസ്; സിനിമാ ഭാവി തകർക്കാനുള്ള ഗൂഢാലോചനയെന്ന് താരരാജാവും; രാമലീലയുടെ വിജയത്തിലെ അസൂയാലുക്കളുടെ ശ്രമം കള്ളക്കേസ് ഉണ്ടാക്കി ജയിലിലടക്കാനെന്നും ആരോപണം; നീതി തേടി ജനപ്രിയനായകൻ വീണ്ടും ബെഹ്‌റയ്ക്കടുക്കലേക്ക്; നടിയെ ആക്രമിച്ച ഗൂഢാലോചനയിൽ കുറ്റപത്രം വൈകും
ഞാനും ഗണേശനും തമ്മിൽ 2005ൽ തുടങ്ങിയ റിലേഷനാണ്; പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞത്; അയാൾ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുക്കുന്നത് ശരിയായ രീതിയാണോ? ഇപ്പോഴത്തെ വിവാഹത്തിന് പിന്നിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ട്: മറുനാടനോട് സരിതാ നായർ പറഞ്ഞത് സോളാർ കേസിലെ യഥാർത്ഥ നായകൻ ഗണേശ് കുമാർ ആണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിൽ
മാമനു വേദനയാണ്, മോളുഴിഞ്ഞ് തന്നേ..എന്നു പറഞ്ഞ് കുഞ്ഞു കൈകളിൽ ഒരു മാംസ കഷണം വച്ചു തന്നിരുന്ന മാമൻ; ഉറുമ്പ് നടക്കുന്നതെങ്ങനാന്ന് കാണിച്ചെരാന്ന് പറഞ്ഞ് കൈയെടുത്ത് കാലിടുക്കുകളിലേക്ക് കൊണ്ടു പോയിരുന്ന കസ്സിൻ ചേച്ചി; മദ്രസയിലെക്ക് ചായ കൊണ്ടുപോയപ്പോൾ കെട്ടിപ്പിടിച്ചു കുന്നിക്കുരു വലിപ്പമുള്ള മുലഞെട്ട് തോണ്ടി കടിയാക്കിയ ഉസ്താദ്: മീ ടൂ കാമ്പയിൻ പടർന്നുപിടിക്കുമ്പോൾ മലയാളികൾ തലയിൽ കൈവയ്ക്കുന്നു
ആദ്യ ഭർത്താവിനെ കുത്തുപാളയെടുപ്പിച്ച് വിവാഹമോചനം നേടി; പലതവണ വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ടു; കഴിഞ്ഞ ഇരുപതുവർഷമായി നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടി; നന്ദിനി നായർ, ലക്ഷ്മി നായർ, സരിത നായർ..; എല്ലാം തട്ടിപ്പ് വീരായായ ഒരേ സ്ത്രീതന്നെ; സോളാറിൽ പൊള്ളിയ കോൺഗ്രസ് നേതാക്കൾ സൈബർസേനയും പ്രവർത്തകരേയും ഉപയോഗിച്ച് സരിതയെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ഇങ്ങനെ
മാനം പോകുമെന്നും അവസരം നഷ്ടമാകുമെന്ന് ഭയന്ന് പുറത്തുപറയാത്ത അനേകം നടിമാരെ എനിക്കറിയാം; ഒന്നും അറിയാത്ത പോലെ നടിമാരുടെ നിതംബത്തിൽ തട്ടുന്ന പലരുമുണ്ട്; പേരും പ്രശസ്തിയുമുള്ള പല നായികമാരും ഒരു മടിയുമില്ലാതെ കിടക്ക പങ്കിടും; എന്നെ ഒതുക്കിയത് ചിലരോടൊപ്പം കിടക്ക പങ്കിടാൻ മടിച്ചതു കൊണ്ട്; അനുഭവങ്ങൾ തുറന്നു പറഞ്ഞ് പത്മപ്രിയ
ഉമ്മൻ ചാണ്ടിയെ കുറിച്ച് ഞാൻ പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നുവെങ്കിൽ അദ്ദേഹത്തിന്റെ റിലേറ്റീവ്‌സിനോടും അടുപ്പക്കാരോടും ചോദിക്കണം; എന്നെ ലോറിയിടിച്ച് കൊല്ലാൻ ബെന്നി ബെഹന്നാൻ ഏർപ്പാടാക്കിയെന്ന് തമ്പാനൂർ രവി തന്നെ സമ്മതിച്ചു; ഈ നേതാക്കളൊക്കെ ഗൾഫിൽ പോകുന്നത് എന്തിനാണ്? സരിതാ നായർ മറുനാടൻ മലയാളിയുമായി നടത്തിയ സംഭാഷണം കേൾക്കാം
കൃത്യം നടത്തിയത് ദിലീപിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ; കുറ്റപത്രത്തിൽ ജനപ്രിയ നായകനെ ഒന്നാം പ്രതിയാക്കണമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം; താരരാജാവിനെതിരെ കടുത്ത നിലപാടെടുക്കുന്നത് മമ്മൂട്ടിയുടെ സീനിയർ മഞ്ചേരി ശ്രീധരൻ നായർ; എഡിജിപി സന്ധ്യയുടെ നേതൃത്വത്തിൽ നാളെ നിർണായ യോഗം; പൾസർ സുനി രണ്ടാം പ്രതിയാകും; നടിയെ ആക്രമിച്ച ഗൂഢാലോചന കേസിൽ ദിലീപിനെതിരായ കുറ്റപത്രം തിങ്കളാഴ്‌ച്ച
ദോശകഴിക്കാൻ തട്ടുകടയിൽ എത്തിയ ഒരു യുവാവിന്റെ കൗതുകം കവിതാ ലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചു; മകനെ വിദേശ പഠനത്തിന് അയച്ചപ്പോൾ കുമിഞ്ഞുകൂടിയ കടം വീട്ടാൻ തട്ടുകട തുടങ്ങിയ കവിതാ ലക്ഷ്മിയുട തട്ടുദോശ കഴിക്കാൻ ആൾത്തിരക്ക് കൂടി; ദോശ ചുട്ടുവിറ്റ് കടം വീട്ടാമെന്ന് കരുതി പ്രൈംടൈം സീരിയൽ നായിക: മറുനാടൻ ടീം നെയ്യാറ്റിൻകരയ്ക്ക് സമീപം പകർത്തിയ വീഡിയോ കാണാം
അരമണിക്കൂർ കാത്തിരുത്തിയ ശേഷം പറഞ്ഞു മട്ടൻ ഐറ്റംസ് ഒന്നുമില്ലെന്ന്! വെയ്റ്ററെയും കൂട്ടി കൗണ്ടറിൽ പരാതിപ്പെടാൻ ചെന്നപ്പോൾ അവിടെ നിന്നവന്റെ കമന്റ് നീയെന്തൊരു ചരക്കാടീ.. എന്ന്; ചോദ്യം ചെയ്തപ്പോൾ കൂട്ടുകാരിയുടെ മുഖത്തടിച്ചു; പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥരും മോശമായി പെരുമാറി: റഹ്മത്ത് ഹോട്ടലിൽ വെയ്റ്ററുടെ മുഖത്തടിച്ചെന്ന പരാതിയിലെ കാര്യങ്ങൾ മറുനാടനോട് വിശദീകരിച്ച് നടി അനു ജൂബി
മാവേലി വന്ന സമയത്ത് പുട്ടും കടലയും സമ്മാനിക്കുന്ന സംവിധായകൻ: വിവാഹത്തിനു മുൻപ് മധുവിധു നടത്തി വിപ്ലവം സൃഷ്ടിച്ച വിരുതൻ; പിന്നെ സ്വന്തം സമുദായത്തിലെ യുവതിയെ നിക്കാഹ് ചെയ്ത് ഭാര്യയാക്കിയ ഒന്നാം വില്ലൻ; ഭാര്യയുടെ മരണശേഷം അവസരങ്ങൾ കുറഞ്ഞപ്പോൾ ക്രൈം സീരിയലുകളിലൂടെ തിരിച്ചു വരവ് നടത്തിയ രണ്ടാമൻ; ദിലീപ് എത്രയോ ഭേദമെന്ന് പല്ലിശേരി; മലയാള സിനിമയിലെ ക്വട്ടേഷൻ തമ്പുരാക്കന്മാർ ആര്?
ഞാനും ഗണേശനും തമ്മിൽ 2005ൽ തുടങ്ങിയ റിലേഷനാണ്; പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞത്; അയാൾ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുക്കുന്നത് ശരിയായ രീതിയാണോ? ഇപ്പോഴത്തെ വിവാഹത്തിന് പിന്നിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ട്: മറുനാടനോട് സരിതാ നായർ പറഞ്ഞത് സോളാർ കേസിലെ യഥാർത്ഥ നായകൻ ഗണേശ് കുമാർ ആണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിൽ
ദിലീപിനും കാവ്യയ്ക്കും കണ്ടകശ്ശനി തുടങ്ങാൻ പോകുന്നതേയുള്ളൂ; വ്യക്തിജീവിതത്തിലും സിനിമാരംഗത്തും നിന്ന് കിട്ടിയ വാക് ശാപവും ശത്രുദോഷവും പിന്തുടരുന്നു; മാർച്ചിനുശേഷം കാരാഗൃഹ വാസത്തിന് ഇരുവർക്കും യോഗം; അടുത്ത സുഹൃത്തുക്കളുടെ ചതിക്കെതിരെ കരുതിയിരിക്കാനും മുന്നറിയിപ്പു നൽകി ദിലീപിന്റെ ജാമ്യം പ്രവചിച്ച ജ്യോതിഷി
ജയിലിൽ വെച്ച് വായിച്ച സങ്കീർത്തനവും സുഭാഷിതവും ദിലീപിനെ ആകെ മാറ്റി മറിച്ചു; ഇന്ന് രാവിലെ ആലുവ എട്ടേക്കർ സെന്റ് ജ്യൂഡ് പള്ളിയിലെ മുഴുവൻ കുർബാനയിൽ പങ്കുകൊണ്ടു; പള്ളിയിലേക്ക് കയറിയത് പ്രവേശന കവാടത്തിലെ തിരുസ്വരൂപത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച ശേഷം; നൊവേനയും കുർബ്ബാനയും കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപ് പള്ളി ഓഫീസിലെത്തി വഴിപാടുകൾക്കായി പണമടച്ചു
ഡിഫൻസ് ഡീലിൽ പങ്കാളിയാക്കാമെന്ന ഉറപ്പിൽ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത് മുൻ പ്രതിരോധമന്ത്രിയുടെ മകൻ; കുഞ്ഞാലിക്കുട്ടിയുടെ വീട്ടിനടുത്തുള്ള വസതിയിലിട്ട് ബഷീറലി തങ്ങളും ആസക്തി തീർത്തു; ആദർശ ധീരനായ ആന്റണിയുടെ കുടുംബവും സോളാറിൽ പ്രതിസ്ഥാനത്ത്; മുസ്ലിം ലീഗ് കാരണവരുടെ കുടുംബമായ പാണക്കാടിന് നേരെയും ആരോപണങ്ങൾ; സോളാർ ബോംബിൽ കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാനുറച്ച് സരിതാ നായർ വീണ്ടും; എല്ലാം അന്വേഷിക്കാൻ പിണറായിയും
മാമനു വേദനയാണ്, മോളുഴിഞ്ഞ് തന്നേ..എന്നു പറഞ്ഞ് കുഞ്ഞു കൈകളിൽ ഒരു മാംസ കഷണം വച്ചു തന്നിരുന്ന മാമൻ; ഉറുമ്പ് നടക്കുന്നതെങ്ങനാന്ന് കാണിച്ചെരാന്ന് പറഞ്ഞ് കൈയെടുത്ത് കാലിടുക്കുകളിലേക്ക് കൊണ്ടു പോയിരുന്ന കസ്സിൻ ചേച്ചി; മദ്രസയിലെക്ക് ചായ കൊണ്ടുപോയപ്പോൾ കെട്ടിപ്പിടിച്ചു കുന്നിക്കുരു വലിപ്പമുള്ള മുലഞെട്ട് തോണ്ടി കടിയാക്കിയ ഉസ്താദ്: മീ ടൂ കാമ്പയിൻ പടർന്നുപിടിക്കുമ്പോൾ മലയാളികൾ തലയിൽ കൈവയ്ക്കുന്നു
ആദ്യ ഭർത്താവിനെ കുത്തുപാളയെടുപ്പിച്ച് വിവാഹമോചനം നേടി; പലതവണ വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ടു; കഴിഞ്ഞ ഇരുപതുവർഷമായി നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടി; നന്ദിനി നായർ, ലക്ഷ്മി നായർ, സരിത നായർ..; എല്ലാം തട്ടിപ്പ് വീരായായ ഒരേ സ്ത്രീതന്നെ; സോളാറിൽ പൊള്ളിയ കോൺഗ്രസ് നേതാക്കൾ സൈബർസേനയും പ്രവർത്തകരേയും ഉപയോഗിച്ച് സരിതയെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ഇങ്ങനെ