Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മെഡിക്കൽ കോളേജിലെ വിവിധ പരിശോധന ഫലങ്ങൾ വിരൽത്തുമ്പിൽ; എക്‌സ്‌റേ, ലാബ്, സ്‌ക്കാനിങ് ഫലങ്ങൾക്കായി ഇനി അലയേണ്ട; പരിശോധനാ റിസൾട്ടുകളെല്ലാം മൊബൈൽ ഫോണിലെത്തും

മെഡിക്കൽ കോളേജിലെ വിവിധ പരിശോധന ഫലങ്ങൾ വിരൽത്തുമ്പിൽ; എക്‌സ്‌റേ, ലാബ്, സ്‌ക്കാനിങ് ഫലങ്ങൾക്കായി ഇനി അലയേണ്ട; പരിശോധനാ റിസൾട്ടുകളെല്ലാം മൊബൈൽ ഫോണിലെത്തും

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെത്തുന്ന രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും ദീർഘനാളത്തെ ആവശ്യത്തിന് പരിഹാരം. വിവിധ പരിശോധന ഫലങ്ങൾ ഓൺലൈനായി ഡോക്ടറുടെ അടുത്തെത്തിക്കാനുള്ള സംവിധാനത്തിന് തിരുവനന്തപുരത്തു തുടക്കമായി. എച്ച്.ഡി.എസ്. ലാബ്, എക്സ് റേ, സി.ടി. സ്‌കാനിങ്, എം.ആർ.ഐ. സ്‌കാനിങ് എന്നിവിടങ്ങളിലെ വിവിധ പരിശോധനാ ഫലങ്ങൾ അപ്പപ്പോൾ വാർഡിലുള്ള ഡോക്ടറുടെ കമ്പ്യൂട്ടറിൽ എത്തും. അതേസമയം തന്നെ കൂട്ടിരിപ്പുകാരുടെ മൊബൈലിൽ മെസേജും വരുന്നു. ബിൽ നമ്പരോ പേരോ നോക്കി പരിശോധനാ ഫലം എടുക്കാവുന്നതാണ്. ഇത് വിലയിരുത്തി സമയം വൈകാതെ തന്നെ ഡോക്ടർക്ക് രോഗിയെ ചികിത്സിക്കാനും സാധിക്കുന്നു. ഗ്രീൻ പ്രോട്ടോകോളിന്റെ ഭാഗമായി ഫിലിമുകൾ ഒഴിവാക്കാനും സാധിക്കും. തുടക്ക കാലങ്ങളിൽ മെസേജ് വരുമ്പോൾ ഇക്കാര്യം ഡോക്ടറെ അറിയിക്കേണ്ടതാണ്.

തിരുവനന്തപുരത്തെ സെൻട്രൽ ലാബിൽ ഏതാണ്ട് 2500 പേരും എച്ച്.ഡി.എസ്. ലാബിൽ 1500 പേരും രക്ത പരിശോധനയ്ക്കായി ദിവസംതോറും എത്താറുണ്ട്. എക്സ്റേ എടുക്കാനായി 600 പേരും, സി.ടി. സ്‌കാനിംഗിനായി 200 പേരും, എം.ആർ.ഐ. സ്‌കാനിംഗിനായി 40 പേരും ദിവസം തോറും എത്തുന്നു. ഇതെല്ലാം പല ഭാഗങ്ങളിലായതിനാൽ ആശുപത്രിയിലെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർ രോഗികളെ തനിച്ചാക്കി ഇവയുടെ പരിശോധനാ ഫലങ്ങൾ അന്വേഷിച്ച് നടക്കേണ്ടതുണ്ട്. ഒരു രോഗിക്ക് പല പരിശോധനാ ഫലങ്ങൾ വേണ്ടി വരുമ്പോൾ ഈ ലാബുകളിലെല്ലാം പല പ്രാവശ്യം പോകേണ്ടിയും വരുന്നു. ഇതിൽ ഏറെ വലയുന്നത് കൂട്ടിരിപ്പുകാരാണ്.

മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾ വിവിധ ഇടങ്ങളിൽ പരിശോധന ഫലത്തിനായി അലയുന്നതിനെപ്പറ്റി ഒട്ടേറെ പരാതികളുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ നിർദേശ പ്രകാരം പുതിയ സംവിധാനം തിരുവനന്തപുരത്ത് മെഡിക്കൽ കോളേജിൽ ഏർപ്പെടുത്തിയത്. അത്യാഹിത വിഭാഗത്തിൽ ഈ സംവിധാനം നേരത്തെ തന്നെ നടപ്പിലാക്കിയുന്നു. നാൽപ്പതോളം ലാബ് ടെക്നീഷ്യൻ ട്രെയിനികൾ വഴി പരിശോധന ഫലങ്ങൾ വാർഡുകളിലെത്തിക്കുന്ന സംവിധാനം നേരത്തെ തുടങ്ങിയിരുന്നു. പരിശോധന ഫലങ്ങൾ ആകുമ്പോൾ കുട്ടിരിപ്പുകാരുടെ മൊബൈലിൽ മെസേജ് വരുന്ന സംവിധാനവും വിജയകരമായി നടന്നു വരുന്നു.

ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദിന്റേയും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ് കുമാറിന്റേയും ഒരു വർഷത്തെ ശ്രമഫലമായാണ് ഈ ഹൈടെക് സംവിധാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുവരാനായത്. ഇതിനായി പുതിയ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യുകയും നെറ്റുവർക്കിങ് നടത്തുകയും ചെയ്തു. ഈ പരിശോധനാ ഫലങ്ങൾ ഡോക്ടറുടെ മൊബൈലിലെത്തുന്ന ആപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബാക്കിയുള്ള ലാബുകളെക്കൂടി ഇതിൽ കൊണ്ടുവരുന്നതോടു കൂടി കൂട്ടിരുപ്പുകാരുടെ പരിശോധനാ ഫലങ്ങൾക്കായി അലയുന്ന പ്രശ്നങ്ങൾക്ക് പൂർണമായ പരിഹാരം കാണാനാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP