Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദിവസം അഞ്ചു എനർജി ഡ്രിങ്ക് വീതം മൂന്നാഴ്ച തുടർച്ചയായി ഉപയോഗിച്ച ആൾക്ക് ഹെപ്പറ്റൈറ്റിസ് ബി പിടിച്ചു; മക്കൾക്ക് എനർജി ഡ്രിങ്ക് വാങ്ങിക്കൊടുക്കുന്നവർ അറിയുക

ദിവസം അഞ്ചു എനർജി ഡ്രിങ്ക് വീതം മൂന്നാഴ്ച തുടർച്ചയായി ഉപയോഗിച്ച ആൾക്ക് ഹെപ്പറ്റൈറ്റിസ് ബി പിടിച്ചു; മക്കൾക്ക് എനർജി ഡ്രിങ്ക് വാങ്ങിക്കൊടുക്കുന്നവർ അറിയുക

ദിവസവും അഞ്ച് എനർജി ഡ്രിങ്കുവീതം കുടിച്ച 50-കാരനെ ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ ദിവസേന അഞ്ച് എനർജി ഡ്രിങ്ക് വീതം മൂന്നാഴ്ചയോളമാണ് കഴിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു.

അടിവയറ്റിൽ വേദനയും ഛർദിയും മറ്റും വന്നതിനെത്തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂത്രത്തിന്റെ നിറം മാറിയതും മഞ്ഞപ്പിത്തം പിടികൂടിയതും എനർജി ഡ്രിങ്കിന്റെ അമിതോപയോഗം മൂലമാണെന്ന് ഡോക്ടർമാർ കരുതുന്നു. അമേരിക്കയിൽ ഇത്തരത്തിൽ മഞ്ഞപ്പിത്തം പിടിക്കുന്ന രണ്ടാമത്തെയാളാണ് ഇതെന്നാണ് കരുതുന്നത്. എനർജി ഡ്രിങ്കല്ലാതെ, മദ്യമോ പുകയിലയോ മറ്റെന്തെങ്കിലും മയക്കുമരുന്നോ ഇൾ ഉപയോഗിച്ചിരുന്നില്ല.

യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ളോറിഡ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ ഇപ്പോൾ. അമിതമായ തോതിൽ വൈറ്റമിൻ ബി3 ഉള്ളിൽച്ചെന്നതാണ് ഇയാൾക്ക് മഞ്ഞപ്പിത്തം വരാനിടയാക്കിയതെന്ന് ഡോക്ടർമാർ പറയുന്നു. വൈറ്റമിന്റെ അളവ് കൂടുന്നത് കരളിനെയാണ് ഗുരുതരമായി ബാധിക്കുക. എനർജി ഡ്രിങ്കിൽ വൈറ്റമിനുകൾ ഉയർന്ന തോതിൽ അടങ്ങിയിട്ടുണ്ട്. ബി12, ബി9, ബി3 എന്നിവയാണ് ഇതിലേറെയും ഉള്ളത്.

ദിവസേന ഇത്രയധികം എനർജി ഡ്രിങ്കുകൾ കഴിച്ചതാണ് ഇയാൾക്ക് ഹെപ്പറ്റൈറ്റിസ് ബാധിക്കാൻ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. അമിതമായ തോതിൽ വൈറ്റമിനുകൾ ഉള്ളിലെത്തിയതോടെ അത് കരളിനെ ഗുരുതരമായി ബാധിക്കുകയായിരുന്നു. എനർജി ഡ്രിങ്കുകൾ അമിതമായി ഉപയോഗിക്കുന്നതിന്റെ ദൂഷ്യഫലങ്ങൾ ജനങ്ങളെ അറിയിക്കേണ്ടതാണെന്നും ഫ്‌ളോറിയ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഡോ. ജെന്നിഫർ ഹർബ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP