Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രമേഹരോഗികൾ ഏറെ ശ്രദ്ധിക്കേണ്ടത് പാദസംരക്ഷണത്തിന്; നേരിയ അശ്രദ്ധ പോലും ചെറിയമുറിവിനു കാരണമായേക്കാം; ഇത് വിരലോ പാദമോ ചിലപ്പോൾ കാൽ തന്നെയോ മുറിച്ചു കളയുന്നതിലേയ്ക്ക് നയിച്ചേക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ഡോക്ടർ ടിപ്‌സ്

പ്രമേഹരോഗികൾ ഏറെ ശ്രദ്ധിക്കേണ്ടത് പാദസംരക്ഷണത്തിന്; നേരിയ അശ്രദ്ധ പോലും ചെറിയമുറിവിനു കാരണമായേക്കാം; ഇത് വിരലോ പാദമോ ചിലപ്പോൾ കാൽ തന്നെയോ മുറിച്ചു കളയുന്നതിലേയ്ക്ക് നയിച്ചേക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ഡോക്ടർ ടിപ്‌സ്

പ്രമേഹം എന്ന അവസ്ഥ

ഒരു വ്യക്തിയുടെ രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥയ്ക്കാണ് പ്രമേഹം എന്നു പറയുന്നത്. ശരീരപ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. രക്തത്തിൽ കലർന്ന ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ മാറ്റണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്.

പ്രമേഹ ലക്ഷണങ്ങൾ

ഇൻസുലിൻ ഹോർമോൺ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ നില കൂടാൻ കാരണമാകും. ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിലധികമായാൽ മൂത്രത്തിലും ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവു കൂടുന്നതോടെ ഇടക്കിടെ മൂത്രമൊഴിക്കൽ ,കൂടിയ ദാഹം, വീശപ്പ് എന്നിവ കാണപ്പെടുന്നു.

പ്രമേഹം കൊലയാളിയാവുമ്പോൾ

ഇന്ന് ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചുവരുന്നു. ജീവിത രീതിയിലുള്ള അപാകതകളാണ് പ്രമേഹം പിടിപെടാനുള്ള പ്രധാന കാരണം. അതിനാൽ ഈ രോഗം പകരുന്നതല്ലാത്ത ജീവിതരീതി രോഗങ്ങളിൽ പെടുന്നു. ലോകത്ത് 200 ദശലക്ഷത്തിനു മുകളിൽ ആൾക്കാർ പ്രമേഹബാധിതരാണ്. ഓരോ എട്ടു സെക്കൻഡിലും പ്രമേഹം കാരണം ഒരാൾ മരണമടയുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടുകയും കുറയുകയും ചെയ്യുന്നതാണ് പലപ്പോഴും പ്രമേഹത്തെ അപകടകാരിയാക്കുന്നത്

പ്രമേഹരോഗികളുടെ പാദസംരക്ഷണം

പ്രമേഹ രോഗികൾക്ക് പലപ്പോഴും ഉത്കണ്ഠ ഉണ്ടാക്കുന്നത് പാദങ്ങളുടെ രോഗങ്ങളാണ്. ഒരു പക്ഷെ പാദങ്ങൾ തന്നെ നഷ്ടമായേക്കാമെന്ന ഭീതിയുമുണ്ട്. ഇത് ശരിക്കും സംഭവിക്കാവുന്നതുമാണ്. പ്രമേഹ ബാധിതരായ രോഗികളിൽ പാദരോഗങ്ങൾ സ്വഭാവികമാണ്. ഇതിനു കാരണങ്ങളുണ്ട് .പാദങ്ങളിലെ ഞരമ്പുകളുടെ പ്രവർത്തന ശേഷി കുറയുമ്പോൾ സ്പർശന ശേഷി കുറയുന്നു, അതുപോലെ തന്നെ രക്തയോട്ടം കുറയുകയൂം , അണുബാധ കൂടുകയും ചെയ്യുകയും ചെയ്യുന്നു. ഈ കാരണങ്ങൾ മൂലം പാദങ്ങളിലുണ്ടാകുന്ന ചെറിയ മുറിവുകൾ പോലും വ്രണമാകുകയും, പഴുക്കുകയും,ചെയ്യുന്നു. ഇതുകാരണം രോഗികൾക്ക് വിരലോ,പാദമോ, ചിലർക്ക് കാൽ തന്നെയോ നഷ്ടപ്പെട്ടേക്കാം.

പാദസംരക്ഷണം എങ്ങിനെ

എന്നാൽ ഇതിനെ പ്രതിരോധിക്കാൻ സാധിക്കും പ്രമേഹം ശരിയായി തിരിച്ചറിയുകയും, ശുഷ്‌കാന്തിയോടെ നേരിടുകയും ചെയ്താൽ പാദരോഗങ്ങളിൽ നിന്നും മുക്തി നേടാം. ഇതിനായി രക്തത്തിലെ ഗ്ലൂക്കോസ്്് ഭക്ഷണ്ിനു മുൻപ്100, ഭക്ഷണത്തിനു ശേഷം 150 എന്ന
അളവിൽ നിയന്ത്രിക്കുക എന്നതാണ് ആദ്യം. ഒപ്പം രക്തസമ്മർദ്ദവും കൊളസ്ട്രോളും നിയന്ത്രിക്കണം.അതിനായി വൈദ്യ പരിശോധന തേടാം . ശരിയായ പാദരക്ഷ ഉപയോഗിക്കുക.(പാദരക്ഷ ഉപയോഗിക്കുമ്പോൾ സോഫ്റ്റ് ആയ പാദരക്ഷ ഉപയോഗിക്കാം) പാദങ്ങൾ സ്വയം പരിശോധിക്കുക,വീടിനു അകത്തും പുറത്തും പാദരക്ഷകൾ ഉപയോഗിക്കാം, കൃത്യമായ വൈദ്യ പരിശോധന നടത്തിയാൽ പ്രമേഹത്തിൽ നിന്നും , പാദരോഗങ്ങളിൽ നിന്നും മുക്തി നേടാം

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP