Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പല്ലിന്റെ ആരോഗ്യം നിലനിർത്തണമെങ്കിൽ അധികനേരം ബ്രഷ് ചെയ്യേണ്ട; മുന്നു മിനിട്ട് തന്നെ ധാരാളം; ശൈത്യകാലത്ത് കാർബണേറ്റഡ് പാനീയങ്ങൾ ഒഴിവാക്കുക; മധുരവും കുറയ്ക്കുക

പല്ലിന്റെ ആരോഗ്യം നിലനിർത്തണമെങ്കിൽ അധികനേരം ബ്രഷ് ചെയ്യേണ്ട; മുന്നു മിനിട്ട് തന്നെ ധാരാളം; ശൈത്യകാലത്ത് കാർബണേറ്റഡ് പാനീയങ്ങൾ ഒഴിവാക്കുക; മധുരവും കുറയ്ക്കുക

ന്യൂഡൽഹി: തണുപ്പുകാലമാണ്. ശരീരത്തിനെന്നപോലെ പല്ലുകൾക്കും പ്രത്യേക ശ്രദ്ധ നല്കണം. കാർബണേറ്റഡ് പാനീയങ്ങൾ ഒഴിവാക്കിയും ബ്രഷ് ചെയ്യാൻ അധികനേരം ചെലവഴിക്കാതെയും പല്ലുകൾക്ക് ദീർഘായുസ് നല്കാനാകും- പയുന്നത് ആന്താരാഷ്ട്ര പ്രശസ്തമായ ക്ലോവ് ഡെന്റലിലെ വിസിറ്റിങ് കൺസൽട്ടന്റ് സഗ്രിഗ ശുക്ല.

ദന്തശുചിത്വത്തിന് പല്ലുതേയ്ക്കണം. പക്ഷേ അധികനേരമാകരുത്. അധികനേരം ബ്രഷ് ചെയ്താൽ സെൻസിറ്റിവിറ്റി ഉണ്ടാകും. രണ്ടോ മൂന്നോ മിനിട്ടിൽ കൂടുതൽ ബ്രഷ് ചെയ്യരുതെന്നാണ് അമേരിക്കൻ ഡെന്റൽ അസോസിയേഷൻ(എഡിഎ) നിർദ്ദേശിക്കുന്നത്.

തണുപ്പുകാലത്ത് വിശപ്പേറും. പക്ഷേ ചൂടുള്ള പാനീയങ്ങൾ തെരഞ്ഞെടുക്കുക. ആസിഡിക് കാർബണേറ്റഡ് പാനീയങ്ങൾ പല്ലുകളെ ക്ഷയിപ്പിച്ച് സെൻസിറ്റിവിറ്റി ഉണ്ടാക്കും.

ആപ്പിൾ ജ്യൂസുകൾ കുടിക്കുന്നത് പല്ലുകൾ ദ്രവിക്കാനും മോണയിൽ പുഴുപ്പ് ഉണ്ടാകാനും കാരണമാകാം. മോണരോഗങ്ങൾക്ക് വായിൽ ഉപ്പുവെള്ളം കൊള്ളുന്നത് നല്ലതാണ്.

അതോടൊപ്പംതന്നെ തണുപ്പുകാലത്ത് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം മധുരം അധികം കഴിക്കാതിരിക്കുകയെന്നതാണ്. തണുപ്പകാലത്ത് വെള്ളം കുടിക്കുന്നത് കുറയും. ഇതോടൊപ്പം മധുരം കൂടിയാൽ പോടു വരാനുള്ള സാധ്യത ഏറുമെന്നും ഡോ. ശുക്ല ഉപദേശിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP